Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധാർ കാർഡുമായെത്തിയ 'പ്രായം കഴിഞ്ഞ നേതാവ്'; ഒടിടി പരിശോധനയിൽ പ്രായം കണ്ടെത്താനുള്ള തീരുമാനം അട്ടിമറിക്കാൻ നടത്തിയത് തന്ത്രപരമായ നീക്കം; പ്രായത്തിൽ തുടങ്ങിയ ചർച്ച അടിപടിയായത് ദേശീയ നേതാവിന്റെ പേരിൽ ആരോപണമെത്തിയപ്പോൾ; കെ എസ് യു യോഗം അലങ്കോലപ്പെട്ടില്ലെന്ന് പ്രസിഡന്റും; ഇന്ദിരാ ഭവനിൽ സംഭവിച്ചത് എന്ത്?

ആധാർ കാർഡുമായെത്തിയ 'പ്രായം കഴിഞ്ഞ നേതാവ്'; ഒടിടി പരിശോധനയിൽ പ്രായം കണ്ടെത്താനുള്ള തീരുമാനം അട്ടിമറിക്കാൻ നടത്തിയത് തന്ത്രപരമായ നീക്കം; പ്രായത്തിൽ തുടങ്ങിയ ചർച്ച അടിപടിയായത് ദേശീയ നേതാവിന്റെ പേരിൽ ആരോപണമെത്തിയപ്പോൾ; കെ എസ് യു യോഗം അലങ്കോലപ്പെട്ടില്ലെന്ന് പ്രസിഡന്റും; ഇന്ദിരാ ഭവനിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് യുവിന്റെ ഭാരവാഹി യോഗത്തെ തല്ലുണ്ടായതെന്ന ചർച്ചകളിലേക്ക് എത്തിച്ചത് ആധാർ തിരുത്തിയ ഭാരവാഹി. കഴിഞ്ഞ ഭാരവാഹി യോഗത്തിലെ മിനിസ്ട് തീരുമാനം നടപ്പിലാക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയായത്. ഞായറാഴ്ച ആയതിനാൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ മുതിർന്ന നേതാക്കളാരും ഉണ്ടായിരുന്നില്ല. കുട്ടി നേതാക്കളുടെ ക്ഷോഭം അതിരുവിട്ട് റോഡിലെത്തിയതും പൊതുജനം എല്ലാം കണ്ടതും അതുകൊണ്ടു കൂടിയാണ്. അവസാനം ചർച്ചയെല്ലാം അവസാനിപ്പിച്ച് യോഗം പിരിച്ചു വിട്ട് തലയൂരുകയായിരുന്നു കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആലോഷ്യസ് സേവ്യർ.

പ്രായം കഴിഞ്ഞവരേയും കല്യാണം കഴിഞ്ഞവരേയും ഒഴിവാക്കാൻ കെ എസ് യു ഭാരവാഹി യോഗം തീരുമാനിച്ചിരുന്നു. എറണാകുളത്തെ യോഗം മിനിട്‌സും എഴുതി. എന്നാൽ അത് നടപ്പായില്ല. ഇതിനൊപ്പം എൻ എസ് യു നേതൃത്വവും പുതിയ ഭാരവാഹികളിൽ കല്യാണം കഴിച്ചവരേയും പ്രായക്കൂടുതലുള്ളവരേയും ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ തിരുവനന്തപുരത്തെ യോഗത്തിലും പ്രായം കൂടിയവരും കല്യാണം കഴിച്ചവരും എത്തി. എൻ എസ് യു നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം രാജിവയ്ക്കുമെന്ന് നിലപാട് എടുത്ത നേതാവും കൂട്ടുത്തിലുണ്ടായിരുന്നു. ഇയാൾ ആധാർ കാർഡുമായാണ് എത്തിയത്. തനിക്ക് പദവിയിൽ തുടരാനുള്ള വയസ്സേ ഉള്ളൂവെന്ന് ആധാർ കാർഡുയർത്തി വാദിച്ചു. എന്നാൽ കൈയിലുണ്ടായിരുന്ന ആധാർ കാർഡ് ആർ്ക്കും നൽകിയതുമില്ല.

എല്ലാ ഭാരവാഹികളുടേയും പ്രായം ആധാറിലൂടെ പരിശോധിക്കാൻ കെ എസ് യുവിൽ ധാരണയായിരുന്നു. എല്ലാവരുടേയും ആധാർ വൈബ് സൈറ്റിലൂടെ ഒടിടി സഹായത്തൽ കണ്ട് ഉറപ്പിക്കാനായിരുന്നു തീരുമാനം. ഇത് മനസ്സിലാക്കി ആധാർ കാർഡിൽ നേതാവ് തിരുത്തൽ വരുത്തിയെന്ന് മറുഭാഗം പറഞ്ഞു. എസ് എസ് എൽ സി ബുക്കിലെ പ്രായവും മറ്റും ചൂണ്ടിക്കാട്ടിയാണ് എതിർ വിഭാഗം പ്രതിരോധം തീർത്തത്. ഇതിനിടെ ദേശീയ സെക്രട്ടറിയാണ് പ്രായക്കൂടുതലുള്ള ആളിനെ സംരക്ഷിക്കുന്നതെന്ന് മറ്റൊരാൾ വിളിച്ചു പറഞ്ഞു. ഇതോടെ തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥി നേതാവ് ചാടി എണീറ്റു. ദേശീയ സെക്രട്ടറിയുടെ അതിവിശ്വസ്തനായിരുന്നു ഇയാൾ. ഇതോടെയാണ് ചേരി തിരിഞ്ഞുള്ള തർക്കം തുടങ്ങിയത്. എ-ഐ ഗ്രൂപ്പിലെ വിദ്യാർത്ഥി നേതാക്കൾ ഒരുമിച്ച് നിന്ന് പ്രതിരോധിച്ചു.

ഇതിനിടെ വിവാഹം കഴിച്ചവർക്ക് ഇളവ് വേണമെന്ന വാദവും ഒരാൾ ഉയർത്തി. ഇതുകൂടിയാപ്പോൾ ബഹളം നിയന്ത്രണാതീതമായി. ഈ സമയം കെപിസിസി ഓഫീസിൽ മുതിർന്ന നേതാക്കളാരും ഉണ്ടായിരുന്നില്ല. ബഹളം കേട്ട് തൊട്ടടുത്ത ഹോട്ടലിലുള്ളവർ പോലും പുറത്തേക്ക് ഇറങ്ങി. ഇതിനിടെ കളി കൈവിട്ട് പോകുന്നുവെന്ന് വിദ്യാർത്ഥി നേതാക്കൾ തന്നെ തിരിച്ചറിഞ്ഞു. ഒരു തീരുമാനവും എടുക്കാതെ അവർ യോഗം പിരിഞ്ഞ് വീട്ടിലേക്ക് പോവുകയും ചെയ്തു. ചാനലുകളിലും മറ്റും ബ്രേക്കിങ് ന്യൂസ് വന്നപ്പോഴാണ് നേതാക്കൾ എല്ലാം അറിയുന്നത്. ഈ വിവാദങ്ങളിൽ ഇനിയെന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ സംഘർഷമുണ്ടായെന്നത് അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമായി 10 പേർ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇവരെ എന്തുകൊണ്ട് ഒഴിവാക്കുന്നില്ലെന്ന് ആലപ്പുഴയിൽ നിന്നുള്ള എ ഗ്രൂപ്പുകാരനായ നേതാവ് ചോദിച്ചു. അതിൽ തീരുമാനമെടുക്കേണ്ടത് എൻ.എസ്.യു (ഐ) നേതൃത്വമാണെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ മറുപടി. പ്രായപരിധി പിന്നിട്ട നേതാക്കളുടെ പേരെടുത്തു പറഞ്ഞു ചർച്ചതുടർന്നതോടെ, തൃശൂരിൽനിന്നുള്ള നേതാവ് പ്രകോപിതനായി. തുടർന്നുണ്ടായ വാക്കേറ്റവും ഉന്തും തള്ളും ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി അടുപ്പമുള്ള സേവ്യർ അലോഷ്യസിനെ ലക്ഷ്യമിട്ട് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചു പ്രശ്നമുണ്ടാക്കിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

ഇതിനിടെയാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്കിടെ നേതാക്കൾ തമ്മിൽ സംഘർഷമുണ്ടായെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംഘടനാപരമായ കാര്യങ്ങളെ കുറിച്ചും തുടർ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ആരോഗ്യപരമായ ചർച്ചകളാണ് ഉണ്ടായതെന്നും യോഗത്തെ കുറിച്ചുള്ള മറ്റ് വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അലോഷ്യസ് സേവ്യർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP