Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശസ്ത്രക്രിയയെ തുടർന്നുള്ള സച്ചിയുടെ മരണത്തിനു പിന്നിൽ ഫാറ്റ് എംബോളിസമോ? ബോണിൽ നിന്നുള്ള ഫാറ്റ് ഇളകി ഹൃദയത്തിൽ എത്തിയുള്ള കാർഡിയാക് അറസ്റ്റ് ആണോ സച്ചിക്ക് വന്നത്? ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തെളിയുകയും സംസാരിക്കുകയും ചെയ്തത് ഇതിനു തെളിവെന്നു ആരോഗ്യ വിദഗ്ദർ; മരണം ചികിത്സയിലെ കൈപ്പിഴ കാരണം; ജഗതിക്ക് സംഭവിച്ചത് ഇതേ അവസ്ഥ; അനസ്തീഷ്യാ പിഴവ് കാരണം എറണാകുളത്തെ തിയേറ്റർ ഉടമ സ്‌ട്രോക്ക് വന്നു കിടക്കുന്നെന്ന് ലിബർട്ടി ബഷീർ; മലയാള സിനിമയിലെ ഹിറ്റ്മേക്കറുടെ അന്ത്യം വിവാദത്തിലേക്കോ?

ശസ്ത്രക്രിയയെ തുടർന്നുള്ള സച്ചിയുടെ മരണത്തിനു പിന്നിൽ ഫാറ്റ് എംബോളിസമോ? ബോണിൽ നിന്നുള്ള ഫാറ്റ് ഇളകി ഹൃദയത്തിൽ എത്തിയുള്ള കാർഡിയാക് അറസ്റ്റ് ആണോ സച്ചിക്ക് വന്നത്? ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തെളിയുകയും സംസാരിക്കുകയും ചെയ്തത് ഇതിനു തെളിവെന്നു ആരോഗ്യ വിദഗ്ദർ; മരണം ചികിത്സയിലെ കൈപ്പിഴ കാരണം; ജഗതിക്ക് സംഭവിച്ചത് ഇതേ അവസ്ഥ; അനസ്തീഷ്യാ പിഴവ് കാരണം എറണാകുളത്തെ തിയേറ്റർ ഉടമ സ്‌ട്രോക്ക് വന്നു കിടക്കുന്നെന്ന് ലിബർട്ടി ബഷീർ; മലയാള സിനിമയിലെ ഹിറ്റ്മേക്കറുടെ അന്ത്യം വിവാദത്തിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രതിഭാധനനായ സച്ചിയുടെ മരണത്തിനു പിന്നിലെന്ത്? സച്ചിയുടെ മരണത്തിനു പിന്നിൽ ചികിത്സാ പിഴവല്ലെന്നും ആണെന്നുമുള്ള വാദങ്ങൾ വരവേ തതക്കാലത്തേക്കെങ്കിലും സച്ചിയുടെ മരണത്തിനു വിവാദഛായ കൈവരുകയാണ്. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ പൊടുന്നനെയുള്ള മരണത്തിൽ വില്ലനായത് ഫാറ്റ് എംബോളിസണെന്ന വാദമുഖമാണ് ആരോഗ്യ രംഗത്തുള്ളവർ ഉയർത്തുന്നത്. ശസ്ത്രക്രിയയിലെ പിഴവല്ല സച്ചിയുടെ മരണകാരണമെന്ന് വിരൽ ചൂണ്ടൽ വരുമ്പോൾ രണ്ടാമത് കാരണമായി കരുതപ്പെടുന്നത് ഫാറ്റ് എംബോളിസമാണ്. ഫാറ്റ് എംബോളിസമാകും സച്ചിയുടെ മരണത്തിനു പിന്നിൽ എന്നാണ് ആരോഗ്യവിദഗ്ദർ വിരൽ ചൂണ്ടുന്നത്.

അസ്ഥി സർജറി കഴിയുമ്പോൾ അപൂർവമായി ചിലർക്ക് ഫാറ്റ് എംബോളിസം വന്നേക്കും. ബോണിൽ നിന്നുള്ള ഫാറ്റ് ഇളകിയിട്ട് ബ്ലഡ് വെസൽസിൽകൂടി കയറി ഹൃദയത്തിൽ കയറും. പെട്ടെന്ന് കാർഡിയാക് അറസ്റ്റ് വരും. പെട്ടെന്നുള്ള മരണമാകും. എന്നാൽ സച്ചിയുടേത് ചികിത്സാ പിഴവ് കാരണമുള്ള മരണം എന്ന് പറഞ്ഞു പ്രമുഖ സിനിമാനിർമ്മാതാവ് ലിബർട്ടി ബഷീർ അടക്കമുള്ള ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഫാറ്റ് എംബോളിസത്തിനു കാരണമായി ആരോഗ്യവിദഗ്ദർ വിരൽ ചൂണ്ടുന്നത് ഈ രീതിയിലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചിക്ക് ബോധം തെളിയുകയും പിന്നീട് രാത്രിയിൽ ബന്ധുക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്. ഇത് ഫാറ്റ് എംബോളിസമെന്നാണ് വിലയിരുത്തൽ വരുന്നത്. വടക്കാഞ്ചേരി ഓട്ടുപാറയിലെ മാക്സ് കെയർ ആശുപത്രിയിലാണ് സച്ചിയുടെ ശസ്ത്രക്രിയ നടത്തിയത്. അസ്ഥി രോഗ വിദഗ്ദനായ ഡോക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് ഹൃദയാഘാതം സംഭവിച്ചത്. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില വഷളായതോടെ തൃശൂർ ജൂബിലി മിഷൻ പോസ്പിറ്റിലിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും സച്ചിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഒടിഞ്ഞ കാലിലെ വേദന മാറാൻ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടർന്ന് യുവാവ് മരിച്ചു എന്ന വാർത്തയുമായി ഈ മരണം കൂട്ടി വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പരിക്കേറ്റ കാലിലെ 'ഞരമ്പിൽ' രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടർന്ന് ഹൃദയ ധമനിയിൽ എത്തിയതാണ് മരണത്തിന് കാരണമായതെന്നാണ് അന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തിയത്. എന്തെങ്കിലും കാരണങ്ങളാൽ ശരീരത്തിലെ രക്തക്കുഴലുകൾ പൂർണ്ണമായോ ഭാഗികമായോ അടയുമ്പോൾ എംബോളിസം ഉണ്ടാകാറുണ്ട്. എംബോളിസം മൂലം പ്രത്യേകിച്ച് ഗുരുതരാവസ്ഥ ഒന്നും ഇല്ലാത്ത രോഗികൾ പൊടുന്നനെ മരിക്കാറുണ്ട്. ഇത് ആശുപത്രിയിൽ പ്രശ്‌നങ്ങൾക്ക് കാരണമാകാറുമുണ്ട്. ചില സ്ത്രീകൾ പ്രസവശേഷം കുഴഞ്ഞുവീണു മരിക്കാറുണ്ട്. ആംനീയോട്ടിക് ഫ്‌ളൂയിഡ് എംബോളിസമാകും ഇതിനു പിന്നിൽ. ഗർഭപാത്രത്തിൽ കുഞ്ഞു കിടക്കുന്ന ഫ്‌ളൂയിഡ് അമ്മയുടെ രക്തത്തിൽ കലരുമ്പോൾ അത് ഉയർന്ന അളവിൽ ആണെങ്കിൽ മരണകാരണമാകും. ശ്വാസകോശത്തിൽ നീർക്കെട്ട് വരും. പൾസ് പെട്ടെന്ന് ഇല്ലാതാകും. അപൂർവമായി ഇങ്ങനെ മരണം സംഭവിക്കും. ചികിത്സാ പിഴവ് അല്ലെങ്കിൽ ഇത്തരം ഫാറ്റ് എംബോളിസത്തിലേക്ക് ആണ് സച്ചിയുടെ മരണം വിരൽ ചൂണ്ടപ്പെടുന്നത്.

പക്ഷെ സച്ചിയുടെ മരണം ചികിത്സാപിഴവ് കാരണം എന്ന വാദം സിനിമാ രംഗത്ത് നിന്ന് ശക്തമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രതിഭകളിൽ ഒന്നാം നിരയിലുള്ള ഒരാളാണ് വിട പറഞ്ഞു പോയത്. സച്ചിയുടെ മരണം വിധി എന്ന വാക്കിന് വിട്ട് കൊടുക്കാൻ പ്രയാസമാണ്. മരണം ഒരു കൈപ്പിഴ കാരണം സംഭവിച്ച നഷ്ടമാണെന്നാണ് ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞത്. വടക്കാഞ്ചേരിയിലെ ആശുപത്രിയിൽ ഇത്തരം വലിയ ഒരു സർജറിക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. സച്ചിയെ നിർണായക ഘട്ടത്തിൽ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് എന്തിന് അവർ മാറ്റി എന്ന ചോദ്യവും ഒപ്പം ബഷീർ ഉന്നയിക്കുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോടെ ആശുപത്രിയിൽ നിന്ന് ജഗതിക്ക് സംഭവിച്ചതും ഇതേ പിഴവ്. അന്ന് പ്രശ്‌നമുണ്ടാകാൻ നോക്കിയപ്പോൾ ഫസൽ ഗഫൂർ ഉൾപ്പെടെയുള്ളവർ തടഞ്ഞത് കാരണമാണ് നിശബ്ദനായി ഇരുന്നത്.

സാധാരണയായി ഒരു രോഗിക്ക് അനസ്‌തേഷ്യ കൊടുക്കുമ്പോൾ ഇ.സി.ജി .നിർബന്ധമാണ്. അങ്ങനെ ചെയ്‌തെങ്കിൽ ഇത്രയും വലിയ ഒരു അറ്റാക്ക് വന്ന വ്യക്തിക്ക് എന്തെങ്കിലും മുൻ ലക്ഷണം കാണാൻ കഴിഞ്ഞിട്ടണ്ടാകില്ലെ? സച്ചിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ഇന്ന് ഒരു പ്രമുഖ ചാനൽ ഇന്റർവ്യൂ വിന് വിളിച്ചപ്പോൾ ആദ്യം വരാമെന്ന് സമ്മതിച്ച് അവസാന നിമിഷം എന്തിനാണ് ഒഴിഞ്ഞ് മാറിയത്? ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇതിൽ അവശേഷിക്കുന്നുണ്ട്. ഏറണാകളത്തെ ഒരു പ്രമുഖ തിയേറ്റർ ഉടമയ്ക്ക് ഒരു സർജറിയിൽ അനസ്‌തേഷ്യ മേജർ സർജന്റെ അസാന്നിദ്ധ്യത്തിൽ ചെയ്തത് കാരണം സ്‌ട്രോക്ക് വന്ന് അനാരോഗ്യവാനായ്കിടക്കുന്നത് പലർക്കും അറിയാം.. എന്തായാലും മലയാള സിനിമയിൽ പത്മരാജൻ,ലോഹിതദാസ്,ഭരതൻ എന്നിവർക്ക് ശേഷം കണ്ട ഏറ്റവും വലിയ വാഗ്ദാനത്തെ സത്യത്തിൽ പാതി വഴിയിൽ അവസാനിപ്പിച്ചവർ മറുപടി പറഞ്ഞേ മതിയാവൂ. മരണം അനിവാര്യത എന്ന പദം ഉപയോഗിച്ച് നമ്മൾ പറയുമെങ്കിലും സച്ചിയുടെ മരണം വിധി എന്ന വാക്കിന് വിട്ട് കൊടുക്കാൻ നമുക്ക് പ്രയാസമാണ്-ലിബർട്ടി ബഷീർ പറയുന്നു.

ഇത് പക്ഷെ സച്ചിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ പ്രേംകുമാർ നിഷേധിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാർ പ്രതികരിച്ചു. ഇടുപ്പിലേക്കുള്ള രക്തഓട്ടം നിലച്ചതായിരുന്നു പ്രശ്നം. ആദ്യ ശസ്ത്രക്രിയ മെയ് ഒന്നിന് നടന്നു. അത് വിജയമായി. അതിന് ശേഷം വീണ്ടും രണ്ടാം ശസ്ത്രക്രിയയ്ക്ക് എത്തി. അതും വിജയമായിരുന്നു. 'രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടി സച്ചിയെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കിടയിൽ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാർട്ട് നിലച്ച് പോയത്. ഞങ്ങൾ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി'. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ഡോക്ടർ പറയുന്നു.

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വ്യാഴാഴ്‌ച്ച രാത്രിയോടെയായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊച്ചി രവിപുരത്തെ ശ്മാശാനത്തിലാണ് ഇന്നലെ സംസ്‌കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. സച്ചിയുടെ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും സച്ചിയെ ഒരു നോക്കുകാണാൻ എത്തിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP