ലളിതചേച്ചിയുടെ ഭൗതിക ദേഹത്തിന്റെ മുന്നിൽ വെച്ച ആ വിളക്ക് കരിന്തിരി കത്താൻ അവൾ അനുവദിച്ചില്ല; ഓരോ തവണയും വിളക്കിൽ എണ്ണ തീരുമ്പോഴും വീണ്ടും നിറച്ച് കൊണ്ട് യുവ നടി; തൃപ്പൂണിത്തുറയിൽ ചൊവ്വാഴ്ച്ച രാത്രി കെപിഎസി ലളിതക്ക് കൂട്ടിരുന്നത് നടി സരയൂ; ആ നല്ല മനസ്സിന് നന്ദി പറഞ്ഞ് ആരാധകരും

ആർ പീയൂഷ്
കൊച്ചി: മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത അന്തരിച്ചെന്ന വാർത്ത കേരളം അറിഞ്ഞത് ചൊവ്വാഴ്ച്ച രാത്രിയോടെയാണ്. ഇതോടെ തൃപ്പൂണുത്തിറയിലെ സിദ്ധാർഥിന്റെ ഫ്ളാറ്റിലേക്ക് മലയാള സിനിമാലോകം ഒഴുകിയെത്തി. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മലയാളത്തിന്റെ സൂപ്പർതാരങ്ങളും ലളിതചേച്ചിയെ കാണാനെത്തി. സ്കൈലൈൻ അപ്പാർട്ടമെന്റിൽ രാത്രി 11 മണിയോടെയാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ഇവിടെ നിലവിളിക്ക് കത്തിച്ചു വെച്ചിരുന്നു. മഞ്ജു പിള്ള അടക്കമുള്ള നടിമാരും മറ്റ് നടന്മാരും അടക്കം സജീവമായി ഒരുക്കങ്ങളുമായി അവിടെ ഉണ്ടായിരുന്നു.
മിക്ക സിനിമാ പ്രവർത്തകരും രാത്രി ഒരു മണിയോടെ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് മടങ്ങി. മറ്റു ചിലർ തുടർന്നുള്ള പ്ലാനിംഗുകളുമായി മറ്റിടങ്ങളിലും നിന്നും. അന്ന് കാത്തിരുന്ന മാധ്യമ പ്രവർത്തകർക്ക് മുന്നിൽ അധികം താരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലളിതചേച്ചിയുടെ മൃതദേഹത്തിന് മുന്നിൽ കത്തിച്ചുവെച്ച നിലവിളക്ക് അപ്പോൾ കെടാതെ കരിന്തിരി കത്താതെ എണ്ണ ഒഴിച്ചു കൊടുത്തത് മലയാളത്തിന്റെ ഒരു യുവനടി ആയിരുന്നു. നടി സരയു ആയിരുന്നു ആ രാത്രി മുഴുവൻ കെപിഎസി ലളിതയുടെ ഭൗതികദേഹത്തിന് കാവലിരുന്നത്.
രാത്രി 12 മണിയോടെയാണ് നടി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ കെപിഎസി ലളിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിടത്തേക്ക എത്തിയത്. മറ്റ് നടീ നടന്മാർ മടങ്ങിയപ്പോഴും വിളക്ക് കരിന്തിരി കത്താതെ അവർ കാവലിരുന്നു. പുലർച്ചെ എട്ട് മണിക്ക് മൃതദേഹം മാറ്റുന്നത് വരെയുള്ള സമയം സരയൂ അവിടെ വിളക്കിൽ എണ്ണയൊഴിച്ച് അവിടെ ഉണ്ടായിരുന്നു. സരയുവിന്റെ ചിത്രങ്ങളും ചില മാധ്യമ പ്രവർത്തകർ പകർത്തി സോഷ്യൽ മീഡിയയിലും പോസ്റ്റു ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ സരയുവിന്റെ നല്ലമനസ്സിന് നന്ദിയെന്ന് പറഞ്ഞ് സിനിമാ പ്രവർത്തകരും രംഗത്തുവരികയുണ്ടായിരുന്നു.
രാത്രി വൈകിയപ്പോൾ ഭൗതിക ശരീരം വെച്ച ഹാളിൽ ആളുകൾ കുറവായിരുന്നു. എന്നിട്ടും ഇവർ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ലളിത ചേച്ചിക്ക് കൂട്ടിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങൾ ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് എന്നാണ് മലയാളികൾ പറയുന്നത്. വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് നിങ്ങൾ എന്നും ഇത് എപ്പോഴും ഇതുപോലെ കാത്തുസൂക്ഷിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന കമന്റുകൾ.
ഇന്നലെ രാവിലെ തൃപ്പൂണുത്തുറയിലെ ഫ്ളാറ്റിൽ നിന്നും തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലും പൊതുദർശനത്തിന് വെച്ചിരുന്നു. മകൻ സിദ്ധാർത്ഥിന്റെ പേട്ടയിലെ വീട്ടിലും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. ഇന്നലെ രാവിലെ 8.15 മുതൽ 11വരെ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനു ശേഷമാണ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് മൃതദേഹം വിലപ യാത്രയായി കൊണ്ടുപോയത്. പ്രിയനടിയെ ഒരുനോക്ക് കാണാനെത്തിയവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ചിലർ വിതുമ്പിക്കരഞ്ഞു.
ഭാര്യയായും അമ്മയായും അമ്മായിഅമ്മയായും സഹോദരിയായും അയൽക്കാരിയായും തങ്ങൾക്കൊപ്പം അഭിനയിച്ച മഹാനടിയെ സഹപ്രവർത്തകർ നിറകണ്ണുകളോടെയാണ് യാത്രയാക്കിയത്.വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ മുതൽ സ്കൂൾ കുട്ടികൾ വരെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രിക്കു വേണ്ടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക്കും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും പുഷ്പചക്രം അർപ്പിച്ചു. ചലച്ചിത്ര സംഘടനകളായ അമ്മ, മാക്ട, ഫെഫ്ക, ആത്മ തുടങ്ങിയവയുടെ ഭാരവാഹികളും ആദരമർപ്പിച്ചു.11നു മൃതദേഹം കെ.എസ്.ആർ.ടി.സി വോൾവോ ബസിൽ വടക്കാഞ്ചേരിക്ക് കൊണ്ടുപോയി. മകൻ സിദ്ധാർത്ഥും മകൾ ശ്രീക്കുട്ടിയും അമ്മ ഭാരവാഹികളും അനുഗമിച്ചു.
മമ്മൂട്ടിയും മോഹൻലാലും പേട്ടയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ജനാർദ്ദനൻ, കുഞ്ചൻ, ഇടവേള ബാബു, മനോജ് കെ. ജയൻ, പൃഥ്വിരാജ്, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, വിനീത്, സുരേഷ് കൃഷ്ണ, ടിനി ടോം, സൗബിൻ, എം.ജി. ശ്രീകുമാർ, സിബി മലയിൽ, കമൽ, ലാൽ ജോസ്, ആന്റണി പെരുമ്പാവൂർ, ജയരാജ്, ബി. ഉണ്ണിക്കൃഷ്ണൻ, സുരേഷ് കുമാർ, രൺജി പണിക്കർ, ഷിബു ചക്രവർത്തി, മഞ്ജുപിള്ള, പൊന്നമ്മ ബാബു, നവ്യാനായർ, സരയു, നമിത, കുക്കു പരമേശ്വരൻ, ശ്വേതാമേനോൻ, രചന നാരായണൻകുട്ടി തുടങ്ങിയവരും ഹൈബി ഈഡൻ എംപി, മേയർ എം. അനിൽകുമാർ, പ്രൊഫ.കെ.വി. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തുടങ്ങിയവരും കൊച്ചിയിൽ ആദരാജ്ഞലി അർപ്പിക്കാനെത്തിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടയാണ് ഭൗതികദേഹം വടക്കാഞ്ചേരിയിലെ വസതിയിൽ സംസ്ക്കരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത അതേ ദിവസം ഫാരീസ് അബൂബേക്കറിന്റെ വീട്ടിലെ ഐടി റെയ്ഡ്; ലൈഫ് മിഷനിൽ ജയിലിലാകാനുള്ള അടുത്ത ഊഴം സിഎം രവീന്ദ്രനോ? അഴിമതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിന് വ്യക്തമായ സൂചന കിട്ടിയെന്ന വിലയിരുത്തലിലേക്ക് ഇഡി; ശിവശങ്കറിന് പിന്നാലെ സന്തോഷ് ഈപ്പനും കുടുങ്ങി; ഇഡി നടത്തുന്നത് നിർണ്ണായക നീക്കങ്ങൾ
- പുലർച്ചെ വീടിന്റെ തിണ്ണയിൽ കടുവ; പേടിച്ചു നിലവിളിച്ച് ഗൃഹനാഥൻ: സുരേഷ് കടുവയെ കാണുന്നത് പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോൾ
- എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ; പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു
- വാർഷിക ദിനത്തിൽ ബംപർ നറക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ മാഞ്ഞൂരാൻ ഏജൻസി; പത്ത് കോടി അടിച്ചത് മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഭാര്യയും മക്കളും അസമിൽ കഴിയുന്നത് ഓർത്ത് ദുഃഖിച്ച് നടന്ന രാജിനി ചാണ്ടിയുടെ ജോലിക്കാരനും; ഇനി ആൽബർട്ട് ടിഗ്ഗ ലോട്ടറി എടുക്കില്ല! നടിയുടെ സഹായിക്ക് ഇത് കേരളം നൽകുന്ന സമ്മാനം
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- ദേശീയ പാതയിൽ വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് എതിരെ വന്ന ബൈക്കുമായും ബസുമായും കൂട്ടിയിടിച്ചു; മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് അശ്രദ്ധമായി വാഹനം ഓടിച്ചത്; സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്
- 'രണ്ടു ലക്ഷത്തോളം ഫോളോവേഴ്സായി; കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗവും അവർ കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'; യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവർ പറ്റിച്ചത് തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും
- ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ഇന്ത്യ; മാപ്പ്അപേക്ഷിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ; ഉടനടി തീവ്രവാദികളിൽ ഒരാൾ അറസ്റ്റിൽ; പ്രതിഷേധവുമായി യു കെയിലെ മലയാളി സമൂഹം
- തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ദാരുണാന്ത്യം നാളെ വിവാഹം നടക്കാനിരിക്കെ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- പരിപൂർണ്ണ നഗ്നയായി വീട് ക്ലീൻ ചെയ്യാൻ എത്തും; മണിക്കൂറിന് 50 പൗണ്ട് നിരക്ക്; ബ്രിട്ടനിൽ നഗ്ന ക്ലീനർക്ക് വൻ ഡിമാൻഡ്; ചിലർക്ക് ക്ലീനിംഗിൽ അവസാനിക്കില്ല മോഹങ്ങൾ; നഗ്ന തൂപ്പുകാരിയുടെ ജീവിത കഥ
- ഓട്ടോയിലെ പതിവ് സവാരി അടുപ്പത്തിൽ നിന്ന് ഇഷ്ടത്തിലേക്ക് മാറി; രണ്ട് മക്കളുള്ള പ്രവാസിയുടെ ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി; താനയച്ചു കൊടുത്ത എട്ടുലക്ഷത്തോളം രൂപ ഭാര്യ ധൂർത്തടിച്ചെന്ന് ആരോപിച്ച് ഭർത്താവ്; വീടിന്റെ ലോൺ പോലും തിരിച്ചടച്ചിരുന്നില്ലെന്നും പരാതി
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വിജനമായ സ്ഥലത്ത് പാവാട ധരിച്ച് ഒരു പെൺകുട്ടി കരുത്തനായ ആണിന്റെ മുന്നിലെത്തിയാൽ? ഫോണിലൂടെ സ്വകാര്യഭാഗത്തിന്റെ ചിത്രവും ആശ്ലീല മെസെജും അയച്ച മധ്യവയസ്കന് പണികൊടുത്തത് കൃത്യമായ പ്ലാനിങ്ങിലുടെ; പിടിയിലായത് കുമ്പളങ്ങി സ്വദേശി ജോസഫ് ഷൈജുവിനെ പൂട്ടിയ അനുഭവം മറുനാടനോട് പങ്കുവെച്ച് ഹനാൻ
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്താം ക്ലാസ് തോറ്റവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മഹാത്ഭുതമായി കെഎസ്ഇബി! സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഇനി മുതൽ 50 ശതമാനവും ഓവർസീയർമാരിൽ നിന്നും; ഒറ്റയടിക്ക് 30 ശതമാനം ക്വാട്ടാ വർധനവ് വരുത്തി ഉത്തരവിറങ്ങി; ഇലക്ട്രിക് എഞ്ചിനീയറിങ് തസ്തികയിൽ പത്താം ക്ലാസ് തോറ്റവർ വിലസും
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍