Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കയ്യിൽ വാച്ചും സ്മാർട്ട് ഫോണുമുണ്ടെങ്കിൽ വണ്ടിയിൽ കയറാം; സമാർട്ട് കാർഡ് ടിക്കറ്റിങിലൂടെ ഷോപ്പിംഗും; കൊച്ചി മെട്രോയുടെ ടിക്കറ്റ് വിശേഷങ്ങൾ ഇങ്ങനെ

കയ്യിൽ വാച്ചും സ്മാർട്ട് ഫോണുമുണ്ടെങ്കിൽ വണ്ടിയിൽ കയറാം; സമാർട്ട് കാർഡ് ടിക്കറ്റിങിലൂടെ ഷോപ്പിംഗും; കൊച്ചി മെട്രോയുടെ ടിക്കറ്റ് വിശേഷങ്ങൾ ഇങ്ങനെ

കൊച്ചി: കേരളം വലിയ പ്രതിക്ഷകൾ പുലർത്തി കാത്തുനിൽക്കുന്ന കൊച്ചി മെട്രോ സഫലമാകാൻ മാസങ്ങൾ മാത്രം മതിയെന്നിരിക്കെ കൊച്ചിയെ തേടിയെത്തുന്ന മെട്രോ എല്ലാ തരത്തിലും ഇന്ത്യയിലെ മറ്റു മെട്രോ റെയിലുകളെ വെല്ലുന്ന സംവിധാനത്തോടെയാണ് തുടക്കം കുറിക്കുന്നത്. നവീനരിതികൾ മെട്രോയുടെ എല്ലാ മേഖലകളിലുമെത്തുമ്പോൾ ടിക്കറ്റിന്റെ കാര്യത്തിലും കൊച്ചി മെട്രോ ഒന്നുകുടി സ്മാർട്ടാകും.

മൂന്നു രീതിയിലാണു ടിക്കറ്റ് പരീക്ഷണങ്ങൾ കൊച്ചി മെട്രോ നടത്തുന്നത്. ടിക്കറ്റ് എടുക്കാൻ ക്യു നിൽക്കുകയോ ടിക്കറ്റ് കയ്യിൽ സൂക്ഷിക്കുകയോ ചെയ്യേണ്ടതില്ലെന്നതാണ് കൊച്ചി മെട്രോ ടിക്കറ്റ് സംവിധാനത്തിന്റെ രീതി. ഒരു സ്മാർട്ട് ഫോണോ അല്ലെങ്കിൽ ഒരു വാച്ചോ കയ്യിലുണ്ടെങ്കിൽ മെട്രോയിൽ കയറി കൊച്ചി പിടിക്കാം എന്നുള്ളതാണ് ഈ രീതി.

ആക്‌സിസ് ബാങ്കുമായി ചേർന്നു മെട്രോ നടപ്പിലാക്കുന്ന ഓട്ടോമേറ്റഡ് ഫെയർ കൺട്രോൾ സിസ്റ്റം എന്ന പദ്ധതിയിലൂടെയാണ് ഇത്തരത്തിലുള്ള ഒരു രീതി നടപ്പാക്കുന്നത്. ടിക്കറ്റിനു പകരമായി ഇവിടെനിന്നു ലഭിക്കുന്ന ചിപ്പ് സ്മാർട്ട് ഫോണിലോ വാച്ചിലോ ഘടിപ്പിച്ചാൽ എൻട്രി സാധ്യമാകും. ഈ ചിപ്പുകൾ മൊബൈലിലോ വാച്ചിലോ ഘടിപ്പിച്ചാൽ അത് സെൻസർ ചെയ്ത് എൻട്രി നടപ്പാകുന്ന രീതിയാണിത്. ഇതു മാത്രമല്ല സമാർട്ട് കാർഡ് ടിക്കറ്റിങ്ങ്, കൊച്ചി മെട്രോക്ക് വേണ്ടിയുള്ള മൊബൈൽ ആപ്‌സ് എന്നിവയാണ് മെട്രോ ടിക്കറ്റ് സംവിധാനത്തിലെ മറ്റു രണ്ടു പുത്തൻരിതികൾ.

സമാർട്ട് കാർഡ് ടിക്കറ്റിങ്ങ് രിതിയാണ് രണ്ടാമത്തെ രിതി. കെ.എം.ആർ.എൽ. ആക്‌സിസ് ബാങ്ക് കോ ബ്രാണ്ടഡ് സ്മാർട്ട് കാർഡ് ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. മെട്രോ എൻട്രി സ്മാർട്ട് കാർഡ് മെട്രോ യാത്രയ്ക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ടിക്കറ്റുകളായാണ് ഇപ്പോൾ ഇന്ത്യയിൽ സാധാരണയായി മെട്രോകളിൽ ഉപയോഗിക്കുന്നത്. പക്ഷെ കൊച്ചി മെട്രോ പിന്തുടരാൻ പോകുന്ന സമാർട്ട് കാർഡ് ടിക്കറ്റിങ്ങ് കൊണ്ടു യാത്രക്കാർക്ക് യാത്രക്കും മറ്റു ഷോപ്പിങ്ങിനും വീട്ടിലെ ബില്ലുകൾ അടയ്ക്കാനും എന്നുവേണ്ട മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുമെന്നു മാത്രമല്ല കേരളത്തിലും ഇന്ത്യയിലും രാജ്യത്തിനു പുറത്തും ഈ കാർഡുകൾ ഷോപ്പിങ് ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാം. സാധാരണ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ ഈ ടിക്കറ്റ് കാർഡുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

കോച്ചി മെട്രോ എൻട്രിക്കായി ഒരു മൊബൈൽ ആപ്പുമുണ്ടാകും. ഇതുപയോഗിച്ച് യാത്രക്കാർക്ക് ക്ലിക്ക് ആൻഡ് കളക്റ്റ് എന്ന സംവിധാനവും ഉപയോഗിക്കാം. ഇതിന്റെ പ്രത്യേകത മെട്രോ യാത്രക്കാർക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ വരെ ഓർഡർ ചെയ്ത് അതു മെട്രോയുടെ സ്റ്റേഷൻ വഴി ഡെലിവറി ചെയ്യപ്പെടുകയും ചെയ്യും. അതോടൊപ്പം മെട്രോ ഓടുന്ന സ്റ്റേഷൻ കേന്ദ്രികരിച്ചു നടക്കുന്ന സംഭവങ്ങളും, അടുത്ത ഷോപ്പുകളിലെ ഓഫറുകളും മൊബൈൽ ആപ്പിലുടെ അറിയാൻ സാധിക്കുമെന്നുള്ളതും മൊബൈൽ ആപ്പിന്റെ പ്രത്യേകതയാണ്

ഇന്ത്യയിലെ മറ്റു മേട്രോകൾ ക്ലോസ്ഡ് ലൂപ് സ്മാർട്ട് കാർഡുകൾ ഉപയോഗിക്കുമ്പോൾ കൊച്ചി മെട്രോക്കു വേണ്ടി ഓപ്പൺ ലൂപ് സ്മാർട്ട് കാർഡ് സംവിധാനം എന്തുകൊണ്ടു പരീക്ഷിച്ചുകൂടാ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്നു കെ.എം.ആർ.എൽ പ്രതിനിധി മറുനാടൻ മലയാളിയോട് പറഞ്ഞു. അതിനാൽ പുതിയ സ്മാർട്ട് കാർഡ് സിസ്റ്റം തുടങ്ങാൻ കൊച്ചി മെട്രോ തിരുമാനമെടുത്ത് അതിനുവേണ്ടി ടെണ്ടർ വിളിക്കുകയും ചെയ്തു. കേരളത്തിലെ പല ബാങ്കുകളും പങ്കെടുത്ത ടെണ്ടർ അവസാനം ഏറ്റവും ലാഭകരമായ ഓഫർ കൊടുത്ത ആക്‌സിസ് ബാങ്കിനു ലഭിക്കുകയായിരുന്നു.

ഇവർ മുന്നിൽ വച്ച കരാർ പ്രകാരം എൻട്രി കാർഡുമായി ബന്ധപ്പെട്ട പ്രാരംഭ നിക്ഷേപം മെട്രോക്കു വേണ്ടിവന്നില്ലെന്നു മാത്രമല്ല ഇതിന്റെ പത്തുവർഷത്തെ മെയിന്റനൻസും ഒപ്പം പ്രീമിയം ആയി 209 കോടി രൂപയും മെട്രോക്ക് ആക്‌സിസ് ബാങ്കിൽനിന്ന് ലഭിക്കുമെന്നും ഇതോടൊപ്പം ഇതിന്റെ മാത്രം പ്രവർത്തനത്തിനായി വകയിരുത്തിയ 120 കോടി രൂപ ലഭിച്ചു കഴിഞ്ഞതായും കെ.എം.ആർ.എൽ പറയുന്നു. രൂപത്തിലും ഭാവത്തിലും മറ്റൊരു മെട്രോക്കും കിടപിടിക്കാനാവാത്ത രൂപഭാവങ്ങളോടെ മാറുന്ന കൊച്ചി മെട്രോയാണ് ടിക്കറ്റ് സംവിധാനത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഇത്തരം സ്മാർട്ട്പദ്ധതി ഒരു മെട്രോയിൽ നടപ്പിലാകുന്നത്.

അതും പണം കുടുതൽ ചെലവാകാതെ ലാഭകരമായി നടപ്പിൽ വരുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത് വിജയം കണ്ടാൽ രാജ്യത്തെ മറ്റു മെട്രോ റെയിൽ സംവിധാനങ്ങൾക്ക് കൊച്ചി മെട്രോ മാതൃകയാകും എന്നത് ഉറപ്പ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP