Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം

ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: ഓമന മുഹമ്മദ് ഷാഫിയെ വിളിച്ചുവരുത്തിയത് കിളുന്നിനെ നൽകാമെന്ന് പ്രലോഭിപ്പിച്ച്. ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിപ്പോയപ്പോൾ നേരത്തെ പരിചയമുണ്ടായിരുന്ന 75 കാരിയെ ഇവർ മദ്യലഹരിയിൽ നിന്നിരുന്ന കാമ വെറിയന്റെ മുന്നിലെത്തിച്ചു. പിന്നീട് നടന്നത് മൃഗീയപീഡനം. ഇതു കണ്ടു കൊണ്ടുവന്ന ഓമനയുടെ മകൻ നടത്തിയതുകൊടിയ മർദ്ദനം. ദിനരോധനത്തോടെ മൂന്നുമണിക്കൂറോളം തളർന്ന കിടന്ന വദ്ധയെ ഓട്ടോറിക്ഷയിൽ മകന്റെ വീട്ടിലെത്തിച്ച് ഓമന മുങ്ങി. നാടു വിടാനൊരുങ്ങിയിറങ്ങിയ പ്രധാന പ്രതിയെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളും.

വൃദ്ധയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരക്കിയ സംഭവത്തിന്റെ പിന്നാമ്പുറം ഞെട്ടിപ്പിക്കുന്ന ക്രൂരതയുടേതാണ്. ഇന്നലെ രാത്രി വൈകിയാണ് നാടിനെ നടുക്കിയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോലഞ്ചേരി പാങ്ങോട് ഇരുപ്പിച്ചിറ ഭാഗത്ത് താമസിക്കുന്ന ഓമന(52) ഇവരുടെ ഇളയമകൻ മനോജ്(28)ചെമ്പെറക്കി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി (42) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് സി ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിട്ടുള്ളത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ..

സിന്തൈറ്റ് കമ്പിനിയുടെ സമീപപ്രദേശത്താണ് ഓമന താമസിക്കുന്നത്. ഓമനയ്ക്ക് ലോട്ടറി കച്ചവടമാണ്്. കമ്പനിയിലേയ്ക്ക് ലോഡുമായി വരുന്ന ഡ്രൈവർമാരുമായി ഓമനയ്ക്ക് നേരത്തെ മുതൽ അടുപ്പമുണ്ട്. സ്ത്രീ വിഷയത്തിൽ താൽപര്യക്കാരായ ഡ്രൈവർമാരെ വലയിലാക്കി ഇവർ സാമ്പത്തീക നേട്ടമുണ്ടാക്കിയിരുന്നു.

ചെറുപ്പക്കാരികളായ പെൺകുട്ടികൾക്കാണ് ഡിമാന്റ് എന്ന് തിരിച്ചറിഞ്ഞ് , ഇവരെ ആവശ്യപ്പെടുന്ന ഡ്രൈവർമാർക്ക് ആഗ്രഹം സാധിച്ചു നൽകുന്നതിന് ഇവർ പലവിധ മാർഗ്ഗങ്ങളും നടപ്പിലാക്കിയിരുന്നു. 3000 വും 5000 യിരവുമൊക്കെയായിരുന്നു ഒരു ഇടപാടിൽ ഇവർ വാങ്ങിയിരുന്നത്. മുഹമ്മദ് ഷാഫി നാഷണൽപെർമിറ്റ് ലോറി ഡ്രൈവറാണ്. പൂണെയിൽ നിന്നും 1-ാം തിയതിയാണ് ഇയാൾ നാട്ടിലെത്തുന്നത്. പുറപ്പെടുമ്പോൾ ഓമനയെ വിളിച്ച് പ്രായംകുറഞ്ഞ പെൺകുട്ടിയെ വേണമെന്ന് മുഹമ്മദ് ഓമനയോട് പറഞ്ഞിരുന്നു.ഇവർ ഇത് സമ്മതിക്കുകയും ചെയ്തു.

ആർത്തിയോടെ മുഹമ്മദ് എത്തുമ്പോൾ ആടുകിടന്നിടത്ത് പൂടയില്ലെന്ന അവസ്ഥ. മദ്യലഹരിയിലായതിനാൽ തണുപ്പിക്കുന്നതിനായി ഓമന നടത്തിയ നീക്കളോന്നും ഇയാളുടെ അടുത്ത് ഏറ്റില്ല. ഈ സമയത്താണ് നേരത്തെ പരിചയമുണ്ടായിരുന്ന വൃദ്ധ ഇവിടെ എത്തുന്നത്. കിട്ടിയ അവസരം ഓമന പ്രയോജനപ്പെടുത്തി. മുറിയിലിരുന്ന മുഹമ്മദ് ഷാഫിയുടെ അടുത്തേയ്ക്ക് ഇവർ വൃദ്ധയെ പറഞ്ഞയച്ചു. കാര്യം മനസ്സിലായപ്പോൾ വൃദ്ധ പ്രതിരോധിച്ചു. പിന്നീട് ഇരയുടെ നേരെ ഇയാളുടെ ബലപ്രയോഗം ശക്തിപ്പെട്ടു.

മർദ്ദിച്ചും മാന്തിപ്പറിച്ചും ദേഹത്ത് കയറിയിരുന്നുമെല്ലാം ഇയാൾ ഇവരെ ഉപദ്രവിച്ചു. ഇവിടെ നിന്നും രക്തം പുരണ്ട ബ്ലെയിഡ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൊണ്ട് രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചിട്ടുണ്ടാവും എന്നാണ് സംശയിക്കുന്നത്. വൃദ്ധയെ കീഴ്പ്പെടുത്താൻ ഓമനയും കൂട്ടുനിന്നതായിട്ടാണ് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമാവുന്നത്. ഓമനയുടെ വഴിവിട്ടുള്ള ജീവിതത്തോട് മകൻ മനോജിന് വെറുപ്പാണ്. ഇവരുടെ പ്രവൃത്തികൾ സഹിക്കാൻ കഴിയാത്തതിനാൽ മനോജിന്റെ ഭാര്യ പിണങ്ങി വയനാട്ടിലേ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു.

ഈ സാഹചര്യത്തിലാണ് വീട്ടിലെത്തിയപ്പോൾ മുഹമ്മദ് ഷാഫി വൃദ്ധയെ കൊല്ലാക്കൊല ചെയ്യുന്നത് കാണുന്നത്. തുടർന്ന് ഇയാൾ മുഹമ്മദിനെ തല്ലിയോടിച്ചു. മാതാവിനെയും കണക്കിന് പ്രഹരിച്ചു. തുടർന്നാണ് അവശയായിക്കിടന്ന വൃദ്ധയെ ഇയാൾ ആക്രമിക്കുന്നത്. നാഭിക്ക് തൊഴിക്കുകയും തലങ്ങും വിലങ്ങും മർദ്ദിയിക്കുകയും ചെയ്തെന്നാണ് ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം. രാവിലെ 11.30 തോടെയാണ് മുഹമ്മദ് വൃദ്ധയെ ആക്രമിക്കുന്നത്. രക്തമൊഴുകുന്ന അവസ്ഥയിൽ 2.30 വരെ ഇവർ ഈ വീട്ടിൽ കിടന്നു.

തുടർന്ന് ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയെങ്കിലും പന്തികേട് തോന്നി ഇയാൾ മടങ്ങി. പിന്നീട് വ്യദ്ധയെ താങ്ങിപ്പിടിച്ച് ഒരു ഓട്ടോക്കാരന്റെ വീട്ടിലെത്തുകയും ഇയാളുടെ ഓട്ടോയിൽ വൃദ്ധയുടെ മകന്റെ വീട്ടിലെത്തിക്കുകയുമായിരുന്നു. പരിക്ക് വീണതിനെത്തുടർന്നുണ്ടായതാണെന്നാണ് ഓമന വൃദ്ധയുടെ മകനെ ധരിപ്പിച്ചിരുന്നത്. ഇയാൾ മാതാവിനൈ ഉടനെ പഴങ്ങനാടുള്ള ആശുപതിയിൽ എത്തിച്ചു. വയോധിക ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർക്ക് മനസ്സിലായി. തുടർന്ന് ആശുപത്രിയിൽ നിന്നും പൊലീസിന് വിവരം നൽകി.

ഇതെത്തുടർന്ന് പൊലീസ് ആംബുലൻസുമായി എത്തി ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. സംഭവത്തിന് പിന്നാലെ ഓമനയെയും മകനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. നിരന്തരം ചോദ്യം ചെയ്തപ്പോൾ ഇന്നെലെ വൈകിട്ടോടെ ഇവർ നടന്നെല്ലാം വ്യക്തമാക്കി. പിന്നീട് മുഹമ്മദ് ഷാഫിയെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. രാത്രി വീട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് പൊലീസൈത്തിയപ്പോൾ ഇയാൾ ഓടി രക്ഷെടാൻ ശ്രമിച്ചു. സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഇയാൾ പുനക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മൂവരെയും തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. റൂറൽ എസ് പി കെ കാർത്തികിന്റെ നിർദ്ദേശപ്രകാരം മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP