Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവിടെ മരുമകൻ.. ഇവിടെ അളിയൻ! ഇലക്ട്രിക്കൽ വിദഗ്ധൻ ഇരിക്കേണ്ടിടത്ത് എംഎ മലയാളം ജയിച്ചയാൾ; അഞ്ചു കൊല്ലത്തിൽ അധികം ആരും എഡിയാകരുതെന്ന നിർദ്ദേശവും അട്ടിമറിച്ചു; ദിവസവും ഈ 'വണ്ടി' ഓടുന്നത് ലക്ഷങ്ങളുടെ നഷ്ടത്തിൽ; യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡും വെള്ളാന; കോടിയേരിയുടെ അളിയന്റെ തുഗ്ലക്ക് നയങ്ങൾ കൊല്ലം മീറ്റർ കമ്പനിയെ പൂട്ടിക്കുമ്പോൾ

അവിടെ മരുമകൻ.. ഇവിടെ അളിയൻ! ഇലക്ട്രിക്കൽ വിദഗ്ധൻ ഇരിക്കേണ്ടിടത്ത് എംഎ മലയാളം ജയിച്ചയാൾ; അഞ്ചു കൊല്ലത്തിൽ അധികം ആരും എഡിയാകരുതെന്ന നിർദ്ദേശവും അട്ടിമറിച്ചു; ദിവസവും ഈ 'വണ്ടി' ഓടുന്നത് ലക്ഷങ്ങളുടെ നഷ്ടത്തിൽ; യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡും വെള്ളാന; കോടിയേരിയുടെ അളിയന്റെ തുഗ്ലക്ക് നയങ്ങൾ കൊല്ലം മീറ്റർ കമ്പനിയെ പൂട്ടിക്കുമ്പോൾ

അഖിൽ രാമൻ

കൊല്ലം:കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനം ദിവസവും ലക്ഷകണക്കിന് രൂപ നഷ്ടം വരുത്തുന്ന സ്ഥിതിയിലാണ്.11 കോടി രൂപയുടെ കടമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കണക്കാക്കിയിരിക്കുന്നത്. കെടുകാര്യസ്ഥതയുടെയും അഴുമതിയുടെയും കൂത്തരങ്ങാണ് മോട്ടോർകമ്പനി എന്ന് വിളക്കപ്പെടുന്ന ഈ സ്ഥാപനം, മാനേജിഗ് ഡയർക്ടർ മുതൽ ഓഫീസ് സ്റ്റാഫ് വരെ രാഷ്ട്രീയനിയമനമാണ്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനായ സി.ആർ വിനയകുമാർ ആണ്് നിലവിൽ സ്ഥാപനത്തിന്റെ മാനേജിഗ് ഡയറക്ടർ.

ഡെപ്യൂട്ടേഷനിൽ മാനേജിഗ് ഡയർക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് വിനയകുമാറിനെ ഇവിടെ നിയമിച്ചിരിക്കുന്നത് എന്നതാണ് ഉയരുന്ന ആരോപണം. ഇലക്ട്രിക്കൽ എൻജീനിയറിഗ് പാസായ വ്യക്തികൾ ഇരിക്കേണ്ട പോസ്റ്റിൽ നിയമിതനായ വിനയകുമാറിന്റെ യോഗ്യത എം.എ മലയാളമാണ്. കെ.എസ്.ഇ.ബി യിൽ നിന്നും ഡെപ്യൂട്ടി ചീഫ് എൻജീനിയറോ, ചീഫ് എക്സിക്യൂട്ടിവ് എൻജീനിയറോ ആണ് മുൻകാലങ്ങളിൽ ഈ പോസ്റ്റിൽ ജോലി ചെയ്തിരുന്നത്. ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉണ്ടാക്കുന്ന ഈ സ്ഥാപനത്തിലെ മാനേജിഗ് ഡയറക്ടർ ടെക്നിക്കൽ അറിവുകളുള്ള ആളാകണം എന്ന സാമാന്യയുക്തി പോലും ഈ നിയമനത്തിൽ പാലിച്ചിട്ടില്ല.

മലയാളം എം.എക്കാരനായ വിനയകുമാറിന്റെ 8 കൊല്ലമാകുന്നു ഈ സ്ഥാപനത്തിന്റെ എം.ഡി ആണ്. ഒരു കൊല്ലമാണ് മാനേജിഗ് ഡയർക്ടറുടെ കാലവധി . അഞ്ച് കൊല്ലത്തിൽ അധികം ഒരാളെ തന്നെ നിയമിക്കരുത് എന്നുമാണ് നിയമം. എന്നാൽ ഏഴ് വർഷം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ പൂർത്തിയാക്കിയ വിനയകുമാർ ഈ വർഷവും എം.ഡി ആയി തുടരും.ഒന്നാം പിറണായി സർക്കാറിന്റെ ആദ്യകാലങ്ങളിലാണ് കോടിയേരിയുടെ അളിയനെ ഈ തസ്തികയിൽ നിയമിച്ചത്. കൊടിയേറി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാർ. സർക്കാറിന്റെ ഐ.പി.എസ് കോച്ചിഗ് സെന്ററിൽ ജോലി ചെയ്തിരുന്ന വിനയകുമാറിനെ കോടിയേരിയുടെ താൽപ്പര്യപ്രകാരമാണ് സിപിഎം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ തലപ്പത്ത് എത്തിച്ചത്.

കൊടികണക്കിന് രൂപയുടെ അഴുമതിയാണ് ഇവിടെ നടക്കുന്നത്. കോടികൾ മുടക്കി തയ്യാറാക്കിയ പല പ്രേജക്റ്റുകളും ഉൽപ്പാദനമില്ലാത്ത നിലയിലാണ്. സ്വകാര്യ കമ്പനികൾക്കായി പല പ്രേജക്ടുകളും പ്രവർത്തിപ്പിക്കാതെ പദ്ധതികളെ മുരടിപ്പിച്ചിരിക്കുകയാണ്. മൂന്ന് കോടി രൂപ ചിലവഴിച്ചാണ് സ്മാർട്ട് മീറ്റർ യൂണിറ്റ് നിർമ്മിച്ചത്. കരണ്ട് ബിൽ നൽകാൻ ഉദ്ദ്യേഗസ്ഥർ എത്താതെ കെ.എസ്.ഇ.ബി ഓഫീസിലിരുന്നു കൊണ്ട് ബിൽ ഉപഭോക്താവിന് നൽകാൻ കഴിയുന്ന തരത്തിലുള്ള മീറ്ററാണ് ഇത്. എന്നാൽ പ്രേജക്ട നടപ്പാക്കി യൂണിറ്റ് നിർമ്മിച്ചതല്ലാതെ പ്രേഡക്ഷൻ നടത്തുന്നില്ല. പഞ്ചായത്തുകൾക്ക് നൽകുന്ന എൽ.ഇ.ഡി സ്ട്രീറ്റ് ലെറ്റ് പ്രജക്ടാണ് മറ്റോരെണ്ണം. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് തന്നെ പഞ്ചായത്തുകൾ ലൈറ്റ് വാങ്ങണം എന്ന് സർക്കാർ സർക്കുലർ ഇറക്കി എങ്കിലും ഇവിടെ നിന്ന് ലൈറ്റ് ഉൽപ്പാദിപ്പിച്ചു നൽകുന്നില്ല. വെളിയിലുള്ള പ്രൈവറ്റ് കമ്പനികളെ സഹായിക്കാനാണ് ഈ പ്രേജക്ട് മുടക്കിയിട്ടിരിക്കുന്നത്. കോടികണക്കിന് രൂപ ഈ വഴിയിൽ കൈക്കൂലി ലഭിച്ചതായി ആരോപണമുണ്ട്.

ഒരു കോടി അറുപത്തിഅഞ്ച് ലക്ഷം രൂപയാണ് സ്മാർട്ട് വാട്ടർ മീറ്റർ നിർമ്മാണത്തിനായി വാങ്ങിയ മിഷ്യന്റെ വില. ഇതും ഉദ്യോഗസ്ഥർ ഇല്ലാതെ ഓൺലൈനായി ബിൽ എത്തുന്ന സംവിധാനമാണ്. രണ്ടര കോടിക്ക് മുകളിൽ ഈ യൂണിറ്റ് നിർമ്മിക്കാൻ ഫണ്ട് ചെലവായിട്ടുണ്ട്. ഉത്പ്പാദമില്ലാതെ ഈ പ്രേജക്ടും പെരുവഴിയിലാണ്. പോൽർ ഇൻസുലേറ്റർ മാനുഫാക്ച്ചറിങ്് യൂണിറ്റാണ് മറ്റോരു മുടങ്ങികിടക്കുന്ന പ്രേജക്ട്. ഇലവൺ കെവി ലൈനിലെക്കുള്ള എയർ ്ബ്രേക്കിഗ് സ്വിച്ച് നിർമ്മിക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയാണ് ഈ പദ്ദതി രൂപീകരിച്ചത്. രാജസ്ഥാനിൽ നിന്നാണ് നിലവിൽ ഇലവൺ കെവി ലൈനിലെക്കുള്ള എയർ ബ്രേക്കിഗ് സ്വിച്ച് കെ.എസ്.ഇ.ബി വാങ്ങുന്നത്. ഈ യൂണിറ്റ് തുടങ്ങാൻ രണ്ടര കോടി രൂപയാണ് ചെലവാക്കിയത്. ഇതും പ്രവർത്തനരഹിതമാണ്.

കെ.എസ്.ഇ.ബിക്ക് എയർ ബ്രേക്കിഗ് സ്വിച്ചുകൾ ഇവിടെ നിന്നും നൽകുന്നുണ്ട്. എന്നാൽ 4000 രൂപ നഷ്ടത്തിലാണ് ഈ യൂണിറ്റ് നൽകുന്നത്.കെ.എസ്.ഇ.ബിക്ക് ഇങ്ങനെ നൽകുന്നതുകൊണ്ട് കെ.എസ്.ഇ.ബി യുടെ പവർഫിനാൻസിൽ നിന്നും യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലോൺ ലഭിക്കുന്നുണ്ട് . ഈ ലോൺ എടുത്താണ് സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്. കോടീകണക്കിന് രൂപയുടെ സമ്പത്തികബാധ്യതയാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഉള്ളത്. എന്നാൽ പ്രേഡക്ഷൻ ആരംഭിച്ചാൽ സ്ഥാപനം നല്ലരീതിയിൽ പ്രവർത്തിക്കും എന്നാൽ സ്വകാര്യ കമ്പിനികളെ സഹായിക്കാൻ വേണ്ടിയാണ് ഈ സ്ഥാപനത്തെ നശിപ്പിക്കുന്നത്. സി.പിഎം ന്റെ രാഷ്ട്രീയ നിയമനങ്ങളാണ് ഇവിടെ നടക്കുന്നത്. 78 ആളുകൾ സ്ഥിരവും 30 പേർ കരാർ അടിസ്ഥാനത്തിലും ഇവിടെ ജോലി നോക്കുന്നുണ്ട്.

കരാർ നിയനങ്ങൾ എല്ലാം തന്നെ പാർട്ടിക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. കൊല്ലം പള്ളിമുക്കിന് സമീപത്തായിട്ടുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്് 1950 ലാണ് കമ്പനി സ്ഥാപിതമായത്.ഇലക്ട്രിസിറ്റി ഹൗസ് സർവീസ് എനർജി മീറ്ററുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറിയാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്.പകരണ നിർമ്മാതാക്കളായ എം.എസ് ആരോൺ മീറ്റേഴ്സ് ലിമിറ്റഡ്, ഇംഗ്ലണ്ട് മായി സാങ്കേതിക സഹകരണത്തോടെ കമ്പനി അതിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ പ്രധാന ഓഹരികൾ 1957 -ൽ കേരള സർക്കാർ ഏറ്റെടുത്തു. നിലവിൽ പൂട്ടലിന്റെ വക്കിലാണ് കമ്പനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP