Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

നിശ്ചയിച്ച നിർബന്ധിത യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ ഫിനാൻസും ഐസിഡബ്ല്യൂ അഭികാമ്യവും; നിലവിലെ കമ്പിനി സെക്രട്ടറിയുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം കോമും! നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിൽ: എല്ലാത്തിനും ചൂക്കാൻ പിടിച്ചതും ശിവശങ്കർ; കെ എസ് ഐ ടി എല്ലിലെ രമ്യയുടെ നിയമനവും കേന്ദ്ര റഡാറിൽ

നിശ്ചയിച്ച നിർബന്ധിത യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ ഫിനാൻസും ഐസിഡബ്ല്യൂ അഭികാമ്യവും; നിലവിലെ കമ്പിനി സെക്രട്ടറിയുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം കോമും! നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിൽ: എല്ലാത്തിനും ചൂക്കാൻ പിടിച്ചതും ശിവശങ്കർ; കെ എസ് ഐ ടി എല്ലിലെ രമ്യയുടെ നിയമനവും കേന്ദ്ര റഡാറിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ഐ ടി ഇൻഫ്രാസ്ട്രെക്ടർ ലിമിറ്റഡിലെ 16 ഉന്നത പദവികൾ വഹിക്കുന്നവരെ സ്ഥിരപ്പെടുത്താൻ ശിവശങ്കർ തന്നെ നേരിട്ടു നടത്തിയ നീക്കത്തിന്റെ കഥ മറുനാടൻ തെളിവുകൾ സഹിതം പുറത്തു വിട്ടതിന് പിന്നാലെ കമ്പിനി സെക്രട്ടറിയും തന്റെ നാട്ടു കാരിയുമായ രമ്യയെ കെ എസ് ഐ ടി എല്ലിൽ എത്തിക്കാൻ ശിവശങ്കർ നടത്തിയ കള്ളക്കളികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തെളിവു സഹിതം മറുനാടൻ പുറത്തു വിടുന്നു. 2009 ലാണ് കെ എസ് ഐ ടി എല്ലിൽ സർക്കാർ ആറു തസ്തികകൾ സൃഷിടിക്കുന്നത്.

ഈ തസ്തികകൾക്ക് വേണ്ട റിക്രൂട്ടമെന്റ് ആൻഡ് സർവ്വീസ് റൂൾ 2012 നവംബറിൽ സർക്കാർ പുറത്തിറക്കുകയു ചെയ്തു. ഇതിനു ശേഷം കേരളാ ഐ ടി ഇൻഫ്രാ സ്ട്രെക്ടചർ ലിമിറ്റഡിൽ കമ്പിനി സെക്രട്ടറി &ഫിനാൻസ് മാനേജരുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ (ഫിനാൻസ് ) ഉം നിർബന്ധവും ഐ സി ഡ്ബ്ള്യൂ അഭികാമ്യവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് നിശ്ചയിച്ചത്. യോഗ്യതയിൽ ഇളവു വേണമെങ്കിൽ സർക്കാർ അനുമതി തേടണമെന്നും ഉത്തരവിൽ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. കേരള ഐ ടി ഇൻഫ്രസ്ട്രെക്ചറിൽ കമ്പിനി സെക്രട്ടറി &ഫിനാൻസ് മാനേജരുടെ തസ്തിക വിജ്ഞാപനം ചെയ്തപ്പോൾ തന്നെ ആദ്യ കള്ളക്കളി തുടങ്ങി.

നാട്ടുകാരിയായ രമ്യക്ക് വേണ്ടി കമ്പിനി സെക്രട്ടറി മെംബർ ഷിപ്പും അഞ്ചു വർഷം പ്രവൃത്തി പരിചയവും നിർബന്ധിത യോഗ്യതയും എം ബി എ ഫിനാൻസും ഐ സി ഡബ്ള്യൂ വും അഭികാമ്യവും ആക്കി. അതായത് രമ്യക്ക് ഇല്ലാത്ത എം ബി എ (ഫിനാൻസ്) നിർബന്ധിത യോഗ്യതയിൽ നിന്നും അഭികാമ്യം എന്നാക്കി. ഇങ്ങനെ യോഗ്യതയിൽ മാറ്റം വരുത്തിയത് സർക്കാർ അനുമതി തേടിയല്ലയെന്ന് മനസിലാക്കുമ്പോഴാണ് കള്ളക്കളിയുടെ ആഴം മനസിലാകുന്നത്. കൂടാതെ രമ്യ നലകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളിലും ദുരൂഹതയുണ്ട്. ഇതെല്ലാം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നതായാണ് സൂചന.

ആറു വർഷത്തെ പ്രവൃത്തി പരിചയമാണ് രമ്യ അവകാശപ്പെട്ടത്. കെ എസ് ഐ ടി എല്ല് ചോദിച്ചതാകട്ടെ അഞ്ചു വർഷവും . ഒരു വർഷം അധിക പ്രവൃത്തി പരിചയം രമ്യ കാണിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളിലൊന്നും തൊഴിൽ വകുപ്പിന്റെ അറ്റസ്റ്റേഷൻ നടത്തിയിട്ടില്ല. മാത്രമല്ല കൺസൾട്ടന്റായി പ്രവർത്തിച്ചതു പോലും പ്രവൃത്തി പരിചയ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ ഇന്റർവ്യൂവിൽ പങ്കെടുത്തതിൽ പത്തു വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവരെ ഒഴിവാക്കിയാണ് രമ്യയുടെ നിയമനം നടന്നിരിക്കുന്നത്. ഇന്റർവ്യൂ ബോർഡിൽ തന്റെ ഇഷ്ടക്കാരായ രണ്ടു പേരെ തിരുകി കയറ്റുന്നതിലും ശിവശങ്കർ വിജയിച്ചു. സാധാരണ ഗതിയിൽ എം.ഡിയും രണ്ട് ബോർഡ് മെംബർമാരും ഒരു വിഷയ വിദഗ്ധനുമാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകുക.

ഇവിടെ ബോർഡ് മെംബർമാർ അല്ലാതിരുന്നിട്ടു കൂടി ഐ സിഎഫ്ഒഎസ്എസ് എംഡി ശിവശങ്കർ പ്രസാദിനെയും സ്റ്റാർട്ട്അപ്പ് മിഷനിലെ അന്നത്തെ സി ഇ ഒ സജി ഗോപിനാഥിനെയുമാണ് ഉൾപ്പെടുത്തിയത്. ഇവരാണ് രമ്യയ്ക്ക് മികച്ച യോഗ്യത ഉണ്ടെന്ന് കണ്ടെത്തിയത് . ഈ രണ്ടു പേരും സബ്ജക്ട് എക്സപേർട്ടുകളോ ബന്ധപ്പെട്ട തസ്തിക സംബന്ധിച്ച് ധാരണ ഉള്ളവരോ ആയിരുന്നില്ലന്നയെന്നതാണ് ആക്ഷേപം . ഇതിൽ ജയശങ്കർ പ്രസാദിനെ ശിവശങ്കർ തന്നെ പിന്നീട് കെ എസ് ഐ ടി എല്ലിന്റെ എം ഡിയാക്കി. സ്വപന കേസിൽ വിവാദത്തിൽപ്പെട്ട അദ്ദേഹം ഇപ്പോഴും അവിടെ തുടരുന്നു. സജി ഗോപിനാഥിനെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വി സി ആക്കി. ഈ നിയമനവും ശിവശങ്കർ ബസത്തിൽ പെട്ട് വിവാദത്തിലായിരിക്കയാണ് .

കെഎസ്‌ഐ ടിഎല്ലിൽ നിലവിൽ രമ്യ ഉൾപ്പെടെയുള്ള 16 പേരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവശങ്കർ നടത്തിയ നീക്കങ്ങൾ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. കെ എസ് ഐ ടി എല്ലിലെ കമ്പനിസെക്രട്ടറി & ഫിനാൻസ്മാനേജർ എന്ന തസ്തികക്ക് പകരം കമ്പനിസെക്രട്ടറി&ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്ന നിലയിൽ തസ്തികയിൽ പോലും വീണ്ടും മാറ്റം വരുത്തി. ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക് വേണ്ടി നടത്തിയ ഇടപെടലുകളായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നപോസ്റ്റ് 115200/ രൂപശമ്പളത്തോടു കൂടിയാണ്‌സൃഷ്ടിച്ചത്. സർക്കാർ സ്ഥാപനത്തിൽ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർപോസ്റ്റിലേക്ക് വേണ്ടമിനിമം പ്രവർത്തിപരിചയം 8 വർഷവും യോഗ്യത എം കോമും മാത്രമാണ്. കൂടാതെ കമ്പനി സെക്രട്ടറികോഴ്‌സും കൂടി പാസായ ഉദ്യോഗാർത്ഥിക്ക് മാത്രമേ ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ എന്നിരിക്കെയാണയാണ് ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക വേണ്ടി വീണ്ടും ചട്ടങ്ങളിൽ ഇളവു വരുത്തിയത്.

കമ്പിനി സെക്രട്ടറിക്ക് ഫിനാൻസിൽ യോഗ്യതയും പ്രവൃത്തി പരിചയവും വേണമെന്ന നിബന്ധന ഒഴിവാക്കാനാണ് തസ്തികയിൽ പോലും മാറ്റം കൊണ്ടു വന്നത്. മാത്രമല്ല നിലവിലെ കമ്പിനി സെക്രട്ടറി ജോലിയിൽ പ്രവേശിക്കുമ്പോൾ സർക്കാർ നിബന്ധന പ്രകാരമുള്ള പ്രവൃത്തി പരിചയം പോലും ഇല്ലാതിരുന്നുവെന്നും വിജിലൻസിനും വിവരം ലഭിച്ചിട്ടുണ്ട്..കെ എസ് ഐ ടി എല്ലിലെ ചില നിയമനങ്ങൾ സംബന്ധിച്ച് ഒരു പൊതു പ്രവർത്തകൻ വിജിലൻസി ന് നൽകിയ പരാതി പ്രകാരം മറ്റു തസ്തികകളിലെ നിയമന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയാണ് രമ്യയുടെ നിയമനവും നടപടി ക്രമങ്ങൾ പാലിച്ചല്ല നടന്നതെന്ന് വിജിലൻസി വിവരം കിട്ടിയത്.

സർക്കാർ നിബന്ധന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ നിയമ ബിരുദവും എം ബി എ യും അടക്കം ഉണ്ടായിരുന്ന മുൻ കമ്പിനി സെക്രട്ടറി ഇരുന്ന സ്ഥാനത്താണ് സ്വാധീനത്തിന്റെ പിൻബലത്തിൽ നിയമനം കിട്ടി ആക്ഷേപം നേരിടുന്ന പുതിയ കമ്പിനി സെക്രട്ടറി ഇരിക്കുന്നത്. കൂടാതെ ഇവർക്ക് ഉൾപ്പെടെ 16 ഉന്നത തസ്തികകൾക്ക് സ്ഥിര നിയമനം നല്കാൻ കെ എസ് ഐ ടി എല്ലിൽ നടപടി തുടങ്ങിയപ്പോഴാണ വിജിലൻസിന്റെ അന്വേഷണവും വന്നെത്തിയിരിക്കുന്നത്.സ്വപ്നാസുരേഷിന്റെ നിയമനം ഉൾപ്പെടെ വഴിവിട്ട് ചെയ്തു കൊടുത്ത കാര്യങ്ങൾക്കുള്ള പ്രത്യൂപകരമായി ആണ് ഈ സ്ഥിരനിയമനത്തിനുള്ള തസ്തികസൃഷ്ടിച്ചുനൽകിയത് എന്ന ആക്ഷേപംനേരത്തെ ഉയർന്നിരുന്നു.
5000 കോടിയോളം രൂപയുടെ വർക്കുകൾചെയ്യുന്ന 100 കണക്കിന് ഉദ്യോഗസ്ഥർ ഉള്ള ഒരുസർക്കാർസ്ഥാപനത്തിലെ കമ്പിനി സെക്രട്ടറി ആൻഡ് ചീഫ് എക്്‌സിക്യൂട്ടീവ്ഓഫീസർ പോസ്റ്റിലെ യോഗ്യത കണ്ട് മറ്റ ഉദ്യോഗസ്ഥരും അമ്പരന്നു ഇരിക്കുകയാണ്.

സാധാരണ ഗതിയിൽ സക്കാർസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ഈ തസ്തികയിലേക്ക് 20മുതൽ 25 വർഷത്തിലേറെ പ്രവർത്തിപരിചയവും എം ബി എ യും അനുബന്ധവിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ യോഗ്യതയുള്ള ഉദ്യോഗസ്ഥർ കെ എസ് ഐ ടി എല്ലിലും ഐ ടി വകുപ്പിന് കീഴിലുമുള്ള സ്ഥാപനങ്ങളിലും ഉണ്ടെന്നിരിക്കെയാണ് ഈ നിയമന തട്ടിപ്പ് നടന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP