Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് വാഹനത്തിൽ എസ്റ്റേറ്റിൽ എത്തി; പൊലീസ് സംരക്ഷണം പിൻവലിച്ച് ഡിവൈഎസ് പി മടങ്ങി; പിന്നെ വെടിയുതിർത്ത് സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം; എല്ലാവരേയും ഓട്ടിച്ച് 1200 ഏക്കറോളം വരുന്ന തോട്ടം സ്വന്തമാക്കി അബ്ദുൾ ഖാദറിന്റെ ക്രിമിനലിസം; വാദിയെ പ്രതിയാക്കി പിന്നേയും പൊലീസിന്റെ കള്ളക്കളി; സബ്കളക്ടറുടേയും ഹൈക്കോടതിയുടേയും ഉത്തരവുകൾക്ക് പുല്ലുവില; കെ ആർ വി എസ്റ്റേറ്റിലെ കൈയേറ്റത്തിൽ നിറയുന്നതും അഴിമതിയുടെ മണം

പൊലീസ് വാഹനത്തിൽ എസ്റ്റേറ്റിൽ എത്തി; പൊലീസ് സംരക്ഷണം പിൻവലിച്ച് ഡിവൈഎസ് പി മടങ്ങി; പിന്നെ വെടിയുതിർത്ത് സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം; എല്ലാവരേയും ഓട്ടിച്ച് 1200 ഏക്കറോളം വരുന്ന തോട്ടം സ്വന്തമാക്കി അബ്ദുൾ ഖാദറിന്റെ ക്രിമിനലിസം; വാദിയെ പ്രതിയാക്കി പിന്നേയും പൊലീസിന്റെ കള്ളക്കളി; സബ്കളക്ടറുടേയും ഹൈക്കോടതിയുടേയും ഉത്തരവുകൾക്ക് പുല്ലുവില; കെ ആർ വി എസ്റ്റേറ്റിലെ കൈയേറ്റത്തിൽ നിറയുന്നതും അഴിമതിയുടെ മണം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: കഴിഞ്ഞ ജൂൺ 2-ന് ദേവികുളം സബ്ബ്കളക്ടറും 29-ന് ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾക്ക് വിരുദ്ധമായി നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിക്ക് വസ്തു പിടിച്ചെടുക്കാനും പൊലീസ് സഹായം. വലിയ അഴിമതിയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

പ്രതിയെ ഡി വൈ എസ് പി സ്വന്തം വാഹനത്തിൽ സംഘർഷ പ്രദേശത്ത് എത്തിച്ചെന്നും തങ്ങളുടെ കൈവശത്തിലായിരുന്ന 1200 -ഏക്കറോളം വരുന്ന എസ്റ്റേറ്റ് പിടിച്ചെടുക്കാൻ അവസരമൊരുക്കിയെന്നും ബാങ്ക് അധികൃതർ പറയുന്നു. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ എം ഫിനാൻഷ്യൽസ് എന്ന സ്ഥാപനത്തിന്റെ കേരളത്തിലെ ചുമതലക്കാരാണ് ഇത് സംബന്ധിച്ച് ഉന്നതാധികൃതർക്ക് പരാതി സമർപ്പിച്ചിട്ടുള്ളത്.

ലെംഗീക പീഡനം ,അതിക്രമിച്ച് കയറി അക്രമം തുടങ്ങി വിവിധ സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള തലശേരി സ്വദേശി അബ്ദുൾഖാദറിന് കിട്ടിയെ പൊലീസ് സഹായത്തിലാണ് പരാതി. അബ്ദുൾ ഖാദർ, മൂന്നാർ ഡി വൈ എസ് പി യുടെ സഹായത്തോടെ സർഫസി ആക്ട് പ്രകാരം തങ്ങൾ ഏറ്റെടുത്തിരുന്ന ശാന്തൻപാറ കള്ളിപ്പാറയിലെ ജി ഐ ഇ ( കെ ആർ വി )എസ്സ്‌റ്റേറ്റ് കരസ്ഥമാക്കിയെന്നാണ് ബാങ്ക് പ്രതിനിധി ബേസിൽ പോൾ മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ജൂലൈ 15-ന് മൂന്നാർ ഡി വൈ എസ് പി തന്റെ ഔദ്യോഗീക വാഹനത്തിൽ അബ്ദുൾഖാദറിനെ എസ്റ്റേറ്റിലെത്തിച്ചെന്നും പിന്നാലെ നിലവിലുണ്ടായിരുന്ന പൊലീസ് സംരക്ഷണം പിൻവലിച്ച് ഇദ്ദേഹം സ്ഥലം വിട്ടെന്നും പരാതിയിൽ പറയുന്നു. തുടർന്ന് അബ്ദുൾഖാദർ വെടിയിതിർത്തെന്നും ഇതെത്തുടർന്ന ജീവനക്കാർ ചിതറിയോടിയെന്നും ഈ അവസരം പ്രയോജനപ്പെടുത്തി അബ്ദുൾഖാദർ എസ്റ്റേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നുമാണ് കമ്പനി കെയർടേക്കർ ബേസിൽ പോൾ വെളിപ്പെടുത്തിയത്.

കഴിഞ്ഞ മെയ് -16-ന് രാത്രിയിൽ എസ്റ്റേറ്റ് വളപ്പിൽ അതിക്രമിച്ച് കയറുകയും ജീവനക്കാർക്കുനേരെ വെടിയുതിർക്കുകയും ഓഫീസ് കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് അബ്ദുൾ ഖാദറിനെയും കൂട്ടാളികളെയും ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തോക്കടക്കമുള്ള ആയുധങ്ങളും പിടിച്ചെടുക്കുയും ചെയ്തിരുന്നു. പിറ്റേന്ന് ശാന്തൻപാറ പൊലീസ് ദേവികുളം സബ്ബ്കളക്ടറുടെ മുമ്പാകെ അബ്ദുൾഖാറടക്കമുള്ള 5 പ്രതികളെ ഹാജരാക്കി. പ്രതികൾക്ക് ജാമ്യം നൽകി, കോവിഡ് ചട്ടം പ്രകാരം വീട്ടിലിരിയിക്കണമെന്ന് നിർദ്ദേശിച്ച് സബ്ബകളക്ടർ ഇവരെ വിട്ടയച്ചു.

തുടർന്ന് ജൂൺ 2-ന് ഇവരെ വീണ്ടും വിളിച്ചുവരുത്തി കോടതിയുടെ പരിധിയിൽ കടക്കരുതെന്നും അക്രമ സംഭവങ്ങളിൽ ഉൾപ്പെടരുതെന്നും നിർദ്ദേശിച്ച് ഉത്തരവിടുകയും 1 ലക്ഷം രൂപയുടെ ബോണ്ടിലും 50000 രുപ വീതമുള്ള ആൾ ജാമ്യത്തിലും ഇവരെ വിട്ടയക്കുകയുമായിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ജൂൺ 29-ന് കമ്പിനിക്ക് അനുകൂലമായ മറ്റൊരു ഉത്തരവ് ഹൈക്കോടതിയും പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകൾ നിലനിൽക്കെയാണ് ആബ്ദുൾഖാദറിനെ ഡി വൈ എസ് പി ഔദ്യോഗീക വാഹനത്തിൽ എസ്റ്റേറ്റിൽ എത്തിച്ചതെന്നും ഇത് കടുത്ത നിയമലംഘനമാണെന്നുമാണ് ബേസിൽ പോളിന്റെ വാദം.

ജൂലൈ 15-ന് എസ്റ്റേറ്റിൽ നടന്നത് ആരെയും ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണെന്നും നടുക്കത്തോടെ മാത്രമെ ഇതെക്കുറിച്ച് ഓർക്കാൻ പോലും സാധിക്കുഎന്നുമാണ് ബേസിൽ വിശദമാക്കുന്നത്. അബ്ദുൾഖാദർ വാച്ച്മാൻ സുമേഷിനെ വെടിവച്ചുവീഴ്‌ത്തിയെന്നും കൂട്ടാളികൾ തന്റെ ഓഫീസ് ജീവനക്കാരികളായിരുന്ന ബീനയെയും ജോമോളെയും ക്രൂരമായി മർദ്ദിച്ചെന്നും അടുക്കളയിലെ ജോലിക്കാരിയുടെ 12 വയസ്സുള്ള മകനെ മർദ്ദിക്കുകയും പൊക്കിയെടുത്ത് കെട്ടിടത്തിന് പുറത്തേയ്‌ക്കെറിഞ്ഞും ഇതെത്തുടർന്ന് ഭയവിഹ്വലരായ താനടക്കമുള്ളവർ ഇവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നുമാണ് ബേസിൽ പോളിന്റെ വിശദീകരണം.

ഹൈക്കോടതി ഉത്തരവിന്റെ കോപ്പി ജൂലൈ 14-ന് ലഭിച്ചെന്നും അന്ന് തന്നെ ഇത് ഇടുക്കി ജില്ലാപൊലീസ് മേധാവിക്ക് മെയിലിൽ അയച്ചിരുന്നെന്നും ബേസിൽ പോൾ പറയുന്നു. ഈ ഉത്തരവിന്റെയും ദേവികുളം ആർ ഡി ഒ കോടതി ഉത്തരവിന്റെയും ലംഘനമായിരുന്നു പിറ്റേന്നത്തെ ആക്രമണമെന്നും ഇതെക്കുറിച്ച് പരാതിയുമായി എത്തിയപ്പോൾ ശാന്തൻപാറ സി ഐ സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്നും ബേസിൽ പറഞ്ഞു. തങ്ങളെ ഭയപ്പെടുത്തി ഓടിച്ച ശേഷം അബ്ദുൾഖാദർ തലയിൽ സ്വയം മുറിവേൽപ്പിച്ച് ആശുപത്രിയിലാവുകയായി
രുന്നെന്നും ഇതിന്റെ പേരിൽ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്ന ബീന,ജോമോൾ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും താനുൾപ്പെടുള്ള കമ്പനി പ്രതിനിധികൾ ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കെസെടുത്തിരിക്കുകയാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.

ബീനയും ജോമോളും ഇപ്പോൾ റിമാന്റിലാണ്. സംഭവം നടക്കുമ്പോൾ എറണാകുളത്ത് ഡി ഐ ജി ഓഫീസിലും ഇടുക്കിയിൽ അഭിഭാഷകന്റെ ഓഫീസിലുമുണ്ടായിരുന്ന കമ്പനി പ്രതിനിധികൾക്കെതിരെപോലും പൊലീസ് കേസെടുത്തിണ്ടുന്നെന്നും ഇത് തെളിക്കുന്ന ഡിജിറ്റൽ തെളിവുകളും രേഖകളും തന്റെ പക്കലുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബേസിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP