Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്നോവയിൽ കറങ്ങാൻ വീണ്ടും കൊടി സുനിയും സംഘവും കണ്ണൂരിലേക്ക്; ശിക്ഷാ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെയുള്ള ഇളവ് പുതിയ ഉത്തരവിലൂടെ രാഷ്ട്രീയ കുറ്റവാളികൾക്കും ഉറപ്പാക്കിയത് ടിപി കേസ് പ്രതികളെ പുറത്തിറക്കാൻ; രാഷ്ട്രീയ ക്രിമിനലുകളെ പിണറായി കൂടു തുറന്നു വിടുമ്പോൾ പിന്തുണച്ച് ബിജെപിയും; കേരളത്തിന്റെ ക്രമസമാധാനം കൂടുതൽ തകരുമോ?

ഇന്നോവയിൽ കറങ്ങാൻ വീണ്ടും കൊടി സുനിയും സംഘവും കണ്ണൂരിലേക്ക്; ശിക്ഷാ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെയുള്ള ഇളവ് പുതിയ ഉത്തരവിലൂടെ രാഷ്ട്രീയ കുറ്റവാളികൾക്കും ഉറപ്പാക്കിയത് ടിപി കേസ് പ്രതികളെ പുറത്തിറക്കാൻ; രാഷ്ട്രീയ ക്രിമിനലുകളെ പിണറായി കൂടു തുറന്നു വിടുമ്പോൾ പിന്തുണച്ച് ബിജെപിയും; കേരളത്തിന്റെ ക്രമസമാധാനം കൂടുതൽ തകരുമോ?

അനീഷ് കുമാർ

കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ ദയാ വായ്പിൽ ഇന്നോവയിൽ ഇരകളെ തേടി മൂർച്ചയേറിയ വാളുമായി റാകി പറക്കാൻ കൊടി സുനിയും സംഘവും കാരിരുമ്പഴിക്കുള്ളിൽ നിന്നും പുറത്തുവരുന്നു. ഇതോടെ വടക്കെ മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ പഴയ കണക്കു പുസ്തകം തുറക്കുമോയെന്ന ഭീതിയിലാണ് ജനങ്ങൾ. ഇപ്പോൾ ജയിലിനകത്തു നിന്നും പോലും തലശേരി താലൂക്കിലെ മിക്ക ബാറുകളുടെയും സംരക്ഷണവും വാഹനങ്ങളുടെ സി.സി.പിടിക്കലും കള്ളക്കടത്തു സ്വർണം പൊട്ടിലുമൊക്കെ നിയന്ത്രിക്കുന്നതുകൊടിസുനിയുടെ സംഘങ്ങളാണ്.

ഇതു ജയിലിൽ നിന്നും ഇറങ്ങിയാൽ കൂടുതൽ സജീവമാകുമെന്ന സൂചനയുണ്ട്. എന്നാൽ രാഷ്ട്രീയ കൊലപാതങ്ങളിലെ പ്രതികളുടെ കൂട്ട ജയിൽ മോചനം കണ്ണൂർ ജില്ലയെ വീണ്ടും സംഘർഷഭരിതമാക്കുമെന്ന ആശങ്കയിൽ ജനങ്ങൾ. കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ കഴിയുന്ന ക്വട്ടേഷൻ സംഘങ്ങളും നിരവധി അരുംകൊല നടത്തി കൈ അറപ്പുതീർന്നവരും കൂടുതൽ ശക്തിയോടെ പുറത്തിറങ്ങുമ്പോൾ എന്തും സംഭവിക്കാമെന്ന അവസ്ഥയിലേക്ക് വീണ്ടും പോകും. ടി.പി വധക്കേസിലെ പ്രതിയായ കൊടി സുനിയടക്കമുള്ളവരും, പെരിയകൊലക്കേസിലെ പ്രതികളും ചില ആനുകൂല്യത്തിൽ ജയിലിൽ നിന്നും പുറത്തിറങ്ങി വിഹരിച്ചേക്കും.

ആർ. എസ്. എസ്് നേതാവ് ഇളന്തോട്ടത്തിൽ മനോജിനെ കൊന്ന കേസിലെ പ്രതി വിക്രമൻ ഉൾപ്പെടെയുള്ളവർ ഇപ്പോൾ ജയിലിലാണ്. പി.ജയരാജന്റെ അതീവവിശ്വസ്തനായ വിക്രമൻ ഉൾപ്പെടെയുള്ളവർ ജയിലിൽ നിന്നുമിറങ്ങുന്നത് തലശേരി താലൂക്കിൽ സഘർഷാവസ്ഥകൂട്ടാൻ സാധ്യതയുണ്ട്. 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ഇളവു ലഭിക്കുന്നില്ലെന്ന 2018-ലെ ഉത്തരവിലെ നിർദ്ദേശം സർക്കാർ സൗകര്യപ്രദമായി ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട പല രാഷ്ട്രീയക്കാർക്കും ശിക്ഷാ ഇളവു ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത്. കഴിഞ്ഞ മാസം 23ന് ചേർന്നമന്ത്രിസഭാ യോഗമാണ് ഇളവിന് അനുമതി നൽകിയത്.

പുതിയ നിർദ്ദേശപ്രകാരം ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് ലഭിക്കും. നിലവിൽ രാഷ്ട്രീയ കുറ്റവാളികൾക്ക് ആർക്കും ഇളവ് നൽകിയിരുന്നില്ല. കൊലപാതകം, വധഗൂഢാലോചന, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്കും പുതിയ ഉത്തരവിലൂടെ ഇളവു ലഭിക്കും. റിപ്പബൽക് ദിനം, സ്വാതന്ത്ര്യദിനം, തുടങ്ങിയ വിശേഷദിവസങ്ങളിൽ തടവുകാർക്ക് ശിക്ഷാ ഇളവ് അനുവദിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് മാനദണനദണ്ഡങ്ങൾതയ്യാറാക്കിയത്. എന്നാൽ പുതിയ സർക്കാർ ഉത്തരവിനെതിരെ കോൺഗ്രസുംആർ. എംപിയും രംഗത്തുവന്നിട്ടുണ്ടെങ്കിലും ബിജെപി പരോക്ഷമായി സ്വാഗതം ചെയ്യുകയാണ്.

തടവിൽ നിന്നും വിമുക്തരാക്കുന്നത് സി.പി. എം പ്രവർത്തകർ മാത്രമല്ല ബിജെപി പ്രവർത്തകരുമുണ്ടെന്നാണ് ഇവരെ സർക്കാർ തീരുമാനത്തെ അനുകൂലിക്കാൻ പ്രേരിപ്പിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും 65- വയസിനു മുകളിലുള്ളവരെയും കൊലപ്പെടുത്തിയവർ, വർഗീയസംഘർഷങ്ങളുടെ ഭാഗമായി കൊലപാതകം നടത്തിയവർ, ഡ്യൂട്ടിക്കിടെ സർക്കാർ ജീവനക്കാരെ കൊലപ്പെടുത്തിയർ, പ്രൊഫഷനൽ- കൊലയാളികൾ, എൻ.ഡി.പി. എസ്‌കേസിലെ പ്രതികൾ, മറ്റു സംസ്ഥാനങ്ങളിലെ കോടതി ശിക്ഷിച്ചവർ, വിദേശികൾ, പോക്സോ കേസിലെ പ്രതികൾ, തീവ്രവാദ ആക്രമണത്തിനിടെ കൊലപാതകം നടത്തിയവർ, മദ്യദുരന്തത്തിൽ ആളുകൾ മരിച്ചതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടവർ, ആസിഡ് ആക്രമണം നടത്തിയവർ തുടങ്ങിയവർക്കാണ് ശിക്ഷയിൽ ഇളവില്ലാത്തത്.

പുതിയഉത്തരവിറങ്ങിയതോടെ രാഷ്ട്രീയ കുറ്റവാളികൾ പട്ടികയിൽ നിന്നും പുറത്തായതോടെയാണ കാരാഗൃഹത്തിൽ നിന്നും പുറത്തിറങ്ങാൻ സൗകര്യമായത്. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP