Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ

കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാലയിട്ട് കറുപ്പുടുത്ത് ശബരിമലക്കെന്ന് പറഞ്ഞ് പത്തനംതിട്ട സ്റ്റാൻഡിലെത്തിയ യുവതി മുൻ യുക്തിവാദി നേതാവ്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിലും ലിംഗനീതി അംഗീകരിക്കിക്കാത്തതിലും പ്രതിഷേധിച്ച് താനടക്കമുള്ള നാലംഗം സംഘം മല ചവിട്ടുമെന്ന് ഫേസ്‌ബുക്കിൽ പ്രഖ്യാപിച്ചാണ് ലിബിയും സംഘവും പത്തനംതിട്ടയിൽ എത്തിയത്. എന്നാൽ അവിടെ പൊലീസ് തടഞ്ഞപ്പോൾ താൻ വിശ്വാസിയാണ് എന്നാണ് ലിബി പറഞ്ഞത്. വ്രതം ഉണ്ടോ എന്ന ചോദ്യത്തിനും ഇല്ല എന്ന മറുപടിയാണ് അവർ നൽകിയത്. തന്റെ പ്രതിഷേധമാണെന്ന് പറയാതെ ഫാൻസിഡ്രസ്സ് മൽസരം പോലത്തെ ഇത്തരം നടപടികൾ എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമമാണെന്നാണ് യുകതിവാദികൾ പോലും പറയുന്നത്. അതിനിടെ ലിബിക്ക് കേരള യുക്തവാദി സംഘവുമായി ബന്ധമില്ലെന്നും നേരത്തെ അവരെ പുറത്താക്കിയതാണെന്നുമാണ് കേരള യുക്തിവാദി സംഘം പറയുന്നത്.

ചേർത്തല സ്വദേശിയാണ് ഡോ. ഹരികുമാറിന്റെ ഭാര്യയായ ലിബി അദ്ധ്യാപികയും യുക്തിവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഓൺലൈൻ പത്രത്തിന്റെ എഡിറ്റുമാണ്. കൂടെയുണ്ടായിരുന്നത് മറ്റൊരു അഭിഭാഷക ദമ്പതികളും ഒരു സഹ അദ്ധ്യാപികയുമാണ്. പ്രതിഷേധമുണ്ടായപ്പോൾ മറ്റുള്ളവർ പതിയെ വലിഞ്ഞുവെന്നും സൂചനയുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല കയറാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാൻഡിൽ തടഞ്ഞുവെന്ന വാർത്ത വലിയ പ്രാധാന്യത്താടെയാണ് രാവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വച്ചാണ് ലിബിയെ ശബരിമല പ്രക്ഷോഭകർ തടഞ്ഞത്. ജനം ഇവർക്ക് നേരെ തിരിഞ്ഞതിനെ തുടർന്ന് പൊലീസ് വലയത്തിൽ ഇവരെ അവിടെ നിന്നും മാറ്റി. ചേർത്തലയിൽ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്.

യാത്രമധ്യേ ചിലർ ഇവരെ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തിയ ലിബിയെ അവിടെ വച്ച് യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു. ലിബിയെ കടന്നു പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ജനക്കൂട്ടം അവർക്ക് നേരെ തിരിഞ്ഞതോടെ പൊലീസ് ഇവരെ അവിടെ നിന്നും മാറ്റി. പ്രകോപിതരായ നാട്ടുകാരുടെ ഇടയിൽ നിന്നും വളരെ പണിപ്പെട്ടാണ് പൊലീസ് സംഘം ലിബിയെ പുറത്ത് എത്തിച്ചത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നാണ് വിവരം.

ചേർത്തല മുലച്ചിപ്പറമ്പിൽ നിന്ന് കെട്ടുനിറക്കാനായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാഭീഷണി ഉണ്ടായിരുന്നതിനാൽ എല്ലാവരും അവരവരുടെ വീടുകളിൽനിന്നും കേട്ടുനിറച്ച് ചീരപ്പൻ ചിറവഴി പമ്പയ്ക്ക് പുറപ്പെടുകയായിരുന്നു. തങ്ങൾ പുറപ്പെടുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവർ തങ്ങളെ ശബരിമലക്ക് എത്തിക്കാമെന്ന് വാക്ക് തന്നിട്ടുണ്ടെന്നുമായിരുന്നു നേരത്തെ ലിബി അറിയിച്ചത്. ബസ് യാത്രക്കിടെ ശബരിമലക്കാണോ തങ്ങളുടെ ബാഗ് പരിശേധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഒരു സംഘം ആളുകൾ ലിബിയെയും കൂട്ടരെയും തടഞ്ഞിരുന്നു. യാത്ര തടസ്സപ്പെടുമെന്ന് കരുതി അവർ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായും വീണ്ടും യാത്ര തുടരുകയും ചെയ്തു. ലിബിക്കൊപ്പം അഭിഭാഷക ദമ്പതികളും ഒരു അദ്ധ്യാപികയും ഉണ്ടായിരുന്നുവെങ്കിലും ഇവർ പിന്നീട് യാത്രയിൽ നിന്നും പിന്മാറി.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിവിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഫാസിസ്റ്റുകൾ ഭരണഘടനയെയും കോടതിയെയും ഭരണകൂടത്തെയും വെല്ലുവിളിക്കുകയും പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് പത്തനംതിട്ട ജില്ലയിൽ അഴിഞ്ഞാടുകയും ചെയ്യുന്നതിലുള്ള പ്രതിഷേധമാണ് തങ്ങൾ നടപ്പാക്കന്നതെന്നായിരുന്നു ഇവർ നേരത്തെ ഫേസ്‌ബുക്ക് പോസ്്റ്റിട്ടത്. കോടതി വിധ നടപ്പാക്കുമെന്നും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചാണ് തങ്ങൾ പുറപ്പെടുന്നതെന്ന് ലിബി പറഞ്ഞു. ശബരിമലയിൽ പോകുന്നത് സംബന്ധിച്ച് ലിബിയുടെ ഫെയ്സ്ബൂക്ക് പോസ്റ്റിലും സംഘ പരിവാർ അനുകൂലികൾ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്.



ലിബയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

ശബരിമല വരെ ഈ യാത്രയിൽ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങൾക്കറിയില്ല. യാത്ര തടസപ്പെട്ടാൽ അവിടെ യാത്ര അവസാനിപ്പിക്കും സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സർക്കാരിനുമുണ്ടല്ലോ? അതല്ല ഞങ്ങൾ മരണപ്പെടുകയാണെങ്കിൽ ഈ മുന്നേറ്റം ഏറ്റെടുക്കാൻ ആയിരങ്ങളുണ്ടാകും എന്ന ഉത്തമവിശ്വാസത്തോടെതന്നെയാണ് ഞങ്ങൾ പോകുന്നത് എന്ന് അവർ പറഞ്ഞു.

ഈ യാത്രയിൽ ഞങ്ങളിൽ ആരെങ്കിലുമോ ഞങ്ങൾ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവർ ആരെന്നും അതിന് ആഹ്വാനം ചെയ്തവർ ആരെന്നും വ്യക്തമായ തെളിവുകൾ എല്ലാവരുടെയും കൈകളിൽ ഉണ്ടല്ലോ.? പുനരുദ്ധാനവാദികൾ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോൾ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാൾ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാലും അതാണ് കൂടുതൽ അന്തസ് എന്ന് കരുതിയാണ് ഞങ്ങൾ ഇറങ്ങുന്നത്.അയോദ്ധ്യ ആവർത്തിക്കാൻ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

ശബരിമലയിൽ പോകാൻ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തിൽപോലും ഇതുവരെ ഉണ്ടാകാത്തതരത്തിൽ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാർത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വർഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡിൽ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും, മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളിൽ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങൾ നടത്തുകയും ശബരിമലക്ക് പോകാൻ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടിൽ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരുരാഷ്ട്രീയപ്പാർട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയിൽ പൊതുവേദിയിൽ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും.

രാഹുൽ ഈശ്വരൻ കുറെഗുണ്ടകളുമായി ശബരിമലയിൽ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുക്കുകയും ചെയ്യുമ്പോൾ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയ്യാറെടുത്തത്.- ലിബി പോസ്റ്റിൽ വ്യക്താമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP