Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; വണ്ടിയും പ്രതിയും വീട്ടിലുമില്ല; ആർക്കും ഒന്നും അറിയത്തുമില്ല; ലൈസൻസ് പിടിച്ചെടുത്ത് റദ്ദാക്കിയപ്പോൾ സ്‌കൂട്ടർ അടുത്ത വീട്ടിൽ പ്രത്യക്ഷപ്പെട്ടു; സൂപ്പർഫാസ്റ്റ് ബസിന് മുന്നിൽ അഭ്യാസം കാട്ടുകയും വട്ടം വച്ച് തടസം സൃഷ്ടിച്ച് ഡ്രൈവറെ അസഭ്യം പറയുകയും ചെയ്ത വില്ലന്റെ വാഹനം പിടിച്ചെടുത്തു

ആദ്യം വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; വണ്ടിയും പ്രതിയും വീട്ടിലുമില്ല; ആർക്കും ഒന്നും അറിയത്തുമില്ല; ലൈസൻസ് പിടിച്ചെടുത്ത് റദ്ദാക്കിയപ്പോൾ സ്‌കൂട്ടർ അടുത്ത വീട്ടിൽ പ്രത്യക്ഷപ്പെട്ടു; സൂപ്പർഫാസ്റ്റ് ബസിന് മുന്നിൽ അഭ്യാസം കാട്ടുകയും വട്ടം വച്ച് തടസം സൃഷ്ടിച്ച് ഡ്രൈവറെ അസഭ്യം പറയുകയും ചെയ്ത വില്ലന്റെ വാഹനം പിടിച്ചെടുത്തു

ആർ പീയൂഷ്

കൊല്ലം: സൂപ്പർഫാസ്റ്റ് ബസിന് മുന്നിൽ അഭ്യാസം കാട്ടുകയും വട്ടം വച്ച് തടസം സൃഷ്ടിച്ച് ഡ്രൈവറെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു. കൊല്ലം ശക്തികുളങ്ങര ചെറുകുന്നഴികത്ത് തെക്കതിൽ സുഷമയുടെ പേരിലുള്ള വാഹനമാണ് പിടിച്ചെടുത്തത്. വാഹനം ഓടിച്ച ആറെട്ടേഴത്ത് കിഴക്കതിൽ ഉണ്ണികൃഷ്ണനെതിരെ(കാവനാട്ടെ കണ്ണൻ) അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിനും കേസ് എടുത്തു. ലൈസൻസ് സസ്പെന്റ് ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തു. കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗമാണ് നടപടി എടുത്തത്.

സൂപ്പർഫാസ്റ്റ് ബസിന് മുന്നിൽ തടസം സൃഷ്ടിച്ച് യാത്ര ചെയ്ത ഉണ്ണികൃഷ്ണന്റെയും സുഹൃത്തിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ ഉണ്ണിക്കൃഷ്ണൻ വാടകയ്ക്ക് താമസിക്കുന്ന കാവനാട് ഇടപ്പാടത്തെ വീട്ടിലെത്തിയിരുന്നു. ഉദ്യോഗസ്ഥരെത്തുമ്പോൾ വാഹനവും ഉണ്ണികൃഷ്ണനും വീട്ടിൽ ഇല്ലായിരുന്നു. സംഭവം നടന്ന ശേഷം ഉണ്ണിക്കൃഷ്ണൻ വീട്ടിൽ നിന്നും വാഹനവുമായി എവിടെയോ പോയി എന്നാണ് വീട്ടുകാർ പറഞ്ഞത്.

തുടർന്ന് ഇയാളുടെ ഫോണിലേക്ക് ഉദ്യോഗസ്ഥർ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇതോടെ വാഹന ഉടമയുടെ ലൈസൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ആർ.ടി.ഒയ്ക്ക് മുൻപാകെ വാഹനം ഹാജരാക്കണമെന്നും നിർദ്ദേശിച്ചു. ഇതോടെ ടൂവീലർ അടുത്ത വീട്ടിൽ വച്ചിരിക്കുകയാണെന്ന് വീട്ടുകാർ അറിയിച്ചു. ഇതോടെ വാഹനം മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് ശക്തികുളങ്ങര പൊലീസിൽ ഏൽപ്പിച്ചു. വാഹനം ഓടിച്ച ഉണ്ണിക്കൃഷ്ണൻ ആർ.ടി.ഒയ്ക്ക മുൻപാകെ ഹാജരാകണമെന്ന് നോട്ടീസും നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

കേസ് കോടതിക്ക് കൈമാറുമെന്നാണ് എൻഫോഴ്സ്മെന്റ് എം വിഐ മറുനാടനോട് പറഞ്ഞത്. കോടതിയാണ് പിഴ നിശ്ചയിക്കുന്നത്. കൂടാതെ വാഹനം ഓടിച്ച ഉണ്ണികൃഷ്ണന്റെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ ആർ.ടി.ഒയ്ക്ക് ശുപാർശ ചെയ്യുകയും ചെയ്തു. ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഡി.മഹേഷിന്റെ നിർദ്ദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ യു.സുനിൽകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ.വിഷ്ണു, രഥുൻ മോഹൻ എന്നിവരാണ് വാഹനം പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ കൊല്ലം നീണ്ടകര പാലം മുതൽ രാമൻകുളങ്ങര വരെയാണ് മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുന്നിൽ പതിയെ ടൂവീലർ ഓടിച്ച് യാത്ര തടസപ്പെടുത്തുകയും വണ്ടി തടഞ്ഞു നിർത്തി ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. കെ.എൽ 02 ബികെ 9873 എന്ന നമ്പരിലുള്ള ടൂവീലറിൽ എത്തിയ യുവാക്കളാണ് അതിക്രമം കാട്ടിയത്. നീണ്ടകര പാലത്തിൽ വച്ച് ഓവർടേക്ക് ചെയ്യാൻ സമ്മതിച്ചില്ല എന്നാരോപിച്ചായിരുന്നു യുവാക്കളുടെ പരാക്രമം.

രാമൻകുളങ്ങര എത്തിയപ്പോൾ യുവാക്കൾ ബസിന് മുന്നിൽ ടൂവീലർ നിർത്തുകയും ഡ്രൈവറുടെ വശത്തെ ഡോർ തുറന്ന് കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ടൂവീലർ ഓടിച്ചിരുന്ന കാവനാട് സ്വദേശിയായ കണ്ണൻ എന്ന യുവാവാണ് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന യുവാവ് ഇയാളെ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടു പോയതിനാൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടായില്ല. ഈ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

നീണ്ടകരപാലത്തിൽ വച്ച് ടൂവീലർ അമിതമായി ഹോൺമുഴക്കി ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് ബസിന്റെ മുന്നിലെത്തുകയും പെട്ടേന്ന് ബ്രേക്ക് ചെയ്യുകയുമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള യുവാക്കളുടെ നീക്കത്തിൽ ഞെട്ടിപ്പോവുകയും ഉടൻ ബ്രേക്ക് ചെയ്യുകയുമായിരുന്നു എന്ന് ഡ്രൈവർ ചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പിന്നീട് യുവാക്കൾ ബസ് കടത്തി വിടാതെ 20 കിലോമീറ്റർ വേഗതിയിൽ രാമൻകുളങ്ങര വരെ തടസം സൃഷ്ടിച്ചു യാത്ര തുടർന്നു.

രാമൻകുളങ്ങരയിലെത്തിയപ്പോൾ ബസ് തടഞ്ഞു നിർത്തുരയും ടൂവീലർ ഓടിച്ച യുവാവ് വന്ന് അസഭ്യം പറയുകയും ഡോർ തുറന്ന് മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ ഒപ്പമുണ്ടായിരുന്ന യുവാവെത്തി പിടിച്ചുമാറ്റുകയായിരുന്നു എന്നും ഡ്രൈവർ പറഞ്ഞു. യുവാക്കൾ ഓവർടേക്ക് ചെയ്യാൻ അനുവദിച്ചില്ല എന്ന് പറഞ്ഞാണ് അതിക്രമം കാട്ടിയത്. എന്നാൽ ഇത് ശ്രദ്ധയിൽപെട്ടില്ല എന്നും ചന്ദ്രൻ പറയുന്നു.

യുവാക്കൾക്കെതിരെ പൊലീസിൽ ഇന്ന് പരാതി നൽകുമെന്ന് മലപ്പുറം കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ഇതോടെ യുവാക്കൾക്കെതിരെ പൊലീസും കേസെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP