Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയുടെ ലോൺ വിവരം ഭർത്താവ് അറിഞ്ഞത് മൊബൈലിൽ എസ് എം എസ് വന്നപ്പോൾ! താനറിയാതെ വാമഭാഗം എടുത്ത വായ്പയെ കുറിച്ച് ചോദിക്കാൻ ഓടിയെത്തിയവർ അറിഞ്ഞത് തട്ടിപ്പിന്റെ അതിവിചിത്ര കഥ; കള്ള ഒപ്പിട്ട് ഗ്രൂപ്പിലെ എല്ലാം അംഗങ്ങളുടേയും പേരിൽ വായ്പ എടുത്ത് കീശ വീർപ്പിച്ചതിന് പിന്നിലും സിപിഎം നേതാക്കൾ; പരാതി കൊടുത്തതിന് വീട് കത്തിച്ച് നവോത്ഥാന നായകരുടെ പ്രതികാരം; വള്ളിക്കുന്നിലെ കുടുംബ ശ്രീ യൂണിറ്റുകളിലെ വീട്ടമ്മമാരെ കടക്കാരികളാക്കിയത് ബൾക്ക് ലോൺ ചതി

ഭാര്യയുടെ ലോൺ വിവരം ഭർത്താവ് അറിഞ്ഞത് മൊബൈലിൽ എസ് എം എസ് വന്നപ്പോൾ! താനറിയാതെ വാമഭാഗം എടുത്ത വായ്പയെ കുറിച്ച് ചോദിക്കാൻ ഓടിയെത്തിയവർ അറിഞ്ഞത് തട്ടിപ്പിന്റെ അതിവിചിത്ര കഥ; കള്ള ഒപ്പിട്ട് ഗ്രൂപ്പിലെ എല്ലാം അംഗങ്ങളുടേയും പേരിൽ വായ്പ എടുത്ത് കീശ വീർപ്പിച്ചതിന് പിന്നിലും സിപിഎം നേതാക്കൾ; പരാതി കൊടുത്തതിന് വീട് കത്തിച്ച് നവോത്ഥാന നായകരുടെ പ്രതികാരം; വള്ളിക്കുന്നിലെ കുടുംബ ശ്രീ യൂണിറ്റുകളിലെ വീട്ടമ്മമാരെ കടക്കാരികളാക്കിയത് ബൾക്ക് ലോൺ ചതി

എം മനോജ് കുമാർ

വള്ളിക്കുന്ന് (മലപ്പുറം): വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ അനുവദിച്ച കുടുംബശ്രീ ഫണ്ടിൽ വൻ തിരിമറി. വള്ളിക്കുന്ന് പഞ്ചായത്തിലെ 21 വാർഡുകളിലെ കുടുംബശ്രീയ്ക്ക് യൂണിറ്റുകൾക്ക് പിന്നോക്ക വിഭാഗ കോർപറേഷൻ വഴി അനുവദിച്ച 80 ലക്ഷം രൂപയോളം വരുന്ന ഫണ്ടിലാണ് തിരിമറി നടന്നത്. 540 ഓളം കുടുംബശ്രീ യൂണിറ്റുകൾക്ക് അനുവദിച്ച ഫണ്ടിലാണ് തിരിമറി നടന്നത്. ഫണ്ട് വിതരണം ചെയ്തതിൽ മിക്ക ഗ്രൂപ്പുകളിലും വമ്പൻ അഴിമതിയാണ് നടന്നത്. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് അനുവദിച്ച ഫണ്ട് ഗ്രൂപ്പുകൾ പോലും അറിയാതെ ഗ്രൂപ്പിന്റെ പേരിൽ സിപിഎം നേതാക്കൾ തട്ടിയെടുക്കുകയാണ് ചെയ്തത്. അംഗങ്ങളുടെ വ്യാജ ഒപ്പിട്ടും രേഖകളിൽ കൃത്രിമം നടത്തിയുമാണ് ഫണ്ട് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. കുടുംബശ്രീ യൂണിറ്റുകളിലെ ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ധനമന്ത്രിയും അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. കുടുംബശ്രീ ഫണ്ടിൽ ലക്ഷങ്ങളുടെ അഴിമതിയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്. ഗ്രൂപ്പ് അംഗങ്ങൾ അറിയാതെ ഗ്രൂപ്പിന് ലോൺ അനുവദിക്കപ്പെട്ടതും ഈ തുക അപ്പാടെ നേതാക്കളുടെ കയ്യിലേക്ക് പോവുകയും ചെയ്തതാണ് വള്ളിക്കുന്ന് പഞ്ചായത്തിൽ സംഭവിച്ചത്. സംഭവം ഒതുക്കി തീർക്കാൻ സിപിഎം നേരിട്ട് ശ്രമിച്ചെങ്കിലും കുടുംബശ്രീ യൂണിറ്റുകളുടെ പേരിൽ എടുത്ത ലോൺ പാർട്ടിയുമായി ബന്ധപ്പെട്ടവർ തിരികെ അടയ്ക്കാതിരിക്കുകയും കുടുംബശ്രീ യൂണിറ്റുകൾ പരാതിപ്പെടുകയും ചെയ്തതോടെയാണ് സംഭവം വെളിയിൽ വന്നത്..

വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിലാണ് അനുഗ്രഹ കുടുംബശ്രീ. ഇവർക്ക് അഞ്ച് ലക്ഷം രൂപ ലോൺ അനുവദിച്ചതായി സന്ദേശം വന്നു. കുടുംബശ്രീ ഗ്രൂപ്പിലുള്ളവർക്കാണ് സന്ദേശം വന്നത്. ലോണിനു അപേക്ഷിക്കാതെ ലോൺ അനുവദിക്കപ്പെട്ടപ്പോൾ അംഗങ്ങൾ ചതി മണത്തു. ഫണ്ട് കൈവശമാക്കിയവർ തിരികെ അടച്ചില്ലെങ്കിലും യൂനിറ്റ് അംഗങ്ങൾ തിരികെ അടക്കണം. ഇതാണ് കുടുംബശ്രീ വായ്പകളുടെ പ്രശ്‌നം. ഏത് യൂണിറ്റിന്റെ പേരിലാണോ വായ്പ വന്നത്. ആ യൂണിറ്റ് അംഗങ്ങൾ വായ്പാ തുക തിരികെ അടക്കണം. വന്ന വായ്പ സിപിഎം നേതാക്കൾ തന്നെ കൈവശപ്പെടുത്തിയതായി മനസിലായതോടെ അംഗങ്ങൾ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപ രണ്ടു മുതൽ നാല് വരെ ശതമാനം പലിശ ചേർത്ത് അടക്കാനുള്ള തുകയാണ്. ഫണ്ട് വന്നതായി സന്ദേശം വന്നപ്പോൾ അന്തംവിട്ട അംഗങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇങ്ങിനെ ഫണ്ട് പാസായ കാര്യം അറിയുന്നത്. ഗ്രൂപ്പ് അറിയാതെ ഗ്രൂപ്പിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അംഗങ്ങൾക്ക് ആർക്കും ഫണ്ട് ലഭിച്ചില്ല. ആരും ലോണും എടുത്തിട്ടില്ല. ഗ്രൂപ്പ് അംഗങ്ങൾ അറിയാതെ കള്ള ഒപ്പിട്ടിട്ടാണ് തുക തട്ടിയത്. ലോൺ പ്രശ്‌നം കുടുംബശ്രീ അംഗങ്ങളുടെ കുടുംബവഴക്കിനും വഴിമരുന്നിട്ടുണ്ട്. ഭാര്യമാർ ലോൺ എടുത്ത വിവരം ഭർത്താക്കന്മാർ അറിഞ്ഞതുമില്ല. മൊബൈലിൽ സന്ദേശം വന്നപ്പോൾ ഭർത്താക്കന്മാരും അറിഞ്ഞു. താൻ അറിയാതെ ഭാര്യ ലോൺ എടുത്തു എന്നാണ് ഭർത്താവ് കരുതിയത്. ഇത് കുടുംബവഴക്കായി മാറുകയും ചെയ്തു. ലോൺ എടുത്തിട്ടു വിവരം പറയാത്തതിന്റെ പേരിലാണ് ഭാര്യമാരും ഭർത്താക്കന്മാരും തമ്മിൽ കലഹങ്ങൾ നടന്നത്. കുടുംബ ശ്രീയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരു വിലയിരുത്തൽ സമിതി കൂടിയുണ്ട്. ഈ സമിതിയും പ്രശ്‌നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.

അഞ്ച് ലക്ഷം രൂപ ഫണ്ട് വന്നപ്പോൾ രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപ സിഡിഎസ് പ്രസിഡന്റ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ സിഡിഎസ് അംഗവും ബാക്കി തുക സിപിഎം അംഗങ്ങളും വീതിച്ചെടുത്തതായാണ് അറിയാൻ കഴിഞ്ഞത്. സിപിഎം വിചാരിച്ചിട്ടും ഇത് ഒതുക്കി തീർക്കാൻ കഴിഞ്ഞതുമില്ല. എടുത്ത അഞ്ച് ലക്ഷത്തോളം രൂപയുടെ വായ്പ രണ്ടു മാസം കൊണ്ട് തിരിച്ചടക്കാം എന്ന് ലോക്കൽ സെക്രട്ടറി ഇതേ കുടുംബശ്രീ മീറ്റിംഗിൽ പോയി പറഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. ഈ തീരുമാനമുള്ള മിനുട്‌സിൽ ഒപ്പുമിട്ടു. പക്ഷെ സിപിഎം ലോൺ ക്ലോസ് ചെയ്തില്ല. വിവരം പുറത്തും പോയി. ഇതോടെ പഞ്ചായത്തിൽ പരാതിയും നൽകി. മറ്റു രാഷ്ട്രീയ പാർട്ടികളും ഇത് ഏറ്റെടുത്തു. ഇതോടെ പരാതി കൊടുത്തതിന്റെ പേരിൽ റാഹില എന്ന അംഗത്തിന്റെ വീട് കത്തിക്കുകയും ചെയ്തു. ഇതോടെ പഞ്ചായത്തിൽ ഫണ്ട് തട്ടിപ്പും വീട് കത്തിക്കലും രാഷ്ട്രീയ പ്രശ്‌നമായി ഉയർന്നു വരുകയും ചെയ്തു.

പിന്നോക്ക വിഭാഗ കോർപ്പറേഷൻ വഴി 80 ലക്ഷം രൂപ ബൾക്ക് ലോൺ ആണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന് അനുവദിക്കപ്പെട്ടത്. വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ നടത്താനുള്ള തുകയാണിത്. രണ്ടു മുതൽ നാല് വരെ ശതമാനം പലിശ ചേർത്ത് തുക തിരിച്ചടയ്ക്കണം. ഇങ്ങിനെ വന്ന 80 ലക്ഷം രൂപയിലാണ് തിരിമറി ആരോപിക്കപ്പെട്ടത്. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളാണ് പഞ്ചായത്തുകളിലുള്ളത്. സിഡിഎസ് പ്രസിഡന്റ് ആണ് അധ്യക്ഷ. ഇതിലേക്ക് ഓരോ വാർഡിൽ നിന്നും ആളുകളെ എടുക്കും. ഓരോ സിഡിഎസ് അംഗങ്ങൾ വരും. പഞ്ചായത്ത് അസിസ്റ്റന്റ്‌റ് സെക്രട്ടറിക്കാണ് ചാർജ് വരുന്നത്. അസിസ്റ്റന്റ്‌റ് സെക്രട്ടറിയെ കൂട്ടി യോഗം ചേർന്ന് ഇന്ന കുടുംബശ്രീയ്ക്ക് എന്ന് പറഞ്ഞു ഫണ്ട് അനുവദിച്ചാൽ ആ കുടുംബശ്രീ ഗ്രൂപ്പ് കൂടണം. പക്ഷെ വള്ളിക്കുന്നിൽ സംഭവിച്ചത് ഗ്രൂപ്പിന് ലോൺ അനുവദിച്ചപ്പോൾ ഗ്രൂപ്പ് അംഗങ്ങൾ ആർക്കും ലോൺ കിട്ടിയിട്ടില്ല എന്നതാണ്. ഇതോടെയാണ് പരാതി വന്നത്. ഇത് സിപിഎമ്മിന് ചീത്തപ്പേരാകുകയും ചെയ്തു. മൂന്നു പരാതികൾ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു പഞ്ചായത്ത് അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം ചില ഗ്രൂപ്പുകൾ എച്ച്ഡിഎഫ്‌സി പോലുള്ള ബാങ്കുകളിൽ നിന്നും 16 ശതമാനം പലിശയ്ക്ക് വരെ ലോൺ എടുത്തിട്ടുണ്ട്. ഇതൊന്നും അനുവദനീയവുമല്ല. മുപ്പത്തിയഞ്ചു കൊല്ലം സിപിഎം ഭരിച്ച പഞ്ചായത്താണ് ഇത്. പത്ത് വർഷമായി യുഡിഎഫ് ആണ് ഭരണം.

ബൾക്ക് ലോൺ വന്നത് 80 ലക്ഷം രൂപ. കുടുംബശ്രീയ്ക്ക് നൽകാൻ പിന്നോക്ക വിഭാഗ കോർപറേഷൻ വഴി ലഭിച്ച ലോൺ ആണിത്. സ്വയം തൊഴിൽ തുടങ്ങാനുള്ള ലോൺ ആണിത്. പിന്നോക്ക വിഭാഗ കോർപ്പറേഷൻ വഴിയുള്ള ലോൺ ആണിത്.. 80 ലക്ഷം രൂപയാണ് വള്ളിക്കുന്നു പഞ്ചായത്തിലേക്ക് ഒഴുകിയെത്തിയത്. 540 ഓളം കുടുംബശ്രീ ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പുകൾ പോലും അറിയാതെ ഗ്രൂപ്പിന്റെ പേരിൽ സിപിഎം നേതാക്കൾ ഫണ്ട് തട്ടിയെടുത്തു. ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. വള്ളിക്കുന്ന് പഞ്ചായ്ടത്തിൽ എട്ടാം വാർഡിലാണ് അനുഗ്രഹ കുടുംബശ്രീ. ഇവർക്ക് അഞ്ച് ലക്ഷം രൂപ കൊടുത്തതായി രേഖ. പക്ഷെ കാശ് കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടില്ല. രണ്ടു മുതൽ നാല് വരെ ശതമാനം പലിശ ചേർത്ത് അടക്കാനുള്ള തുകയാണിത്. കുടുംബശ്രീ അംഗങ്ങളുടെ പേരിൽ സന്ദേശം വന്നു. ഈ പണം വന്ന കാര്യം. പണം വന്നാൽ തിരിച്ചടക്കേണ്ടത് കുടുംബസ്രീയിൽ അംഗങ്ങളാണ്. ഫണ്ട് വന്നതായി സന്ദേശം വന്നപ്പോൾ അന്തംവിട്ട അംഗങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇങ്ങിനെ ഫണ്ട് വന്ന കാര്യം അറിയുന്നത്. ഗ്രൂപ്പ് അറിയാതെ ഗ്രൂപ്പിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അംഗങ്ങൾക്ക് ആർക്കും ഫണ്ട് ലഭിച്ചില്ല. ആരും ലോണും എടുത്തിട്ടില്ല. അഞ്ച് ലക്ഷം രൂപ ഫണ്ട് വന്നപ്പോൾ രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപ സിഡിഎസ് പ്രസിഡന്റ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ സിഡിഎസ് അംഗവും ബാക്കി തുക സിപിഎം അംഗങ്ങളും വീതിച്ചെടുത്തതായാണ് അറിയാൻ കഴിഞ്ഞത്. ഇത് ഒതുക്കാൻ കഴിഞ്ഞില്ല. രണ്ടു മാസം കൊണ്ട് ഫണ്ട് തിരിച്ചടക്കാം എന്ന് ലോക്കൽ സെക്രട്ടറി കുടുംബശ്രീ മീറ്റിംഗിൽ പോയി പറഞ്ഞു. മിനുട്‌സിൽ ഒപ്പുമിട്ടു. പക്ഷെ ലോൺ ക്ലോസ് ചെയ്തില്ല. വിവരം പുറത്തു പോയി. പഞ്ചായത്തിൽ പരാതി നൽകി. മറ്റു രാഷ്ട്രീയ പാർട്ടികളും ഇത് ഏറ്റെടുത്തു. പരാതി കൊടുത്തതിന്റെ പേരിൽ ഒരു വീട് കത്തിക്കുകയും ചെയ്തു. ഗ്രൂപ്പ് അംഗങ്ങൾ അറിയാതെ കള്ള ഒപ്പിട്ടിട്ടാണ് തുക തട്ടിയത്. ഗ്രൂപ്പുകൾ പോലും അറിയാതെ ഗ്രൂപ്പിന്റെ പേരിൽ ഫണ്ട് വെട്ടിച്ചു. മൂന്നു വാർഡുകളിൽ വേറെയും പരാതി വന്നു. കുടുംബ ശ്രീയുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ സമിതികൂടിയുണ്ട്. ഈ സമിതിയും പ്രശ്‌നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങൾ അറിയാതെ, അറിയിക്കാതെ കള്ള ഒപ്പിട്ടിട്ടാണ് ഫണ്ട് തട്ടിപ്പ് നടന്നിട്ടുള്ളത്.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടു നിസാർ കുന്നുമ്മലിന്റെ പ്രതികരണം:

കുടുംബ ശ്രീ സംവിധാനത്തിലൂടെ വിവിധ ഫണ്ടുകൾ ഏറ്റവും ചെറിയ യൂനിറ്റായ അയൽക്കൂട്ടങ്ങളിലേക്ക് എത്തുന്നുണ്ട്. അത് ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമായി വിനിയോഗിക്കപ്പെടുന്നില്ല. ഒരു അയൽക്കൂട്ടത്തിലുൾപ്പെടുന്ന സ്ത്രീ സംഘങ്ങൾക്ക് ചെ|റുകിട തൊഴിൽസംരംഭങ്ങൾ ആരംഭിക്കുന്നതിന് സിഡിഎസി ന് ലഭിക്കുന്ന ഫണ്ട് ചിലർ കൈവശപ്പെടുത്തുകയാണ്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ അനുഗ്രഹ അയൽക്കൂട്ടത്തിലെ അംഗങ്ങളിൽ നിന്ന് പരാതി വന്നപ്പോഴാണ് ഈ ബൾക്ക് ലോൺ ഫണ്ട് തിരിമറിയുടെ വിവരം പുറത്തു വരുന്നത്. പാവപ്പെട്ട അംഗങ്ങളുടെ അറിവില്ലായ്മയും പ്രതികരണശേഷിയില്ലായ്മയും നഗ്‌നമായി ചൂഷണം ചെയ്ത് തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്.

വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിലാണ് അനുഗ്രഹ കുടുംബശ്രീയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ഇവർക്ക് അഞ്ച് ലക്ഷം രൂപ ലോൺ അനുവദിച്ചതായി സന്ദേശം വന്നു. കുടുംബശ്രീ ഗ്രൂപ്പിലുള്ളവർക്കാണ് സന്ദേശം വന്നത്. ലോണിനു അപേക്ഷിക്കാതെ ലോൺ അനുവദിക്കപ്പെട്ടത്. ഫണ്ട് കൈവശമാക്കിയവർ തിരികെ അടച്ചില്ലെങ്കിലും യൂനിറ്റ് അംഗങ്ങൾ തിരികെ അടക്കണം. ഇതാണ് കുടുംബശ്രീ വായ്പകളുടെ പ്രശ്‌നം. ഫണ്ട് വന്നതായി സന്ദേശം വന്നപ്പോൾ അന്തംവിട്ട അംഗങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇങ്ങിനെ ഫണ്ട് പാസായ കാര്യം അറിയുന്നത്. ഗ്രൂപ്പ് അറിയാതെ ഗ്രൂപ്പിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അംഗങ്ങൾക്ക് ആർക്കും ഫണ്ട് ലഭിച്ചില്ല. ആരും ലോണും എടുത്തിട്ടില്ല. ഗ്രൂപ്പ് അംഗങ്ങൾ അറിയാതെ കള്ള ഒപ്പിട്ടിട്ടാണ് തുക തട്ടിയത്. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരു വിലയിരുത്തൽ സമിതി കൂടിയുണ്ട്. ഈ സമിതിയും പ്രശ്‌നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. വ്യാപകമായ അഴിമതിയാണ് കുടുംബശ്രീ ഫണ്ട് വെട്ടിപ്പിന്റെ പേരിൽ നടന്നിരിക്കുന്നത്. ഇതിന്റെ പേരിൽ തദ്ദേശസ്വയംഭരണ മന്ത്രിക്കും ധനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്-നിസാർ കുന്നുമ്മൽ പറയുന്നു.

നിസാർ കുന്നുമ്മൽ മലപ്പുറം ജില്ലാ കലക്ടർക്ക് നൽകിയ പരാതി:

നിസാർ കുന്നുമ്മൽ
(ചെയർമാൻ ) വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്
ഫോൺ 9947174747,9895866015
മലപ്പുറം ജില്ല

സ്വീകർത്താവ്,
മലപ്പുറം ജില്ലോ കളക്ടർ
കളക്റ്റ്രേറ്റ്
മലപ്പുറം ജില്ല

സർ,
വിഷയം :കുടുംബശ്രീയുമായി ബന്ധപ്പെട്ട ബൾക്ക് ലോൺ, ലിങ്കേജ് വായ്പ, ജെ എൽ ജി(Joint Liability Group) ധനസഹോയം എന്നിവയുമായി ബന്ധപ്പെട്ട ക്രമരഹിത ഇടപാടുകളെ സംബന്ധിച്ചും വിവിധ സഹകരണ ബാങ്കുകളും HDFC പോലെയുള്ള പുതുതലമുറ ബാങ്കുകളും നൽകുന്ന വായ്പ കെണിയിൽ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ പെട്ടുപോകുന്നതുമായ പ്രശ്‌നങ്ങൾ ഗൗരവപൂർവം അന്വേഷിക്കുകയും ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതി

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് സുസജ്ജവും സുസംഘടിതവുമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരളത്തിലെ കുടുംബശ്രീ. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഭദ്രതയാണ് അതിന്റെ പ്രവർത്തനദ്ദേശ്യങ്ങളിൽ മുഖ്യമയിട്ടുള്ളത്.സ്തുത്യർഹമായ രീതിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഈ സംഘടന പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.മേൽപറഞ്ഞ ലക്ഷ്യനിർവഹണത്തിന്യി വിവിധ ഫണ്ടുകൾ കുടുംബ ശ്രീ സംവിധാനത്തിലൂടെ ലഭിച്ചു വരികയും ചെ|യ്യുന്നുണ്ട്.നിർ ഭാഗ്യമെന്നു പറയട്ടെ ഇത്തരം ഫണ്ടുകൾ കുടുംബശ്രീ സംവിധാനത്തിലെ ഏറ്റവും ചെറിയ യൂനിറ്റായ അയൽക്കൂട്ടങ്ങളിലേക്ക് എത്തുകയോ, അഥവാ എത്തിയാൽത്ത ന്നെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമായി വിനിയോഗിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന വസ്തുത അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.

ബൾക്ക് ലോൺ : ഒരു അയൽക്കൂട്ടത്തിലുൾപ്പെടുന്ന സ്ത്രീ സംഘങ്ങൾക്ക് ചെ|റുകിട തൊഴിൽസംരംഭങ്ങൾ ആരംഭിക്കുന്നതിന് CDS ന് ലഭിക്കുന്ന ഈ ഫണ്ട് ക്രമരഹിതമായി കൈവശപ്പെടുത്തുന്ന പ്രവണതയും വ്യോപകമായി ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് സർവ സാധാരണമായിരിക്കുന്നു.അയൽക്കൂട്ടത്തിലെ ഭൂരിഭാഗം അംഗങ്ങളും അറിയാതെ ,സി ഡി എസ് പ്രസിഡണ്ട്, എ ഡി എസ് പ്രസിഡണ്ട്,സി ഡി എസ് മെമ്പർമാർ ,അയൽക്കൂട്ടം പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയവരുൾപ്പെടുന്ന നിക്ഷിപ്ത താത്പര്യക്കരാണ് ഈ ഫണ്ട് തട്ടിപ്പിന് മുന്നിൽ നിന്ന്പ്രവർത്തിക്കുന്നത്. വള്ളിക്കുന്ന് ഗ്രമപഞ്ചായത്തിലെ എട്ടാം വാർഡിലെ അനുഗ്രഹ അയൽക്കൂട്ടത്തിലെ അംഗങ്ങളിൽ നിന്ന് പരാതി വന്നപ്പോഴാണ് ഈ ബൾക്ക് ലോൺ ഫണ്ട് തിരിമറിയുടെ വിവരം പുറത്തു വരുന്നത്.തുക കൈവശപ്പെടുത്തുന്നവരാകട്ടെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായി വ്യക്തിപരമോ, കുടുംബപരമോ ആയ ആഡംബരങ്ങൾക്കു വേണ്ടിയാണ് ഈ പൊതു ഫണ്ട് ദുരുപയോഗപ്പെടുത്തുന്നത്.

പാവപ്പെട്ട അംഗങ്ങളുടെ അറിവില്ലായ്മയും പ്രതികരണശേഷിയില്ലായ്മയും നഗ്‌നമായി ചൂഷണം ചെയ യുകയാണ്കാലാകാലങ്ങളായി ഈ കൊടിയ തീ വെട്ടിക്കോള്ള നടന്നു വരുന്നത്.അയൽക്കൂട്ട അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചോ ,അതല്ലെങ്കിൽ അവരുടെ വ്യാജ ഒപ്പിട്ടോ ആണ് ഇത്തരത്തിലുള്ള തിരിമറികൾ നടത്തുന്നത്. അയൽക്കൂട്ടങ്ങൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ബൾക്ക് ലോൺ ഒരു മാനദണ്ഡവും പാലിക്കാതെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.പാവപ്പെട്ട സ്ത്രീകളെ അതിസമർത്ഥമായി വഞ്ചിക്കുകയാണ് മുകളിൽസൂചിപ്പിച്ച ഗൂഢസംഘം വർഷങ്ങളായി ചെയ്തു പോരുന്നത്.

സ്ത്രീകളെ സംരംഭങ്ങളിലൂടെ സ്വയം പ്രപ്തരാക്കുന്നതിനു പകരം കൊടുത്ത ലോണിനു 4% പലിശ വാങ്ങുന്നതിന് പകരം 12% വരെ അമിത പലിശ വാങ്ങുന്നതായും പരാതിയുണ്ട് പരാതി പറഞ്ഞാൽ ഭീക്ഷണിപ്പെടുത്തിയും ,പുറത്തു നിന്ന് പല വ്യക്തികളുടെയും ഇടപെടൽ നടത്തി പരാതിക്കാരെ തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന അടിമകളാക്കി വയ്ക്കുവനാണ് ഈ തട്ടിപ്പു സംഘത്തിന് കൂടുതൽ താത്പര്യം.കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും സൂക്ഷ്മമായ വിലയിരുത്തൽ ഘടകം(മോണിറ്ററിങ് യൂനിറ്റ്) ഇല്ലാതിരിക്കുന്നതും സമഗ്രമായ ഒരു ഓഡിറ്റിംഗിന് വിധേയമാക്കാത്തതുമാണ് ഇത്തരത്തിലുള്ള അഴിമതി സർവ വ്യാപിയായിത്തീരുന്നതിനുള്ള മുഖ്യ കാരണം. ഇതേവരെ അനുവദിച്ച ബൾക്ക്‌ലോണുകളുടെ എണ്ണവും അതിലൂടെ ആരംഭിച്ച ചെറുകിട തൊഴിൽ സംരംഭങ്ങളുടെ എണ്ണവും സംബന്ധിച്ച ഒരുവിജിലൻസ് അന്വേഷണത്തിലൂടെ മാത്രമേ ഈ പകൽക്കോള്ളയുടെ വിശ്വരൂപം വെളിവാക്കുകയുള്ളു. ഈ ദുഷ്പ്രവണത ഇല്ലോയ്മ ചെയ്യാനും അഴിമതിക്കെതിരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാനും അങ്ങയുടെഗൗരവപൂർണ്ണമായ നടപടികൾ അനിവാര്യമാണ്.

ലിങ്കേജ് വായ്പ : ഇതേ അവസ്ഥയാണ് ലിങ്കേജ് വായ്പയിലും സംഭവിക്കുന്നത്.അയൽക്കൂട്ടങ്ങൾക്ക് സംരംഭപ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ബന്ധപ്പെട്ട ബാങ്കുകൾ നൽകുന്ന വായ്പയാണിത്.എന്നൽ പലപ്പോഴും അംഗങ്ങൾ പോലുമറിയോതെ ഒരു ചെറിയ ഗ്രൂപ്പ് ഈ വായ്പ തരപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയാണ് ചെയ്യുന്നത്,അംഗങ്ങളെ സമർത്ഥമായി കബളിപ്പിച്ച് ഒപ്പിടുവിച്ചോ, അല്ലെങ്കിൽ കള്ളയോപ്പിട്ടോ ആണ് ഈ വായ്പ കള്ളത്തരത്തിലൂടെ കൈവശപ്പെടുത്തുന്നത്.അംഗങ്ങളിൽ പലരും ഈ വായ്പാ പദ്ധതിയിൽ താനുംഭാഗവാക്കണെന്ന് മനസ്സിലാക്കുന്നത് ബാങ്ക് നോട്ടീസ് കൈപ്പറ്റുമ്പോൾ മാത്രമായിരിക്കും.മിക്കപ്പോഴും ഇത്തരംസാങ്കേതിക കാര്യങ്ങളിൽ അജ്ഞരായ പാവപ്പെട്ട സ്ത്രീകളെ ദയാലേശമെന്യേ വഞ്ചിച്ച് തൻപ്രമാണിത്തംകാണിക്കുന്ന ഗൂഢസംഘമായി ചില അയൽക്കൂട്ട ഭാരവാഹികൾ മാറിയിരിക്കുന്നു.ADS, CDS ഭാരവാഹികളുടെ നിരുത്തരവാദപരമായ സമീപനവും ശക്തമായ ഇടപെടലുകളുടെ അഭാവവുമാണ് ഇതിന്റെ അടിസ്ഥാന കാരണം. ഈ വായ്പാ പദ്ധതി കൂടുതൽ സുതാര്യവും ഏറ്റവും അടിത്തട്ടിലെ അംഗങ്ങൾക്കുപോലും ഗുണകരവുമായി മാറ്റേണ്ടതുണ്ട്.അതിനാൽ വായ്പയുടെ ലഭ്യതയും അതിന്റെ വിതരണവും വിനിയോഗവും കുറ്റമറ്റ മാനദണ്ഡങ്ങൾ അനുസരിച്ചു വേണമെന്നും ശക്തവും കാര്യക്ഷമവുമായ മോണിറ്ററിങ് സംവിധാനവും അത്യന്താപേക്ഷിത
മാണ്.ഇക്കാര്യത്തിൽ അങ്ങയുടെ സത്വരശ്രദ്ധ ഉണ്ടാവണമെന്ന് താത്പര്യപ്പെടുന്നു.

എൽ ജി (Joint Liability Group) ധന സഹായം അയൽക്കൂട്ടങ്ങൾ നടത്തിവരുന്ന ഒരു കാർഷിക സംരംഭമാണ് ജെ എൽ ജി(Joint Liability Group) .വിരളമായി ചിലസംഘങ്ങൾ ആത്മാർത്ഥതയോടെ ഈ സംരംഭത്തിൽ മുന്നിട്ടിറങ്ങുന്നുണ്ട്.എങ്കിലും ബഹുഭൂരിഭാഗം ഗ്രൂപ്പുകളും
വഴിവിട്ട രീതിയിലാണ് ഇതിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത്.തന്റേതല്ലാത്ത കാർഷികത്തോട്ടം കാണിച്ചു കൊടുത്തോ, അല്ലെങ്കിൽ ഭർത്താവും മറ്റു ബന്ധുക്കളും ഉണ്ടാക്കിയ കൃഷിത്തോട്ടം അയൽക്കൂട്ടത്തിന്റേതാക്കി മാറ്റി കാണിച്ചോ അനർഹമോയി ധനസഹായവും മറ്റാനുകൂല്യങ്ങളും തെറ്റായ വഴിയിലൂടെ നേടിയെടുക്കുന്നതിൽ
പരമാനന്ദം അനുഭവിക്കുന്ന പകൽക്കൊള്ളക്കാരുടെ സംഘത്തെപ്പോലെയാണ് പല ജെ എൽ ജി(Joint Liability Group) ഗ്രൂപ്പിന്റെയും ദുഷ്പ്രവൃത്തികൾ.ഇതോക്കെ നിരീക്ഷിക്കാനോ, വിലയിരുത്താനോ ,തെറ്റായ പ്രവണതകൾ തിരുത്താനോ ADS, CDS സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല എന്നതാണ് പരമാർത്ഥം.ഈ സംവിധാനത്തെ
കാര്യക്ഷമമായി കൊണ്ടു നടത്തുവാനും, യഥാസമയം ആവശ്യമായ നിർദ്ദേശങ്ങൾ നൽ കാനുള്ള നേതൃശേഷിയും ചുമതലാബോധവും ജില്ലാമിഷനും കാണിക്കുന്നില്ല എന്നതോണ് ഏറെ ഖേദകരം. ഇക്കാര്യത്തിൽ അങ്ങയുടെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്ന് അപേക്ഷ.

വായ്പാക്കെണി: കുടുംബശ്രീയുടെ മൈക്രോ ഫിനാൻസിങ് സംവിധാനം ഫലപ്രദമായി നാട്ടിൻപുറങ്ങളിൽ പ്രവർത്തികമായതിനുശേഷം തമിഴ് നാട്ടിൽ നിന്നുള്ള വട്ടിപ്പലിശക്കാരുടെ ബാഹുല്യം കേരളത്തിൽ ഗണ്യമായ രീതിയിൽ കുറഞ്ഞിട്ടുണ്ട്.വട്ടിപ്പലിശക്കാരുടെ കടക്കെണിയിൽ നിന്നും നമ്മുടെ ഗ്രാമങ്ങൾ വിമുക്തമായത് കുടുംബശ്രീ സംവിധാനം പ്രബലമായതോടെയാണ് എന്നു പറയാം.എന്നാൽ മേൽപറഞ്ഞതിനേക്കാൾ രൂക്ഷമായ കടബാധ്യതയിലേക്കാണ് കുടുംബശ്രീയിലെ അയൽക്കൂട്ടങ്ങൾ ഇപ്പോൾ അകപ്പെട്ടു പോകുന്നത്.വിവിധ സഹകരണ ബാങ്കുകളും HDFCപോലെയുള്ള പുതുതലമുറ ബാങ്കുകളും നൽകുന്ന വായ്പ കെണിയിൽ പെട്ട് പ്രയാസപ്പെടുന്ന അയൽക്കൂട്ടങ്ങൾ
അനുദിനമെന്നോണം പെരുകിപ്പെരുകി വരുകയാണ്.കുടുംബശ്രീ എന്ന മഹത്തായ സംവിധാനത്തെ തുരങ്കം വയ്ക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന ഈ പ്രവണതയ്ക്ക് നിയന്ത്രണമുണ്ടായേ മതിയാവൂ.അല്ലാത്ത പക്ഷം ഗുരുതരമായ സാമൂഹിക പ്രത്യഘാതങ്ങൾക്ക് പാവപ്പെട്ട സ്ത്രീകളും ഗ്രാമങ്ങളും ഇരയായിത്തിരും.മനുഷ്യന്റെ ഉപഭോഗതൃഷ്ണ
ശമിപ്പിക്കുന്നതിനുള്ള ഉപാധിയായി കുടുംബശ്രീ എന്ന സംവിധാനം അധഃപതിച്ചുകൂടാ.ആയതിനനാൽ വിവിധസഹകരണ ബാങ്കുകളും HDFC പോലെയുള്ള പുതുതലമുറ ബാങ്കുകളും നൽകുന്ന വായ്പ കെണിയിൽ കുടുംബശ്രീഅംഗങ്ങൾ അകപ്പെട്ടുപോകുന്നതിന് കർശന നിയന്ത്രണം കൊണ്ടു വരുന്ന കാര്യത്തിൽ അങ്ങ് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മേൽസൂചിപ്പിച്ച കാര്യങ്ങൾക്കോപ്പം തന്നെ കുടുംബശ്രീയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്നസ്ഥാനമാനങ്ങൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ഭാരവാഹികൾക്ക് ഉത്തരവാദിത്തബോധം ആർജ്ജിക്കുന്നതിനാവശ്യമായ നിരന്തരമായ പരിശീലനങ്ങൾ നൽകുകയും അവരുടെ പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരു
ത്തുന്നതിനുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തുകയും പഞ്ചായത്ത്തല CDS കളുടെ മേൽ ജില്ലമിഷന്റെ പ്രവർത്തനം ഫലപ്രദമായി ഇടപെടുന്നതിനാവശ്യമായ ക്രമീകരണങ്ങൾ കൊണ്ടു വരികയും ചെയ്യണമെന്നും ഒരുസുശക്തമായ ഓഡിറ്റിങ് സംവിധാനം ഏർപ്പെടുത്തണമെന്നും മുകളിൽ പറഞ്ഞവിവിധ വായ്പകൾ സംബന്ധിച്ച വിഷയത്തെ സംബന്ധിച്ച് പഞ്ചായത്തിലെ CDS തല വിജിലൻസ് അന്വേഷണത്തിനുള്ള നടപടികൾഅങ്ങയുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും വിനയത്തോടെ അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ
നിസാർ കുന്നുമ്മൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP