Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്

കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: കാമം തീർക്കാൻ 75 കാരിയെ മുഹമ്മദ് ഷാഫി ഉപയോഗപ്പെടുത്തിയപ്പോൾ വായ്്പൊത്തിപ്പിടിച്ച് ഓമനയുടെ സഹായം. മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ മകൻ കത്തികുത്തിയിറക്കിയും വലിച്ചും മുറിവേൽപ്പിക്കുമ്പോഴും മാറിടത്തിൽ തലങ്ങും വിലങ്ങും വരഞ്ഞപ്പോഴും കാഴ്ചക്കാരിയായി ഉണ്ടായിരുന്നതും ഇവർ തന്നെ. അടിവയറ്റിൽ ചവിട്ടി വയോധികയെ മൃതപ്രായയാക്കിയതും മകനെന്ന് മാതാവിന്റെ കുറ്റസമ്മതം.

വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (50), ഐക്കരനാട് നോർത്ത് വില്ലേജിൽ ഇരുച്ചിറ ഭാഗത്ത് ആശാരിമലയിൽ മനോജ് (46), ഇരുച്ചിറ ഭാഗത്ത് ആശാരി മലയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഓമന (66) എന്നിവരെയാണ് നാടിനെ നടുക്കിയ അക്രസംഭവത്തിന്റെ പേരിൽ പുത്തൻകുരിശ് സി ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.മൂന്ന് മണിക്കൂറോളം നേരം കോലഞ്ചേരി പഴന്തോട്ടത്തെ 75 കാരിക്ക് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. ഡൽഹിയിലെ നിർഭയ മോഡൽ ആക്രമണമാണ് വയോധിക്കുനേരെ ഉണ്ടായത്. തക്കസമയത്ത് ചികത്സ ലഭ്യമാക്കിയതുകൊണ്ടാണ് ഇവർ ഇപ്പോൾ ജീവനോടെയുള്ളതെന്നാണ് മെഡിക്കൽ സംഘം പോലുമായി പങ്കുവച്ച വിവരം.

സ്ത്രീവിഷയത്തിൽ അതീവതൽപ്പരനായ കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി ലൈംഗിക സംതൃപ്തിക്കായി താൻ വയോധികയെ ഉപദ്രവിച്ച രീതി വിവരിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ പോലും അമ്പരന്നു എന്നാണ് സൂചന. ആവശ്യപ്പെടുന്ന രീതിയിൽ സഹകരിച്ചില്ലങ്കിൽ ഇരകളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന പ്രകൃതക്കാരനായിരുന്നു മുഹമ്മദ് ഷാഫി. ഉപദ്രവിക്കരുതെന്ന് തൊഴുകൈയോടെ വയോധിക പറഞ്ഞെങ്കിലും മദ്യലഹരിയിലായിരുന്ന ഇയാൾ ചെവിക്കൊണ്ടില്ല. ആവുന്നത്ര ബലം പ്രയോഗിച്ച് രക്ഷപെടാൻ പരിശ്രമിച്ചപ്പോൾ ഇയാൾ അവരെ മർദ്ദിക്കാൻ തുടങ്ങി. ഉച്ചത്തിൽ കരഞ്ഞപ്പോൾ ഓമന ഓടിയെത്തി വായ്പൊത്തിപ്പിടിച്ചു. പിന്നെ ദേഹത്ത് കയറിയിരുന്നും തിരിച്ചും മറിച്ചും കിടത്തിയുമെല്ലാം ഇയാൾ അവരെ ഉപദ്രവിച്ചു.

ഇതെത്തുടർന്ന് വയോധിക എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി. ഈയവസരത്തിലാണ് ഓമനയുടെ മകൻ മനോജ് വീട്ടിലേയ്ക്കെത്തുന്നത്. വൃദ്ധയെയും മുഹമ്മദിനെയും മുറിയിൽക്കണ്ടതോടെ ഇയാൾക്ക് കലിയിളകി. അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്തു കൊണ്ടുവന്ന് ഇയാൾ വയോധികയുടെ ജനനേന്ദ്രിയത്തിനുള്ളിൽ കടത്തി ശക്തിയിൽ വലിച്ചു. പ്രാണവേദനയിൽ ഇവർ പിടഞ്ഞപ്പോൾ മാറിടത്തിലും ഇയാൾ കത്തികൊണ്ട് വരഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന ഇവരുടെ അടിവയറ്റിൽ ആഞ്ഞ് ചവിട്ടുകയും ചെയ്ത ശേഷമാണ് ഇയാൾ പിൻവാങ്ങിയത്.ഈ സമയം ഇവരുടെ നിലവിളി ഒരു ഞരക്കം മാത്രമായിമാറിയിരുന്നു.

കൺമുന്നിൽ മകൻ വയോധിയെ അതിക്രൂരമായി ആക്രമിച്ചപ്പോൾ തൊട്ടടുത്ത് ഓമന കാഴ്ചക്കാരിയായി നിൽക്കുന്നുണ്ടായിരുന്നു. ദേഷ്യത്തിൽ തന്നെയും മകൻ മർദ്ദിച്ചെന്നും അതിനാലാണ് ഈ ക്രൂരകൃത്യം തടയാൻ ഭയപ്പെട്ടതെന്നുമാണ് ഇവർ പൊലീസിനോട് വിശദീകരിച്ചത്. രാവിലെ 11 .30മണിയോട് അടുത്താണ് വയോധിക തന്റെ വീട്ടിലെത്തിയെന്നാണ് ഓമന പൊലീസിനെ അറിയിച്ചിട്ടുള്ളത്. അവശയായ വയോധികയെ പാങ്ങോട് മകന്റെ വീട്ടിലെത്തിച്ച ശേഷം ഓമന മടങ്ങുകയായിരുന്നു.

കോലഞ്ചേരി കടയിരുപ്പിലെ സിന്തൈറ്റ് ഫാക്ടറിയിലേയ്ക്ക് സാധനങ്ങൾ എത്തിച്ചിരുന്ന നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർമാക്ക് സ്ത്രീകളെ എത്തിച്ചുനൽകുന്നവരിൽ പ്രധാനി ഓമനയായിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. മുഹമ്മദ് മുമ്പ് പലപ്രാവശ്യം ഓമനയുടെ വീട്ടിലെത്തി ലക്ഷ്യം നിറവേറ്റി മടങ്ങിയിട്ടുണ്ട്. ഇയാൾക്ക് രണ്ട് നാഷണൽ പെർമിറ്റ് ലോറിയുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങളെത്തിക്കുമ്പോൾ ഇയാൾ പെരുമ്പാവൂരിലെ ഏതാനും വ്യാപാര സ്ഥാപനങ്ങളിലേയ്ക്കായി ഹാൻസും എത്തിച്ചിരുന്നു. ഈ വകയിൽ നല്ലൊരുതുകയും ഇയാൾക്ക് ലഭിച്ചിരുന്നു.

ഇത് മുഴുവൻ താൻ മദ്യത്തിനും പെണ്ണിനും വേണ്ടി ചിലവഴിക്കുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. മാതാവിന്റെ വഴിവിട്ടുള്ള സഞ്ചാരത്തിൽ നേരത്തെ മുതൽ മനോജ് അസ്വസ്ഥനായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും ഓമനയുടെ ഇത്തരത്തിലുള്ള ജീവിതത്തിൽ മനംമടുത്ത് മനോജിന്റെ ഭാര്യ മാസങ്ങൾക്ക് മുമ്പ് വയനാട്ടിലെ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഇതുമൂലം ഉടലെടുത്ത നിരാശയും ദേഷ്യവുമെല്ലാം വയോധികയ്ക്ക് നേരെയുള്ള ക്രൂരതയ്ക്ക് ഒരു പരിധിവരെ കാരണമായി എന്നാണ ഇയാളുടെ കുറ്റസമ്മതമൊഴിയിലെ സൂചന.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് പൊലീസ് തീരുമാനം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഇപ്പോൾ റിമാന്റിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വയോധികയെ അടിയന്ത്രിര ശസ്ത്രക്രീയയ്ക്ക് വിധേയയാക്കിയിരുന്നു. ആന്തരികാവയവങ്ങൾക്ക് വരെ ഗുരുതര പരിക്കുണ്ടെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

വനിത കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ കോലഞ്ചേരി മെഡിക്കൽകോളേജിലെത്തി വൃദ്ധയെ കണ്ട് വിവരങ്ങൾ ആരായുകയും ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ഗുരുതരാവശ്തയിൽക്കഴിയുന്ന വയോധികയുടെ ചികത്സച്ചെലവ് സർക്കാർ ഏറ്റെടുത്തായി ആരോഗ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP