Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും കൈയിലുള്ളത് നാമമാത്രമായ തുക; സ്വർണ്ണക്കടത്തും ലൈഫ് മിഷൻ വിവാദങ്ങളും പിടിച്ചു കുലുക്കുമ്പോൾ അതിവിശ്വസ്തനും മുഖ്യമന്ത്രിയെ കൈവിടുന്നു; ഡിസംബറിൽ കാലാവധി കഴിയാനിരിക്കെ ഇനി തുടരാനില്ലെന്നു തീരുമാനം; ലക്ഷങ്ങൾ ശമ്പളം കിട്ടിയിട്ടും കെ എം എബ്രഹാമിനും മതിയായി; കിഫ്ബിയിലേക്ക് പുതിയ മുഖത്തെ തേടി പിണറായി സർക്കാർ

ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും കൈയിലുള്ളത് നാമമാത്രമായ തുക; സ്വർണ്ണക്കടത്തും ലൈഫ് മിഷൻ വിവാദങ്ങളും പിടിച്ചു കുലുക്കുമ്പോൾ അതിവിശ്വസ്തനും മുഖ്യമന്ത്രിയെ കൈവിടുന്നു; ഡിസംബറിൽ കാലാവധി കഴിയാനിരിക്കെ ഇനി തുടരാനില്ലെന്നു തീരുമാനം; ലക്ഷങ്ങൾ ശമ്പളം കിട്ടിയിട്ടും കെ എം എബ്രഹാമിനും മതിയായി; കിഫ്ബിയിലേക്ക് പുതിയ മുഖത്തെ തേടി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയന്റെ വിശ്വസ്തനായി തുടർന്നിരുന്ന കിഫ്ബി സിഇഒ കെ.എം.എബ്രഹാം പദവി ഒഴിയുന്നതായി സൂചന. വരുന്ന ഡിസംബറിൽ കാലാവധി കഴിയാനിരിക്കെ കിഫ്ബിയിൽ ഇനി അദ്ദേഹം തുടരാൻ ഇടയില്ല. ഡിസംബർ കഴിഞ്ഞു താൻ തുടരുന്നില്ലെന്നു മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചതായാണ് വിവരം.

ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം.എബ്രഹാമിനു തുടർന്ന് കിഫ്ബി സിഇഒ ആയി കോൺട്രാക്റ്റ് നിയമനം നൽകുകയായിരുന്നു. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിനെ പിടിച്ചു കുലുക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും അദ്ദേഹത്തെ കൈവിടുന്നത്. ഇതോടെ കിഫ്ബിയിലേക്ക് പുതിയ മുഖത്തെ തേടുകയാണ് പിണറായി സർക്കാർ. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമാണ് കെ എം എബ്രഹാമിന്റെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിക്കൽ എന്നാൽ ലഭ്യമാകുന്ന വിവരം.

കുടുംബപരമായ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിലും കിഫ്ബിയെ പിടിച്ചുലച്ച വിവാദങ്ങൾ തന്നെയാണ് സ്ഥാനം ഒഴിയലിനു കാരണം എന്നാണ് സൂചനകൾ. ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ നാമമാത്രമായ തുകയേ കിഫ്ബിയിൽ ഉള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. പുതിയ ബജറ്റിൽ നിന്ന് 10,000 കോടി രൂപയുടെയെങ്കിലും പദ്ധതികൾ കിഫ്ബിക്കു മേൽ ഭാരമായി വന്നേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് കിഫ്ബി സിഇഒയുടെ സ്ഥാനമൊഴിയലും വരുന്നത്.

സർവീസ് ചട്ടങ്ങൾ കാറ്റിൽ പറത്തുന്ന നിയമനമായിരുന്നു കെ.എം.എബ്രഹാമിന്റെ കിഫ്ബി നിയമനം. ചീഫ് സെക്രട്ടറിയായിരിക്കെ വാങ്ങുന്നതിനേക്കാൾ കൂടുതൽ ശമ്പളം കിഫ്ബി സിഇഒയ്ക്ക് അനുവദിച്ചത് വിവാദമായിരുന്നു. കോൺട്രാക്റ്റ് നിയമനം ആകുമ്പോൾ പെൻഷനും കൈപ്പറ്റാം ശമ്പളവും കൈപ്പറ്റാം. എബ്രഹാമിന്റെത് കിഫ്ബിയിലെ കോൺട്രാക്റ്റ് നിയമനം ആയിരുന്നു. അതുകൊണ്ട് തന്നെ രണ്ടേമുക്കാൽ ലക്ഷത്തോളം രൂപയാണ് കിഎഫ്ബി സിഇഒ ആയിരിക്കെ കൈപ്പറ്റാൻ അദ്ദേഹത്തിനു സാധിച്ചത്.

സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നവർ അവസാനം വാങ്ങിയ ശമ്പളത്തിൽ നിന്ന് നിലവിലെ പെൻഷൻ കുറച്ച് വരുന്ന തുക മാത്രമേ ശമ്പളമായി കൈപ്പറ്റാവൂ എന്ന് സർക്കാർ ഉത്തരവുണ്ട്. കെ.എം.എബ്രഹാം അഡീഷണൽ ചീഫ് സെക്രട്ടറി ആയിരിക്കെയാണ് ഇത്തരം ഒരുത്തരവ് അദ്ദേഹം ഇറക്കിയത്. ഈ ഉത്തരവാണ് കിഎഫ്ബി സിഇഒ ആയപ്പോൾ അദ്ദേഹം തന്നെ ലംഘിച്ചത്. കെ എം എബ്രഹാമിന് അവസാനം ലഭിച്ച ശമ്പളം 2.25 ലക്ഷം രൂപയാണ്. ഇതിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ കുറച്ച ശേഷമുള്ള തുകമാത്രമേ വേതനമായി കൈപറ്റാൻ കഴിയുകയുള്ളൂ. എന്നാൽ കോൺട്രാക്റ്റ് നിയമനം ആയതിനാൽ പെന്ഷന് പുറമേ ശമ്പളവും അദ്ദേഹത്തിനു കൈപ്പറ്റാൻ കഴിഞ്ഞിരുന്നു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച ബോർഡാണ് കിഫ്ബി. അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.എന്നാൽ ഏറ്റെടുത്ത പദ്ധതികളെക്കാൾ വിവാദമാണ് കിഫ്ബിയെ ചൂഴ്‌സ്ന്നു നിന്നത്. കിഫ്ബി വലിയ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് വരുത്തിവെയ്ക്കുന്നതെന്നു ആരോപണമാണ് കിഫ്ബിക്ക് എതിരെ ഉയർന്നത്. കെ.എം എബ്രഹാമിന്റെ കാലത്തുള്ള മിക്ക കിഫ്ബി പദ്ധതികളും വിവാദമുണ്ടാക്കി. അതിലൊന്നാണ് മസാല ബോണ്ട് വിവാദം.

മസാല ബോണ്ട് വിവാദം:

കിഫ്ബിയെ ആരോപണമുനയിലാക്കിയതാണ് മസാല ബോണ്ട് ഇടപാടുകൾ. മസാല ബോണ്ടുകളിൽനിന്നുൾപ്പെടെ ഉയർന്ന പലിശക്ക് പണം സ്വീകരിച്ചത് കിഫ്ബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആരോപണമാണ് ഉയർന്നത്. മസാല ബോണ്ട് വഴി അന്താരാഷ്ട്ര വിപണിയിൽനിന്ന് കിഫ്ബി 2150 കോടി രൂപയാണ് സമാഹരിച്ചത്. ഇതിന് 9.723 ശതമാനമാണ് പലിശ. ഇതിന് പുറമെ 9.30 ശതമാനം പലിശയ്ക്ക് നബാർഡിൽനിന്ന് 565 കോടി രൂപയും 9.15 ശതമാനം പലിശയ്ക്ക് 1000 കോടി രൂപയും കിഫ്ബി സമാഹരിച്ചിട്ടുണ്ട്.

വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപത്തിൽനിന്ന് 180 കോടി രൂപ കിഫ്ബിക്ക് ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നു. ഏഴ് ശതമാനം പലിശയ്ക്കാണ് നിക്ഷേപം. കിഫ്ബിയെടുത്ത വായ്പകളുടെ പലിശ പണം വാങ്ങിയ കാലം മുതൽ നൽകി തുടങ്ങണം. സർക്കാരാണ് ഈ വായ്പകൾക്ക് ഗ്യാരണ്ടി നിൽക്കുന്നത്. അതുകൊണ്ട് തന്നെ പലിശ അടവ് മൂലം ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതായിരിക്കുമെന്നുമാണ് വിമർശനം ഉയർന്നത്. സിഎജി ഓഡിറ്റ് വിവാദവും കിഫ്ബിയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാക്കി.

സിഎജി ഓഡിറ്റ് വിവാദം:

കിഫ്ബി പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് ആരോപണം വന്നിരിക്കെ തന്നെയാണ് ഓഡിറ്റ് വിവാദം കിഫ്ബിയെ പിടിച്ചു കുലുക്കിയത്. കിഫ്ബിയിൽ സിഎജി ഓഡിറ്റിന് അനുമതി നൽകാതിരിക്കാൻ സർക്കാർ എടുത്ത തീരുമാനമാണ് വിവാദമായത്. ഇത് കിഫ്ബിയെ വിവാദത്തിന്റെ മുൾമുനയിൽ തന്നെ നിർത്തി. സിഎജിയുടെ സമഗ്ര ഓഡിറ്റ് നിക്ഷേപകരുടെ വിശ്വാസത്തെ തളർത്തുമെന്ന സർക്കാർ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഇത് സിഎജി തള്ളി കളഞ്ഞിരുന്നു. ഭീമമായ ഫണ്ട് സമാഹരിക്കുന്ന കിഫ്ബിയിൽ സാധാരണ ഓഡിറ്റിന് പരിമിതിയുണ്ടെന്നാണ് സിഎജി വ്യക്തമാക്കിയിരുന്നത്.

സർക്കാരിന്റെ ഈ നിലപാടിനെതിരെ നേരത്തെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിങ്ങിന് തയ്യാറാകാതെ അഴിമതിക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നാണ് ആരോപണം വന്നത്. വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ട്രാൻസ് ഗ്രിഡ് പദ്ധതിയുടെ നടത്തിപ്പിൽ പ്രതിപക്ഷം അഴിമതി ആരോപിച്ചു. കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും അഴിമതി ആരോപിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP