Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാങ്ങി കൊടുത്തത് ആറു ഐഫോൺ; അതു കിട്ടിയത് ശിവശങ്കറിനും പ്രോട്ടോകോളിലെ പ്രമുഖനും അടക്കം നാലു പേർക്ക്; കേന്ദ്ര ഏജൻസിയോട് സന്തോഷ് ഈപ്പൻ പറഞ്ഞത് അഞ്ചു ഫോണിന്റെ മാത്രം കാര്യവും; അഞ്ചാമത്തെ ഫോൺ തേടി പോയ സിബിഐ തിരിച്ചറിഞ്ഞത് ഇൻവോയിസിലെ ആറാമത്തെ ഐ ഫോൺ; 1.14 ലക്ഷം വിലപിടിപ്പുള്ള ആ ആപ്പിൾ ഫോൺ അതിനിർണ്ണായകം; ലൈഫ് മിഷനിൽ കള്ളന്റെ തൊട്ടടുത്തെത്തി കേന്ദ്ര ഏജൻസി

വാങ്ങി കൊടുത്തത് ആറു ഐഫോൺ; അതു കിട്ടിയത് ശിവശങ്കറിനും പ്രോട്ടോകോളിലെ പ്രമുഖനും അടക്കം നാലു പേർക്ക്; കേന്ദ്ര ഏജൻസിയോട് സന്തോഷ് ഈപ്പൻ പറഞ്ഞത് അഞ്ചു ഫോണിന്റെ മാത്രം കാര്യവും; അഞ്ചാമത്തെ ഫോൺ തേടി പോയ സിബിഐ തിരിച്ചറിഞ്ഞത് ഇൻവോയിസിലെ ആറാമത്തെ ഐ ഫോൺ; 1.14 ലക്ഷം വിലപിടിപ്പുള്ള ആ ആപ്പിൾ ഫോൺ അതിനിർണ്ണായകം; ലൈഫ് മിഷനിൽ കള്ളന്റെ തൊട്ടടുത്തെത്തി കേന്ദ്ര ഏജൻസി

എം മനോജ് കുമാർ

കൊച്ചി: ലൈഫ് മിഷൻ മൊബൈൽ ഫോൺ വിവാദത്തിൽ പലതും മറച്ച് വയ്ക്കാൻ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ശ്രമിക്കുന്നു എന്ന സിബിഐ വാദത്തിനു പ്രസക്തിയേറുന്നു. ലൈഫ് മിഷനിൽ പ്രത്യുപകാരമായി സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകിയ ആറു മൊബൈൽ ഫോണുകളിൽ ഒരു മൊബൈൽ ഫോൺ എവിടെ എന്ന് ഇതുവരെ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടില്ല. ലൈഫ് മിഷൻ സിബിഐ കേസിൽ 5ാമത്തെ ഫോൺ ആരുടെ പക്കലാകും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അത് മുഖ്യമന്ത്രിയുടെയോ മറ്റാരുടെയോ കയ്യിലാണ് എന്ന രീതിയിൽ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമൊക്കെ ആരോപണ ശരങ്ങൾ എയ്യുന്നുണ്ട്. വിവാദത്തിൽ ഇതുവരെ അഞ്ചു ഐ ഫോൺ മാത്രമാണ് ഇതുവരെ പൊന്തി വന്നത്. ആറാമത്തെ മൊബൈൽ ഫോൺ എവിടെ എന്ന കാര്യം ഈപ്പൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഹൈക്കോടതിയിൽ ഈപ്പൻ നൽകിയ ഇൻവോയ്‌സിൽ ആറു ഐഫോൺ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആറു ഐഫോണും സ്വപ്ന ആവശ്യപ്പെട്ട പ്രകാരം വാങ്ങി നൽകിയതാണ്. എന്നാൽ അഞ്ച് ഐഫോണിന്റെ കാര്യം മാത്രമെ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുള്ളൂ. ആറാമത്തെ ഐഫോൺ ആർക്ക് നൽകി എന്ന കാര്യം ഇപ്പോഴും രഹസ്യമായി വയ്ക്കുകയാണ്. അഞ്ചാമത് ഐ ഫോൺ മാത്രമാണ് ഇപ്പോൾ വിവാദമായി നിൽക്കുന്നത്. ആറാമത് ഐഫോൺ ചിത്രത്തിലില്ല. ഇപ്പോൾ ഇ ഐ ഫോൺ എവിടെപ്പോയി എന്ന കാര്യത്തിലും സിബിഐ അന്വേഷണം ഊർജ്ജിതമാക്കുകയാണ്. ആ ഫോൺ സർക്കാർ തലത്തിലെ ആരുപയോഗിച്ചാലും അഴിമതി-എഫ്‌സിആർഎ ചട്ടലംഘന പരിധിയിൽ വരും. ഈപ്പൻ എന്തുകൊണ്ട് ആറാമത്തെ ഫോൺ രഹസ്യമാക്കി വയ്ക്കുന്നു എന്നും ഇതാർക്ക് നൽകി എന്ന് എന്തുകൊണ്ട് തുറന്നുപറയാൻ മടിക്കുന്നു എന്നുമാണ് സിബിഐ പരിശോധിക്കുന്നത്. ഈ ഫോൺ പ്രശ്‌നത്തിൽ ഈപ്പനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ സിബിഐ ആലോചിക്കുന്നുമുണ്ട്.

യൂണിടാക് ഹൈക്കോടതിയിൽ നൽകിയ ഇൻവോയ്‌സിൽ ആറു ഫോണുകൾ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു 1.14 രൂപ വിലയുള്ള ആറാമത് ഐഫോൺ എവിടെ എന്ന് ഈപ്പൻ പറയാൻ മടിക്കുന്നതിൽ ദുരൂഹത നിലനിൽക്കുന്നു എന്ന് തന്നെയാണ് സിബിഐയും കരുതുന്നത്. 99,900 രൂപ വിലയുള്ള ഒരു ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുടെ കൈയിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് അഴിമതിയുടെയും എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ വഴിയിൽ വരുന്നതുമാണ്.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിലേക്ക് സിബിഐ അന്വേഷണം അന്വേഷണം കേന്ദ്രീകരിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ആറാമത് ഫോണിലേക്കും സിബിഐ അന്വേഷണം വരുന്നത്. ലൈഫ് മിഷൻ അല്ലാതെ മറ്റെന്തോ ഡീൽ യൂണിടാക്കും യുഎഇ കോൺസുലെറ്റും തമ്മിൽ നടന്നിട്ടുണ്ട് എന്നാണ് സിബിഐ സംശയിക്കുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ടു യുഎഇ കോൺസുലെറ്റിലെ അക്കൗണ്ടന്റ് ഖാലിദിന് നൽകിയത് ലൈഫ് മിഷൻ കരാറിലെ കമ്മിഷൻ തുക തന്നെയാണോ എന്ന കാര്യത്തിൽ സിബിഐ സംശയത്തിലാണ്.

സ്വപ്നയും യൂണിടാക്കിന്റെ എംഡി സന്തോഷ് ഈപ്പനും തമ്മിലുള്ള മൊഴികളിൽ ഉള്ള വൈരുധ്യമുണ്ട്. ലൈഫ് മിഷനിലെ കമ്മിഷൻ തുക തന്നെയാണ് ഈജിപ്ഷ്യൻ പൗരനായ ഖാലിദ് ലി ഷൗക്രിക്ക് നൽകിയിരിക്കുന്നത് എന്നാണ് സ്വർണ്ണക്കടത്തിലെ മുഖ്യമന്ത്രി സ്വപ്നാ സുരേഷും യൂണിടാക് എംഡി സന്തോഷ് ഈപ്പനും പറയുന്നത്. ഈ തുക കൈമാറിയത് 2019 മെയ്‌ മാസത്തിലാണ് എന്നാണ് സ്വപ്ന സിബിഐയ്ക്ക് നല്കിയ് മൊഴിയിൽ പറയുന്നത്. എന്നാൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത് 2019 ഓഗസ്റ്റ് മാസമെന്നും. ഈ മൊഴികളിലെ വൈരുധ്യമാണ് ഈ സംശയം ഉയർത്തുന്നത്.

ബെൽഹെവൻ ഗാർഡൻസിൽ നിന്നും തുക കൈമാറിയപ്പോൾ ഈ തുകയുമായി കാറിൽ ഖാലിദ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ബംഗ്ലാവിലേക്ക് കാർ ഓടിച്ചു പോകുന്നത് താൻ കണ്ടു എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഈ രീതിയിൽ ഒരു ബംഗ്ലാവ് അവിടെയില്ലെന്നാണ് ലഭിക്കുന്ന വിവരം. അവിടെയുള്ള രണ്ടു ബംഗ്ലാവുകളിൽ ഒന്ന് റിസർവ് ബാങ്ക് ബംഗ്ലാവ് ആണ് മറ്റേത് മന്മോഹൻ ബംഗ്ലാവും. വേറെ ഒരു ബംഗ്ലാവ് അവിടെയില്ല. സന്തോഷ് ഈപ്പന്റെ മൊഴിയിൽ പറഞ്ഞ ഈ കാര്യവും സംശയം ജനിപ്പിക്കുന്നുണ്ട്.

ഇതുകൊണ്ട് തന്നെയാണ് സന്തോഷ് ഈപ്പൻ പലതും ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന സംശയം അന്വേഷണ ഏജൻസികൾ പുലർത്തുന്നത്. സ്വപ്ന പറയുന്ന രീതിയിൽ മെയ്‌ മാസമാണ് കമ്മിഷൻ ഇടപാട് നടന്നതെങ്കിൽ ഓഗസ്റ്റ് മാസമാണ് കമ്മിഷൻ തുക കൈമാറിയത് എന്ന് സന്തോഷ് ഈപ്പൻ പറയുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. സ്വപ്ന പറയുന്നത് ശരിയാണെങ്കിൽ കരാർ ഒപ്പ് വെച്ച ജൂലായ് മാസത്തിനു മുൻപ് തുക കൈമാറിയത് എന്തുകൊണ്ട്? ഈ തുക ലൈഫ് മിഷൻ ഇടപാടിലെ തുകയല്ലേ? മെയ്‌ മാസത്തിൽ തുക കൈമാറിയിട്ടുണ്ടെങ്കിൽ വേറെ എന്തൊക്കെയോ ഇടപാടുകൾ യുഎഇ കോൺസുലെറ്റുമായി സന്തോഷ് ഈപ്പൻ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പന് കരാർ ലഭിച്ചത്.

സർക്കാർ വഴിയല്ല കരാർ ലഭിച്ചത് എന്ന് റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ സന്തോഷ് ഈപ്പൻ വ്യക്തമാക്കുന്നുണ്ട്. സർക്കാർ വഴി ആണെങ്കിൽ യുഎഇ കോൺസുലെറ്റിനു ഈ വൻ തുക കൈമാറേണ്ട ആവശ്യമേ വരില്ലായിരുന്നു എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഈ വാദത്തിൽ പിടിച്ചാണ് സന്തോഷ് ഈപ്പനും യുഎഇ കോൺസുലെറ്റുമായി എന്തൊക്കെ ഇടപാടുകൾ നടന്നു എന്ന കാര്യത്തിൽ സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കുന്നത്. യുഎഇ കോൺസുലെറ്റിലെ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം തന്നെയാണ് ആറു മൊബൈൽ ഫോണുകൾ സ്വപ്നയ്ക്ക് യൂണിടാക് വാങ്ങി നൽകിയിരുന്നത്.

ഫോൺ കണ്ടുപിടിക്കാൻ അന്വേഷണം നടക്കുന്നുണ്ട് എന്നാണ് വിജിലൻസ് പറയുന്നത്. ശിവശങ്കറിന് യൂണിടാക്കിന്റെ ഫോൺ കിട്ടിയെന്നു വന്നതോടെ ലൈഫ് മിഷൻ കമ്മിഷൻ തുകയും ലോക്കറുമൊക്കെ ഉൾപ്പെടുന്ന സിബിഐയുടെ അന്വേഷണവും ശിവശങ്കറിന്റെ അടുത്തേക്ക് തന്നെ എത്തുകയാണ്. അതേസമയം, ഫോൺ വിവാദം കത്തിയതോടെ സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോക്കോൾ ഓഫിസർ എംപി. രാജീവൻ തനിക്കു യുഎഇ കോൺസുലേറ്റിൽ നറുക്കെടുപ്പിൽ ലഭിച്ച ഐ ഫോൺ പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറി. ഫോൺ ഇപ്പോൾ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്. ഇനി ഈ ഫോൺ എന്തുചെയ്യണമെന്നു ചോദിച്ച് ഹൗസ് കീപ്പിങ് വിഭാഗം പൊതുഭരണവകുപ്പു സെക്രട്ടറിക്കു ഫയൽ അയച്ചിട്ടുണ്ട്.

യുഎഇ കോൺസുലേറ്റിലെ ആഘോഷത്തിന് 5 ഫോൺ സ്വപ്നയ്ക്ക് വാങ്ങി നൽകിയെന്നും ഇതിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ഒരു ഫോൺ കൊടുത്തെന്നുമാണ് ആദ്യം യൂണിടാക് ഉടമ പറഞ്ഞത്. . ഇതു നിഷേധിച്ച രമേശ് ചെന്നിത്തല വക്കീൽ നോട്ടിസയച്ചതോടെ യൂണിടാക് ഉടമ തന്നെ ഇതു തിരുത്തി. ഇതിനുശേഷം അന്ന് ഐ ഫോൺ കിട്ടിയത് രാജീവനാണെന്നു തെളിയിക്കുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP