Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

49 ശതമാനം ഓഹരിയുള്ള ബ്രീട്ടീഷുകാരൻ മുഴവൻ തുകയും കൊടുത്ത് വാങ്ങിയ സ്ഥാപനം; പണം മുടക്കാതെ മുതലാളിയായത് 'അവതാരത്തിന്റെ' അമ്മായി അച്ഛൻ; രാജേഷ് കൃഷ്ണയുടെ ഭാര്യാ പിതാവിന്റെ സ്ഥാപന ലൈൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടത് ആർബിഐ; തമിഴ്‌നാട് നടപടി എടുത്തിട്ടും കേരളം മൗനത്തിൽ; ഫെമാ ലംഘനത്തെ വെള്ളപൂശാനോ മന്ത്രി റിയാസിന്റെ സന്ദർശനം?

49 ശതമാനം ഓഹരിയുള്ള ബ്രീട്ടീഷുകാരൻ മുഴവൻ തുകയും കൊടുത്ത് വാങ്ങിയ സ്ഥാപനം; പണം മുടക്കാതെ മുതലാളിയായത് 'അവതാരത്തിന്റെ' അമ്മായി അച്ഛൻ; രാജേഷ് കൃഷ്ണയുടെ ഭാര്യാ പിതാവിന്റെ സ്ഥാപന ലൈൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടത് ആർബിഐ; തമിഴ്‌നാട് നടപടി എടുത്തിട്ടും കേരളം മൗനത്തിൽ; ഫെമാ ലംഘനത്തെ വെള്ളപൂശാനോ മന്ത്രി റിയാസിന്റെ സന്ദർശനം?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; ഫെമാ ലംഘനത്തിൽ കുടുങ്ങിയ മാൻപവർ കൺസൾട്ടൻസി സ്ഥാപനത്തിൽ പൊതുമരാത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ സന്ദർശനം വിവാദത്തിൽ. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കണ്ടെത്തിയ തട്ടിപ്പിൽ പെട്ട ഈ സ്ഥാപനത്തിന്റെ ലൈസൻസ് കേരളം റദ്ദാക്കിയിട്ടില്ല. ഇതു കൊണ്ട് കൂടിയാണ് വിവാദം പുതിയ തലത്തിലെത്തുന്നത്.

ബ്രിട്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജേഷ് കൃഷ്ണയെന്ന ആളുടെ ഭാര്യാ പിതാവിന്റേതാണ് വിവാദ സ്ഥാപനം. മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രിയായ തോമസ് ഐസക്കും ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധം രാജേഷിനുണ്ട്. ഇതുകൊണ്ടാണ് കിങ്ഡം പ്രൊട്ടക്ഷൻ സർവ്വീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് കേരളത്തിൽ പ്രവർത്തിക്കാനാകുന്നത്. സംസ്ഥാന സർക്കാർ നിയന്ത്രണമുള്ള സ്ഥാപനങ്ങൾക്ക് വരെ സുരക്ഷാ ഉദ്യോഗസ്ഥരെ നൽകുന്ന കമ്പനിയാണ് ഇത്. കേരളത്തിലെ പല കേസുകളിലും ഇടനില നിൽക്കുന്ന 'അവതാരമാണ്' രാജേഷ് കൃഷ്ണയെന്ന ആരോപണവും സജീവമാണ്.

രാജേഷ് കൃഷ്ണയുടെ ഭാര്യയുടെ അച്ഛൻ അച്യുതൻനായരാണ് ഫെമാ നിയമലംഘനം നടത്തിയ കമ്പനിയുടെ പ്രധാന ഷെയർ ഹോൾഡർ. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിങ്ഡം സർവ്വീസ് ലിമിറ്റഡിന്റെ ഫ്രാഞ്ചൈസിയാണ് ഈ കമ്പനി. 50 ശതമാനം ഷെയറുകൾ അച്യുതൻ നായരുടെ പേരിലാണ്. 49 ശതമാനം ഷെയറുകൾ വിദേശ നിക്ഷേപകന്റേയും. യുകെക്കാരനായ ടെറൻസ് ബ്രാറ്റൺ ആണ് വിദേശ നിക്ഷേപകൻ. സെക്യൂരിറ്റി കമ്പനികളിലും മറ്റും 49 ശതമാനം ഷെയറുകൾ മാത്രമേ വിദേശിക്ക് സ്വന്തമാക്കാൻ കഴിയൂ. അതുകൊണ്ടാണ് അമ്പത് ശതമാനം ഷെയറുകൾ അച്യുതൻ നായർക്കുള്ളത്. കല്ലൂരിലെ റെജിക്ക് ഒരു ശതമാനം ഷെയറുമുണ്ട്.

മേജർ രഘുനാഥിന്റെ കൈയിലുണ്ടായിരുന്ന കമ്പനി വിലയ്ക്ക് വാങ്ങി പേരുമാറ്റിയതാണ് കിങ്ഡം എന്ന കമ്പനി. ഈ വാങ്ങലാണ് ഫെമാ കേസിന് ആധാരം. 50 ശതമാനം ഷെയറുകൾ അച്യുതൻ നായരുടെ പേരിലാണെങ്കിലും കമ്പനി വാങ്ങാനുള്ള തുക മുഴുവൻ നൽകിയത് ബ്രിട്ടീഷുകാരനാണ്. ഈ ഇടപാടിലെ പരാതിയാണ് ആർബിഐ പരിശോധിച്ചത്. കമ്പനിയോട് വിശദീകരണവും തേടി. എന്നാൽ അത് തൃപ്തികരമായിരുന്നില്ല. ഇതോടെ കമ്പനിയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. ഈ കമ്പനിക്ക് കേരളത്തിലും തമിഴ്‌നാട്ടിലും ശാഖകളുണ്ട്. അതുകൊണ്ട് തന്നെ കേരളത്തേയും തമിഴ്‌നാടിനേയും ഈ കമ്പനിയ്‌ക്കെതിരായ നടപടികൾ അനിവാര്യതയാണെന്ന് അവർ അറിയിച്ചു. ലൈസൻസ് റദ്ദാക്കണമെന്നതായിരുന്നു നിർദ്ദേശം.

തമിഴ്‌നാട് സർക്കാർ അത് അംഗീകരിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. എന്നാൽ കേരളം അതിൽ നടപടി എടുത്തില്ല. രാജേഷ് കൃഷ്ണന് സിപിഎമ്മിലുള്ള സ്വാധീനമാണ് ഇതിന് കാരണമെന്ന വിലയിരുത്തലുണ്ട്. ലോക കേരള സഭയിൽ അടക്കം രാജേഷ് കൃഷ്ണ അംഗമായിരുന്നു.അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഭരണകൂടം രാജേഷ് കൃഷ്ണന്റെ ഭാര്യാ പിതാവിന്റെ സ്ഥാപനത്തിനെതിരെ നടപടി എടുക്കാത്തത്. ഒരു കാശും മുടക്കാതെ എങ്ങനെയാണ് ഈ കമ്പനിയിൽ അച്യുതൻ നായർക്ക് 50 ശതമാനം ഷെയർ കിട്ടിയതെന്നതും ഉയരുന്ന ചോദ്യമാണ്. ഇത്തരത്തിലൊരു സ്ഥാപനത്തിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എത്തിയത്. കുസാറ്റിലെ സെക്യൂരിറ്റി നിയമങ്ങൾ ഈയിടെ ഈ സ്ഥാപനം സ്വന്തമാക്കിയിരുന്നു. ഇതിനെതിരെ സിഐടിയുവും സമരത്തിലാണ്.

ജീവനക്കാരും നിരവധി പരാതികൾ കൊടുത്തിട്ടുണ്ട്. ഇതിലെല്ലാം ഗരുതരമായ ആരോപണങ്ങളുണ്ട്. ഈ തൊഴിൽ പ്രശ്‌നങ്ങളിലും സർക്കാർ ഇടപെടൽ ഇല്ല. ഇതിനൊപ്പമാണ് മന്ത്രി സ്ഥാപനത്തിൽ എത്തിയ ചിത്രങ്ങൾ വൈറലാകുന്നത്. ഈ സ്ഥാപനത്തിന്റെ ഫെമാ ലംഘനത്തെ വെള്ളപൂശാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് എത്തിയതെന്ന വാദവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP