Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ലസി നിർമ്മിച്ച് വിൽപ്പന; ഡ്രൈ ഫ്രൂട്ട്‌സിനായുള്ള ഈന്തപ്പഴത്തിൽ പുഴുക്കളും; അടച്ച് പൂട്ടിയ ലസി നിർമ്മാണശാലയുടെ ഉടമസ്ഥന്റെ തന്നെ ലസി ഷോപ്പും പൊലീസ് അടച്ചു പൂട്ടി; കലൂർ സ്റ്റേഡിയത്തിലെ ലസ്സി ഷോപ്പ് അടച്ചു പൂട്ടിയത് പഴകിയ ഫ്രൂട്ട് സലാഡ് വിൽപ്പന നടത്തിയതിനെ തുടർന്ന്

രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ലസി നിർമ്മിച്ച് വിൽപ്പന; ഡ്രൈ ഫ്രൂട്ട്‌സിനായുള്ള ഈന്തപ്പഴത്തിൽ പുഴുക്കളും; അടച്ച് പൂട്ടിയ ലസി നിർമ്മാണശാലയുടെ ഉടമസ്ഥന്റെ തന്നെ ലസി ഷോപ്പും പൊലീസ് അടച്ചു പൂട്ടി; കലൂർ സ്റ്റേഡിയത്തിലെ ലസ്സി ഷോപ്പ് അടച്ചു പൂട്ടിയത് പഴകിയ ഫ്രൂട്ട് സലാഡ് വിൽപ്പന നടത്തിയതിനെ തുടർന്ന്

ആർ.പീയൂഷ്

കൊച്ചി:വൃത്തിഹീനമായ സാഹചര്യത്തിൽ ലസ്സി നിർമ്മിച്ച് വിതരണം ചെയ്ത ലസ്സി നിർമ്മാണശാല ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു പൂട്ടിച്ചതിന് പിന്നാലെ ഇതേ ഉടമസ്ഥന്റെ ലസി ഷോപ്പ് പൊലീസ് അടച്ചു പൂട്ടി. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ലസ്സി ഷോപ്പാണ് ചീഞ്ഞഴുകിയ ഫ്രൂട്ട് സലാഡ് വിൽപ്പന നടത്തിയതിന് പൊലീസ് പൂട്ടിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കലൂർ സ്റ്റേഡിയത്തിന് സമീപം തന്നെ താമസിക്കുന്ന ഒരു കുടുംബം ലസ്സി ഷോപ്പിൽ എത്തി ഫ്രൂട്ട്‌സലാഡ് വിത്ത് ഐസ്‌ക്രീം കഴിച്ചു. എന്നാൽ ഫ്രൂട്ട് സലാഡിൽ നിന്നും ചീഞ്ഞ മണം വമിച്ചതിനെ തുടർന്ന് ഇവർ ഇത് ചോദ്യം ചെയ്തു.

ചോദ്യം ചെയ്തയുടൻ രണ്ട് ജീവനക്കാർ ഇറങ്ങിയോടി. ബാക്കിയുള്ളവരെ ഇവർ തടഞ്ഞുവയ്ക്കുകയുംപൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പാലാരിവട്ടം എസ്.എച്ച്.ഒ വിബിൻദാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പഴകിയ ഫ്രൂട്ട്‌സാണ് കസ്റ്റമർ ക്ക് നൽകിയതെന്ന് ജീവനക്കാർ പറഞ്ഞു. പൊലീസിന്റെ നിർദ്ധേശ പ്രകാരം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിവരം അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ടിട്ട് പ്രതികരിച്ചില്ല. ഇതിനെ തുടർന്ന് പൊലീസ് കുടുംബത്തോട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ നിർദ്ധേശിച്ചിട്ട് ഷോപ്പ് പൂട്ടുകയായിരുന്നു.

ആഴ്ചകൾക്ക് മുൻപ് ജി.എസ്.ടി ഉദ്യോഗസ്ഥർ ലസി നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോദനയിൽ നായ്ക്കാഷ്ഠവും മലിന ജലവും മാരകമായ രാസ പദാർത്ഥങ്ങളും ഉപയോഗിച്ചാണ് ലസി നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പരിശോദനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ മാമംഗലം പൊറ്റക്കുഴി റോഡിലെ ലസി നിർമ്മാണ ശാലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തി സാമ്പിളുകൾ എടുക്കുകയും പൂട്ടുകയും ചെയ്തു.ലസി ഷോപ്പിന്റെ കലൂർ, കടവന്ത്ര, കലൂർ സ്റ്റേഡിയം, ബാനർജി റോഡ് കടകളിലേക്ക് കൊണ്ടുപോകാനുള്ള ലസി നിർമ്മാണമാണ് ഇവിടെ നടന്നതെന്ന് പരിശോധനയിൽ

തെളിഞ്ഞിരുന്നു. ആവശ്യാനുസരണം മറ്റു കടകളിലും നൽകിയിരുന്നു. നഗരത്തിൽ അടുത്തിടെ വ്യാപകമായി തുടങ്ങിയ പല ലസിക്കടകളിലും ഇവിടെ നിന്നാണ് ലസി എത്തിക്കുന്നതെന്ന് ഇവിടത്തെ തൊഴിലാളികൾ പറഞ്ഞു. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുമ്പാൾ മൂന്നു ഇതര സംസ്ഥാന തൊളിലാളികളേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ. ഒരു മുറിയിലായിരുന്നു ഇവരുടെ താമസം. മറ്റു മുറികളിൽ ലസിയുണ്ടാക്കാനുള്ള സാധനങ്ങളും പാത്രങ്ങളും മറ്റുമായിരുന്നു. നായ്ക്കളും ഈ മുറികളിലായിരുന്നു. ഉദ്യോഗസ്ഥർ വരുമ്പോൾ നായ്ക്കാഷ്ഠം ഉൾപ്പെടെ മുറികളിലുണ്ടായിരുന്നു. ലസിയുണ്ടാക്കിവച്ച പാത്രം തുറന്നാണ് വച്ചിരുന്നത്. അടുത്ത് നായ്ക്കാഷ്ഠവും കക്കൂസിലെ വെള്ളവും. ഉദ്യോഗസ്ഥർ വന്നശേഷമാണ് നായ്ക്കളെ പുറത്താക്കിയത്. പിന്നീട് അവിടം കഴുകി. എങ്കിലും വൃത്തിഹീനമായിരുന്നു.

ലസി നിർമ്മാണത്തിനായി വെള്ളമെടുക്കുന്നത് വീട്ടിനുള്ളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കക്കൂസിൽ നിന്നുമാണ്. ഈ വെള്ളം പൈപ്പുവഴിയെത്തുന്നത് ചീഞ്ഞുനാറിയ, കിണറ്റിൽ നിന്നാണ്. കാനയിലേതുപോലെ ഇരുണ്ടുപതഞ്ഞ വെള്ളമായിരുന്നു ആ കിണറ്റിൽ കണ്ടത്. മാലിന്യങ്ങൾ വീണഴുകിയിരുന്നു.

കൊച്ചി നഗരത്തിലെ നാൽപതോളം ചില്ലറ വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിച്ചിരുന്നതും ഇവിടെ നിന്നാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. ചോക്ലേറ്റ് ലസിക്ക് ഉപയോഗിക്കുന്ന പൊടിയുടെ പൊതികൾ കണ്ടെത്തിയതു നായയുടെ വിസർജ്യത്തിനൊപ്പം. ഡ്രൈ ഫ്രൂട്ട് ലസി നിർമ്മിക്കാൻ സൂക്ഷിച്ചിരിക്കുന്ന ഈന്തപ്പഴത്തിനകത്തു പുഴുക്കൾ. ലസി കലക്കാൻ ഉപയോഗിക്കുന്നതു മലിനജലം. ഇതൊക്കെയായിരുന്നു കേന്ദ്രത്തിലെ അവസ്ഥ. നഗരത്തിൽ പലയിടങ്ങളിലായി വിവിധ പേരുകളിൽ വിൽക്കപ്പെടുന്ന ലസി എത്തിക്കുന്നത് ഇവിടെനിന്നാണെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു.

കേന്ദ്രത്തിന്റെ മുഖ്യനടത്തിപ്പുകാരൻ തൃശൂർ സ്വദേശിയാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ പൂട്ടിയ ലെസ്സി ഷോപ്പും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP