1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

മൊഴിയിൽ കുറ്റമെല്ലാം സമ്മതിച്ചു; ന്യായീകരണത്തിന് കള്ളവും പറഞ്ഞു; എല്ലാമറിഞ്ഞിട്ടും തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്; കിംസ് അദ്ധ്യാപിക ഉൾപ്പെട്ട വ്യാജ റിക്രൂട്ട്‌മെന്റ് കേസിൽ പൊലീസ് ഒത്തു കളിച്ചതിന്റെ തെളിവ് പുറത്ത്‌

September 17, 2015 | 10:28 AM IST | Permalink



മൊഴിയിൽ കുറ്റമെല്ലാം സമ്മതിച്ചു; ന്യായീകരണത്തിന് കള്ളവും പറഞ്ഞു; എല്ലാമറിഞ്ഞിട്ടും തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്; കിംസ് അദ്ധ്യാപിക ഉൾപ്പെട്ട വ്യാജ റിക്രൂട്ട്‌മെന്റ് കേസിൽ പൊലീസ് ഒത്തു കളിച്ചതിന്റെ തെളിവ് പുറത്ത്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിംസ് നേഴ്‌സിങ് കോളേജിലെ അസിസന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്‌സിന്റെ മൊഴിയിലെ കള്ളത്തരങ്ങൾ വ്യക്തമായിട്ടും നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ് പൊലീസ് നേരിട്ട് അട്ടിമറിച്ചെന്ന് ആക്ഷേപം. ലിജേഷ് ജോയി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണം പ്രതിക്ക് മാത്രം അനുകൂലമായെന്നാണ് സൂചന. കേസിൽ പ്രതിയായ സ്റ്റാലിൻ ലെയ്‌സിന്റെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ലിജേഷ് ജോയിയുടെ പരാതിയെല്ലാം ശരിവയ്ക്കുന്ന മൊഴി പ്രതിയിൽ നിന്ന് പൊലീസിന് കിട്ടിയിട്ടും കേസ് അട്ടിമറിക്കുകയായിരുന്നു.

കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്‌സിന് വ്യാജ റിക്രൂട്ട്‌മെന്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിവുകൾ സഹതം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. അംഗീകാരമില്ലാത്ത ഏജൻസിക്ക് വേണ്ടി സ്റ്റാലിൻ ലെയ്‌സ് ആളുകളെ റിക്രൂട്ട്‌മെന്റ് മാഫിയയ്ക്ക് വേണ്ടി സ്വാധീനിക്കുന്നുവെന്നായിരുന്നു സൂചന. നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾ സർക്കാർ ഏജൻസി വഴിയേ പാടുള്ളൂവെന്ന കേന്ദ്ര സർക്കാർ നയം നിലനിൽക്കെയാണ് കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റിന്റ് പ്രൊഫസറുടെ വഴിവിട്ട നീക്കങ്ങൾ പുറത്തായത്. പരസ്യമായി തന്നെ നടക്കുന്ന നിയമലംഘനം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടു വന്നിട്ടും ഒരു ഫലവുമുണ്ടായില്ലെന്നാണ് പൊലീസ് അന്വേഷണത്തിലെ മെല്ലപോക്ക് സൂചിപ്പിക്കുന്നത്. സ്റ്റാലിൻ ലെയ്‌സിന്റെ മൊഴി എഴുതി വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു പൊലീസ്. തികച്ചും സത്യവിരുദ്ധമായ പലതും ആ മൊഴിയിലുണ്ടായിരുന്നു. എന്നിട്ടും പൊലീസ് കേസ് എടുക്കാൻ മെനക്കെടുന്നില്ല. കിംസ് മാനേജ്‌മെന്റുമായി അടുത്ത ബന്ധമുള്ള അദ്ധ്യാപികയ്ക്കായി ഒത്തുകളി സജീവമാണെന്നാണഅ ഇത് വ്യക്തമാക്കുന്നത്.

അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്‌സിന്റെ മൊഴി ഇങ്ങനെയാണ്.- തന്റെ സഹോദരി ഭർത്താവു ദുബായിൽ ആണെന്നും അങ്ങനെ ആണ് വിദേശ രാജ്യത്തെ ജോലി ഒഴിവിനെ കുറിച്ച് അറിഞ്ഞതെന്നും മാർച്ച് 26ാം തിയതി അത് ഷെയർ ചെയ്തു എന്നുമാണ് പറയുന്നത്. എന്നാൽ മാർച്ച് 12ാം തിയതിക്ക് ശേഷം നേഴ്‌സിങ് മേഖലയിലെ വിദേശ റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസി വഴി മാത്രമേ പാടുള്ളൂ എന്നാണ് ചട്ടം. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് തന്നെ ഇത് വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്റ്റാലിൻ ലെയ്‌സ് നൽകിയ ഈ മൊഴിയിൽ നിന്ന് തന്നെ മാർച്ച് 12ാം തിയതി നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷവും വിദേശത്തേക്ക് നേഴ്‌സുമാരെ കൊണ്ട് പോകാൻ ശ്രമം നടന്നു എന്ന് വ്യക്തം ആണ്. ഇതിൽ നിന്ന് തന്നെ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ തട്ടിപ്പ് വ്യക്തം ആയിട്ടും തെളിവില്ല എന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയതെന്നാണ് സൂചന.

പരാതിക്കാരനായ ലിജേഷ് ജോയി നൽകിയത് മെയ്‌ ആറിനിട്ട പോസ്റ്റിനെ കുറിച്ചായിരുന്നു. സ്‌കീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്. ഇതിനൊപ്പം സ്റ്റാലിൻ ലെയ്‌സുമായി ഫെയ്‌സ് ബുക്കിൽ നടത്തിയ സംഭാഷണവും ഉണ്ടായിരുന്നു. പ്രതിയിൽ നിന്ന് മൊഴിയെടുക്കുമ്പോൾ പൊലീസ് ഈ വസ്തുതയൊന്നും ചോദിച്ചില്ല. മറിച്ച് പ്രതി പറഞ്ഞതു മാത്രം എഴുതിയെടുത്ത് കേസ് ഒതുക്കി തീർത്തെന്നാണ് ആക്ഷേപം. ഈ പോസ്റ്റിൽ സ്റ്റാലിൻ ലെയ്‌സ് നൽകിയ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസി ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമായിരുന്നു. വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് കേന്ദ്രസർക്കാർ നിയമംമൂലം നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം നടന്ന കള്ളക്കളിയാണ് ഇതിലൂടെ പുറത്തുവന്നത്.

ദുബായ് സർക്കാർ ആശുപത്രിയിൽ ആളെ ആവശ്യമുണ്ടെന്നായിരുന്നു സ്റ്റാലിൻ ലെയ്‌സിന്റെ പോസ്റ്റ്. മെയ് ആറിനായിരുന്നു ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. ബിഎസ്എസി നേഴ്‌സിങ് ബിരുദമുള്ള മൂന്നവർശം എക്‌സ്പീരിയൻസുള്ളവർക്കാണ് സാധ്യതയെന്നാണ് പോസ്റ്റിട്ടത്. സ്‌കൈപ് വഴി അഭിമുഖ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ടവരുടെ സൈറ്റ് വിലാസം നൽകി. ഫോൺ നമ്പറുകളുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് സ്റ്റാലിൻ ലെയ്‌സ് ഇട്ടത്. ഈ ചതിക്കുഴിയിൽ നിരവധി പേർ വീണു. രജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകി ജോലിക്ക് കൊണ്ടു പോകുമെന്നായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതനുസരിച്ച് പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചവരാണ് കുടുങ്ങിയത്.

കിംസിലെ ടീച്ചർ മെയ് ആറിനന് പോസ്റ്റ് ഇട്ടപ്പോൾ തന്നെ നേഴ്‌സിങ് റിക്രൂട്ടമെന്റുമായി ബന്ധപ്പെട്ട് ശക്തമായ ചട്ടങ്ങൾ കേന്ദ്ര സർക്കാർ രൂപീകരിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് നേഴ്‌സ് മാര്ക്ക് സർക്കാർ അധീനതയിൽ ഉള്ള 3 ഏജൻസി വഴി മാത്രമേ പോവാൻ സാധിക്കു എന്ന് അവരെ അറിയിച്ചു. നേഴ്‌സ് മാർക്ക് പുതിയ നിയമം അനുസരിച്ച് പോവാൻ സാധിക്കില്ല എന്നുള്ള നിയമം അറിഞ്ഞിട്ടാണോ ഇപ്പ്രകാരം തട്ടിപ്പ് എന്നറിയാൻ ടീച്ചറോട് തന്നെ പലരും കാര്യങ്ങൾ തിരികത്കി. അപ്പോൾ നമ്മുടെ സർക്കാർ അല്ലെ അത് നടന്നത് തന്നെ എന്ന് പറഞ്ഞു ഫേസ്‌ബുക്കിലൂടെ മറുപടിയും ടീച്ചർ നൽകി. വിദേശ തെക്ക് നേഴ്‌സ് മാരെ സ്വകാര്യ മേഖലയിലൂടെ അനുവദിക്കില്ല എന്ന നിയമം ഉള്ളതിനാൽ ഈ ഏജൻസി യെ പറ്റി കൂടുതൽ അന്വേഷിച്ചു. കേന്ദ്ര വിദേശ മന്ദ്രലയത്തിൽ നിന്നും ഈ ഏജൻസി ക്ക് വിദേശ കാര്യാ മന്ദ്രലായ ലൈസൻസ് ഇല്ല എന്ന് മറുപടി ലഭിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിക്കും ഇതേ കുറിച്ച് ഒരു വിവരവുമില്ല. ഇതോടെയാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം മറനീക്കി പുറത്തുവന്നത്.

മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്‌സ് എന്ന ഏജൻസിയുമായി ബന്ധപ്പെടാനായിരുന്നു സ്റ്റാലിൻ ലെയ്‌സിന്റെ നിർദ്ദേശം. ഇതനുസരിച്ച് വിളിച്ചവരിൽ പലരും ചതിയിൽപ്പെട്ടു. കിംസ് നേഴ്‌സിങ് കോളേജിലെ ടീച്ചറുടെ നിർദ്ദേശ പ്രകാരം രജിസ്‌ട്രേഷൻ ചാർജ്ജ് എത്രയാകുമെന്ന് ചോദിച്ച് വിളിച്ചവരിൽ പലരും തുക കേട്ട് ഞെട്ടി. അഞ്ച് ലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണ്. ഇരുപതിനായിരം രൂപയിൽ കൂടുതൽ തുക വാങ്ങാൻ പാടില്ലെന്നായിരുന്നു മുൻ നിയമം. ഇത് തെറ്റിച്ചതിനാണ് ഉതുപ്പ് വർഗ്ഗീസ് അടക്കമുള്ളവർ നിയമ നടപടി നേരിടുന്നത്. ഇത്തരത്തിൽ കോടികൾ സംമ്പാദിച്ച ഉതുപ്പ് വർഗ്ഗീസിന്റെ മാതൃകയാണ് മംഗലാപുരത്തെ ഏജൻസിയും പിന്തുടരുന്നത്. വിശ്വാസ്യത ഉറപ്പാക്കാൻ നേഴ്‌സിങ് അദ്ധ്യാപകരെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർക്ക് ഇനി നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത.

ഒരു ജോലിക്കും വിദേശത്തേക്ക് ആളെ കൊണ്ടു പോകാനുള്ള യോഗ്യത മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്‌സ് എന്ന ഏജൻസിക്കില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. വിദേശത്തേക്ക് ജോലി വാഗ്ദനം നല്കി ഇവർ നൽകിയ പരസ്യത്തിലെ ലൈസൻസ് നമ്പർ മറ്റൊരു സ്ഥാപനത്തിന്റേതാണ്. കേരളത്തിലെ മറ്റൊരു ഏജൻസിയുടെ ലൈസൻസ് നമ്പർ ആയിരുന്നു അത്. പത്ര പരസ്യത്തിൽ ലൈസൻസ് നമ്പർ നിർ്ബന്ധം ആയതിനാൽ ആണ് ഇത്തരം മറ്റൊരു ഏജൻസി യുടെ നമ്പർ ഈ സ്ഥാപനം ഉപയോഗിച്ചത്. മറ്റൊരു ഏജൻസി യുടെ ലൈസൻസ് നമ്പർ ഉപയോകിച്ച് പരസ്യം നല്കാൻ ആവില്ല എന്ന് ചട്ടം നിലനിൽക്കെയായിരുന്നു ഇത്. ഇതോടെയാണ് കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്‌സിന്റെ നേതൃത്വത്തിൽ നടന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പിന്റെ യാഥാർത്ഥ രൂപം പുറത്തുന്നത്. നേഴ്‌സിങ് ജോലിക്ക് മാത്രമല്ല, മറ്റ് സാധാരണ ജോലിയിലേക്കും വാഗ്ദാനങ്ങൾ നൽകി പാവപ്പെട്ടവരിൽ കാശ് തട്ടുന്ന സംഘമാണ് ഇവർ. ഈ കേസാണ് പൊലീസ് സ്റ്റാലിൻ ലെയ്‌സിന്റെ മൊഴിയിൽ വിശ്വാസ്യത അർപ്പിച്ച് എഴുതി തള്ളുന്നത്.

നേഴ്‌സിങ് റിക്രൂട്ട്‌മെന്റിൽ മംഗലാപുരത്തെ ഏജൻസി നടത്തുന്ന തട്ടിപ്പ് വ്യക്തം ആയതിനാൽ ബന്ധപ്പെട്ടവർ വിഷയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധിയിൽ കൊണ്ടുവന്നു. മുഖ്യമന്ത്രി വിഷയത്തിൽ അന്വേഷണത്തിനായി തിരുവനതപുരം മെഡിക്കൽ കോളേജ് സർക്കിൾ ഇന്‌സ്‌പെക്ടറെ ചുമതലപ്പെടുത്തി. കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ഫെയ്‌സ് ബുക്കും മറ്റും പരിശോധിച്ചാൽ തന്നെ പ്രാഥമികമായ തെളിവുകൾ ലഭിക്കും. നേഴ്‌സിങ് റിക്രൂട്ട്‌മെന്റിന് നിരോധനമുള്ളതിനാൽ ഈ ഒറ്റ തെളിവുപയോഗിച്ച് തന്നെ റിക്രൂട്ട്‌മെന്റ് മാഫിയയ്ക്ക് എതിരെ നടപടിയുമെടുക്കാം. എന്നാൽ പൊലീസ് അത് ഇതുവരെയും ചെയ്തില്ല. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെ അദ്ധ്യാപികയുടെ മൊഴിയെടുത്ത് എല്ലാം എഴുതി തള്ളുകയായിരുന്നുവെന്നാണ് ആക്ഷേപം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
പലവട്ടം ആവർത്തിച്ചിട്ടും മലയാളികൾക്ക് മടുക്കുന്നില്ല അർദ്ധരാത്രിയിൽ വേഷം മാറി മുടക്കോഴി മല കയറി കൊടി സുനിയെ സാഹസികമായി കീഴടക്കിയ കഥ; ടിപി വധക്കേസിലും കനകമല ഐസിസ് കേസിലും സ്വർണക്കള്ളക്കടത്ത് കേസിലും കാട്ടിയ മികവ് എങ്ങനെ മറക്കും? സിപിഎമ്മിന്റെ കണ്ണിലെ കരടെങ്കിലും അമിത് ഷായുടെ കണ്ണിൽ മിടുമിടുക്കൻ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ സമ്മാനിച്ചപ്പോൾ എൻഐഎയിലെ എ.പി.ഷൗക്കത്തലി തിളങ്ങുന്നതിന് പിന്നിൽ
സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റിൽ; മൊഴിയെടുത്തത് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ; വ്യക്തത വരുത്തിയത് സംസ്ഥാനത്തിന്റെ അറിവോടെ നയതന്ത്രബാഗുകൾ എത്രതവണ എത്തിയെന്ന്; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ വിതരണം ചെയ്തതിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്; രണ്ടുവർഷത്തിനുള്ളിൽ എത്ര നയതന്ത്ര ബാഗേജുകൾ വന്നുവെന്ന് അറിയിക്കണം; പ്രതികളുടെ ഫോൺ ഡീറ്റേയ്ൽസ് നൽകാത്തതിന് ബിഎസ്എൻഎല്ലിനും നോട്ടീസ്
മതഗ്രന്ഥങ്ങൾ എത്തിക്കാൻ പാടില്ലെന്ന് ഡിപ്ലോമാറ്റിക് റൂൾസ് ഉണ്ട്; നയതന്ത്രജ്ഞർ ഉൾപ്പെടെ ആർക്കും മതഗ്രന്ഥ ഇറക്കുമതിക്ക് അനുമതിയില്ല; ജലീൽ ഖുറാൻ എത്തിയെന്ന് പറയുന്നത് ഡിപ്ലോമാറ്റിക് വഴിയിൽ തന്നെ; മന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; രാഷ്ട്രീയ നേതൃത്വം കുറുക്കു വഴി എടുക്കുമ്പോൾ ബ്രൂറോക്രസി ശ്രദ്ധിക്കണം; ബ്യൂറോക്രസിയിലെ ഗുരുതര പിഴവുകളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം; ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ടി.പി.ശ്രീനിവാസൻ മറുനാടനോട്
ചാരകേസ് ബൂമറാംഗ് ആയപ്പോൾ നൈസായി ദേശാഭിമാനി കൈകഴുകി; എല്ലാം മനോരമയുടെ തലയിൽ എടുത്തു വച്ചു; ഏതെങ്കിലും സംഭവം ക്ലിക്ക് ആയാൽ ക്രഡിറ്റ് അടിച്ചുമാറ്റാൻ ഒരു മടിയുമില്ല; വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം; രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള സിപിഎമ്മിന്റെ ഹീനമായ ആക്രമണങ്ങൾ ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണോ? വി.ടി.ബൽറാമിന്റെ പോസ്റ്റ്
തൊട്ടാൽ പൊട്ടുന്ന മതവികാരവുമായി സദാ സംഘർഷപൂരിതമായ ഒരു മനസ്സുമായി ജീവിക്കുന്നവർക്ക് ഒരു പോസ്റ്റ് പോലും കലാപകാരണമാകുന്നുവെന്ന് ബാംഗ്ലൂർ കാണിക്കുന്നു; ആരോ ഒരാൾ ചെയ്ത ചെറിയ ഒരു തെറ്റിന്റെ പേരിൽ ഒരു തെരുവു മുഴുവൻ അക്രമിക്കാനിറങ്ങുന്നവരുടെ മനോവികാരം എന്താണ്? മതേതര സമൂഹത്തിൽ ജോസഫെന്ന ഒരു പ്രൊഫസറുടെ ജീവിതം നേർക്കാഴ്ചയായി മുന്നിലുള്ളപ്പോൾ ബാംഗ്ലൂർ വരെ എന്തിനു പോകണം? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വീണ്ടും ഞെട്ടിച്ച് കൂടത്തായി ഹീറോ കെ.ജി.സൈമൺ; ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ഡമ്മി പരീക്ഷണവുമായി പൊലീസ്; പരിശോധിച്ചത് മത്തായി സ്വയം ചാടിയതോ അതോ ആരെങ്കിലും എടുത്തിട്ടതോയെന്ന്; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും മൃതദേഹം എടുത്ത ഫയർഫോഴ്സും സാക്ഷിയായി; കേസിൽ നീതി തേടി മത്തായിയുടെ കുടുംബം സത്യാഗ്രഹം തുടരുന്നു
നിഷ പുരുഷോത്തമനും കമലേഷും പ്രജുലയും അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് എതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ അപകീർത്തികരവും അവഹേളനപരവും ലൈംഗിക ചുവയുള്ളതും; കമലേഷും പ്രജുലയും സമർപ്പിച്ച സ്‌ക്രീൻ ഷോട്ടിൽ ഐടി നിയമപ്രകാരം പ്രഥമദൃഷ്ട്യാ കുറ്റം കാണുന്നില്ലെങ്കിലും പ്രാഥമികാന്വേഷണം നടത്തി ആവശ്യമെങ്കിൽ കേസെടുക്കും; ഡിജിറ്റൽ തെളിവുകൾക്കായി അന്വേഷണം തുടരുമെന്നും ഡിഐജിയുടെ റിപ്പോർട്ട്
അധികാരവും ആൾബലവും ഉപയോഗിച്ച് സൈബർ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവർ നിയന്ത്രിക്കുന്ന സർക്കാരുമാണ്;എതിർക്കുന്നവരെയൊക്കെ പട്ടാപ്പകൽ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സിപിഎമ്മുകാർ; ഗുണ്ടായിസത്തിന്റെ ഡിജിറ്റൽ രൂപമാണ് പോരാളി ഷാജിമാരിലൂടെ സിപിഎം ഇപ്പോൾ നടപ്പാക്കുന്നതെന്ന് ചുരുക്കം; ആദ്യം അകത്തിടേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ; രൂക്ഷവിമർശവുമായി വി മുരളീധരൻ
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും