Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇൻവെസ്റ്റ്മെന്റ് മാേനജ്‌മെന്റ് പോളിസി പ്രകാരം കിഫ്ബി നിക്ഷേപിച്ചത് 207 കോടി രൂപ; ട്രിപ്പിൾ എ റേറ്റഡ് ഉള്ള സ്വകാര്യ ബാങ്കിലെ നിക്ഷേപം പിൻവലിച്ചത് റേറ്റിങ് മാറിയെന്ന് തിരിച്ചറിഞ്ഞ ഉടനെ; അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കുള്ള പണം സ്വകാര്യ മേഖലയിൽ നിക്ഷേപിക്കുന്നത് വമ്പൻ റിസ്‌ക്; ഇത്തവണ കിഫ്ബി വിവാദം ഒഴിവാക്കുന്നത് കൃത്യസമയത്ത് പണം തിരിച്ചടെത്തതിനാൽ; നിഷ്‌ക്രിയ ആസ്തിയും കിട്ടാക്കടവും കാരണം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന യെസ് ബാങ്കിൽ നിന്നും കേരളം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇൻവെസ്റ്റ്മെന്റ് മാേനജ്‌മെന്റ് പോളിസി പ്രകാരം കിഫ്ബി നിക്ഷേപിച്ചത് 207 കോടി രൂപ; ട്രിപ്പിൾ എ റേറ്റഡ് ഉള്ള സ്വകാര്യ ബാങ്കിലെ നിക്ഷേപം പിൻവലിച്ചത് റേറ്റിങ് മാറിയെന്ന് തിരിച്ചറിഞ്ഞ ഉടനെ; അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കുള്ള പണം സ്വകാര്യ മേഖലയിൽ നിക്ഷേപിക്കുന്നത് വമ്പൻ റിസ്‌ക്; ഇത്തവണ കിഫ്ബി വിവാദം ഒഴിവാക്കുന്നത് കൃത്യസമയത്ത് പണം തിരിച്ചടെത്തതിനാൽ; നിഷ്‌ക്രിയ ആസ്തിയും കിട്ടാക്കടവും കാരണം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന യെസ് ബാങ്കിൽ നിന്നും കേരളം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി സർക്കാർ രൂപീകരിച്ച കിഫ്ബിയിലേക്ക് ഒഴുകിയെത്തിയ ഫണ്ടിൽ നിന്ന് നഷ്ടപ്പെടുമായിരുന്ന 207 കോടി രൂപ കിഫ്ബിക്ക് തിരികെ ലഭിച്ചത് തലനാരിഴയ്ക്ക്. ഇപ്പോൾ തകർച്ചയെ അഭിമുഖീകരിക്കുന്ന യെസ് ബാങ്കിൽ കഴിഞ്ഞ ഒക്ടോബർ വരെ 207 കോടി രൂപ കിഫ്ബി നിക്ഷേപിച്ചിരുന്നു. യെസ് ബാങ്കിന്റെ തകർച്ചകൾ വരുന്ന വാർത്തകളറിഞ്ഞു ഈ നിക്ഷേപം കഴിഞ്ഞ ഒക്ടോബറിൽ കിഫ്ബി പിൻവലിക്കുകയായിരുന്നു.

യെസ് ബാങ്ക് പ്രവർത്തനങ്ങളിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് എംഡിയും സിഇഒ യുമായ റാണാ കപൂറിനോട് സ്ഥാനം ഒഴിയാൻ കഴിഞ്ഞ സെപ്റ്റംബറിൽ ആർബിഐ ആവശ്യപ്പെട്ടിരുന്നു. യെസ് ബാങ്ക് പ്രതിസന്ധിയിലാണ് എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ വ്യക്തമായിരുന്നു. സെപ്റ്റംബറിൽ ഇത്തരം വാർത്തകൾ വന്ന പാശ്ചാത്തലത്തിൽ കിഫ്ബി വ്യക്തമാക്കുന്ന പ്രകാരം ഒക്ടോബറിലാണ് നിക്ഷേപം പിൻവലിച്ചിരിക്കുന്നത്. യെസ് ബാങ്കിലെ നിക്ഷേപം പിൻവലിക്കപ്പെട്ടെങ്കിലും കിഫ്ബി നിക്ഷേപങ്ങൾ പൂർണമായും സ്വകാര്യ ബാങ്കുകളിലാണ് എന്ന വസ്തുതതയാണ് വെളിയിൽ വരുന്നത്.

കിഫ്ബി ഇൻവെസ്റ്റ്മെന്റ് മാേനജ്‌മെന്റ് പോളിസി പ്രകാരമാണ് ഈ തുക യെസ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ട്രിപ്പിൾ എ റെറ്റഡ് ആയ സമയത്താണ് യെസ് ബാങ്കിൽ ഇത്രയും കോടി രൂപ കിഫ്ബി നിക്ഷേപിച്ചിരുന്നത്. പക്ഷെ പിന്നീട് ചേർന്ന യോഗത്തിൽ ഈ തുക പിൻവലിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് കിഫ്ബി അധികൃതർ മറുനാടനോട് വെളിപ്പെടുത്തിയത്. യെസ് ബാങ്കിൽ പണം നിക്ഷേപിക്കുന്ന സമയത്ത് ഇൻവെസ്റ്റ്മെന്റ് മാനെജ്‌മെന്റ് കമ്മറ്റി അപ്പ്രൂവൽ ഈ യെസ് ബാങ്കിലുള്ള നിക്ഷേപത്തിനുണ്ടായിരുന്നു. പണം നിക്ഷേപിച്ച ശേഷം റേറ്റിങ് മാറി. ഈ കാര്യങ്ങൾ നിരീക്ഷിച്ച ശേഷം ഒക്ടോബറിൽ പണം പിൻവലിച്ചു എന്നാണ് കിഫ്ബി അധികൃതർ പറഞ്ഞത്. ട്രിപ്പിൾ എ റേറ്റഡ് ഉള്ള ബാങ്കുകളിലാണ് കിഫ്ബി നിക്ഷേപം ഉള്ളത് എന്നാണ് കിഫ്ബി അധികൃതരുടെ പ്രതികരണം. ഏറ്റവും ബെസ്റ്റ് റേറ്റിംഗുള്ള ഏത് ബാങ്കിൽ വേണമെങ്കിലും പണം നിക്ഷേപിക്കാൻ കിഫ്ബിക്ക് അവകാശമുണ്ടെന്നാണ് കിഫ്ബി വ്യക്തമാക്കുന്നത്. ഇപ്പോൾ സ്വകാര്യ ബാങ്കുകളിലുള്ള നിക്ഷേപങ്ങൾ മുഴുവൻ . ട്രിപ്പിൾ എ റേറ്റഡ് പ്രകാരമാണ്-കിഫ്ബി അധികൃതർ വിശദീകരിക്കുന്നു.

നിഷ്‌ക്രിയ ആസ്തിയും കിട്ടാക്കടവും കാരണം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ബാങ്കാണ് യെസ് ബാങ്ക്. തകർച്ച അഭിമുഖീകരിക്കുന്നതിനാൽ ധനമന്ത്രാലയം മോറട്ടോറിയം പ്രഖ്യാപിച്ച ബാങ്കാണ് ഇത്. ഈ ബാങ്കിൽ കിഫ്ബിയുടെ നിക്ഷേപം വന്നാൽ അത് പിൻവലിക്കുക നിലവിലെ അവസ്ഥയിൽ അസാധ്യമാകുമായിരുന്നു. തലനാരിഴയ്ക്ക് ഉള്ള രക്ഷപ്പെടൽ തന്നെയാണ് കിഫ്ബി നടത്തിയിരിക്കുന്നത്. അല്ലെങ്കിൽ 207 കോടി രൂപയിലേറെ ഇനി എങ്ങിനെ പിൻവലിക്കാൻ കഴിയുമെന്നു ചോദ്യം ഉയരുമായിരുന്നു. ന്നാ യെസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതിമാസം ഇനി പരാമവധി പിൻവലിക്കാവുന്ന തുക 50000 രൂപയാക്കി റിസർവ് ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരുത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിന് നിയന്ത്രണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ കിഫ്ബി നിക്ഷേപം മുഴുവൻ ഉള്ളത് സ്വകാര്യ ബാങ്കുകളിലാണെന്ന് വ്യക്തമായിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളെ പൂർണമായും അവഗണിച്ചാണ് കിഫ്ബി യെസ് ബാങ്കിൽ ഉൾപ്പെടെ സ്വകാര്യ ബാങ്കുകളിൽ മാത്രം നിക്ഷേപം നടത്തിയ കാര്യം വെളിയിൽ വന്നിരിക്കുന്നത്. പക്ഷെ അതിനു കിഫ്ബി നിയമ പ്രകാരം അനുമതിയുണ്ട് എന്നാണ് കിഫ്ബി തന്നെ വ്യക്തമാക്കുന്നത്.

സംസ്ഥാന സർക്കാരിനു ലഭിക്കുന്ന മോട്ടോർ സെസിന്റെ അമ്പത് ശതമാനവും പോകുന്നത് കിഫ്ബിയിലാണ്. ഒരു ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ നൽകുന്ന തുകയുടെ ഒരു രൂപയും പോകുന്നത് ഇതേ കിഫ്ബിയിലാണ്. അതായത് ടാക്‌സ് ഇനത്തിൽ സംസ്ഥാന സര്ക്കാരിലേക്ക് പ്രവഹിക്കുന്ന പണത്തിന്ന്‌റെ ഒരു വലിയ പങ്കും പ്രവഹിക്കുന്നത് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി സർക്കാർ രൂപീകരിച്ച ഈ കിഫ്ബിയിലേക്ക് തന്നെ. ഇങ്ങനെ വിവിധ വകുപ്പുകളിൽ നിന്ന് ടാക്‌സ് ഇനത്തിൽ ഒഴുകുന്ന കോടികൾ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപമായാണ് മാറുന്നത്. നികുതിപ്പണം നിക്ഷേപിക്കാൻ പൊതുമേഖലാ ബാങ്കുകൾ കാത്ത്‌കെട്ടിക്കിടക്കുമ്പോൾ തന്നെയാണ് ഇതെല്ലാം ഒഴിവാക്കി കിഫ്ബി റേറ്റിങ് നോക്കി സ്വകാര്യ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നത്.

കിഫ്ബിയിലേക്ക് ദിനം പ്രതിയെന്നോണം ഒഴുകിയെത്തിയ കോടികൾ നിക്ഷേപിക്കുന്നതിന്റെ കണക്ക് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത് ഇങ്ങനെ: ഇൻഡസ് ഇൻഡ് ബാങ്കിൽ 166 കോടി രൂപ. ഐസിസിയിൽ 377 കോടി രൂപ, എച്ച്ഡിഎഫ്‌സിയിൽ 370 കോടി രൂപ, ആക്‌സിസ് ബാങ്കിൽ 390 കോടി രൂപ. ഈ ലിസ്റ്റിൽ ഒരു പൊതുമേഖലാ ബാങ്ക് പോലുമില്ല. രാജ്യത്തിന്റെ സ്വന്തം ബാങ്കായ എസ്‌ബിഐയെയും കനറാ ബാങ്കിനെയും പുറത്തിരുത്തിയാണ് ഇത്രയും കോടികൾ സ്വകാര്യ ബാങ്കുകളിൽ കിഫ്ബി നിക്ഷേപിച്ചത്. സ്ഥിരം നിക്ഷേപമല്ലാതെ സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ കണക്ക് വേറെയും കിഫ്ബി തന്നെ നൽകുന്നു. ഇത്തരം നിക്ഷേപവും സ്വകാര്യ ബാങ്കുകളിൽ തന്നെ. ആ കണക്കുകൾ ഇങ്ങനെ: കൊടക് മഹീന്ദ്ര ബാങ്കിൽ 25 കോടി രൂപ, എച്ച്ഡിഎഫ്‌സി ബാങ്കിൽ 116 കോടി രൂപ, , ആക്‌സിസ് ബാങ്കിൽ 14000 കോടി രൂപ. സ്വീപ് അക്കൗണ്ട് ആയി കൊടക് മഹീന്ദ്ര ബാങ്കിലും 429 കോടി രൂപ, ഡെബിറ്റ് ആയി ആക്‌സിസ് ബാങ്കിൽ 104 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളെ പൂർണമായും ഒഴിവാക്കിയാണ് ഇത്തരത്തിൽ ഉള്ള നിക്ഷേപങ്ങൾ നടക്കുന്നത്.

സിഎജി ഓഡിറ്റിനു കിഫ്ബി വിധേയമാണ് എന്നാണ് വിവരാവകാശ പ്രകാരം കിഫ്ബി നൽകുന്ന മറുപടി. നികുതി വരുമാനത്തിൽ നിന്ന് കിഫ്ബിയിലേക്ക് ഒഴുകുന്ന കോടികൾ ഒഴുകുന്നത് സ്വകാര്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപമായാണ് മാറുന്നത്. പൊതുമേഖല ബാങ്കുകൾക്കാണ് സാധാരണ സ്ഥിരനിക്ഷേപം നടത്തുമ്പോൾ സർക്കാർ സ്ഥാപനങ്ങൾ മുൻഗണന നൽകുക. പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപത്തിന് ശേഷം മാത്രമാണ് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപം പരിഗണിക്കുക. ഇവിടെ പൊതുമേഖലാ ബാങ്കുകളെ പരിഗണിക്കാതെ സ്വകാര്യ ബാങ്കുകളിൽ മാത്രം നിക്ഷേപം നടത്തുകയാണ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP