Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിൽ ഇരുന്ന് നന്നായി ഉറങ്ങണമെങ്കിൽ ഡ്രൈവിങ് സീറ്റിൽ വേണ്ടത് ഗണേശൻ; എംഎൽഎ ബോർഡ് വച്ച് പത്തനാപുരത്തെ എംഎൽഎ വിവാദത്തിൽ പെട്ടതും എന്റെ പോർഷയിലെ യാത്രയ്ക്കിടെ; ആദ്യം വാങ്ങിയ ഒമ്‌നിക്ക് അച്ഛന്റെ കാറിലുള്ള 59 എന്ന നമ്പർ നേടിയത് 500 രൂപ നൽകി; ഒന്നേ മുക്കാൽ കോടിയുടെ മോഹവണ്ടിക്ക് സികെ 01 നമ്പറിനായി 31ലക്ഷം കൊടുത്ത് റിക്കോർഡ് ഇട്ടത് കൗതുകത്തിനും; 'സിബിഐയിലും സിഎമ്മിലും' 'ഈശ്വരൻ' ചതിച്ചില്ല; ആഡംബരക്കാറുകൾക്ക് ഇഷ്ടനമ്പർ: ട്രെൻഡ് സെറ്റർ ബാലഗോപാൽ മറുനാടനോട് കഥ പറയുമ്പോൾ

കാറിൽ ഇരുന്ന് നന്നായി ഉറങ്ങണമെങ്കിൽ ഡ്രൈവിങ് സീറ്റിൽ വേണ്ടത് ഗണേശൻ; എംഎൽഎ ബോർഡ് വച്ച് പത്തനാപുരത്തെ എംഎൽഎ വിവാദത്തിൽ പെട്ടതും എന്റെ പോർഷയിലെ യാത്രയ്ക്കിടെ; ആദ്യം വാങ്ങിയ ഒമ്‌നിക്ക് അച്ഛന്റെ കാറിലുള്ള 59 എന്ന നമ്പർ നേടിയത് 500 രൂപ നൽകി; ഒന്നേ മുക്കാൽ കോടിയുടെ മോഹവണ്ടിക്ക് സികെ 01 നമ്പറിനായി 31ലക്ഷം കൊടുത്ത് റിക്കോർഡ് ഇട്ടത് കൗതുകത്തിനും; 'സിബിഐയിലും സിഎമ്മിലും' 'ഈശ്വരൻ' ചതിച്ചില്ല; ആഡംബരക്കാറുകൾക്ക് ഇഷ്ടനമ്പർ: ട്രെൻഡ് സെറ്റർ ബാലഗോപാൽ മറുനാടനോട് കഥ പറയുമ്പോൾ

എം എസ് ശംഭു

തിരുവനന്തപുരം: ആഡംബര വാഹനങ്ങളെ പ്രണയിക്കുന്നവരുടെ കഥകൾ കേട്ടിട്ടില്ലെ! കോടികൾ മുടക്കി ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനോടൊപ്പം തന്നെ ഇഷ്ടനമ്പരുകൂടി തിരഞ്ഞെടുത്താലോ. അത്തരത്തിൽ വാർത്തകളിൽ ഇടം നേടുകയാണ് തിരുവനന്തപുരം സ്വദേശിയായ കെ.എസ് ബാലഗോപാൽ. ദേവീ ഫാർമസി എന്ന പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇദ്ദേഹം വാഹനപ്രിയർക്ക് സുപരിചിതനായിരിക്കും.

തിരുവനന്തപുരത്തെ ആർ.ടി ഓഫീസിൽ മോഹ നമ്പരുകളിൽ റെക്കോർഡിട്ട വാഹനപ്രേമി. കൗതുക നമ്പരുകൾ മോഹവിലയ്ക്ക് സ്വന്തമാക്കുന്ന ബാലഗോപാലിന് ഇത്തവണ ലഭിച്ചത് കെ.എൽ 01 സി.എം 1 എന്ന നമ്പരാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നമ്പരിനോട് സാമ്യം ലഭിച്ചതോടെ ഇതിന്റെ പിന്നിലെ കഥയും തന്റെ വാഹന കമ്പത്തേക്കുറിച്ചും മറുനാടനോട് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. പ്രത്യേക അഭിമുഖം കാണാം.

കാറുകളോടുള്ള ഭ്രമം എങ്ങനെ കടന്നുകൂടി ?

ചെറുപ്പം മുതലെ ഞാനൊരു വാഹന പ്രേമിയാണ്. കാറുകളോടുള്ള കമ്പം ചെറുപ്പത്തിൽ തുടങ്ങിയതാണ്. എന്റെ അച്ഛന്റെ സഹോദരിമാർക്കെല്ലാം ബെൻസ് കാറുണ്ടായിരുന്നു. അതിൽ തൊടുമ്പോൾ പോലും ഡ്രൈവർ വിലക്കുന്ന സഹചര്യം ഉണ്ടായിട്ടുണ്ട്. അവിടുന്ന് തുടങ്ങിയ കമ്പമാണ് വാഹനപ്രേമത്തോട്. സ്‌കൂൾ കാലഘട്ടം കഴിഞ്ഞപ്പോഴും എന്നിലെ വാഹന കമ്പം വിട്ടുമാറില്ലെന്ന് എനിക്കും എന്റെ വീട്ടുകാർക്കും മനസിലായി. ഫുട് ബോൾ പ്രാന്തനായ എന്നെ പ്രീഡിഗ്രികഴിഞ്ഞ് തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളജിൽ അയക്കാൻ ശ്രമിച്ചു. പക്ഷെ എനിക്ക് എന്റേതായ വഴികൾ തിരഞ്ഞെടുക്കാനായിരുന്നു താൽപര്യം.

സർക്കാർ ജീവനക്കാരായ അച്ഛന്റേയും അമ്മയുടേയും മകനായ ഞാൻ പിന്നീട് ബിസിനസ് താൽപര്യമേഖലയായി തിരഞ്ഞെടുത്തു. ആഡംബര കാറുകളോട് ആ കാലഘട്ടം മുതൽ താൽപര്യമായതിനാൽ വാങ്ങുന്നത് വാശിയായിരുന്നു. കാശ് കയ്യിലുണ്ടോ ഇല്ലയോ എന്നത് ഞാൻ ആലോചിച്ചിട്ട് കൂടിയില്ല. കാറെടുക്കുമ്പോൾ നമ്പർ ഞാൻ പ്രധാനമായും തിരഞ്ഞെടുത്തിരിക്കും. കെ.എൽ. 01 എന്ന നമ്പർ 7777 എന്ന നമ്പർ എന്നിവയെല്ലാം പിന്നിട്് തിരഞ്ഞെടുക്കുകയായിരുന്നു.

മോഹ നമ്പരുകളുടെ ട്രെൻഡ് തുടങ്ങിവച്ചത് താങ്കളാണല്ലോ? സംഖ്യാശാസ്ത്രത്തിലെ കൗതുകമാണോ ഇതിന് പിന്നിൽ?

ഞാൻ ജനിച്ചത് തന്നെ ഒരു ഒന്നാം തീയതിയാണ്. അതിനാൽ തന്നെ ഒന്ന് എന്റെ നമ്പർ ഭാഗ്യ നമ്പരാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിൽപ്പെടുന്ന ആളാണ് ഞാൻ. ആദ്യമായി ഞാൻ തിരഞ്ഞെടുക്കുന്ന വണ്ടി മാരുതി ഒമ്നി വാനായിരുന്നു. എൺപത്തിയാറിലാണ് ഞാൻ ഒമ്നി സ്വന്തമാക്കിയത്. അന്ന് ഞാൻ തുശ്ചമായ വിലയിൽ എനിക്ക് ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാനും ശ്രമിച്ചു. 59 എന്ന നമ്പരാണ് ഞാൻ തിരഞ്ഞെടുത്തത്. അതിന് ആ മ്പർ തിരഞ്ഞെടുത്ത് 500 രൂപ നൽകിയാണ്. എന്നിലെ അൻപത്തിയൊൻപത് എന്ന സെലക്ഷൻ കണ്ട് പിന്നീട് തിരുവനന്തപുരം സിറ്റിയിൽ പലരും അൻപത്തിയൊൻപത് നമ്പർ തിരഞ്ഞെടുത്തിട്ടുണ്ട്.

അൻപത്തിയൊൻപത് എന്ന നമ്പർ തിരഞ്ഞെടുക്കാൻ തന്നെ കാരണം എന്റെ അച്ഛന്റെ വണ്ടി നമ്പർ അതേ നമ്പർ അയതിനാലാണ്. പുതിയ വണ്ടി നിരത്തിലിറങ്ങുന്നു എന്ന് കേൾക്കുമ്പോഴേ എനിക്ക് വല്ലാത്ത ഒരു ആവേശമാണ്. അത് പിന്നീട് അലട്ടികൊണ്ടിരിക്കും.. ആ വാഹനം വാങ്ങുന്നത് മനസ് അസ്വസ്ഥമായിരിക്കും. അത്തരത്തിലാണ് ലാൻഡ് ക്രൂയിസർ, തിരഞ്ഞെടുത്തത്. മുൻ മന്ത്രി ഗണേശ് കുമാറാണ് എന്നോട് ലാൻഡ് ക്രൂയിസർ തിരഞ്ഞെടുക്കാൻ പറഞ്ഞത്. ഒരു യാത്രക്കിടയിൽ ഞങ്ങൾക്ക് തോന്നിയ കമ്പമാണ്. അദ്ദേഹത്തിന്റെ നിർബന്ധവുമായിരുന്നു ലാൻഡ് ക്രൂയിസറിന് പിന്നിൽ. ദുബായിൽ വച്ച് ലാൻഡ് ക്രൂയിസർ ഓടിച്ച അനുഭവവും അദ്ദേഹം എന്നോട് തുറന്നു പറഞ്ഞു. ഒന്നേ മുക്കാൽ കോടി രൂപ ചെലവാക്കിയാണ് ലാൻഡ് ക്രൂയിസറൽ സ്വന്തമാക്കിയത്. അത് നിരത്തിലിറങ്ങിയപ്പോൾ മോഹ വിലകൊടുത്ത് കെ.എൽ.01 സി.കെ 01 എന്ന നമ്പർ സ്വന്തമാക്കുകയും ചെയ്തു. കൗതുകം തോന്നി എടുത്ത നമ്പർ ആയതിനാൽ മുപ്പത്തിയൊന്നു ലക്ഷം രൂപ നമ്പരിനായി ചെലവാക്കി.

സി.എം നമ്പർ നേടിയെടുത്തത് ഒരു ലക്ഷം രൂപയ്ക്ക്? ഭാഗ്യമാണെന്ന് കരുതുന്നുണ്ടോ?

രണ്ടാമത് വാങ്ങിയ ബെൻസിലും ഇത്തരത്തിൽ തന്നെ നമ്പർ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സി.എം രജിസ്‌ട്രേഷൻ നമ്പർ ആർ.ടി ഒഫീസ് പ്രസിന്ധികരിച്ചപ്പോൾ തന്നെ ഈ നമ്പർ സ്വന്തമാക്കാൻ ശ്രമം നടത്തി. സുഹൃത്തുക്കളൊക്ക പറഞ്ഞഞാണ് സി.എം നമ്പർ ഇറങ്ങാൻ പോകുന്നു എന്ന് അറിഞ്ഞത്. അപ്പോൾ തോന്നിയ കൗതുകം തന്നെയാണ് സി.എം നമ്പർ സ്വന്തമാക്കാൻ സഹായിച്ചത്. വാഹനങ്ങൾ രജിസ്‌ട്രേഷൻ ചെയ്യാനായി ഗതാഗത വകുപ്പ് പുറത്തിറങ്ങിയ സാരഥി സോഫ്റ്റ് വയറാണ് ഞാൻ തിരഞ്ഞെടുത്തത്. എന്നാൽ ഓൺലൈൻ നമ്പർ രജിസ്ട്രേഷനെ കുറിച്ച് വലിയ വിഭാഗം ആളുകൾക്ക് അറിയാതെ വന്നതോടെ ഭാഗ്യം എന്റെ കൂടെ നിന്നു.

കോടികൾ വരെ ആ നമ്പരിന് കൊടുക്കേണ്ടി വരും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒരു ലക്ഷം രൂപയ്ക്ക് എനിക്ക് നമ്പർ ലഭിക്കുകയും ചെയ്തു. സാരഥി സോഫ്റ്റ് വെയർ ഗതാഗത വകുപ്പിന് നഷ്ടം മാത്രമാണ് വരുത്തുക എന്നതാണ് എന്റെ അഭിപ്രായം. കാരണം ഡീലർമാർ നേരിട്ട് നമ്പർ തിരഞ്ഞെടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ. കാറുടമകൾക്ക് ഓൺലൈൻ നമ്പർ തിരഞ്ഞെടുപ്പ് രീതികളെ പറ്റി കാര്യമായ അറിവുമില്ല. അപ്പോൾ ലേലത്തിനുള്ള സാധ്യത മങ്ങുകയാണ്.

ഒമ്നി മുതൽ ലാൻഡ് ക്രൂസറും ബെൻസും വരെ? ലേലത്തിന്റെ അനുഭവങ്ങൾ വിവരിക്കാമോ?

2004ലണ് ആദ്യമായി ഞാൻ കെ.എൽ 01 നമ്പർ സ്വന്മാക്കുന്നത്. അന്ന് അറുപതിനായിരം രൂപമാത്രമാണ് ചെലവായത്. 2004 മുതൽ ഒരു കോടി രൂപയ്ക്ക് മുകളിൽ ഞാൻ വണ്ടി ലേലത്തിനായി ചെലവാക്കിയിട്ടുണ്ട്.പോർഷെ 718 ബോക്സ്റ്റർ സ്വന്തമാക്കിയത് ഒരു കോടിി്ക് മുകളിൽ ചെലവാക്കിയാണ്. മോഹവിലകൊടുത്ത് കെ.എൽ 01 സി.കെ 01 എന്ന നമ്പർ സ്വന്തമാക്കുകയും ചെയ്തു. 2017 ൽ തന്റെ ലാൻഡ്ക്രൂസറിനു വേണ്ടി 'കെ.എൽ 01 സി.ബി 01' എന്ന നമ്പർ 18 ലക്ഷം രൂപ മുടക്കിയിരുന്നു. അന്ന എന്റെ അച്ഛൻ ആ വാഹനം വാങ്ങുന്നതിനേയും നമ്പർ തിരഞ്ഞെടുക്കുന്നതിനേയും ശക്തമായി എതിർക്കുകയും ചെയ്തു. 1986ൽ മാരുതി ഒമ്നി വാങ്ങിച്ചുകൊണ്ടാണ് എന്റെ വണ്ടാ ഭ്രാന്തിന്റെ തുടക്കം. പക്ഷേ 2004ലാണ് മൂന്നു ലക്ഷം രൂപ മുടക്കി കെ.എൽ 01 എ.കെ 1 എന്ന നമ്പർ സ്വന്തമാക്കാൻ സാധിച്ചത്. ബെൻസും പോർഷെയുമടക്കം ഒന്ന് എന്ന നമ്പറിലുള്ള എട്ടിലധികം വാഹനങ്ങളാണ് ആഡംബര വാഹനങ്ങളായി കൈവശമുള്ളത്.

തിരുവനന്തപുരം സിറ്റി വിട്ട് അധികം ഞാൻ സഞ്ചരിക്കുന്ന ഒരാളല്ല. അതിനാൽ തന്നെ പോർഷെയുമായി നഗമമധ്യത്തിലൂടെ പോയാലോ കാർ പാർക്ക് ചെയ്തോലോ സെൽഫി പകർത്താനും ചിത്രങ്ങളെടുക്കാനും ഒരുപാട് പേര് ഓടിക്കൂടും. അതിൽ ഒരു സന്തോഷം തോന്നിയിട്ടുണ്ട്. എനിക്ക ഇഷ്ടപ്പെട്ട വാഹനം ബെൻസ് ആയതിനാൽ ബെൻസ് എവിടെ കണ്ടാലും ഞാന് ചിത്രം പകർത്താറാണ് പതിവ്. എന്റെ കൈവശമുള്ള വോഡ്സ് വാഗൺ ബീറ്റലും ഇത്തരത്തിൽ തന്നെ ആകർഷണീയം തന്നെയാണ്. വാഹന നമ്പരുകളുടെ ട്രെൻഡ് ഒരുപക്ഷേ തുടങ്ങിവച്ചത്. ഞാനായിരിക്കും.

ഗണേശ് കുമാർ മുതൽ ഷാജി കൈലാസ് വരെ? സിനിമ രംഗത്തെ സൗഹൃദങ്ങൾ! അനുഭവങ്ങൾ എങ്ങനെ?

എന്റെ ഏറ്റവും മികച്ച സുഹൃത്തുക്കളിൽ ഒരാളാണ് എംഎ‍ൽഎ കൂടിയായ ഗണേശ് കുമാർ. ഞങ്ങൾ വർഷങ്ങളായിട്ടുള്ള അടുപ്പമാണ്. എന്റെ വാഹനങ്ങൾ പലതും എന്നേക്കാൾ ഓടിച്ചിട്ടുള്ളത് അദ്ദേഹമായിരിക്കും. പുതിയ ബെൻസ് നിരത്തിലിറങ്ങിയാലോ, പോർഷെ വന്നപ്പോഴോ എല്ലാം അദ്ദേഹം ആ വാഹനം തിരഞ്ഞെടുക്ക് എന്ന് നിർദ്ദേശം നൽകും. ഒരു കുടുംബാംഗത്തെ പോലെയാണ് ഞാനും ഗണേശ് കുമാറും. അദ്ദേഹം മന്ത്രിയായി ഇരുന്നപ്പോൾ പോലും എന്റെ വാഹനമാണ് അദ്ദേഹം കൊണ്ടു നടന്നിട്ടുള്ളത്.

അദ്ദേഹം ഇപ്പോഴും അത് തുടരുന്നുണ്ട്. മന്ത്രി മാർക്കും എംഎ‍ൽഎ മാർക്കും സ്വകാര്യ വാഹനങ്ങൾ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. അദ്ദേഹം മന്ത്രിയായി ഇരുന്നപ്പോഴും ഇപ്പോഴും ആവശ്യങ്ങൾക്ക് എന്റെ വണ്ടിയാണ് തിരഞ്ഞെടുക്കാറ്. ഞങ്ങൾ തമ്മിൽ അത്തരത്തിലൊരു ആത്മബന്ധമാണുള്ളത്. ഞാൻ ലേലത്തിന് ഒരു നമ്പരിട്ടാൽ മറ്റ് ആരു പറഞ്ഞാലും കേൾക്കാറില്ല,. അദ്ദേഹം പറഞ്ഞാൽ കേട്ടിരിക്കും അത്തരത്തിലൊരു ബന്ധമാണ്.

എന്റെ വാഹനത്തിൽ അദ്ദേഹം എംഎ‍ൽഎ ബോർഡ് വച്ച് പോയപ്പോഴാണ് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയത്. ഗണേശ് മാത്രമല്ല പല മന്ത്രിമാരും അത്തരത്തിൽ എന്റെ വാഹനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. കെ.കരുണാകരൻ പോലും പ്രൈവറ്റ് വാനങ്ങളിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഗണേശ് കുമാർ ഒരുവണ്ടി ഭ്രാന്തനാണ്. എന്റെ ഏത് വണ്ടിയും അദ്ദേഹം കൊണ്ടു നടക്കും ഇപ്പോഴും നിയമസഭാ സമ്മേളനങ്ങളിൽ എന്റെ വാഹനമായിരിക്കും അദ്ദേഹം കൊണ്ടു നടക്കുക.

സുരക്ഷിതമായി കാറിൽ ഉറങ്ങാം എന്ന് ഉറപ്പുള്ളത് ഗണേശ് കുമാർ വണ്ടി ഡ്രൈവ് ചെയ്താലായിരിക്കും. അദ്ദേഹത്തിന് വാനങ്ങൾ അത്രയ്ക്ക് കമ്പമാണ്. എന്റെ വ്യക്തിപരമായ ഒരു ആവശ്യത്തിന് പോലും ഞാൻ ഈ സൗഹൃദം സൂക്ഷിച്ചിട്ടില്ല. ഞാൻ ഒന്നും ചോദിക്കാറുമില്ല എന്നതാകും വാസ്തവം. കോളജ് കാലഘട്ടം മുതൽ എനിക്ക് അറിയാവുന്ന സുഹൃത്തുക്കളിൽ ഒരാളാണ് ഷാജി കൈലാസ്. സിനിമയിലെ എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും മോഹൻലാൽ എന്റെ സീനിയറായിരുന്നു. അദ്ദേഹത്തിന് എന്നേയും നല്ല രീതിയിൽ അറിയാം. മോഹൻലാലുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട്.

കെ.എസ് ബാലഗോപാലെന്ന വ്യക്തിയും ദേവിഫാർമസിയുടെ വിജയവും?

തിരുവനന്തപുരം വഞ്ചിയൂരാണ് എന്റെ സ്വദേശം. സർക്കാർ ജീവനക്കാരനായ ശ്രീപത്മത്തിൽ കെ.ജി ശിവശങ്കരൻ നായരുടേയും പത്മവദിയമ്മയുടേയും നാലു മക്കളിൽ രണ്ടാമനായിട്ടാണ് എന്റെ ജനനം. അച്ഛനും അമ്മയ്ക്കും പഠിപ്പിടച്ച് സർക്കാർ മേഖല തിരഞ്ഞെടുക്കണം എന്നായിരുന്നു ആഗ്രഹം. സ്‌കൂൾ കാലഘട്ടം മുതലെ ഫുട്ബബോൾ പ്രിയവും. പിന്നെ അടങ്ങാത്ത വണ്ടി പ്രാന്തും. പ്രീഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളജിൽ എന്നെ അയക്കാൻ തരുമാനിച്ചിരുന്നു എങ്കിലും ഞാനിക്ക പഠനം പൂർത്തിയാക്കിയില്ല.

1984ൽ പതിനായിരം രൂപ കൊണ്ടാണ് ദേവി ഫാർമസിക്ക് തുടക്കം കുറിച്ചത്. ഇന്ന് മുപ്പത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്നു. എന്നെ സഹിക്കാൻ വയ്യാതെയായിരുന്നു അച്ഛനും അമ്മയും ഫാർമസി തുടങ്ങാൻ സഹായിച്ചത്. എനിക്ക് മരുന്നിന്റെ വിതരണത്തെ കുറിച്ചോ ഒന്നും തന്നെ യാതൊരു ധാരണയുമില്ലായിരുന്നു. പക്ഷേ കഷ്ടപ്പെട്ടു. എന്നിലെ കഠിനാധ്വാനമാണ് ഞാനെന്ന വ്യക്തിയിലെ വിജയത്തിന് വഴി തെളിച്ചത് എന്ന് ഇഅപ്പോഴും വിശ്വസിക്കുന്നു.

ദൈവാനുഗ്രഹവും ഭാഗ്യവും കഠിനാധ്വാനവുമാണ് എന്നിലെ വിജയത്തിന് വഴിതെളിച്ചത്. ഇന്ന് ദേവി ഫാർമയ്ക്ക് തിരുവനന്തപുരം ഉൾപ്പടെ രണ്ട് ബ്രാഞ്ചുകളുണ്ട്്. ഞങ്ങൾക്ക് മറ്റു രണ്ട് ഭ്രാഞ്ചുകളുണ്ട്. ഇന്ത്യയിലെ സുപ്രധാന മരുന്ന് വിതരണ കമ്പനികളുടെ ലിസ്റ്റ് എടുത്താൽ പത്തിൽ ഒന്ന് ദേവി ഫാർമയാണ്. മുംബൈയിലോ, ഹൈദ്രാബാദിലോ മറ്റോ മാത്രമാണ് ഈ ബിസിനസ് വിജയിക്കേണ്ടത്. ഇതിന്റെ കമ്പോളം അവിടെയാണ്. പക്ഷേ തിരുവവന്തപുരം പോലൊരു നഗരത്തിൽ മരുന്ന് ബിസിനസിൽ വജയം കണ്ടെത്തിയപ്പോൾ ഞങ്ങൾക്ക് അഭിമാന നിമിഷമായിരുന്നു.

24 മണിക്കൂറും ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്.ഇവിടുത്തെ ജീവനക്കാർ വരുന്നതിന് മുൻപ് തന്നെ ഞാൻ ഓഫീസിലെത്തിയിരിക്കും. ഭക്ഷണവും പ്രാതലുമെല്ലം ഇവിടെ തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചയും ജോലി സമയമായിരിക്കും എനിക്ക്. 365 ദിവസവും ജോലി ചെയ്തെങ്കിൽ മാത്രമേ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ സാധിക്കു.

ദൈവവിശ്വാസമാണ് ഏറ്റവും വലുതായി കരുതുന്നതും ഇപ്പോഴും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ എല്ലാദിവസവും തൊഴുന്ന ഭക്തരിൽ ഒരാൾ ഞാൻ തന്നെയാണ്. അതിന് ഇന്നുവരെ മുടക്കം വന്നിട്ടില്ല. എന്റെ ഏത് വാഹനങ്ങൾ തിരഞ്ഞെടുത്താലും പൂജയും ഈ ക്ഷേത്രങ്ങളിലായിരിക്കും. ഗുരുവായായൂർ ക്ഷേത്രത്തിലും ഞാൻ മുടങ്ങാതെ പോകാറുണ്ട്. 35 വർഷമായി ഞാൻ ക്ഷേത്രദർശനത്തിൽ മുടക്കം വരുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP