Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

ഡിപ്പോയിൽ ഉറക്കെ സംസാരിച്ചാലോ രണ്ടു പേർ തമ്മിൽ തർക്കം ഉണ്ടായാലോ സെക്യൂരിറ്റിക്കാർ ഓടിയെത്തും.; സഹായിക്കാൻ കൺസിക്ഷൻ കൗണ്ടറിലെ ഡ്യൂട്ടിക്കാരും; ജീവനക്കാരെ ചോദ്യം ചെയ്താൽ മൂന്നാം മുറ; തല്ലി ചതച്ച് പരുവമാക്കി ആ മുറിയിൽ എത്തിച്ച് വീണ്ടും ക്രൂരത തുടരും; ഇത് കാമുകന്മാരെ പാഠംപഠിപ്പിക്കും ഇടിമുറി! കാട്ടക്കടയിലെ ബസ് സ്റ്റാൻഡിൽ തല്ലു കേസുകൾ പതിവോ?

ഡിപ്പോയിൽ ഉറക്കെ സംസാരിച്ചാലോ രണ്ടു പേർ തമ്മിൽ തർക്കം ഉണ്ടായാലോ സെക്യൂരിറ്റിക്കാർ ഓടിയെത്തും.; സഹായിക്കാൻ കൺസിക്ഷൻ കൗണ്ടറിലെ ഡ്യൂട്ടിക്കാരും; ജീവനക്കാരെ ചോദ്യം ചെയ്താൽ മൂന്നാം മുറ; തല്ലി ചതച്ച് പരുവമാക്കി ആ മുറിയിൽ എത്തിച്ച് വീണ്ടും ക്രൂരത തുടരും; ഇത് കാമുകന്മാരെ പാഠംപഠിപ്പിക്കും ഇടിമുറി! കാട്ടക്കടയിലെ ബസ് സ്റ്റാൻഡിൽ തല്ലു കേസുകൾ പതിവോ?

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: ഇടിമുറിയുള്ള ബസ് സ്റ്റാൻഡ്... അതാണ് കാട്ടക്കടയിലെ ഈ മുറി. ഒരു പ്രകോപനവവുമില്ലാതെ പ്രേമനെ മർദ്ദിച്ച് മുറിയിലേക്ക് മാറ്റുകയായിരുന്നു. ഇതാണ് കെ എ,സ് ആർ ടി സി യുടെ ഇടി മുറിയെന്ന് പിന്നീടാണ് പുറം ലോകം അറിയുന്നത്. ഡിപ്പോയിൽ ഉറക്കെ സംസാരിച്ചാലോ രണ്ടു പേർ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടലോ സെക്യൂരിറ്റിക്കാർ ഓടിയെത്തും. ഇവരെ ഇടിമുറിയിലേക്ക് കൊണ്ടു പോകും അവിടെ വെച്ച് സെക്യൂരിറ്റിയുടെ നടപടിയെ ചോദ്യം ചെയ്താൽ മൂന്നാം മുറ ഉറപ്പ്്.

സെക്യൂരിറ്റിയെ സഹായിക്കാൻ തൊട്ടടുത്ത കൺസിക്ഷൻ കൗണ്ടറിലെ ജീവനക്കാരും എത്തും. പിന്നീട് തല്ലി ചതച്ച് പരുവമാക്കിയശേഷം പൊലീസിന് കൈമാറും. ഇതാണ് ഇവിടെത്തെ രീതി. പ്രേമനെ കൈകാര്യം ചെയ്തത് ആരോ ഒരു യാത്രക്കാരൻ മൊബൈലിൽ പകർത്തിയതു കൊണ്ടു മാത്രമാണ് ഇത് പുറം ലോകം അറിഞ്ഞത്. അല്ലാതെ അച്ഛനെയും മകളെയും കെ എസ് ആർ ടി സി ക്കാർ മർദ്ദിച്ചുവെന്ന് പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസ് പോലും തിരിഞ്ഞു നോക്കില്ലയായിരുന്നു. കെ എസ് ആർ ടി സിയിലെ ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമാണ് ഇവിടെ. ചില അനാശാസ്യത്തിനും ഈ മുറി ഉപയോഗിക്കാറുണ്ടത്രേ. കാമുകീ കാമുകന്മാരേയും ഇവിടെ എത്തിച്ച് ചോദ്യം ചെയ്യുന്ന സർവ്വീസ് ഗുണ്ടകളും കെ എസ് ആർ ടി സിയിൽ ഉണ്ട്.

ജീവനക്കാരുടെ തോന്ന്യവാസം ചോദ്യം ചെയ്താൽ പൊലീസിൽ എൽപ്പിക്കും. പിന്നെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ കേസായി മാറും. പൊതു മുതൽ നശീകരണവും ചുമത്തും. അങ്ങനെ കാട്ടക്കടയിലെ ഇടി മുറി കുപ്രസിദ്ധമാണ്. എന്നാൽ വീഡിയോ വൈറലായതു കൊണ്ട് തന്നെ കെ എസ് ആർ ടി സിക്കാർ കുടുങ്ങി. ഈ സ്‌റ്റേഷനിൽ ജോലി ചെയ്യാത്ത ഉദ്യോഗസ്ഥനും അക്രമത്തിന് നേതൃത്വം നൽകി. ഇവിടെ എന്തുമാകാമെന്ന് കരുതുന്ന ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിൽ. ഏത് സമയവും നൂറു കണക്കിന് പേരെത്തുന്ന വലിയ ബസ് സ്റ്റാൻഡാണ് കെ എസ് ആർ ടി സി. സത്യം മനസ്സിലാക്കിയാണ് കെ എസ് ആർ ടി സി എംഡി ജനങ്ങളോട് മാപ്പു പറഞ്ഞതും.

ഓണത്തിന് ശമ്പളമില്ലാതെ കെ എസ് ആർ ടി സി ജീവിക്കാർ വലയുമെന്നായപ്പോൾ സിപിഐയുടെ തൊഴിലാളി സംഘടനയായ ജോയിന്റ് കൗൺസിൽ കാട്ടാക്കടയിൽ സംഘടിപ്പിച്ച സമരത്തിന് കെ എസ് ആർ ടി സിക്കാർക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചതും ജോയിന്റ് കൗൺസിൽ കാട്ടാക്കട മേഖലാ പ്രസിഡന്റായ ഇതേ പ്രേമൻ തന്നെയാണ്. സംഭവം പുറത്ത് വന്നതോടെ കെഎസ്ആർടിസിയിൽ നിന്ന് ഉൾപ്പെടെ വ്യാപകവിമർശനമാണ് പ്രതികൾക്കെതിരെ ഉയരുന്നത്.

കെ.എസ്.ആർ.ടി.സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ ഇടത് സംഘടനയായ സി ഐ ടി യുവിന്റെയും മറ്റൊരാൾ വലത് സംഘടനയായ ടി ഡി എഫിന്റെയും നേതാവാണ്. ആര്യനാട് യൂണിറ്റില സ്റ്റേഷൻ മാസ്റ്റർ പ്രശ്‌നത്തിൽ ഇടപെട്ടത് എന്തിനാണെന്ന് ആർക്കും മനസിലാകുന്നില്ല.

അതിനാൽ കേസിൽ മാതൃകാപരമായ ശിക്ഷയുണ്ടാകില്ലെന്നാണ് ഒരുകൂട്ടം ജീവനക്കാർ തന്നെ പറയുന്നത്. കൺസിഷൻ പുതുക്കാൻ ജീവനക്കാർ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായിരുന്നു പ്രശ്നത്തിന് കാരണം. എന്നാൽ കൺസിഷൻ പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമില്ലന്നും കൗണ്ടറിൽ എന്താണ് സംഭവിച്ചത് അറിയില്ലെന്നും കാട്ടാക്കട ഡിപ്പോ ഇൻചാർജ് ഹരി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ ഗുണ്ടകളെ പോലെ അഴിഞ്ഞാടിയ ജീവക്കാരെ ചങ്ങലയ്ക്കിടണമെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. സംഭവത്തിൽ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിങ് കൗൺസിലിനോടാണ് ആവശ്യപ്പെട്ടത്

ആരുടെയും മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് പ്രമേനനെ ജീവനക്കാർ മർദ്ദിക്കുന്നതും മകൾ രേഷ്മ നിലവിളിച്ചുകൊണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും. എന്നാൽ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രം ചുമത്തി പൊലീസും പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയിട്ടുണ്ട്.ക്രൂരമായ മർദ്ദനമുണ്ടായിട്ടും പട്ടികജാതി പീഡനവകുപ്പുകൾ ചുമത്താൻ തയ്യാറാകാതെയാണ് കാട്ടാക്കട പൊലീസ് കേസെടുത്ത്. അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘർഷം, മർദനം എന്നീ വകുപ്പുകൾ മാത്രം ചേർത്താണ് കേസെടുത്തത്. കൂടുത വകുപ്പുകൾ ചുമത്തിയേക്കും.

പൂവച്ചൽ പഞ്ചായത്തിലെ ക്ലർക്കായ പ്രേമനൻ മലയിൻകീഴ് മാധവ മെമോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ മകൾ രേഷ്മയ്ക്ക് കൺസെഷൻ പുതുക്കാൻ വേണ്ടിയാണ് ഇരുവരും കെ.എസ് .ആർ.ടി.സി ഡിപ്പോയിലെത്തിയത്. കൺസഷൻ അടുത്ത മൂന്ന് മാസത്തേയ്ക്ക് പുതുക്കി നൽകണമെങ്കിൽ കോഴ്സ് സർട്ടിഫിക്കേറ്റോ സെമസ്റ്റർ സർട്ടിഫിക്കറ്റോ നൽകണമെന്ന് ജീവനക്കാർ ഇവരോട് പറഞ്ഞു. എന്നാൽ മൂന്ന് മാസത്തിന് മുൻപ് കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയയാണ് താൻ കൺസഷൻ എടുത്തതെന്നും ഓരോ മൂന്നുമാസം കൂടുമ്പോഴും കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് ബുദ്ധിമുട്ടാണെന്നും പ്രേമനൻ ജീവനക്കാരോട് പറഞ്ഞു.

എന്നാൽ കൺസിഷൻ പുതുക്കി നൽകാൻ ജീവനക്കാർ തയ്യാറാകാത്തതിനെ തുടർന്ന് പ്രേമനൻ ക്ഷുഭിതനായി . ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തന്നതുകാരണമാണ് കെ.എസ്.ആർ.ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞത് ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് രംഗം വഷളായത്. കൗണ്ടറിന് പുറത്തുനിന്നുമെത്തിയ ഒരു ജീവനക്കാരൻ എത്തി പ്രേമനനോട് കയർത്തു സംസാരിക്കുകയും ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരനെത്തി പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള മുറിയിലേക്ക്് വലിച്ചുകൊണ്ടുപോയി ബലം പ്രയോഗിച്ച് തള്ളിയിടുകയും ചെയ്തു. ഇടിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയത് നിർണ്ണായകമായി. അങ്ങനെ ഇടിമുറിക്കഥ നാട്ടുകാരും അറിഞ്ഞു.

പിതാവിനെ മർദ്ദിക്കുന്നതു കണ്ട് നിലവിളിച്ചുകൊണ്ട് തടയാൻ ശ്രമിച്ച മകളെ ജീവനക്കാർ തള്ളിമാറ്റി. പ്രേമനെ മുറിയിൽ പൂട്ടിയിട്ട ശേഷം പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അച്ഛനെ പൂട്ടിയിട്ടത് കണ്ട മകൾ രേഷ്മയും കൂട്ടുകാരിയും സമീപത്തെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടർന്ന് പൊലീസിലെത്തിയാണ് പ്രേമനെ പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP