Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

മനുഷ്യരെ കണ്ടാൽ വാലാട്ടും! മറ്റ് മൃഗങ്ങളെ കണ്ടാൽ സ്‌നേഹം കാട്ടും; നിറം മങ്ങാനുള്ള കാരണം ഷാംപു കൊണ്ടുള്ള കുളിയും; സ്വന്തമായി ഇര തേടാനും അറിയില്ല; നാടിനെ വിറപ്പിച്ച പുലിയിൽ പുലിവാലു പിടിച്ചത് വനം വകുപ്പും; കണ്ണൂരിൽ നിന്ന് നെയ്യാർഡാമിലെത്തിച്ച പുലി നാട്ടിൽ വളർത്തിയത്; പുലിയെ വളർത്തിയ മലബാറിലെ ഉന്നതനെ തേടി പൊലീസ്

മനുഷ്യരെ കണ്ടാൽ വാലാട്ടും! മറ്റ് മൃഗങ്ങളെ കണ്ടാൽ സ്‌നേഹം കാട്ടും; നിറം മങ്ങാനുള്ള കാരണം ഷാംപു കൊണ്ടുള്ള കുളിയും; സ്വന്തമായി ഇര തേടാനും അറിയില്ല; നാടിനെ വിറപ്പിച്ച പുലിയിൽ പുലിവാലു പിടിച്ചത് വനം വകുപ്പും; കണ്ണൂരിൽ നിന്ന് നെയ്യാർഡാമിലെത്തിച്ച പുലി നാട്ടിൽ വളർത്തിയത്; പുലിയെ വളർത്തിയ മലബാറിലെ ഉന്നതനെ തേടി പൊലീസ്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം . കണ്ണൂർ നഗരത്തിൽ ഭീതിപരത്തിയ പുലിയെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ മാസം ആദ്യം മയക്കുവെടിവെച്ച് പിടികൂടിയത്. പുലിയെ പിടികൂടിയ ഉടൻ തന്നെ സുഖ ചികിത്സ നൽകി കാട്ടിലേക്ക് തുറന്ന് വിടാൻ നെയ്യാർ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാർക്കിൽ എത്തിക്കുകയായിരുന്നു. ഇവിടെ പ്രത്യകം തയ്യറാക്കിയ കൂട്ടിലേക്ക് വനം മന്ത്രി കെ രാജുവിന്റെ സാന്നിധ്യത്തിലാണ പുലിയെ മാറ്റിയത്. പുലി എത്തി ഒന്നര മാസം പിന്നിട്ടിട്ടും അതിനെ കാട്ടിലേക്ക് തുറന്ന് വിടാനുള്ള സാഹചര്യമില്ലന്ന് കാട്ടി വനം വകുപ്പ് വെറ്റിനറി ഡോക്ടർ കെ ജയകുമാർ വൈൾഡ് ലൈഫ് വാർഡന് റിപ്പോർട്ട നൽകിയിരുന്നു.

റിപ്പോർട്ട് പ്രകാരം പുലി കാട്ടിൽ വളർന്നതല്ലയെന്നും ഡോക്ടർ സ്ഥിരീകരിക്കുന്നു. പുലിയെ കൊണ്ടു വന്ന നാളുകളിൽ വെറ്റിനറി ഡോക്ടർ ജയകുമാറിന്റെ നിർദ്ദേശ പ്രകാരം രണ്ട് മുയലുകളെയും ഒരാടിനെയും പുലിക്ക് ഇരയായി നൽകി. ആദ്യം കൂട്ടിലേക്ക് ഇട്ട മുയലിനെ പുലി പിടിച്ചു കൊന്നുവെങ്കിലും ഭക്ഷിച്ചില്ല. രണ്ടാമത് കൂട്ടിലേക്ക് കയറ്റി വിട്ട മുയലിനോടു പുലി ചങ്ങാത്തത്തിലുമായി. ഇതിനിടെ കൂടിനുള്ളിൽ ഒരാടിൻ കുട്ടിയെ എത്തിച്ചുവെങ്കിലും ഒരാഴ്ചയോളം പുലി ഉപദ്രവിച്ചില്ലന്ന് വനം വകുപ്പിലെ വാച്ചർമാർ പറയുന്നു. അതായത് ഇരയെ വേട്ടയാടി പിടിക്കാത്ത പുലി കാട്ടിൽ വളർന്നതല്ലന്ന് വനംവകുപ്പിലെ ഡോക്ടർക്ക് പുറമെ ഉൾവനങ്ങളിൽ സംരക്ഷണ ജോലിയിൽ ഏർപ്പെടുന്ന വാച്ചർമാരു സമമതിക്കുന്നു.

അതായത് ഈ പുലിയെ കാട്ടിൽ തുറന്ന് വിട്ടാൽ ഒന്നുകിൽ ഇരപിടിക്കാൻ കഴിയാതെ വിശന്നു വലഞ്ഞു അത് ചാവും. അല്ലെങ്കിൽ മറ്റു പുലികളോ ജന്തുക്കളോ ഇതിനെ ആട്ടി ഓടിക്കും. സാധാരണ ഗതിയിൽ വനത്തിൽ ജീവിക്കുന്ന പുലികളെക്കാൾ ഈ പുലിക്ക് നിറം മങ്ങൽ ഉണ്ട്. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന പുലിയെ ഷാംപു ഉപയോഗിച്ച് കുളിപ്പിച്ചിരുന്നതായും സംശയം ഉണ്ട്്. മലബാർ മേഖലയിലെ ഏതെങ്കുലും സമ്പന്നരുടെ വീടുകളിൽ ആഢ്യത്വത്തിനായി അതീവ രഹസ്യമായി കൊണ്ടു വന്ന്‌ന വളർത്തിയ പുലി കുട്ടിയാവാം വളർന്നു വലുതായതെന്ന സംശയവും ബലപ്പെടുന്നു. പുലി വന്യ സ്വാഭാവം പ്രകടിപ്പിക്കാത്തത് സംബന്ധിച്ച് റിപ്പോർട്ട് വനം വകുപ്പ് ആസ്ഥാനത്ത് ലഭിച്ചിട്ടും അന്വേഷണം നടത്താത്തത് വനം വകുപ്പിലെ ഉന്നതർക്കും ഇതിൽ പങ്കുള്ളതു കൊണ്ടാവാമെന്ന് കരുതുന്നു. പുലി വളരുകയും സംഭവം ഒളിച്ചുവെയ്ക്കാൻ കഴിയാതെ വരുകയും ചെയ്തപ്പോൾ തുറന്നു വിട്ടാതകാമെന്നാണ് നിഗമനം.

വനംവന്യം ജീവി നിയമ പ്രകാരം് ഷെഡ്യൂൾ ഒന്നിൽപെടുന്ന പുലിയെ വീട്ടിലോ നാട്ടിലോ വളർത്തുന്നതും വനത്തിൽ നിന്നും കടത്തി കൊണ്ടുവരുന്നതും ഗുരുതരമായ കുറ്റമാണ്. കാട്ടിൽ നിന്നാണ് ഈ പുലിയെ നാട്ടിലെത്തിച്ചതെങ്കിൽ ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസർ അടക്കം ഒരു ഡസനിലധികം ഉദ്യഗസ്ഥരുടെ തൊപ്പി തെറിക്കും. അന്വേഷണം ഉണ്ടാവാതിരിക്കാൻ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ മറുവാദവും ഉയർത്തുന്നുണ്ട്്. സർക്കസു കമ്പിനിക്കാർ ഉപേക്ഷിച്ചതോ ഉത്തരേന്ത്യയിൽ നിന്നും സമാന സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട് ഗുഡ്‌സ് ട്രയിനിൽ കണ്ണൂരിലെത്തിയതോ ആവാമെന്നും ഇവർ പറയുന്നു. പുലിയെ നാട്ടിൽ വളിർത്തിയാതാണ് എന്ന സത്യം വനം വകുപ്പ് ഒളിച്ചുവെയ്ക്കുന്നതും സംശയം വർദ്ധിപ്പിക്കുന്നു.ഇക്കാര്യം ഒദ്യോഗികമായി ഇതുവെര പുറത്തുവിടാൻ വനംവകുപ്പ് തയ്യാറായിട്ടില്ല.

ഒരു മാസം കൂടി നിരീക്ഷിച്ച ശേഷം പുലിയെ തിരുവനന്തപുരം മൃഗശാലക്ക് കൈമാറാനാണ് വനം വകുപ്പിന്റെ തീരുമാനം. എന്നാൽ പുലി കൂടുകൾ അധികം ഇല്ലാത്തതും ആവിശ്യത്തിന് പുലി ഉള്ളതും കാരണം മൃഗശാല അധികൃതർ ഇക്കാര്യത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ല.മാർച്ച് ആദ്യവാരം കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടിലാണ് പുലിയെ കണ്ട്ത് .പുലിയുടെ ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു..കണ്ണൂർ കോർപറേഷന്റെ തായത്തെരു ഡിവിഷനിലെ കസാനക്കോട്ട കുന്നിൽ ഹുജറക്കു സമീപമാണ് പുലിയെ ആദ്യം കണ്ടത്. ആളുകൾ ഓടിക്കൂടിയതോടെ ഭയന്ന പുലി റെയിൽവേ ട്രാക്കിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ ഒളിച്ചു.

സംഭവമറിഞ്ഞ് ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയത്തെിയത്. പറമ്പിനു സമീപത്തെ വീടുകൾക്കു മുകളിലും റെയിൽവേ ട്രാക്കിലും ജനങ്ങൾ തിങ്ങിക്കൂടി. ആളുകളുടെ ബഹളം കാരണം ഇടക്ക് അക്രമാസക്തമായി പുറത്തിറങ്ങിയ പുലി പിന്നീട് കുറ്റിക്കാട്ടിനുള്ളിലേക്ക് തന്നെ മടങ്ങി. വനംവകുപ്പിന്റെ സ്‌പെഷൽ ഫോഴ്‌സ് എത്തിയെങ്കിലും ഇവർക്ക് പുലിയെ പിടിക്കാൻ കഴിഞ്ഞില്ല. ആളുകൾ തിങ്ങിക്കൂടിയത് പ്രശ്‌നമാകുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയതോടെ വൈകീട്ട് ആറുമണിയോടെയാണ് ജില്ല കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പിന്നീട് കോഴിക്കോട് നിന്നും മയക്കു വെടി വിദഗ്ധൻ എത്തിയാണ് പുലിയെ മയക്കുവെടി വെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP