Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാർക്ക് വെയിൽ കൊള്ളാതിരിക്കാൻ തലസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ 38,000 രൂപ വിലയുള്ള ഷാമിയാന കെട്ടിയതിന് വാടക 1,90,000 രൂപ! സൗജന്യമായി കെട്ടിത്തരാമെന്ന് പറഞ്ഞവരെ വെട്ടിയത് സിഐടിയു നേതാവിന്റെ കീശ വീർപ്പിക്കാൻ; എക്‌സിക്യൂട്ടീവ് ഡയറക്ടർ പാസ്സാക്കിയ ബിൽ ഹെഡ് ഓഫീസിൽ എത്തിച്ചപ്പോൾ ഏതോ ആനവണ്ടി പ്രേമി ചോർത്തിയതോടെ ബിൽ പാസ്സാക്കിയെടക്കാനാവാതെ നേതാവ്! ആനവണ്ടി മുടിഞ്ഞു പണ്ടാരമടങ്ങട്ടെ എന്നു ആരെങ്കിലും പ്രാകിയാൽ എങ്ങനെ കുറ്റം പറയാനാകും?

യാത്രക്കാർക്ക് വെയിൽ കൊള്ളാതിരിക്കാൻ തലസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ 38,000 രൂപ വിലയുള്ള ഷാമിയാന കെട്ടിയതിന് വാടക 1,90,000 രൂപ! സൗജന്യമായി കെട്ടിത്തരാമെന്ന് പറഞ്ഞവരെ വെട്ടിയത് സിഐടിയു നേതാവിന്റെ കീശ വീർപ്പിക്കാൻ; എക്‌സിക്യൂട്ടീവ് ഡയറക്ടർ പാസ്സാക്കിയ ബിൽ ഹെഡ് ഓഫീസിൽ എത്തിച്ചപ്പോൾ ഏതോ ആനവണ്ടി പ്രേമി ചോർത്തിയതോടെ ബിൽ പാസ്സാക്കിയെടക്കാനാവാതെ നേതാവ്! ആനവണ്ടി മുടിഞ്ഞു പണ്ടാരമടങ്ങട്ടെ എന്നു ആരെങ്കിലും പ്രാകിയാൽ എങ്ങനെ കുറ്റം പറയാനാകും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ ഒരു മുങ്ങുന്ന കപ്പലാക്കി മാറ്റിയതിൽ തൊഴിലാളി യൂണിയൻ നേതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. സ്വന്തം താൽപ്പര്യം മാത്രം മുൻനിർത്തി തോന്നിയതു പോലെ പ്രവർത്തിച്ച തൊഴിലാളികളും ഇവരെ ഭരിക്കുന്നവരുമാണ് കോർപ്പറേഷനെ വലിയ നവഷ്ടത്തിലേക്ക് തള്ളിവിട്ടത്. കരകയറാൻ വേണ്ടി ടോമിൻ തച്ചങ്കരിയെ എംഡിയാക്കിയെങ്കിലും അദ്ദേഹം നടത്തിയ പരിഷ്‌ക്കാരങ്ങളെല്ലാം പാരവെച്ച് തോൽപ്പിച്ച ഭരണാധികാരികൾ വീണ്ടും കോർപ്പറേഷനെ കൊള്ളയടിക്കുകയാണ്. കോർപ്പറേഷനിലെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലെ ഉദാഹരണമായി പുറത്തുവന്നത് തിരുവനന്തപുരത്തു നിന്നുള്ള ഒരു കൊള്ളയുടെ കഥയാണ്.

ഭരണകക്ഷി തൊഴിലാളി യൂണിയനിൽപെട്ട നേതാവിന് കീശ വീർപ്പിക്കാൻ വേണ്ടിയാണ് കോർപ്പറേഷനിലെ പണം ധൂർത്തടിക്കുന്ന അവസ്ഥ ഉണ്ടായത്. തിരുവനന്തപും തമ്പാനൂരിലെ കെഎസ്ആർടി ബസ് ടെർമിനലിന് മുമ്പിൽ ഒരു താൽക്കാലിക ഷെഡ്ഡ് പണിതതിന്റെ പേരിലാണ് പച്ചയായ ധൂർത്ത് പുറത്തുവന്നത്. ഉദ്യോഗസ്ഥർ തമ്മിലുള്ള കള്ളക്കളി മൂലം ലക്ഷങ്ങളാണ് കെഎസ്ആർടിസിക്ക് നഷ്ടമാകുന്നത്. യാത്രക്കാർക്ക് വെയിൽ കൊള്ളാതിരിക്കാൻ വേണ്ടിയാണ് തലസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ ഷാമയാന വലിച്ചു കെട്ടിയത്. വിലയ്ക്ക് വാങ്ങിയാൽ 38,000 രൂപ വില വരുന്ന ഈ ഷാമിയാന കെട്ടിയതിന് വാടക ഇനത്തിൽ 1,90,000 രൂപ ചെലവാക്കി എന്നതാണ് അഴിമതിയുടെ നേർചിത്രമായി മാറിയത്.

ഇക്കഴിഞ്ഞ മാർച്ച് 27 മുതൽ ജൂൺ 15 വരെ വേനൽ കനത്ത വേളയിലാണ് തമ്പാനൂരിലെ ബസ് ടെർമിനലിന് മുന്നിൽ ഷാമയാന വലിച്ചു കെട്ടിയത്. രണ്ടര മാസം മാത്രം ഇത് സ്ഥാപിച്ചതിനാണ് കെഎസ്ആർടിസി ഒരു ലക്ഷത്തി തൊണ്ണൂറായിരും രൂപയുടെ ബില്ലിട്ടത്. തമ്പാനൂരുള്ള ഒരു സിഐടിയു നേതാവാണ് ഈ ഷാമയാന വാടകയ്ക്ക് വലിച്ചു കെട്ടിയത്. സെൻട്രൽ ഡിപ്പോ കോംപ്ലക്‌സിന് മുന്നിലായാണ് കളിയിക്കവിള ബസ് പാർക്ക്‌ ചെയ്യുന്ന ഭാഗത്ത് യാത്രക്കാർക്ക് വെയിലു കൊള്ളാതെ വച്ചിരിക്കുന്നു ചെറിയ ടെന്റായിരുന്നു സ്ഥാപിച്ചത്. സൗജന്യമായി ആ ഭാഗത്ത് വെയിറ്റിങ് ഷെഡ് നിർമ്മിച്ച് തരാൻ സന്നദ്ധരായ ആളുകൾ ഉണ്ടായിരുന്നിട്ടും മറ്റ് കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടും അതെല്ലാം വേണ്ടെന്ന് വച്ചായിരുന്നു സിഐടിയു യൂണിയൻ നേതാവിന് കീശ വീർപ്പിക്കാൻ അവസരം ഒരുക്കിയത്.

കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറെടുത്ത കമ്പനിയും ഷെഡ്ഡ് സൗജന്യമായി സ്ഥാപിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തുണ്ടായിരുന്നു. പകരം പരസ്യ ബോർഡ് സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു അവരുടെ ഡിമാൻഡ്. എന്നാൽ, ഇത് തങ്ങൾക്ക് കീശ വീർപ്പിക്കാനുള്ള അവസരമായി കണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തിയെന്നാണ് സൂചന. അതുകൊണ്ടാണ് സിഐടിയു യൂണിയൻ നേതാവിന് കരാർ നൽകിയതും.  തിരുവനന്തപുരം സെൻട്രൽ സൗത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാർ ബിൽ പാസ് ചെയ്തു ഫണ്ടിനായി ഹെഡ് ഓഫീസിലേക്ക് നൽകുകയുമായിരുന്നു.

ഇതിനിടെ ആനവണ്ടി പ്രേമികളിൽ ചിലർ ഇത് തീവെട്ടിക്കൊള്ളയെ കുറിച്ച് മനസ്സിലാക്കി ഇടപെടൽ നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഇന്ന് 10 മണിയോടെ ഷെഡ് പൊളിച്ചുമാറ്റുകയായിരുന്നു. സോഷ്യൽ മീഡിയ വഴി സംഭവം  പ്രചരിച്ചതോടെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. യൂണിയൻ സഖാവിന് കീശ വീർപ്പിക്കാൻ വേണ്ടി നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കരുവാക്കുന്നതിൽ ഒരു വിഭാഗം ജീവനക്കാർക്കും പ്രതിഷേധമുണ്ട്. ഇവർ വിഷയത്തിൽ ഇടപെട്ടു കൊണ്ട് രംഗത്തുണ്ട്. അതേസമയം തമ്പാനൂർ കോപ്ലംക്‌സിന് മുന്നിൽ സ്ഥിരമായ ഷെഡ്ഡ് സ്ഥാപിക്കാനും കോർപ്പഷേന് പദ്ധതിയുണ്ട്. ഇതിനായി പണം മുടക്കമെന്ന് ഒരു പ്രമുഖ പത്രഗ്രൂപ്പ് അടക്കം സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെ വേണ്ട എന്ന നിലപാടിലാണ് അധികാരികൾ എന്നാണ് അറിയുന്നത്. ഇതിന് വേണ്ടിയും കെഎഫ്‌സിയിൽ നിന്നും വായ്‌പ്പയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

അതേസമയം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത വിധത്തിൽ പ്രതിസന്ധിയിൽ നിൽക്കുന്ന ആനവണ്ടിയിൽ യൂണിയനുകാരുടെ തോന്ന്യവാസത്തെ തുറന്നെതിർക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന ഈ ഇടപാടുകളുടെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത് സാധാരണക്കാരായ ജീവനക്കാരാണ്. സ്വകാര്യ അന്തർസംസ്ഥാന ബസുകൾ പണിമുടക്കിയ സമയമാണ് ഇപ്പോൾ ഈ അവസരം മുതലെടുത്ത് കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ നടത്തി മുതലെടുക്കാൻ ശ്രമിക്കേണ്ട ഘട്ടത്തിലാണ് അത്തരം ശ്രമങ്ങളെയെല്ലാം അവതാളത്തിലാക്കുന്ന വിധത്തിൽ ധൂർത്ത് നടക്കുന്നത്. ഇതിൽ പ്രതിഷേധം ഉയരണമെന്ന ആവശ്യവും ഒരു വിഭാഗം ജീവനക്കാർക്കിടയിലുണ്ട്. എന്നാൽ, കുത്തക ട്രേഡ് യൂണിയനെ ഭയന്ന് ആരും അതിന് തയ്യാറാകുന്നില്ലെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP