Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുമകൻ തലയെടുത്താൽ അമ്മൂമ്മ മരിക്കുമെന്ന ജ്യോതിഷ പ്രവചനം ചർച്ചയാക്കി നാട്ടുകാർ; വീട്ടുമുറ്റത്ത് ആളുകൾ തടിച്ചു കൂടിയിട്ടും വാതിൽ തുറക്കാതെ ആത്മഹത്യാ ഭീഷണി; ആദ്യ മരുമകളുടെ സ്വർണ്ണത്തിൽ കുടുംബ വീടിന്റെ കടം തീർത്തു; രണ്ടാമത്തെ മരുമകൾ പുതിയ വീടും വച്ചു; ഗുജറാത്തിലെ മകനും അമ്മയുടെ പക്ഷം; കൊട്ടിയത്തെ അമ്മായി അമ്മ പ്രതികാരത്തിന് പിന്നിൽ 'മകൾ സ്നേഹം'?

ചെറുമകൻ തലയെടുത്താൽ അമ്മൂമ്മ മരിക്കുമെന്ന ജ്യോതിഷ പ്രവചനം ചർച്ചയാക്കി നാട്ടുകാർ; വീട്ടുമുറ്റത്ത് ആളുകൾ തടിച്ചു കൂടിയിട്ടും വാതിൽ തുറക്കാതെ ആത്മഹത്യാ ഭീഷണി; ആദ്യ മരുമകളുടെ സ്വർണ്ണത്തിൽ കുടുംബ വീടിന്റെ കടം തീർത്തു; രണ്ടാമത്തെ മരുമകൾ പുതിയ വീടും വച്ചു; ഗുജറാത്തിലെ മകനും അമ്മയുടെ പക്ഷം; കൊട്ടിയത്തെ അമ്മായി അമ്മ പ്രതികാരത്തിന് പിന്നിൽ 'മകൾ സ്നേഹം'?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : തഴുത്തലയിൽ യുവതിയെയും മകനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടതായാണ് പരാതി. എന്നാൽ അമ്മായിഅമ്മയ്ക്ക് കോടതിയുടെ പ്രൊട്ടക്ഷൻ ഉള്ളതു കൊണ്ട് യുവതിയെ ഇറക്കി വിട്ടാലും കുഴപ്പമില്ലെന്ന് പറയുന്ന പൊലീസും. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടുകാർ പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിൽ. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അമ്മ അതുല്യ പറയുന്നു. എന്നാൽ പൊലീസ് ഇതിലെല്ലാം മൗനം തുടരുകയാണ്. സർവ്വത്ര അസ്വാഭാവികതയാണ് സംഭവത്തിൽ.

തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമുണ്ടായത് സമാനതകളില്ലാത്ത ദുരനുഭവമാണ്. യുവതിയും കുഞ്ഞും രാത്രിയിൽ കിടന്നത് വീടിന് പുറത്ത് സിറ്റൗട്ടിൽ ആണ് . സ്‌കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്. ഇതിന് പിന്നിൽ ജ്യോത്സ്യന്റെ ഉപദേശവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൊച്ചു മകന് അഞ്ചു വയസ്സാകുമ്പോൾ അമ്മൂമ്മയുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചത്രേ. ഈ സാഹചര്യത്തിലാണ് സ്വന്തം മകന്റെ മകനേയും ആ അമ്മൂമ്മ വീട്ടിന് പുറത്താക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. വലിയ ബാലാവകാശ ലംഘനമാണ് സംഭവിച്ചത്. എന്നാൽ പൊലീസിന് ഇടപെടാൻ കഴിയുന്നതുമില്ല. സ്ത്രീധന പീഡനം കുറ്റമാണെന്ന് ഇരിക്കെയാണ് ഇതെല്ലാം.

അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി . ഇവർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ പൊലീസ് തയാറായില്ല . അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതുകൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു . അതുല്യ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭർതൃമാതാവ് നൽകിയിരുന്നു . തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയും ചെയ്തത്. ഇതെല്ലാം സംഭവിച്ചത് 2017ലാണ്. എന്നാൽ ഇപ്പോൾ അവർ താമസിക്കുന്ന വീട് വച്ചത് 2020ലും. ഈ വീടിന് ചെലവാക്കിയത് അതുല്യയുടെ സ്വർണ്ണവും മറ്റുമാണ്. ഈ വീട്ടിൽ നിന്നാണ് അതുല്യയെ പുറത്താക്കിയത്.

അതുല്യയുടെ ഭർത്താവിന് ചേട്ടനും സഹോദരിയും ഉണ്ട്. ചേട്ടന്റെ ഭാര്യയും വീട്ടിന് പുറത്താണ്. രണ്ട് സഹോദരന്മാരും നാട്ടിൽ ഇല്ല. ഒരാൾ ഗുജറാത്തിലാണ്. ഈ സാഹചര്യത്തിലാണ് അമ്മായി അമ്മ പീഡനമെന്നാണ് ആരോപണം. ഈ വിഷയത്തിൽ പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇന്നലെ വൈകിട്ട് സ്‌കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്. രാവിലെ മുതൽ തന്നെ നാട്ടുകാർ പ്രതിഷേധം തുടർന്നു. എന്നാൽ വീട് തുറക്കാനോ കുട്ടിയെ അകത്തു കയറ്റാനോ പോലും അമ്മൂമ്മ തയ്യാറായില്ല. സ്വന്തം മകളോടുള്ള ഇഷ്ടക്കൂടുതലാണ് മകന്റെ മകനെ പോലും വീട്ടിന് പുറത്താക്കാനുള്ള കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

വാതിൽ തുറക്കാതെ അജിത കുമാരിയുടെ ആത്മഹത്യാ ഭീഷണി

കൊട്ടിയം തഴുത്തല ജഗ് ജൻഷനിൽ അജിതകുമാരിയാണ് മകൻ പ്രജീഷിന്റെ ഭാര്യയായ അതുല്യയേയും ചെറുമകനേയും വീട്ടിൽ നിന്ന് പുറത്താക്കിയത്. വർഷങ്ങളായി കുടുംബ പ്രശ്‌നങ്ങൾ നടന്നു വരുകയായിരുന്നു. അജിതകുമാരിക്ക് മൂന്ന് മക്കൾ ആണ് പ്രസീദ്, പ്രജീഷ്, പ്രസീത. അജിതകുമാരി മരുമക്കളുമായി പ്രശ്‌നത്തിലായിരുന്നു. പത്ത് മാസം മുമ്പ് മൂത്ത മകൻ പ്രസീതും അജിതകുമാരിയും ചേർന്ന് മൂത്തമരുമകൾ വിമിയെ ക്രൂരമായി മർദ്ദിക്കുകയും പുറത്താക്കുകയും ചെയ്തിരുന്നു. സ്ത്രീധന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മരുമക്കളെ പിഡിപ്പിച്ചിരുന്നത് .

തുടർന്ന് ഇവരെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇളയമകന്റെ ഭാര്യയെയും ചെറുമകനെയും വീട്ടിൽ കയറ്റാതെ ഇന്നലെ അകത്ത് നിന്ന് വാതിൽപൂട്ടി ഇവരെ പുറത്താക്കിയത്.പ്രജീഷ് ഗുജറാത്തിലാണ് .2018-ൽ കൊല്ലം ജില്ലാ കളക്ടർ അതുല്യയും കുടുബവും ഇവിടെകയറരുത് എന്ന് കാട്ടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പിന്നീട് എന്നാൽ ഇവർ ഇവിടെ തന്നെ തുടർന്നു വരികയും ചെയ്തു. പിന്നീട് പുതിയ വീട് വച്ചു. മൂത്ത മരുമകളുടെ പ്രശ്‌നത്തോടെ അജിതകുമാരി ഈ വീട്ടിൽ നിന്ന് മാറി മറ്റോരു വാടക വീട്ടിലേക്ക് മാറിയിരുന്നു. തുടർന്ന് ഇന്നലെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ വീട്ടിൽ വരുകയും അതുല്യയെ പുറത്താക്കുകയുംമായിരുന്നു.

നിയമപരമായി അജിതകുമാരിയുടെ പേരിൽ ഉള്ളവീട് മകൾ പ്രസീതയുടെ പേരിലേക്ക് മാറ്റിയിരുന്നു എന്നാണ് ഇപ്പോൾ അജിതകുമാരി പറയുന്നത്. ഏറെ വിവാദംമായി ആളുകൾ ഇവിടെ കൂടിയിട്ടും പൊലീസ് എത്തി അജിത കുമാരിയെ അനുനയിപ്പിക്കാൻ ശ്രമിച്ചങ്കിലും വാതിൽ തുറക്കാൻ ഇവർ കൂട്ടാക്കിയില്ല. വാതിൽ തുറക്കാൻ ശ്രമിച്ചാൽ അതിമഹത്യ ചെയ്യുമെന്നാണ് ഇവർ പറഞ്ഞത്. നേരം പുലർന്നിട്ടും നിലപാടിൽ ഉറച്ച് തന്നെ ഇവർ നിന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ എത്തി അമ്മയും കുഞ്ഞിനെയും കൂട്ടികൊണ്ട് പൊകാൻശ്രമിച്ചത് നാട്ടുകാർ ചേർന്ന് തടയുകയും ചെയ്തു.

തുടർന്ന് ചാത്തന്നൂർ എസിപി എത്തി ഇവരുമായി ചർച്ച നടത്തി വാതിൽ തുറന്ന് ചർച്ച നടത്തി ഇരുകൂട്ടരുമായി ചർച്ച നടത്തുകയാണ്. പ്രജീഷ് അമ്മയുടെ പക്ഷം ചേർന്നാണ് സംസാരിച്ചത് എന്നും സൂചനയുണ്ട്.

അതുല്യയ്ക്ക് പറയാനുള്ളത്

''ഇന്നലെ രാത്രി മോനെ വിളിക്കാൻ പോയതാണ്. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതേയുള്ളൂ. മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാൻ നിർവാഹമില്ലാതെ വന്നതോടെ ഞാൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് കമ്മിഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. അതിനു പുറമെ വനിതാ സെല്ലിലും ചിൽഡ്രൻസ് വെൽഫയറിലും അറിയിച്ചും. അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ല'' അതുല്യ പറഞ്ഞു. ''ഒരു രക്ഷയുമില്ലാതായതോടെ രാത്രി 11 വരെ മോനുമൊത്ത് വീടിന്റെ ഗെയ്റ്റിനു മുന്നിൽ നിന്നു. അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതിൽവഴി അകത്തുകടന്ന് സിറ്റൗട്ടിലിരുന്നു. അവിടുത്തെ ലൈറ്റിട്ടപ്പോൾത്തന്നെ ഭർത്താവിന്റെ അമ്മ മെയിൻ സ്വിച്ച് ഓഫ് ചെയ്തു'' അതുല്യ വിശദീകരിച്ചു.

''വിവാഹം കഴിച്ചു വന്നതു മുതൽ ഇവിടെ ഇത്തരത്തിലുള്ള പീഡനങ്ങളായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാർ വേണം എന്നൊക്കെ പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് അവർ ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം.' അതുല്യ പറഞ്ഞു. അതുല്യയ്ക്ക് വീട് കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഇതെല്ലാമെന്നാണ് ഉയരുന്ന സംശയം.

''എന്റെ സ്വർണവും പണവും ഉപയോഗിച്ചാണ് ഈ വീടു വച്ചത്. അത് വിട്ടുതരാനുള്ള മടിയാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന് തോന്നുന്നു. മകന്റെ പഠനസമയം ആകുമ്പോഴേയ്ക്കും വീട് എഴുതിത്ത്ത്തന്ന് അവിടെ സ്ഥിരതാമസമാക്കിക്കോളാനാണ് വീടു പണിയുന്ന സമയത്ത് പറഞ്ഞത്. അങ്ങനെയാണ് മോനെ ഇവിടെ അടുത്തുള്ള സ്‌കൂളിൽ ചേർത്ത് ഇവിടേക്ക് വന്നത്. പക്ഷേ, ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വന്നതു മുതൽ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഈ വീടും വസ്തവും മറ്റാരുടെയോ പേരിൽ എഴുതവച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്' -അതുല്യ പറഞ്ഞു. ഭക്ഷണം പോലും ലഭിക്കാതെ യുവതിക്കും കുഞ്ഞിനും 17 മണിക്കൂറിലധികം വീടിന് പുറത്ത് കാത്തുനിൽക്കേണ്ടിവന്നു.

അതുല്യയുടെ ഭർത്താവ് ഗുജറാത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ സ്‌കൂൾവിട്ടു വന്ന മകനെ കൂട്ടാനായി വീട്ടിൽനിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭർതൃമാതാവ് വീടു പൂട്ടിയന്നെ് അതുല്യ അറിയുന്നത്. സ്‌കൂൾ യൂണിഫോം പോലും മാറാൻ കഴിയാതെ നിന്ന കുഞ്ഞിന് അയൽക്കാരാണ് ഭക്ഷണം നൽകിയത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തിൽ വീടിനു പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതുല്യ പറയുന്നു. ആറര മണിക്കൂറോളം ഗേറ്റിനു പുറത്തു നിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലായിരുന്നു ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. രാത്രി വൈകിയിട്ടു പോലും വീടു തുറന്നു നൽകാൻ വീട്ടുകാർ തയ്യാറായില്ല. വൈദ്യുതിയും വിച്ഛേദിച്ചു.

പൊലീസിന്റെ സഹായം തേടിയെങ്കിലും ഇതിനെതിരെ യാതൊരു വിധ നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും ഇവർ പറയുന്നു. വീട്ടുകാർക്കെതിരെ പ്രതിഷേധവുമായെത്തിയ തങ്ങൾക്കുനേരെ പൊലീസ് ലാത്തി വീശിയെന്നും നാട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP