Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ചെലവിൽ ടൂറടിക്കാൻ എന്തുരസം! പഞ്ചാബിലും ഹിമാചലിലും ചുറ്റാൻ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് വിമാനയാത്രക്ക് അനുമതി; സെക്കന്റ് എസി ട്രെയിൻ യാത്രക്ക് മാത്രം ചട്ടപ്രകാരം അനുമതി ഉള്ളപ്പോൾ കനിഞ്ഞ് അനുവദിച്ച് മന്ത്രി എം ബി രാജേഷിന്റെ ഉത്തരവ്

സർക്കാർ ചെലവിൽ ടൂറടിക്കാൻ എന്തുരസം! പഞ്ചാബിലും ഹിമാചലിലും ചുറ്റാൻ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് വിമാനയാത്രക്ക് അനുമതി; സെക്കന്റ് എസി ട്രെയിൻ യാത്രക്ക് മാത്രം ചട്ടപ്രകാരം അനുമതി ഉള്ളപ്പോൾ കനിഞ്ഞ് അനുവദിച്ച് മന്ത്രി എം ബി രാജേഷിന്റെ ഉത്തരവ്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർമാർക്ക് വിമാനയാത്രക്ക് അനുമതി. 20 ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന 28 അംഗ സംഘത്തിനാണ് വിമാന യാത്രക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അനുമതി നൽകിയത്. പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പഠിക്കാനാണ് ഇവരുടെ യാത്ര.

സെക്കന്റ് എ.സി ട്രെയിൻ യാത്രക്കാണ് ചട്ടപ്രകാരം അനുമതി. മുതിർന്ന അംഗങ്ങൾക്ക് ദീർഘ ദൂര ട്രെയിൻ യാത്ര ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കുവെന്നും കൂടുതൽ ദിവസങ്ങൾ യാത്രക്കായി ചെലവഴിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി വിമാനയാത്രക്ക് അനുമതി നൽകണമെന്ന കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സർക്കാരിനോട് കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു.

കില നൽകുന്ന സെക്കന്റ് എ.സി യാത്ര ടിക്കറ്റിന് പുറമേ ജനപ്രതിനിധികളുടെ വിമാനയാത്രക്ക് അധികമായി ചെലവാകുന്ന തുക ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കും. ജനങ്ങളുടെ നികുതി പണം എടുത്താണ് ജില്ലാ പഞ്ചായത്ത് മെമ്പർമാരുടെ വിമാന യാത്ര എന്നർത്ഥം.

പഞ്ചായത്ത് രാജ് സംവിധാനം രാജ്യത്ത് ഏറ്റവും ശക്തമായ സംസ്ഥാനമാണ് കേരളം എന്നിരിക്കെ വടക്കേ ഇന്ത്യയിൽ സർക്കാർ ചെലവിൽ ടൂറടിക്കുക എന്നതാണ് ഈ യാത്രയുടെ ഉദ്ദേശം എന്ന് വ്യക്തം. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മാതൃകയിൽ സംസ്ഥാനത്തെ മറ്റ് ജില്ലാ പഞ്ചായത്തുകളും വിമാന യാത്ര ആവശ്യപ്പെട്ടാൽ സർക്കാരിന് ഇനി അനുമതി നിഷേധിക്കാനാവില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും യുറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത യാത്രകളാണ് ഇതെല്ലാം എന്ന് മുൻ വിദേശ യാത്രകളുടെ ഫലം പരിശോധിച്ചാൽ മനസിലാകും.

ആറര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകൾ 85. ഇതിൽ 15 യാത്രകൾ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത്. 13 യാത്രകളുമായി കടകംപള്ളി സുരേന്ദ്രൻ രണ്ടാമതും 7 യാത്രകളുമായി ഇ.പി.ജയരാജൻ മൂന്നാമതും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മന്ത്രിമാർ 49.23 ലക്ഷം രൂപയുടെ ബില്ലുകൾ വിമാനക്കൂലി ഇനത്തിൽ സമർപ്പിച്ചു. പല ബില്ലുകളും ഇനിയും കൊടുക്കാനുണ്ട്. അതു കൂടിയാകുമ്പോൾ ചെലവ് ഇനിയും ഉയരും. താമസത്തിനും മറ്റുമുള്ള ചെലവുകൾ വേറെ. 4 പേർ ഓരോ തവണ മാത്രമാണു വിദേശത്തുപോയത്: തോമസ് ചാണ്ടി, സി.രവീന്ദ്രനാഥ്, മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരൻ. രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയും മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും ജെ.ചിഞ്ചുറാണിയും വിദേശയാത്ര നടത്തി. വിദേശയാത്രകൾ സംസ്ഥാന വികസനത്തിന് വേണ്ടി എന്നുപറഞ്ഞാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ ന്യായീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP