Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ

25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ  ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ

എം മനോജ് കുമാർ

കോട്ടയം: കേരളത്തിലെ മുഖ്യ ഓൺലൈൻ പെൺവാണിഭ കേന്ദ്രമായ ലൊക്കാന്റോ ഓൺലൈൻ വെബ്സൈറ്റ് വഴി യുവാവിന് യുവതിയുടെ ഭീഷണി. ലൊക്കാന്റോ സൈറ്റിൽ കയറി യുവതിയുടെ തീയതി ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ യുവതി പറഞ്ഞ പഞ്ച നക്ഷത്ര ഹോട്ടലിൽ പോകാതിരുന്നതിനുമാണ് യുവതിയുടെ ഭീഷണി യുവാവിന് ലഭിച്ചത്. ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോ വഴിയാണ് യുവതിയെ ബുക്ക്‌ചെയ്തത്. സിനിമാ താരം ദിലീപിനെ മുൻനിർത്തി യുവതിയുടെ ഭീഷണിവന്നതോടെ നിവൃത്തിയില്ലാതെ യുവാവ് കഴിഞ്ഞ ദിവസം കോട്ടയം എസ്‌പിക്ക് പരാതി നൽകി.

പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുൻകൂർ പേയ്മെന്റ് നടത്തി കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ റൂം എടുക്കാനാണ് യുവതി ആവശ്യപ്പെടുന്നത്. എന്നാൽ യുവാവ് പേയ്മെന്റ് നടത്തുകയോ യുവതി പറഞ്ഞ ഹോട്ടലിൽ റൂം എടുക്കുകയോ ചെയ്തില്ല. യുവാവ് ബുക്ക് ചെയ്ത ദിവസം യുവതി വേറെ എവിടെയും പോയില്ല. അതിനാൽ തനിക്ക് അന്നത്തെ പണം യുവാവ് തന്നേ തീരൂ എന്നാണ് യുവതി ഭീഷണി മുഴക്കുന്നത്. ഭീഷണി ദിലീപിനെ മുൻ നിർത്തിയായപ്പോൾ അപകടം മണത്ത യുവാവ് നേരെ കോട്ടയം എസ്‌പിക്ക് പരാതി നൽകുകയായിരുന്നു.

ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് നീതു എന്ന വിളിപ്പേരുള്ള യുവതിയെ യുവാവ് തിരഞ്ഞെടുക്കുന്നത്. 25000 രൂപ നൽകിയാൽ ഒരു രാത്രി മുഴുവൻ ചെലവിടാമെന്നു യുവതി പറയുന്നത്. ഫോണിലും ചാറ്റും വഴിയാണ് യുവതി വെളിപ്പടുത്തൽ നടത്തുന്നത്. എന്തായാലും യുവതിയെ ബുക്ക് ചെയ്ത ശേഷം യുവാവ് മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്തില്ല. പറഞ്ഞ ദിവസം പണം ലഭിക്കാതെ വന്നതിനെ തുടർന്ന് കുപിതയായ യുവതി തുടർന്ന് വൻ ഭീഷണികളാണ് യുവാവിനെതീരെ മുഴക്കുന്നത്. സംഭാഷണത്തിൽ ഈ ഭീഷണി വ്യക്തമാണ്. പറഞ്ഞ ദിവസം വരണമെങ്കിൽ മുൻകൂർ കാശ് യുവതി ആവശ്യപ്പെടുന്നുണ്ട്. എല്ലാം ഉറപ്പിച്ച ശേഷം യുവാവ് പിൻവാങ്ങിയതായാണ് യുവതിയെ ചൊടിപ്പിച്ചത്.

മറുനാടന് ലഭിച്ച വോയിസ് ക്ലിപ്പിൽ യുവതിയുടെ സംസാരവും ഭീഷണിയും ഇങ്ങിനെ 

യുവതി: ഒരു ഫോട്ടോ അയച്ച് അഡ്വാൻസ് പേയ്മെന്റ് ചെയ്ത് സർവീസ് ചെയ്യുന്ന രീതിയാണുള്ളത്. ചില ആളുകൾ സാരിയിൽ കാണണം എന്ന് പറയുന്നതിനാലാണ് മൂന്നു രീതിയിൽ ഉള്ള ഫോട്ടോകൾ അയക്കുന്നത്. ഇതിൽ കൂടുതൽ അയക്കില്ല.

അയ്യോ മാഷേ ഞാൻ പറഞ്ഞത് നൈറ്റ് സർവീസ് അത്ര ജെനുവിൻ ആണെങ്കിലേ എടുക്കാറുള്ളൂ.നമുക്ക് സേഫ്റ്റി കൂടി നോക്കണമല്ലോ? അല്ലാതെ ചാടിക്കയറി എടുക്കുന്ന സർവീസ് അല്ല നൈറ്റ് സർവീസ്. ഈ വീക്ക് ഞാൻ ഫ്രീ ആണ്. അടുത്ത ചൊവാഴ്ച മാത്രമേ നൈറ്റ് ഞാൻ കൺഫേം ചെയ്തിട്ടുള്ളൂ. ഡേ ടൈം ആണെങ്കിൽ എനിക്ക് നോക്കേണ്ടി വരും.

ഇന്നു ഞാൻ ഫ്രീ ആണ്. പക്ഷെ അക്കൗണ്ടിൽ കാഷ് ക്രെഡിറ്റ് ആകണം.കാശ് കിട്ടാതെ ഞാൻ വരത്തില്ല. പക്ഷെ അക്കൗണ്ടിൽ കാശ് വേണം. അതുപോലത്തെ പണി എനിക്ക് കിട്ടിയതുകൊണ്ടാണ്.

കാശ് വരാത്തപ്പോൾ ഭീഷണി ഇങ്ങിനെ:

നിന്റെ കയ്യിൽ നിന്നോട് സംസാരിച്ചത് മുഴുവൻ ഉണ്ട്. ഇങ്ങിനെ കൺഫേം ചെയ്യുന്നവരുടെ സംഭാഷണം മുഴുവൻ റെക്കോഡ് ചെയ്യാറുണ്ട്. നിന്നോട് ഞാൻ എടുത്തു പറഞ്ഞു. കൺഫേം ചെയ്താൽ കാൻസൽ ചെയ്യരുത്. കാൻസൽ ചെയ്താൽ പേയ്മെന്റ് ചെയ്യേണ്ടി വരുമെന്ന്. പിന്നെ എന്റെ ഭാഗം നീട്ടാണ്. കേട്ടോ?

ദിലീപേട്ടൻ പോയിട്ട് ദിലീപേട്ടന്റെ രോമം പോലും നിന്നെ അറിയില്ലല്ലടോ?

അതെ. ദിലീപേട്ടൻ തന്നെ... അറിയുമോ ആവൊ? എന്നെയും മക്കളെയും കുറെ കാലമായി അറിയാം.ഞങ്ങൾക്ക് ഒരു വീട് റെഡി ആയിക്കൊണ്ടിരിക്കുന്ന മനുഷ്യനാണ്. അങ്ങേര് ആണ് ഈ കാര്യം പറഞ്ഞത്. നീ ഫിലിമിന്റെ പേരിൽ എനിക്കിട്ടു ഒരു പണി തന്നിട്ടുണ്ടെങ്കിൽ അങ്ങേരു നോക്കിക്കോളാം ബാക്കി.

ഞാൻ ഈ വർക്ക് ചെയ്യുന്നത് എന്റെ വീടും എന്റെ കുട്ടീടെ കാര്യങ്ങളും ചെയ്ത് കഴിയുമ്പോഴേക്ക് സ്റ്റോപ്പ് ചെയ്യണമെന്ന് ഉള്ളത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പുള്ളിക്കാരനാണ്. ഞാൻ രണ്ടു മാസം കൂടിയേ ഈ വർക്കിൽ ഉള്ളൂ. പുള്ളിയോട് ഞാൻ പത്ത് പൈസ വാങ്ങിച്ചിട്ടില്ലല്ലോ. എനിക്ക് വീട് പറ്റിയാൽ ചെയ്യണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. വീട് പുള്ളി റെഡി ആക്കുന്നുണ്ട്. അത് ഗുരുവായൂർ ആണ്. ഇപ്പോൾ നിങ്ങൾ ചെയ്തത് ഞാൻ പറഞ്ഞിട്ടുണ്ട്.കാൻസൽ ചെയ്താൽ പേയ്‌മെന്റ് ചെയ്യണം എന്നുള്ളത്. എന്റെ ഡീൽ കറക്ട് ആണ് ബാക്കി ആളുകൾ നോക്കിക്കോളും. സെക്‌സ് വർക്കിന് സുപ്രീംകോടതി വരെ ലൈസൻസ് നൽകിയ നാടാണിത്. ലൊക്കാന്റോയിൽ പറയുന്ന കുറെ റൂൾസ് ഉണ്ട്. അത് നിനക്ക് അറിയാത്തതുകൊണ്ടാണ്. ഞാനിത് വാങ്ങിയിരിക്കും മോനെ... നിന്നെ മാക്‌സിമം ഞാൻ നാറ്റിച്ചിരിക്കും. നാളെ വൈകുന്നേരം വരെ സമയം ഉണ്ടല്ലോ? നമുക്ക് നാളെ വൈകുന്നേരം വരെ നോക്കാം.... നിനക്ക് മനസിലായിക്കൊള്ളും. ഒരു പെണ്ണ് വിചാരിച്ച്ചാൽ എന്തും സാധിക്കും എന്നുള്ളത്. നീ കാൻസൽ ചെയ്താൽ നീ പേയ്മെന്റ് നൽകാൻ ബാധ്യസ്ഥനാണ്.

ഒരു കൊലപാതകമല്ല... ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ ഇത്... നാണക്കേട്...മറ്റുള്ളവരുടെ മുൻപിൽ നാണം കേട്ട് ജീവിക്കേണ്ട അവസ്ഥയില്ലേ. അതാണ് ഏറ്റവും വലിയത്.ആ നാണക്കേടിലേക്ക് വരാതിരിക്കാൻ വേണ്ടിയാണ് ഞാനൊക്കെ ഇതിലേക്ക് ഇറങ്ങിയത്. സ്വന്തം മാനം വിറ്റിട്ടാണെങ്കിലും ശരി ഞാൻ നേരെ നിന്നിട്ടേയുള്ളൂ. നാണം കെടുന്ന വേദന എന്താണ് എന്നുള്ളത് ഞാൻ അനുഭവിപ്പിച്ചു തരാം.

നിന്റെ നമ്പർ ഞാൻ നൽകിയിട്ടുണ്ട്. നിന്റെ ലൊക്കേഷൻ പിടിക്കാൻ അധികം സമയം വേണ്ട...നാളെ വൈകുന്നേരം വരെ നോക്കിയിട്ടു മതി എന്നാണ് ഞാൻ പറഞ്ഞത്. നാണക്കേട് എന്താണെന്ന് ഞാൻ അനുഭവിപ്പിച്ചു തരാം. നീ എന്നെ പീഡിപ്പിച്ചിട്ടില്ലെന്നു കൂടെക്കിടത്തിയിട്ടില്ലെന്നു നീ അങ്ങ് പറഞ്ഞാൽ മതിയോ? താനേ പേയ്മെന്റ് നടത്തിയില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് അത് കഴിഞ്ഞിട്ടുള്ള കാര്യം... ഒക്കെ എന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്. എനിക്കും ഫിലിം ഫീൽഡ് തന്നെക്കാൾ നന്നായി അറിയാം. ഹോൾഡുമുണ്ട്. പേയ്മെന്റ് മേടിക്കാൻ ഞാൻ നേരിട്ട് വരേണ്ടിവരും. കാശ് തന്നാൽ പിന്നീട് ഇയാൾക്ക് വർക്ക് എടുക്കാം.... യുവതിയുടെ ഭീഷണി ഇങ്ങിനെ തുടരുന്നു. ഗത്യന്തരമില്ലാതെയാണ് യുവാവ് കഴിഞ്ഞദിവസം കോട്ടയം എസ്‌പിക്ക് പരാതി നൽകിയത്.

ഓൺലൈൻ ക്ലാസിഫൈഡ് വെബ്‌സൈറ്റായ ലൊക്കാന്റോ പെൺവാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഇടമാണ്. കേരളത്തിലെ പെൺവാണിഭങ്ങളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും ഒരു പ്രധാനഭാഗം തന്നെ ലൊക്കാന്റോ വെബ്‌സൈറ്റാണ്. വിദ്യാർത്ഥികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യുവതികളുമാണ് ലൊക്കാന്റോ കേന്ദ്രീകരിച്ചുള്ള പെൺവാണിഭത്തിന്റെ പ്രധാന ഇരകൾ. ഒട്ടനവധി പരാതികളാണ് ഈ സൈറ്റിനെ ചൊല്ലി ഉയരുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൊക്കാന്റോ പോലുള്ള വെബ്‌സൈറ്റുകൾ വഴി ഇടപാട് നടത്തുന്ന വലിയ സംഘം തന്നെയുണ്ട്. പിടിവീഴാത്തതാണ് ഇവരുടെ സ്വൈര്യവിഹാരം വർദ്ധിക്കാൻ കാരണം. ഒട്ടുവളരെ ആളുകൾക്ക് യുവതികളെ ബുക്ക് ചെയ്ത് പണം പോകുന്നുണ്ട്. കബളിപ്പിക്കപ്പെടുമ്പോൾ നാണക്കേട് ഓർത്ത് പരാതി നൽകാത്തവരാണ് അധികമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP