Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളപ്പണത്തിൽ കുടുക്കാനുള്ള ആയുധങ്ങൾ ജലീലിന് ഒറ്റിക്കൊടുത്തത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ലോബി; ലീഗ്‌ യോഗത്തിലെ ശബ്ദരേഖ ജലീലിന് ചോർത്തി കൊടുത്തു? കെ.എം.ഷാജിക്ക് എതിരെ നീക്കത്തിന് മറുവിഭാഗം

കള്ളപ്പണത്തിൽ കുടുക്കാനുള്ള ആയുധങ്ങൾ ജലീലിന് ഒറ്റിക്കൊടുത്തത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ലോബി; ലീഗ്‌ യോഗത്തിലെ ശബ്ദരേഖ ജലീലിന് ചോർത്തി കൊടുത്തു? കെ.എം.ഷാജിക്ക് എതിരെ നീക്കത്തിന് മറുവിഭാഗം

ബുർഹാൻ തളങ്കര

കോഴിക്കോട്: ഇഡി വിഷയവും സഹകരണ ബാങ്കിലെ കള്ളപ്പണ പ്രശ്‌നവും കെ.ടി.ജലീലിന് എത്തിച്ച് കൊടുത്തത് മുസ്ലിം ലീഗിലെ കുഞ്ഞാലി വിരുദ്ധ ലോബി എന്നാരോപണം. കഴിഞ്ഞ കുറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ലീഗിലെ സംഭവങ്ങളുടെ പരിണിത ഫലമാണ് പുറത്തുവരുന്നത്. കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണം കെ.എസ് ഹംസ ഉയർത്തി കൊണ്ടു വന്നതോടെയാണ് ഇ ഡി, ഹൈദരലി തങ്ങളെ ചോദ്യം ചെയ്തതടക്കമുള്ള കാര്യങ്ങൾ ചർച്ചയായത്.

ഇതുമായി ബന്ധപ്പെട്ട രേഖകൾ കെ ടി ജലീലിന് എത്തിച്ചതും ലീഗ് നേതാക്കൾ തന്നെയാണ്. കെ.എം ഷാജി, പി.എം സാദിഖലി തുടങ്ങിയവർ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമാണ് ഉയർത്തിയത്. മാത്രമല്ല സ്വകാര്യ സാമ്പത്തിക കാര്യങ്ങൾക്ക് പാർട്ടി സ്ഥപനങ്ങളെ ഉപയോഗര്രെടുത്തിയതും ഇവർ ഉയർത്തി കൊണ്ട് വന്നു.

ഒരു നേതാവ് മാത്രം പാർട്ടിയുടെ പണം കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണമന്നും പാർട്ടി എന്നാൽ എല്ലാം താൻ ആണെന്ന ഭാവം കുഞ്ഞാലിക്കുട്ടി അവസാനിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ചർച്ചയുടെ പ്രധാന ഭാഗങ്ങളുടെ ശബ്ദവും പകർത്തി കെ ടി ജലീലിന് ചില നേതാക്കൾ അയച്ചു നൽകിയതായും സൂചനയുണ്ട്. ഇതിനുള്ള മറുപടിയെന്നോണമാണ് ഷാജിയുടെ വീട്ടിൽ നിന്നും പിടികൂടിയ പണത്തിന് പാർട്ടി ക്ലെയിം പെറ്റിഷൻ നൽകില്ലെന്ന രഹസ്യ ധാരണയിൽ ചില നേതാക്കൾ എത്തിച്ചേർന്നത് .

2011ൽ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുള്ള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലൻസ് പരിശോധിച്ചു വരികയാണ്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുള്ള സ്വത്ത് വകകൾ, ബാങ്ക് ഇടപാടുകൾ, എന്നിവയുടെ വിശദമായ കണക്കെടുപ്പാണ് നടക്കുന്നത്. ഇതിനിടയിൽ വീട് ഉൾപ്പെടെയുള്ള വസ്തുവകകളിൽ പുതിയ അവകാശികൾ കടന്നുവന്നത് വിവാദം സൃഷ്ടിച്ചിരുന്നു .

കെ.എം ഷാജി എംഎ‍ൽഎയുടെ വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെടുത്ത 47 ലക്ഷം രൂപ മൂന്ന് മാസം പിന്നിട്ടിട്ടും ക്ലയിം പെറ്റിഷൻ നൽകിയില്ല. പണം കണ്ടെടുത്തതോടെ ഉറവിടം കാണിക്കാൻ കെ.എം ഷാജി എംഎ‍ൽഎ ആദ്യം രണ്ട് ദിവസം സാവകാശം തേടിയിരുന്നു തുടർന്ന് തെരഞ്ഞെടുപ്പ് ചെലവിലേക്ക് സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്തതാണെന്ന് രസീതുകൾ ഹാജരാക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗ് പാർട്ടിയുടെ പണമെങ്കിൽ പാർട്ടിയാണ് ക്ലയിം പെറ്റിഷൻ നൽകേണ്ടത്. എന്നാൽ ഇത് ബാധ്യതയാകുമെന്ന് തിരിച്ചറിവും ഗ്രൂപ്പിസവും കാരണം ഒഴിഞ്ഞു മാറുന്ന സമീപനമാണ് പാർട്ടി ഇപ്പോൾ സ്വീകരിക്കുന്നത് . കോഴിക്കോട് വിജിലൻസ് കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കേണ്ടത് .

എന്നാൽ അഴിക്കോട് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ ഫണ്ട് കുറവ് ചൂണ്ടി കട്ടി മുതിർന്ന പ്രവർത്തകരിൽ നിന്നും വ്യാപകമായി പണം സ്വീകരിച്ചതായും പറയപ്പെടുന്നു. പലരും സ്വർണം ഉൾപ്പടെയുള്ള വസ്തുക്കൾ പണയപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് ചെലവിലേക്ക് പണം നൽകിയത്. ഇങ്ങനെ പണം സ്വീകരിച്ച ദിവസം തന്നെയാണ് വിജിലൻസ് പരിശോധന നടന്നതെന്നും 47 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ചെലവിലേക്ക് പ്രവർത്തകരിൽ നിന്നും ലഭിച്ചതാണെങ്കിൽ കട്ടിലിനിടയിൽ ഒളിപ്പിച്ചു വെച്ചതിന് ശേഷം പിന്നെ എന്തിനാണ് പണം ദൗർലഭ്യം പറഞ്ഞു ലക്ഷകണക്കിന് രൂപ വീണ്ടു പിരിച്ചതെന്ന് പ്രവർത്തകരിൽ ചിലർ മുതിർന്ന നേതാക്കളോട് ചോദ്യം ഉയർത്തിയിരിക്കുകയാണ്. ഇതിൽ ചിലർ ഇപ്പോൾ പണം തിരിച്ചു ചോദിക്കുകയും ചെയ്തതോടെ ആണ് പണവുമായി ബന്ധപ്പെട്ട അരമന രഹസ്യങ്ങൾ പുറത്തു വന്നു തുടങ്ങിയത് .

ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ വരിഞ്ഞുമുറുക്കി ഷാജി

പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിലും പി എം എ സലാമിനെ ആക്ടിങ്ങ് സെക്രട്ടറിയാക്കിയതിലും നേതാക്കൾക്ക് തെറ്റുപറ്റി എന്നാണ് കഴിഞ്ഞ ദിവസത്തെ മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനം ഉയർന്നത്. പാർട്ടിയുടെ കാര്യങ്ങൾ ഏതാനും നേതാക്കൾ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ മുഖത്തുനോക്കി കെ.എം.ഷാജി പറഞ്ഞു. മാത്രമല്ല മുതിർന്ന നേതാക്കളുടെ പദവി മോഹങ്ങൾ സംസ്ഥാനത്തൊട്ടാകെ ലീഗിൽ ഉണ്ടാക്കുന്ന പ്രതിസന്ധി പാർട്ടിയെ നാശത്തിലേക്കു തള്ളിവിടുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവും തിരുത്തൽ ശക്തികളായും നേതാക്കൾ മുന്നോട്ടുവന്നത്.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് കെ എം ഷാജിയും സാദിഖലി ശിഹാബ് തങ്ങളുമാണ് പറഞ്ഞത്. മാത്രമല്ല സാമ്പത്തിക കാര്യങ്ങൾ ഒരു നേതാവ് മാത്രം കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണമന്നും പാർട്ടി എന്നാൽ എല്ലാം ഞാൻ ആണെന്ന ഭാവം നേതാക്കൾ അവസാനിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സാമ്പത്തിക ഇടപാടുകൾ നേതൃനിരയിലെ പ്രധാന നേതാക്കൾ കൂടി അറിയണമെന്ന് ഷാജി യോഗത്തിൽ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണം കെ.എസ് ഹംസ ഉയർത്തിക്കൊണ്ടുവന്നു. കെ.എം ഷാജി, പി.എം സാദിഖലി തുടങ്ങിയവർ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോൾ പ്രതിരോധിക്കാനെത്തിയത് പി.കെ ഫിറോസും നജീബ് കാന്തപുരവും മാത്രമാണ്.

തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നതിലുപരി 9 മണിക്കൂർ നീണ്ട ചർച്ചയിൽ ലീഗ് ഭാരവാഹി നേതൃത്വത്തിനെതിരായ പൊതു വിമർശനമായിരുന്നു ഉയർത്തിയത്. സംഘടനാ രീതികളിൽ അഴിച്ചുപണി വേണമെന്നും പാർട്ടിയെ ഒരു ചാരിറ്റി സംഘടന തലത്തിലേക്കും സാമൂഹ്യ മാധ്യമങ്ങൾക്കുള്ളിലും ഒതുങ്ങി പോകുന്ന സ്ഥിതിവിശേഷം മാറണമെന്നും ഷാജി അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു.

ലീഗിലെ തലമുറമാറ്റത്തെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നെന്ന് പറഞ്ഞ സാദിഖലി തങ്ങളെ കുഞ്ഞാലിക്കുട്ടി പരസ്യമായി തിരുത്തി. എതിർപ്പ് തണുപ്പിക്കാനും തോൽവി പഠിക്കാനും ഉപസമിതിയെ നിയോഗിച്ചു .തെരഞ്ഞടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തകരും രോഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഭാരവാഹി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP