Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളെ ഒപ്പം കൂട്ടിയുള്ള രാഷ്ട്രീയം; ഭീകരവാദികൾ കൈവെട്ടിയ ന്യൂമാൻ കോളേജ് അദ്ധ്യാപകനെ വീട്ടിൽ സന്ദർശിച്ച് കുമ്മനം; മെത്രാന്മാരെ കണ്ട ശേഷമുള്ള സന്ദർശനം വ്യക്തമാക്കുന്നത് ഹിന്ദു-ക്രൈസ്തവ സഖ്യം തന്നെ

ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളെ ഒപ്പം കൂട്ടിയുള്ള രാഷ്ട്രീയം; ഭീകരവാദികൾ കൈവെട്ടിയ ന്യൂമാൻ കോളേജ് അദ്ധ്യാപകനെ വീട്ടിൽ സന്ദർശിച്ച് കുമ്മനം; മെത്രാന്മാരെ കണ്ട ശേഷമുള്ള സന്ദർശനം വ്യക്തമാക്കുന്നത് ഹിന്ദു-ക്രൈസ്തവ സഖ്യം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗോവാ മോഡലിൽ കേരളത്തിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഹൈന്ദവ വർഗ്ഗീയതയിലൂടെ മാത്രം കേരളത്തെ പിടിക്കാൻ കഴിയില്ല. ഇവിടെ ഹൈന്ദവർക്കൊപ്പം മറ്റ് മതവിഭാഗങ്ങളും സജീവമാണ്. മുന്നണി രാഷ്ട്രീയത്തിന്റെ ചേരുവകൾ ഈ ന്യൂനപക്ഷ വർഗ്ഗീയതയെയാണ് അധികാരം പിടിക്കാൻ കൂടെ കൂട്ടുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ കുമ്മനം രാജശേഖരൻ കരുക്കൾ നീക്കുന്നത്. ചോദിക്കുന്നതെന്തും കിട്ടുമെന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകയപ്പോൾ കുമ്മനം ആവേശത്തിലായി. കർദിനാളിന്റെ കാലിൽ തൊട്ടു തൊഴുതും ക്രിസോസ്റ്റം തിരുമേനിയെ കൊണ്ട് നല്ലവാക്ക് പറയിച്ചും കുമ്മനം ക്രൈസ്തവ മനസ്സുകളെ അടുപ്പിക്കാൻ നീക്കം തുടങ്ങി.

കേരള വിമോചനയാത്രയ്ക്കിടെ മെത്രാന്മാരെ കണ്ട് സൗഹൃദം പുതുക്കുന്ന കുമ്മനം ഇന്ന് ഒരു പടി കൂടി മുമ്പോട്ട് പോയിരിക്കുന്നു. ചോദ്യപ്പേപ്പർ വിവാദത്തെത്തുടർന്ന് അദ്ധ്യാപകന്റെ കൈപ്പത്തി എൻഡിഎഫൂകാർ വെട്ടിമാറ്റിയത് കേരളത്തിന്റെ സമൂഹ മനസാക്ഷിക്ക് ഏറ്റ മുറിവായിരുന്നു. പ്രതികൾക്ക് ശിക്ഷ ലഭിച്ചെങ്കിലും അദ്ധ്യാപകനായ ടിജെ ജോസഫിന് നീതി കിട്ടിയോ എന്ന സംശയം ന്യൂനപക്ഷങ്ങൾക്കിടയിലുണ്ട്. മുസ്ലിം വർഗ്ഗീയതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ജോസഫ് സാർ. ഇത് കുമ്മനത്തിനും അറിയാം. അതുകൊണ്ട് കൂടിയാണ് വിമോചനയാത്രയ്ക്കിടെ ജോസഫ് സാറിനെ കാണാൻ കുമ്മനം എത്തിയത്. തന്റെ യാത്രയ്ക്ക് പിന്തുണയും തേടി. വളരെ ആദരവോടെയാണ് ജോസഫും കുമ്മനത്തെ സ്വീകരിച്ചത്. കുമ്മനത്തെ പോലൊരു നേതാവ് അവചാരിതമായി വീട്ടിലെത്തിച്ചത് ജോസഫിനും അൽഭുതമായി. എല്ലാ പിന്തുണയും ജോസഫിന് വാഗ്ദാനം ചെയ്താണ് കുമ്മനം മടങ്ങിയത്.

വ്യക്തമായ രാഷ്ട്രീയ ഉദേശ്യം തന്നെയാണ് കുമ്മനത്തിനുള്ളത്. മുസ്ലിം വർഗ്ഗീയതയെ ചെറുക്കാൻ ഹൈന്ദവ-ക്രൈസ്തവ കൂട്ടുകെട്ട്. ഇത് ഒരിക്കലും പരസ്യമായി പറയില്ല. എന്നാൽ ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ജോസഫിന്റെ വീട്ടിൽ കുമ്മനം എത്തിയത്. എല്ലാവരും അവഗണിക്കുന്നവരെ അംഗീകരിക്കുകയാണ് കുമ്മനം എന്നാണ് മുതിർന്ന ബിജെപി നേതാവ് ഈ സന്ദർശനത്തെ കുറിച്ച് മറുനാടനോട് പ്രതികരിച്ചത്. മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ ക്രൈസ്തവരെ ചിന്തിപ്പിക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. ഇനിയുള്ള രണ്ട് ദിനങ്ങൾ നിർണ്ണായകമാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായുള്ള കേരള നേതാക്കളുടെ ചർച്ചയിൽ വ്യക്തമായ ചിത്രം ഉണ്ടാകും.

വെള്ളാപ്പള്ളി നടേശന്റെ ബിജെഡിഎസിനെ ബിജെപി മുന്നാം മുന്നണിയിലേക്ക് അടുപ്പിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് മാണിയേയും മുന്നണിയിലെത്തിക്കാനും നീക്കമുണ്ട്. കെ എം മാണി ഇതിന് സമ്മതിച്ചാൽ മാണിയെ മുന്നിൽ നിർത്തിയുള്ള പ്രചരണം ബിജെപി നടത്തും. ക്രൈസ്തവ വോട്ടുകൾ അടുപ്പിക്കാനുള്ള ബിജെപി തന്ത്രമാണ് ഇതിന് കാരണം. ബിജെപിക്ക് കേരളത്തിൽ കിട്ടുന്ന 99 ശതമാനം വോട്ടും ഹിന്ദുക്കളുടേത് മാത്രമാണ്. അതുകൊണ്ടാണ് വോട്ട് ഷെയർ 15 ശതമാനത്തിൽ താഴെ നിൽക്കുന്നത്. തിരുവനന്തപുരം പോലുള്ള മണ്ഡലങ്ങളിൽ ബഹു ഭൂരിഭാഗം ഹിന്ദുക്കളും വോട്ടു ചെയ്താലും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. ക്രൈസ്തവ സമൂഹത്തെ ബിജെപിയോട് അടുപ്പിച്ചാൽ ഇതിന് മാറ്റം വരും. അങ്ങനെ കേരളത്തിൽ അധികാരം പിടിച്ചെടുക്കാവുന്ന തരത്തിലേക്ക് മാറുകയെന്നതാണ് ബിജെപിയുടെ ല്ക്ഷ്യം.

ഒറ്റ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഈ ലക്ഷ്യം നേടാനാകുമെന്ന പ്രതീക്ഷ ബിജെപിക്കില്ല. ഇത്തവണ ഇരുപത് ശതമാനത്തിലധികം വോട്ട് ഷെയറും പത്തിലധികം സീറ്റുമാണ് നോട്ടമിടുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് കുമ്മനം രാജശേഖരൻ അണിയറയിൽ തയ്യാറാക്കുന്നത്. എന്നാൽ കെഎം മാണിയെ മുന്നണിയിൽ കിട്ടിയാൽ ഈ കണക്കുകൾക്കും അപ്പുറത്തേക്ക് കാര്യങ്ങളെത്തും. പ്രത്യക്ഷ സഖ്യത്തിലൂടെ മൂന്നാം മുന്നണിയിൽ മാണിയും കൂട്ടരുമെത്തിയാൽ മുഖ്യപ്രതിപക്ഷമായി പോലും മൂന്നാം മുന്നണി മാറും. ബാർ കോഴയും സോളാർ അഴിമതിയും കോൺഗ്രസിന്റെ അടിവേര് ഇളക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാണിയെ എങ്ങനേയും കൂടെക്കൂട്ടാനുള്ള നീക്കം. റബ്ബർ കർഷകർക്കായി മാണി ചോദിക്കുന്നത് എന്തും നൽകാൻ തന്നെയാണ് മോദിയുടെ തീരുമാനം.

ഈ രാഷ്ട്രീയ നീക്കങ്ങൾക്കിടയാണ് മുസ്ലിം തീവ്രവാദത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ജോസഫ് സാറിനെ പോലുള്ളവരെ ബിജെപി ഉയർത്തിക്കാട്ടുന്നത്. ഇവരേയും ബിജെപി വേദിയിൽ എത്തിക്കാനാണ് നീക്കം. ഇതിലൂടെ ക്രൈസ്തവ വിരുദ്ധത ബിജെപിക്കില്ലെന്ന സന്ദേശം നൽുകം. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഈ നീക്കത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ക്രൈസ്തവ വോട്ടുകൾ ഈ മേഖലയിൽ വിജയത്തെ സ്വാധീനിക്കും. നിയമസഭയിൽ ബിജെപിയെ നിർണ്ണായക ശക്തിയാക്കാൻ ഇതിലൂടെ കരുതുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേരള വിമോചന യാത്രയ്ക്കിടെ മെത്രാന്മാരുമായുള്ള ആശയ വിനിമയം കുമ്മനം തുടരും. മോദിയുടെ വികസന അജണ്ടയ്‌ക്കൊപ്പം ഈ പ്രീണന രാഷ്ട്രീയവും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ആർഎസ്എസിന്റെ പൂർണ്ണ ആശിർവാദത്തോടെയാണ് ഈ കരുനീക്കങ്ങൾ. മെത്രാന്മാരും ആർഎസ്എസ് നേതൃത്വവുമായുള്ള ചർച്ചയ്ക്കും ബിജെപി സാധ്യതകൾ ആരായുന്നുണ്ട്. പരസ്പര സഹവർത്തിത്വമെന്ന സന്ദേശം ഉയർത്താനാണ് ഇത്. ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാനുള്ള ബിജെപി നീക്കം അങ്കലാപ്പിലാക്കുന്നത് യുഡിഎഫ് രാഷ്ട്രീയത്തെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP