Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനം വീണ്ടെടുക്കാൻ വീണ്ടും ലാലിസം; എല്ലാം നോക്കി നടത്താൻ കളിക്കൂട്ടുകാരൻ എംജി ശ്രീകുമാറും; മ്യൂസിക് ബാൻഡുമായി ലാലേട്ടൻ വീണ്ടുമെത്തും; രതീഷ് വേഗയുടെ കാര്യത്തിൽ അനിശ്ചിതത്വം

മാനം വീണ്ടെടുക്കാൻ വീണ്ടും ലാലിസം; എല്ലാം നോക്കി നടത്താൻ കളിക്കൂട്ടുകാരൻ എംജി ശ്രീകുമാറും; മ്യൂസിക് ബാൻഡുമായി ലാലേട്ടൻ വീണ്ടുമെത്തും; രതീഷ് വേഗയുടെ കാര്യത്തിൽ അനിശ്ചിതത്വം

കൊച്ചി: ദേശീയ ഗെയിംസിനോടനുബന്ധിച്ചു ലാലിസം അവതരിപ്പിച്ചു മാനം പോയതിനെത്തുടർന്നു നഷ്ടമായ ഇമേജ് എന്തുവില കൊടുത്തും തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ. ലാലിസത്തിനേറ്റ തിരിച്ചടി ലാലിസത്തിലൂടെത്തന്നെ മായ്ച്ചുകളയാൻ വീണ്ടും ലാലിസം സ്റ്റേജ് ഷോ അവതരിപ്പിക്കുകയാണ്. ഏഷ്യാനെറ്റുമായി സഹകരിച്ച് ലാലിസം അവതരിപ്പിക്കാനുള്ള അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കിയതായാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയായി ലാൽ കൊച്ചിയിലുണ്ടായിരുന്നു. മോഹൻലാലിന്റെ സുഹൃത്തും പിന്നണിഗായകനുമായ എം ജി ശ്രീകുമാർ കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റുമായി ചർച്ചകൾ നടത്തി.

എം ജി ഇപ്പോഴും ഇതിനായി നഗരത്തിൽ തന്നെയുണ്ട്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ലാലിസം അവതരിപ്പിക്കുകയാണു ലക്ഷ്യം. വിവിധവിദേശരാജ്യങ്ങളിൽ ലാലിസം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുകയെന്നതാണ് മോഹൻലാലിന്റെ ആത്യന്തികലക്ഷ്യം. സ്വദേശത്തു പൊളിഞ്ഞുപോയ പരിപാടിയുമായി വിദേശത്തുപോകുന്നതു വിലകളയാൻ ഇടയാക്കുമെന്നതിനാലാണു കൊച്ചിയിൽ വൻപരിപാടി സംഘടിപ്പിച്ചു ഇമേജ് വർദ്ധിപ്പിച്ചശേഷം വിദേശത്തേക്കു പൊയ്ക്കളയാമെന്ന നീക്കത്തിനു പി്ന്നിൽ.

ലാലിസം മ്യൂസിക് ബാൻഡിന്റെ ആദ്യ സംഘാടകരായ രതീഷ് വേഗയും കൂട്ടരും പുതിയ സംരംഭത്തിൽ മോഹൻലാലിനൊപ്പമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനില്ക്കുന്നുണ്ട്. ഇവരുടെ അവതരണത്തിലേയും ശബ്ദമിശ്രണത്തിലേയും പ്രശ്‌നങ്ങളാണ് ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ലാലിസം തകർന്നുതരിപ്പണമാവാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ മോഹൻലാൽ അന്നു പക്ഷേ ഇവരെ ആരെയും എതിർത്ത് രംഗത്തെത്തിയിരുന്നില്ല. പക്ഷേ ഗെയിംസ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും രതീഷ് വേഗയോടും മറ്റും ചേർന്ന് പിന്നെയും ലാലിസവുമായി മുന്നോട്ടുപോകുമെന്ന ഒരു സൂചനയും മോഹൻലാൽ നല്കിയിരുന്നില്ല. എം ജിയുമായി ചേർന്നു നടപ്പാക്കുന്ന പുതിയ പരിപാടിയിൽ മുൻ സഹപ്രവർത്തകർക്ക് സ്ഥാനമുണ്ടോയെന്നതിനൂം ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

എന്തായാലും കൊച്ചിയിലെ സ്റ്റേജ് ഷോകളുടെ എക്കാലത്തേയും മികച്ച വേദിയായി കണക്കാക്കുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയം തന്നെയാണ് ലാലിസം അവതരിപ്പിക്കാൻ മോഹൻലാൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഏതാണ്ട് രണ്ടു മാസത്തിനുള്ളിൽ തന്നെ പരിശീലനം പൂർത്തിയാക്കി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഷോ അവതരിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മോഹൻലാലും എം ജി ശ്രീകുമാറും പരിശീലനത്തിന് മുഴുവൻസമയ മേൽനോട്ടം വഹിക്കും. അത്യാധുനിക സാങ്കേതിക വിദ്യയാകും ലാലിസത്തിനായി ഒരുക്കുക. എല്ലാം കരാറായാൽ ഷോയുടെ പരിശീലനം തുടങ്ങും. പിഴവുകൾ പറ്റാത്ത തരത്തിൽ റിഹേഴ്‌സൽ നടത്തിയാകും പരിപാടി നടത്തുക.

ഷോയുടെ ടിക്കറ്റ് വില്പന ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും ഏഷ്യാനെറ്റ് ചെയ്യുക. ലാലിസത്തിന്റെ പ്രമോഷനായി പ്രമുഖരായ അന്യഭാഷാ നടന്മാരെ ഷോക്കെത്തിക്കാനും മോഹൻലാലിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. ലാലിസം കൊച്ചിയിൽ നടത്തുന്ന സ്റ്റേജ് ഷോക്കുശേഷം വിദേശ രാജ്യങ്ങളിൽ പ്രചാരണപരിപാടി നടത്തുകയാണു മോഹൻലാലിന്റെയും ടീമിന്റെയും ഉദ്ദേശ്യം. വിവിധരാജ്യങ്ങളിൽ സഞ്ചരിക്കാനായി ഇത്തിഹാദുമായും ഉപകരണങ്ങൾക്കായി യമഹാ കമ്പനിയുമായി നേരത്തേ കരാറായിട്ടുണ്ടെന്നറിയുന്നു. ഇപ്പോൾ മലയാളചലച്ചിത്രഗാനരംഗത്തു അവസരം കുറഞ്ഞുനില്ക്കുന്ന എം ജി ശ്രീകുമാറിനും ഇതു തിരിച്ചുവരവിനുള്ള നല്ലൊരുരുഅവസരം കൂടിയാണ്.

സ്റ്റേജ് ഷോ വിജയിക്കുകയാണെങ്കിൽ തന്റെ വിപണിമൂല്യം മുൻനിർത്തി ലാലിസം വിപുലീകരിക്കാനും മോഹൻലാൽ ലക്ഷ്യമിടുന്നുണ്ട്. സിനിമാ രംഗത്തെ സുഹൃത്തുക്കളോട് കൂടിയാലോചിച്ചാണ് ലാൽ പുതിയ തീരുമാനം എടുത്തതെന്നും സൂചനയുണ്ട്. രതീഷ് വേഗയുമായി സഹകരിച്ച് ബാൻഡ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ തന്റെ സുഹൃത്തുക്കളോട് പോലും കൃത്യമായ അശയവിനിമയം നടത്തിയിരുന്നില്ല. ഇത് സുഹൃത്തുക്കളിൽ ചിലർ വേദനയോടെ ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശ്വസ്തനായ എംജി ശ്രീകുമാറിനെ തന്നെ എല്ലാ പ്രവർത്തനങ്ങളുടേയും ചുക്കാൻ ഏൽപ്പിക്കുന്നത്.

പുതിയ രൂപത്തിലും ഭാവത്തിലും ലാലിസമാണ് ലക്ഷ്യമിടുന്നത്. ഷോയുടെ വിജയത്തിലൂടെ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനാണ് ലക്ഷ്യം. ഹോളോ ഗ്രാം പോലുള്ള സാങ്കേതിക സംവിധാനങ്ങളുടെ സാധ്യതയും പരിശോധിക്കും. നേരത്തെ ലാലിസം പരാജയപ്പെട്ടപ്പോൾ മമ്മൂട്ടി അടക്കമുള്ള സിനിമാ പ്രവർത്തകരിൽ ഭൂരിഭാഗവും ലാലിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP