Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുസ്ലിം മത സംഘടനകളുടെ സ്വാശ്രയ കച്ചവടത്തിന് പിണറായിയുടെ പൂട്ട്; ഏതു മുസ്ലിം ഉപവിഭാഗമാണെന്ന് തെളിയിക്കുന്ന കത്ത് നൽകാനുള്ള അധികാരം മതസംഘടനാ നേതാക്കൾക്കില്ല; ഇനി മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് എല്ലാ മുസ്ലിം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം; അവസാനിക്കുന്നത് ഉപജാതിയുടെ മറവിലുള്ള മതസംഘടനകൾ സീറ്റു കച്ചവടം; കരുണ അസീസിയ മെഡിക്കൽ കോളജുകൾക്ക് കടുത്ത തിരിച്ചടി

മുസ്ലിം മത സംഘടനകളുടെ സ്വാശ്രയ കച്ചവടത്തിന് പിണറായിയുടെ പൂട്ട്; ഏതു മുസ്ലിം ഉപവിഭാഗമാണെന്ന് തെളിയിക്കുന്ന കത്ത് നൽകാനുള്ള അധികാരം മതസംഘടനാ നേതാക്കൾക്കില്ല;  ഇനി മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് എല്ലാ മുസ്ലിം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം; അവസാനിക്കുന്നത് ഉപജാതിയുടെ മറവിലുള്ള മതസംഘടനകൾ സീറ്റു കച്ചവടം; കരുണ അസീസിയ മെഡിക്കൽ കോളജുകൾക്ക് കടുത്ത തിരിച്ചടി

എം.ബേബി

തിരുവനന്തപുരം: മുസ്ലിം മതസംഘടനകളുടെ സ്വാശ്രയ കോളജുകളിലെ മെഡിക്കൽ സീറ്റ് വിൽപനയ്ക്ക് സർക്കാറിന്റെ പൂട്ട്. സ്വാശ്രയ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിലെ സംവരണ സീറ്റിൽ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് മുസ്ലിം മതസംഘടനകൾക്കും നേതാക്കൾക്കും കത്തു നൽകാനുള്ള അധികാരമാണ് സർക്കാർ പിൻവലിച്ചത്.പ്രവേശനത്തിന് ഏതു മുസ്ലിം ഉപവിഭാഗമാണെന്ന് തെളിയിക്കുന്ന കത്ത് നൽകാനുള്ള അധികാരം മത സംഘടനകളുടെ തലവന്മാർക്കായിരുന്നു. ഇനി മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്വാശ്രയ മെഡിക്കൽ, ഡെന്റൽ സ്ഥാപനങ്ങളിലേക്ക് എല്ലാ മുസ്ലിം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഉപജാതി തെളിയിക്കേണ്ട ആവശ്യമില്ല.

മുസ്്‌ലിം സമുദായത്തിൽ ഉപവിഭാഗങ്ങളില്ലെന്നും അതിനാൽ ജാതി തെളിയിക്കാൻ റവന്യൂ വകുപ്പ് നൽകുന്ന രേഖ മതിയെന്നും ചില മുസ്്‌ലിം സംഘടനകൾ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിലയിലാണ് പുതിയ ഉത്തരവ്.നേരത്തെ ഉപജാതി തെളിയിക്കാൻ ലഭിച്ച അധികാരത്തിന്റെ മറപിടിച്ചു മതസംഘടനകൾ സീറ്റു കച്ചവടം നടത്തിയിരുന്നു.

മുജാഹിദ് ഔദ്യോഗിക വിഭാഗം നടത്തുന്ന പാലക്കാട് കരുണ മെഡിക്കൽ കോളേജ് സീറ്റുകൾ മുജാഹിദ് വിഭാഗത്തിനു മാത്രമായി വിറ്റിരുന്നു. അസീസിയ്യ മെഡിക്കൽ കോളേജിലെ സീറ്റുകൾ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയോട് ആഭിമുഖ്യമുള്ളവർക്കായിരുന്നു നൽകിയിരുന്നത്. ഇവർ നേരത്തെ പണം വാങ്ങി സീറ്റുറപ്പിച്ചവർക്കു മാത്രമേ ഉപജാതി തെളിയിക്കുന്ന കത്തു നൽകിയിരുന്നുള്ളു.പുതിയ ഉത്തരവോടെ ഈ കച്ചവടത്തിനാണ് അവസാനമായത്.

കഴിഞ്ഞ വർഷമാണ് സംവരണ സീറ്റുകളിലെ പ്രവേശനത്തിന് മതന്യൂനപക്ഷങ്ങളിലെ സംഘടനാ ഉപവിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് ഉത്തരവ് ഇറങ്ങിയത്. മുസ്ലിം സമുദായത്തിന് സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകളുടെ പേരിൽ സ്വാശ്രയ കോളജുകളിൽ സീറ്റു സംവരണം നൽകിയാണ് ഉത്തരവിറക്കിയത്.എന്നാൽ ക്രിസ്ത്യൻ സഭാ മേധാവികൾക്ക് ഇപ്പോഴും അധികാരം നൽകുന്നുണ്ട്.

ക്രിസ്ത്യൻ സഭയിലെ ഉപജാതികൾ തെളിയിക്കാൻ റവന്യൂ ഡിപ്പാർട്ട്‌മെന്റിനു കഴിയാത്തതിനാൽ മതമേലധ്യക്ഷന്മാർക്കു തന്നെ പുതിയ ഉത്തരവ് പ്രകാരം കത്തു നൽകാം.ഇതും എടുത്തുകളയണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടുണ്ട്.അതും ഇപ്പോൾ സർക്കാറിന്റെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP