Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ

മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്കെതിരെ അന്വേഷണം സജീവമാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിർമ്മാതാവ് ലിസ്റ്റൺ സ്റ്റീഫനെതിരേയും ഇഡി അന്വേഷണം നടത്തുന്നത് ഈ സാഹചര്യത്തിലാണ്. നടൻ പൃഥ്വിരാജും ലിസ്റ്റൻ സ്റ്റീഫനും ചേർന്ന് നിരവധി സിനിമകൾ എടുത്തിരുന്നു. ഈ സിനിമകൾക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സിൽ ഇഡിക്ക് സംശയമുണ്ട്. ഖത്തറിൽ നിന്നുള്ള സംഘം മലയാള സിനിമയിൽ പണം മുടക്കുന്നുണ്ടത്രേ. കൊച്ചിയിലെ സലിം എന്ന നിർമ്മാതാവ് അടക്കം ഈ സംവിധാനത്തിന്റെ ഭാഗമാണ്. ഇതിനുള്ള തെളിവുകൾ ഇഡിക്ക് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

ദിലീപ് കേസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നു കൂടിയാണ് സലിമിന്റേത്. മുമ്പൊരു പീഡനക്കേസ് ഉണ്ടായിരുന്നു. അതെല്ലാം ഉന്നത സ്വാധീനത്തിൽ അട്ടിമറിച്ചു. സിപിഎം ബന്ധമുള്ള പഴയൊരു എസ് എഫ് ഐക്കാരന്റെ ഇടപെടലായിരുന്നു ഇതിനെല്ലാം കാരണം. ബ്രിട്ടണിലുള്ള ഈ വ്യക്തിയും ഈയിടെ സിനിമ നിർമ്മിച്ചിരുന്നു. ഇതിനെല്ലാം പിന്നിൽ വിദേശ ഫണ്ടുണ്ടെന്നാണ് ഇഡിയുടെ സംശയം. ചില നിർണ്ണായക രേഖകൾ കിട്ടുകയും ചെയ്തു. ആദായനികുതി വകുപ്പ് നടത്തിയ സുപ്രധാന റെയ്ഡുകളിലാണ് രേഖകൾ കിട്ടിയത്. ഇതോടെ അന്വേഷണം ഇഡിയുടെ കൈയിലുമെത്തി. ഖത്തറിൽ നിന്ന് മലയാളത്തിലേക്കുള്ള ഫണ്ടൊഴുക്ക് നിയന്ത്രിക്കാനാണ് തീരുമാനം.

ലിസ്റ്റൺ സ്റ്റീഫൻ പ്രൊപ്പഗൻഡ സിനിമയുടെ ഭാഗമായിരുന്നോവെന്ന് ഇഡി സംശയിക്കുന്നു. പൃഥ്വിരാജിന്റെ ജനഗണമന അതിന്റെ ഭാഗമാണെന്നും കരുതുന്നു. ഇതിന് പിന്നാലെ വാരിയം കുന്നനും പ്രഖ്യാപിച്ചു. പക്ഷേ പൃഥ്വി ആ പദ്ധതിയിൽ നിന്നും പിന്മാറി. ഇതെല്ലാം കണക്കിലെടുത്താണ് ലിസ്റ്റണെ ഇഡി ചോദ്യം ചെയ്തത്. പലവട്ടം ചോദ്യം ചെയ്തു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പാലാ സ്വദേശിയായ ലിസ്റ്റൺ മലായള സിനിമയിലെ പ്രധാന മുഖമാണ്. അർക്കും പരാതിയും പരിഭവവും ഇല്ലാത്ത നല്ല നിർമ്മാതാവ്. മലയാള സിനിമയിലെ ഭാഗ്യമുള്ള നിർമ്മാതാവ്.

പൃഥ്വിരാജുമായി ചേർന്ന് ലിസ്റ്റൺ എടുത്ത നാലു സിനിമകൾക്ക് 50 കോടിയിൽ അധികം ലാഭം കിട്ടിയെന്നും വിലയിരുത്തലുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനകളാണ് ആദായ നികുതി വകുപ്പ് നടത്തിയത്. ഇത് കേസും പൃഥ്വിരാജിന്റെ പിഴയടയ്ക്കലുമായി. ഭാവിയിൽ പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതുകൊണ്ടാണ് പൃഥ്വി പിഴ അടച്ചതെന്നാണ് സൂചന. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള 'പ്രൊപഗാൻഡ' സിനിമകളുടെ നിർമ്മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. പൃഥ്വിരാജിന് ഈ ഇടപെടലുകളുമായി ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന.

സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമ്മാതാവിനെയാണ് ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്ത് വരികയാണ്. ഈ നിർമ്മാതാവിനെ ബെനാമിയാക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ മലയാള സിനിമയിലെ നിരവധി നിർമ്മാതാക്കളുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിദേശ കള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ ലൊക്കേഷനുകളിലാണ് ഏറ്റവും അധികം ലഹരി മരുന്ന് എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾക്കു മൊഴി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

മൂന്ന് നിർമ്മാതാക്കൾക്ക് കൂടി ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇ ഡി നോട്ടിസ് നൽകിയിട്ടുണ്ട് എന്നാണ് വിവരം. മലയാള സിനിമയിലെ 5 നിർമ്മാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. മലയാളത്തിലെ ചില നിർമ്മാതാക്കൾ വിദേശത്തു വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് 25 കോടി രൂപ നിർമ്മാണക്കമ്പനി പിഴയടച്ചത്.

വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിർമ്മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾക്കു മൊഴി ലഭിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP