Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202224Monday

കോവഡിലെ കൊള്ള പൊളിച്ചത് പ്രതികാരമായി; എൽടി 4 എയിൽ നിന്നും താരിഫ് എൽടി 6 ബിയിലേക്ക് മാറ്റിയത് എല്ലാ ചട്ടങ്ങളും ലംഘിച്ച്; പിഴയായി വിധിച്ചത് 2,46,648 രൂപ; ഒടുവിൽ ഓഫീസിൽ എത്തി സത്യം മനസ്സിലാക്കി നീതി ഉറപ്പാക്കി ഓബുഡ്‌സ്മാൻ; അധികമായി പിടിച്ച തുക മറുനാടന് തിരിച്ചു നൽകേണ്ടി വരും

കോവഡിലെ കൊള്ള പൊളിച്ചത് പ്രതികാരമായി; എൽടി 4 എയിൽ നിന്നും താരിഫ് എൽടി 6 ബിയിലേക്ക് മാറ്റിയത് എല്ലാ ചട്ടങ്ങളും ലംഘിച്ച്; പിഴയായി വിധിച്ചത് 2,46,648 രൂപ; ഒടുവിൽ ഓഫീസിൽ എത്തി സത്യം മനസ്സിലാക്കി നീതി ഉറപ്പാക്കി ഓബുഡ്‌സ്മാൻ; അധികമായി പിടിച്ച തുക മറുനാടന് തിരിച്ചു നൽകേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറുനാടൻ മലയാളിയ്‌ക്കെതിരെ കെ എസ് ഇ ബി യെ മുൻനിർത്തി ചിലർ നടത്തിയ കള്ള നാടകം പൊളിഞ്ഞു. മറുനാടനിൽ നിന്ന് കൂടുതൽ തുക ഈടാക്കി ദ്രോഹിക്കാനുള്ള നടപടികൾക്ക് ഓബുഡ്‌സ്മാന്റെ വിലക്ക്. വലിയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. മറുനാടന്റെ അപേക്ഷയിൽ ഇതു സംബന്ധിച്ച് വിശദ ഉത്തരവ് തന്നെ വൈദ്യുതി ഓബുഡ്‌സ്മാൻ പുറത്തിറക്കി. മറുനാടൻ ഓഫീസിൽ എത്തി പരിശോധന വരെ നടത്തിയാണ് കെ എസ് ഇ ബിയുടെ നിരക്ക് നിശ്ചയിക്കാനുള്ള സ്ലാബ് മാറ്റത്തിൽ ഓബുഡ്‌സ്മാൻ അന്തിമ തീരുമാനങ്ങളിലെത്തിയത്.

കെ എസ് ഇ ബി മറുനാടൻ മലയാളിക്ക് പിഴയായി ഈടാക്കിയ 2,46,648 രൂപ ഓബുഡ്‌സ്മാൻ റദ്ദാക്കി. എൽടി നാല് (ബി) എന്ന കാറ്റഗറിയിൽ മറുനാടനെ ഉൾപ്പെടുത്തി 03-9-2020 മുതലുള്ള ബിൽ തുക ഈ കാറ്റഗറിൽ പെടുത്തി നിശ്ചയിക്കണം. 30 ദിവസത്തിനുള്ള നടപടി എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൺസ്യൂമർ റിഡ്രസർ ഫോറത്തെയാണ് ആദ്യം ഈ പരാതിയുമായി മറുനാടൻ സമീപിച്ചത്. ഇവിടെ മറുനാടനിൽ നിന്നുള്ള പിഴതുക പകുതിയായി കുറച്ചു. എന്നാൽ സ്ലാബ് മാറ്റത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ല. ഭാഗികമായി മറുനാടനെ അംഗീകരിച്ച ഈ വിധിയെയാണ് ഓബുഡ്‌സ്മാനിൽ ചോദ്യം ചെയ്തത്.

കെ എസ് ഇ ബിയുടെ പ്രതികാരം കാരണം എൽ ടി ആറു(എഫ്) കാറ്റഗറിയിൽ പെടുത്തിയാണ് ബിൽ തുക ഈടാക്കിയിരുന്നത്. വൈദ്യുതി കട്ട് ഒഴിവാക്കാൻ ബിൽ അടയ്ക്കുകയും ചെയ്തു. ഓബുഡ്‌സ്മാന്റെ ഉത്തരവിലൂടെ ഇങ്ങനെ അധികമായി പിടിച്ച തുക മറുനാടന് തിരികെ ലഭിക്കും. തുടക്കത്തിൽ എൽടി 4 എയിലായിരുന്നു മറുനാടൻ ഉണ്ടായിരുന്നത്. ഇതിനെ എൽടി 4 ബിയിലേക്ക് മാറ്റുമ്പോൾ ചെറിയ നിരക്ക് വ്യത്യാസം വരും. എങ്കിലും അത് എൽടി 6 ബിയോളം ഭീമമാകില്ല. ഇതിനൊപ്പം അധികമായി പിടിച്ച തുകയും കിട്ടുന്നത് മറുനാടന്റെ പോരട്ടത്തിന്റെ വിജയമാണ്. മറുനാടൻ മലയാളിയുടെ പ്രവർത്തന രീതി നേരിട്ട് മനസ്സിലാക്കിയാണ് ഓബുഡ്‌സ്മാന്റെ ഈ ഉത്തരവ്.

എൽടി നാല് എയിലായിരുന്നു മറുനാടന്റെ മുൻ താരിഫ്. ഇതിനെ എൽടി ആറു എഫിലേക്ക് മാറ്റുകയായിരുന്നു കെ എസ് ഇ ബി. കേബിൾ ടിവിക്കാരിൽ നിന്ന് ഈടാക്കുന്ന താരിഫ്. ഇതുമൂലം മറുനാടന്റെ വൈദ്യുതി ബില്ലിൽ വലിയ തുകയുടെ മാറ്റം വന്നു. കണക്ഷൻ എടുത്ത ദിവസം മുതുലള്ള ഈ തുക തിരിച്ചു പിടിക്കാനും കെ എസ് ഇ ബി നടപടികളെടുത്തു. ഇതാണ് രണ്ട് ലക്ഷത്തിൽ അധികം രൂപയുടെ പിഴയിലേക്ക് കാര്യങ്ങളെത്തിയത്. ഇതാണ് മറുനാടൻ ചോദ്യം ചെയ്തതും നിയമ നടപടി വിജയത്തിൽ എത്തിയതും. കെഎസ് ഇബി പരിശോധിച്ചിട്ടാണ് താരിഫ് അനുവദിച്ചത്. അതുകൊണ്ട് തന്നെ ആദ്യ തെറ്റ് സംഭവിച്ചത് കെ എസ് ഇ ബിക്കാണെന്നും ഓബുഡ്‌സ്മാൻ നിരീക്ഷിക്കുന്നുണ്ട്.

കോവിഡു കാലത്തെ മീറ്റർ പരിശോധനയിൽ ജനങ്ങളിൽ നിന്ന് കെ എസ് ഇ ബി നടത്തിയ കൊള്ള മറുനാടൻ വാർത്തയാക്കിയിരുന്നു. ഇത് മൂലം സർക്കാർ ഇടപെടലുകൾ വന്നു. അധികമായി പിടിച്ച തുക സാധാരണക്കാർക്ക് തിരിച്ചു നൽകി. ഇതിന്റെ പകയെന്നോണമായിരുന്നു മറുനാടൻ മലയാളിയുടെ വൈദ്യുത കണക്ഷൻ സ്ലാബ് മാറ്റിയത്. മറുനാടന്റെ പേരിലുള്ള 16914 എന്ന കൺസ്യൂമർ നമ്പറിൽ താരീഫ് അനുവദിച്ച് തരുന്നതിനുള്ള നടപടി ക്രമങ്ങൾ യഥാവിധി പൂർത്തിയാക്കിയതാണ്. ഗാർഹികേതര ഉപയോഗത്തിനുള്ള വൈദ്യുതിക്കാണ് അപേക്ഷ നൽകിയത്. ഇതു പ്രകാരം താങ്കളുടെ ഓഫീസിലെ ബന്ധപ്പെട്ടവർ ഓഫീസിൽ എത്തി എല്ലാം നേരിട്ട് ബോധ്യപ്പെട്ടതാണ്. അവരാണ് എൽടി 4 എ താരീഫ് പ്രകാരമുള്ള വൈദ്യുതി കണക്ഷൻ മറുനാടൻ മലയാളി എന്ന സ്ഥാപനത്തിന് അനുവദിച്ചത്.


കെ എസ് ഇ ബിയിൽ കിട്ടിയ കത്ത് പ്രകാരം(നം. ഡി.ബി/16914/2020-21/6 തീയതി 23/10/2020) വാർത്തകൾ സംപ്രേഷണം ചെയ്യുന്ന കമ്പനികൾ എന്ന ഗണത്തിൽ മറുനാടൻ മലയാളിയേയും ഉൾപ്പെടുത്തിയെന്ന് പറയുന്നു. ഈ സ്ഥാപനം പ്രിന്റിങ് മീഡിയ അല്ലെന്നും ഓൺലൈൻ വഴി വീഡിയോ ഉൾപ്പെടെ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന സ്ഥാപനമാണെന്നും പ്രസ്തുത കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ബില്ലിൽ കേബിൾ ടിവി സ്ഥാപനം എന്നാണ് രേഖപ്പെടുത്തുന്നത്. ഇതിൽ അസ്വാഭാവികതയും ഗൂഢാലോചനയും ഉണ്ടെന്നായിരുന്നു മറുനാടന്റെ നിലപാട്. വാർത്തകൾ ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുന്ന ജോലിയാണ് പ്രധാനമായും മറുനാടൻ മലയാളി നടത്തുന്നത്. വാർത്തകൾ യുട്യൂബിൽ ഇടുന്നുമുണ്ട്. യൂട്യൂബിൽ വീഡിയോ ഇടുന്ന സ്ഥാപനങ്ങളെ ഒരിക്കലും 'കേബിൾ ടിവി' എന്ന നിർവ്വചനത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഞങ്ങൾക്ക് കൈമാറിയ ഉത്തരവിൽ പ്രേക്ഷപണ കമ്പനിയെന്നും ബില്ലിൽ കേബിൾ ടിവിയെന്നും രേഖപ്പെടുത്തുന്നതിലെ തന്ത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമ നടപടിക്ക് മറുനാടൻ തയ്യാറായത്.

മറുനാടൻ മലയാളിക്ക് കെ എസ് ഇ ബിയുടെ ഡി.ബി/16914/2020-21/6 തീയതി 23/10/2020 എന്ന കത്ത് കിട്ടിയത് വൈദ്യുത ബിൽ വന്നതിന് ശേഷം മാത്രമായിരുന്നു. കത്ത് അയച്ചാൽ അന്നോ അതിന്റെ അടുത്ത ദിവസമോ മറുനാടൻ മലയാളിക്ക് കിട്ടുന്ന തരത്തിലാണ് പ്രസ്തുത ഓഫീസിന്റെ ദൂരമുള്ളത്. എന്നിട്ടും വൈദ്യുത ബിൽ രേഖപ്പെടുത്തി പോയതിന് ശേഷം ഇത്തരത്തിൽ താരീഫ് മാറ്റുന്ന കാര്യം അറിയിച്ചുള്ള ഔദ്യോഗിക ഉത്തരവ് കിട്ടിയതിന് പിന്നിലും ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതു തെളിയിക്കുന്നത് കൂടിയായിരുന്നു് ബില്ലിൽ കേബിൾ ടിവിയെന്നുള്ള രേഖപ്പെടുത്തലും. ഇതൊക്കെ സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതാൻ നിവൃത്തിയില്ലെന്നും മനസ്സിലാക്കി.

മറുനാടൻ മലയാളി മാധ്യമ സ്ഥാപനമാണ്. ഓൺലൈൻ പബ്ലിഷിങ് മീഡിയാ ഗണത്തിലാണ് അതിനെ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ളത്. അതിന്റെ അനുബന്ധമായി ഓൺലൈനിൽ വീഡിയോയും എത്തുന്നുവെന്ന് മാത്രം. ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വാർത്താ പ്രസിദ്ധീകരണമാണ് മറുനാടൻ മലയാളി ചെയ്യുന്നത്. അതിനെ പ്രക്ഷേപണ വിഭാഗത്തിൽപെടുത്തുന്നതിന്റെ സാങ്കേതികത്വം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഉപഗ്രഹങ്ങളോ കേബിളോ നേരിട്ടുള്ള ഉപാധിയായി ഉപയോഗിച്ച് വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതാണ് പ്രേക്ഷേപണം. ഈ നിർവ്വചനത്തിൽ പെടുന്നതൊന്നും മറുനാടൻ മലയാളിയിൽ നടക്കുന്നില്ല.

താങ്കൾ അയച്ച നം ഡി.ബി/16914/2020-21/6 തീയതി 23/10/2020 എന്ന കത്തിൽ കേബിൾ ടിവിയായി മറുനാടൻ പ്രവർത്തിക്കുന്നതായുള്ള പരാമർശവും കാണുന്നില്ല. മറിച്ച് പ്രക്ഷേപണം എന്ന തെറ്റായ ഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഉപഗ്രഹത്തിന്റേയോ കേബിളിന്റേയോ സഹായമില്ലാതെ പ്രവർത്തിക്കുന്ന മറ്റ് മാധ്യമ സ്ഥാപനങ്ങൾക്ക് വൈദ്യുത ബോർഡ് നൽകുന്ന താരീഫ് മറുനാടൻ മലയാളിക്ക് അനുവദിക്കണമെന്നതായിരുന്നു മറുനാടന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP