കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ അഴിമതിയും വെട്ടിപ്പും കണ്ട് സ്വകാര്യ ഓഡിറ്റ് കമ്പനിയും കണ്ണുമിഴിച്ചു; ഒത്തുപോകാത്ത കമ്പനിയുടെ ധനകാര്യരേഖകൾ തട്ടിപ്പിന്റെ ലക്ഷണമെന്ന് ഡിലോയിറ്റ്; സിആൻഡ് എജിയെ വെട്ടി ഡിലോയിറ്റിനെ കൊണ്ടുവന്നത് തന്നെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാൻ; തടിയൂരാൻ കഴിയുന്ന ഓഡിറ്റ് റിപ്പോർട്ടിനായി കിയാൽ എംഡിയും കൂട്ടരും കാത്തിരിക്കുമ്പോൾ തങ്ങളുടെ സൽപ്പേര് കളഞ്ഞുകുളിക്കാൻ ആവില്ലെന്ന് ഡിലോയിറ്റും; സിഎജി ഓഡിറ്റിനെ എതിർത്ത സർക്കാരും പ്രതിക്കൂട്ടിൽ

എം മനോജ് കുമാർ
കണ്ണൂർ: സി ആൻഡ് എജിയെ വെട്ടി സ്വകാര്യ കുത്തക കമ്പനിയായ ഡിലോയിറ്റിനെ ഓഡിറ്റിനു ഏർപ്പാട് ചെയ്തിട്ടും കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ ഓഡിറ്റ് അവതാളത്തിൽ തന്നെ. വിവാദ നീക്കത്തിലൂടെ സി ആൻഡ് എജിയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയിട്ടും നാല് വർഷമായി കിയാലിൽ ഓഡിറ്റ് നടക്കുന്നില്ല. 2016 നു ശേഷം കിയാലിൽ ഓഡിറ്റ് നടന്നിട്ടില്ല എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാൽ രണ്ടു വർഷമായി കിയാൽ ജനറൽ ബോഡിയും വിളിച്ചു കൂട്ടിയിട്ടില്ല. ജനറൽ ബോഡിയിൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം. ഓഡിറ്റ് പൂർത്തിയായാൽ മാത്രമേ റിപ്പോർട്ട് അവതരിപ്പിക്കാൻ കഴിയൂ. ഓഡിറ്റ് വരാത്തതിനാൽ ജനറൽ ബോഡിയും കൂടാൻ കഴിയുന്നില്ല. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കാരണമാണ് കണ്ണൂർ എയർപോർട്ടിലെ ഓഡിറ്റ് റിപ്പോർട്ട് ഡിലോയിറ്റിനും നൽകാൻ കഴിയാതിരിക്കുന്നത്. കിയാൽ ആവശ്യപ്പെട്ടിരിക്കുന്ന തരത്തിൽ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഡിലോയിറ്റ് കൈക്കൊണ്ടിരിക്കുന്നത്.
സാമ്പത്തിക തിരിമറികളുടെ സാക്ഷ്യപത്രമായി മാറിയ അക്കൗണ്ട്സ് ആണ് കിയാലിലേത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതുകൊണ്ട് തന്നെയാണ് ഓഡിറ്റ് റിപ്പോർട്ട് കിയാൽ പറയുന്ന രീതിയിൽ നൽകാൻ കഴിയില്ലെന്ന് ഡിലോയിറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിന് പകരം ഒരു ഡ്രാഫ്റ്റ് ഡിലോയിറ്റ് കിയാലിനു നൽകിയിട്ടുണ് എന്നാണ് അറിയാൻ കഴിയുന്നത്. എംഡിക്കും ചീഫ് ഫിനാൻസ് ഓഫീസർക്കും മാത്രമാണ് ഡ്രാഫ്റ്റ് നൽകിയിരിക്കുന്നത്. അക്കൗണ്ട്സ് മിക്കവാറും തെറ്റായ രീതിയിലുള്ളതാണ്. ഈ രീതിയിലുള്ള ഇടപാടുകൾ കിയാലുമായി ബന്ധപ്പെട്ട ആരും അംഗീകരിക്കാൻ പോകുന്നില്ലെന്നാണ് ഡിലോയിറ്റ്സ് മുന്നറിയിപ്പ് നൽകുന്നത്. വീണ്ടും റീ ഓഡിറ്റിനു ആവശ്യം വരും.
കിയാൽ സമർപ്പിച്ച കണക്കുകൾ പ്രകാരം കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ പ്രയാസമുണ്ട് എന്നാണ് ഡ്രാഫ്റ്റ്സിൽ പറയുന്നത്. പല കാരണങ്ങളാൽ കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് ഡിലോയിറ്റ് കിയാലിനെ അറിയിച്ചിരിക്കുന്നത്. പക്ഷെ ഓഡിറ്റ് റിപ്പോർട്ട് എത്രയും വേഗം കിയാലിനു വേണം. കാരണം കിയാലിന്റെ ലോൺ എക്കൗണ്ട് എൻപിഎ അക്കൗണ്ട് ആയി മാറിയിരിക്കുകയാണ്. പലിശയുടെ തിരിച്ചടവും മുടങ്ങിയിരിക്കുന്നതിനാലാണ് കനറാ ബാങ്കിലെ അക്കൗണ്ട് എൻപിഎ അക്കൗണ്ട് ആയി മാറിയിരിക്കുന്നത്. കിയാൽ ലോൺ എടുത്തിരിക്കുന്ന കൺസോർഷ്യത്തെ നയിക്കുന്നത് കനറാ ബാങ്ക് ആണ്. 892 കോടിയുടെ വായ്പയാണ് കിയാലിനു കൺസോർഷ്യം വഴി ഉള്ളത്. എൻപിഎ മാറിക്കിട്ടാനും ഓഡിറ്റ് റിപ്പോർട്ട് കിയാലിനു അടിയന്തരമായി അവശ്യമുണ്ട്. പക്ഷെ കിയാലിന്റെ ആവശ്യത്തിനു അനുസരിച്ച് ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ഡിലോയിറ്റ്.
സാമ്പത്തിക തിരിമറികൾ മറച്ചുവെച്ച് ഒരു ഓഡിറ്റ് റിപ്പോർട്ട് ഡിലോയിറ്റ് നൽകിയാൽ പ്രമുഖ ഓഡിറ്റ് കമ്പനി എന്ന നിലയിൽ ഇവരുടെ വിശ്വാസ്യതയ്ക്ക് മങ്ങൽ വീഴും. സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുള്ളതിനാൽ സി ആൻഡ് എജി തന്നെ വീണ്ടും ഓഡിറ്റിനും വരും എന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്. പിന്നീട് സിആൻഡ് എജി ഓഡിറ്റ് വന്നാൽ പിടി വീഴുക ഡിലോയിറ്റിനു ആകും. കമ്പനി കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ രീതിയിൽ ഒരു ഡ്രാഫ്റ്റ് ഡിലോയിറ്റ് നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്. നിലവിലെ ഓഡിറ്റിന്റെ തുടർച്ചയാണ് അടുത്ത ഓഡിറ്റും. അതുകൊണ്ട് തന്നെ സിആൻഡ് എജി ചോദിച്ചിരിക്കുന്ന വിശദീകരണങ്ങൾ ഈ ഓഡിറ്റിൽ ഡിലോയിറ്റ് മറുപടി പറയേണ്ടതുണ്ട്.
കഴിഞ്ഞ ഒരു ഓഡിറ്റിനെ, അതും സിആൻഡ് എജി പോലുള്ള സർക്കാർ സംവിധാനത്തിലെ ഓഡിറ്റിനെ നിഷേധിച്ച് ഡിലോയിറ്റിനും മുന്നോട്ടു പോകാൻ കഴിയില്ല. എന്നാൽ കിയാലിന്റെ എംഡിക്കും ചീഫ് ഫിനാൻസ് ഓഫീസർക്കും തങ്ങൾ രക്ഷപ്പെടാൻ കഴിയുന്ന വിധത്തിൽ ഒരു ഓഡിറ്റ് റിപ്പോർട്ട് വേണം. സാമ്പത്തിക ക്രമക്കേടുകൾ മറച്ച് വയ്ക്കുന്ന തരത്തിലുള്ള ഒരു ഓഡിറ്റ് റിപ്പോർട്ട് ആണ് എംഡിക്കും കൂട്ടർക്കും വേണ്ടത്. ഈ രീതിയിൽ ഒരു റിപ്പോർട്ട് വന്നില്ലെങ്കിൽ ഇവരുടെ തലകൾ ഉരുളാൻ സാധ്യതകൾ ഏറെയാണ്. പക്ഷെ കിയാൽ പറയുന്ന രീതിയിൽ ഒരു റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് ഡിലോയിറ്റും നിലപാട് എടുത്തിരിക്കുന്നത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് കണ്ണൂർ എയർപോർട്ടിൽ നടക്കുന്നത് എന്നതിലേക്ക് വീണ്ടും ഒരു വിരൽ ചൂണ്ടൽ വരുകയാണ് ഡിലോയിറ്റ് നൽകിയ ഡ്രാഫ്റ്റിലൂടെ.
സി ആൻഡ് എജിയാണ് ലാസ്റ്റ് ഓഡിറ്റ് നടത്തിയത്. ഈ ഓഡിറ്റിൽ തന്നെ ഒട്ടനവധി വിശദീകരണങ്ങൾ സി ആൻഡ് എജി ചോദിച്ചിട്ടുണ്ട്. അതിനാലാണ് സ്വകാര്യ കമ്പനി എന്ന വാദം ചൂണ്ടിക്കാട്ടി സി ആൻഡ് എജിയെ ഒഴിവാക്കി സർക്കാർ സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയത്. നാല് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ആണ് പുറത്ത് വരേണ്ടത്. സിആൻഡ് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഒട്ടനവധി ക്വറികൾ ഉണ്ടായിരുന്നു. മരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ ആയതിനാലാണ് സിആൻഡ് എജി ഒട്ടനവധി കാര്യങ്ങൾക്ക് വിശദീകരണം തേടിയത്. ഇത് പ്രശ്നമായപ്പോഴാണ് കിയാൽ ഒരു പ്രൈവറ്റ് കമ്പനി എന്നത് ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട് നൽകാൻ ഡിലോയിറ്റിനെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇത് ഇപ്പോഴും ഒരു തർക്കവിഷയമായി കോടതിക്ക് മുൻപിൽ തുടരുകയാണ്. സിആൻഡ് എജിയെ കിയാൽ ഓഡിറ്റിൽ നിന്നും കഴിഞ്ഞ വർഷം അവസാനം മാറ്റിയത് കേരളത്തിൽ വിവാദമായിരുന്നു. സർക്കാരും പ്രതിപക്ഷവും ഇതിന്റെ പേരിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതാണ് കിയാലിന്. അതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും കമ്പനികാര്യ മന്ത്രാലയം കിയാലിനു തന്നെ കത്ത് നൽകിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണ് സർക്കാർ സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് നടത്താൻ അനുമതി നൽകിയത്. കൊച്ചി വിമാനത്താവളത്താവള കമ്പനിപോലെ കിയാലും ഒരു പ്രൈവറ്റ് കമ്പനിയാണെന്നാണ് സർക്കാർ നിലപാട്. വിമാനത്താവളത്തിൽ നടത്തിയ ക്രമക്കേടുകൾ കണ്ടുപിടിച്ചതിനാലാണ് സിആൻഡ്എജിയെ ഇടത് സർക്കാർ പിന്തള്ളിയത്. ഇടത് സർക്കാർ വരും വരെ സിആൻഡ് എജിയാണ് ഓഡിറ്റ് നടത്തിയിരുന്നത്. സിആൻഡ് എജി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയതോടെയാണ് ഡിലോയിറ്റിനെ ഏർപ്പാട് ചെയ്തത്.
കിയാലിൽ സമ്പൂർണ ഓഡിറ്റ് ഇടതു സർക്കാർ നിഷേധിക്കുന്നത് വമ്പൻ അഴിമതികൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. മറുനാടനാണ് കിയാൽ സർക്കാർ കമ്പനി തന്നെ എന്ന് പറഞ്ഞു നിരന്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ടുകൾ ആണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. സർക്കാർ കമ്പനിയാണ് കിയാൽ എന്നും കിയാലിൽ നടക്കുന്നത് സമ്പൂർണ്ണ അഴിമതിയാണ് എന്നുമാണ് മറുനാടൻ ആവർത്തിച്ച് നൽകിയ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. സർക്കാരിന്റെ മുഴുവൻ ആനുകൂല്യവും കൈപ്പറ്റിയശേഷം സർക്കാർ കമ്പനി അല്ലെന്നാണ് കിയാൽ പറയുന്നത്. വിമാനത്താവള കമ്പനി സർക്കാർ ഉടമസ്ഥതയിൽ അല്ലെന്നാണ് കണ്ണൂർ വിമാനത്താവള കമ്പനിയായ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു നൽകിയ വിശദീകരണത്തിലുള്ളത്.
കിയാലിൽ സി ആൻഡ് എജി ഓഡിറ്റ് തന്നെ വേണമെന്നുണ്ട്. 1956 ലെ കമ്പനി നിയമത്തിൽ സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 51 ശതമാനത്തിൽ കൂടുതൽ ഓഹരികളുള്ള കമ്പനികളെ 'ഡീംഡ് ഗവണ്മെന്റ് കമ്പനികൾ എന്നാണ് നിർവ്വചിച്ചിരിക്കുന്നത്. ഈ കമ്പനികൾക്ക് സി എ ജി ഓഡിറ്റ് നിർബന്ധമാക്കിയിട്ടുമുണ്ട്. 2013 ലെ കമ്പനി നിയമത്തിലെ ഭേദഗതിയിൽ ഈ നിർവചനം ഉൾപ്പെടുത്തിയിട്ടില്ലങ്കിലും കേന്ദ്ര കമ്പനി കാര്യവകുപ്പിന്റെ 33/2014 നമ്പർ സർക്കുലർ പ്രകാരം 1956 ലെ നിയമത്തിലെ ഡീംഡ് ഗവൺമെന്റ് കമ്പനിയുടെ നിർവചനത്തിൽപ്പെടുന്ന കമ്പനികൾക്ക് 2013 നിയമപ്രകാരവും സി എ ജി ഓഡിറ്റ് നടത്തെണമെന്ന് വ്യക്തമായി നിഷ്കർച്ചിട്ടുണ്ട്. കണ്ണൂർ എയർപോർട്ടിൽ സർക്കാരിനും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്കും കൂടി 64%ത്തോളം ഓഹരികളുണ്ട്. 51% ഓഹരികൾ ഉണ്ടെങ്കിലേ സർക്കാർ കമ്പനിയാകൂ. യു ഡി എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വർഷം വരെ കണ്ണൂർ എയർപോർട്ടിലെ (കിയാൽ ) അക്കൗണ്ടുകളെ സി ആൻഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 28 ജൂൺ 2017 നാണു കിയാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുവാൻ സി എ ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാൽ എം ഡി, സി എ ജിക്കു കത്ത് നൽകിയത്. കണ്ണൂർ വിമാനത്താവളം സർക്കാർ കമ്പനിയല്ലെന്ന സർക്കാർ-കിയാൽ വാദത്തിന്റെ മുനയോടിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കിയാൽ ഓഡിറ്റ് ചെയ്യേണ്ടത് സിആൻഡ് എജിയാണെന്നും ഈ വസ്തുതകൾ തെളിയിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിനോ കിയാലിനോ?
വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പ് അടക്കം എല്ലാക്കാര്യങ്ങളും മുന്നോട്ടു നീക്കിയത് സംസ്ഥാന സർക്കാറാണ്. സിഎജി റിപ്പോർട്ടിന്റെ പതിനഞ്ചാം പേജിലാണ് ഇത് സംബന്ധമായി വെളിപ്പെടുത്തൽ വന്നിട്ടുണ്ട്. 1091 കോടി രൂപ മുടക്കിയാണ് ഭൂമി വാങ്ങിച്ചത്. 892 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ ലോൺ എടുത്ത ശേഷമാണ് കിയാൽ വിമാനത്താവളം പൂർത്തിയാക്കിയിരിക്കുന്നത്. 2000 കോടിയോളം രൂപയാണ് കിയാൽ സർക്കാരിൽ നിന്നും പലവഴിയിൽ കൈപ്പറ്റിയിരിക്കുന്നത്. എന്നിട്ടും തങ്ങളുടേത് സർക്കാർ കമ്പനിയല്ലെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ സിഎജിയോട് കിയാൽ എംഡി പറയുന്നത്. സർക്കാർ ഗ്യാരണ്ടി നൽകിയ 2000 കോടി രൂപയുടെ ലോണിലാണ് കണ്ണൂർ വിമാനത്താവളം പൂർത്തിയാക്കപ്പെടുന്നതും. എന്നിട്ടും കിയാൽ പറയുന്നത് തങ്ങൾ സർക്കാർ കമ്പനി അല്ലെന്നാണ്. നിയമന അഴിമതികളും ഇടത് സർക്കാർ നടത്തിയ കോടികളുടെ കരാർ തട്ടിപ്പുകളും ഒക്കെ പുറത്തു വരുമെന്ന് കൊണ്ട് തന്നെയാണ് കിയാൽ സർക്കാർ കമ്പനി അല്ലെന്നു കിയാൽ വാദിക്കുന്നത്.
വിമാനത്താവള നിർമ്മാണത്തിലെ കരാർ കമ്പനികളിൽ ഒന്നായ എൽആൻഡ് ടിക്ക് വഴിവിട്ട സഹായങ്ങൾ മുഴുവൻ കിയാൽ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിലം ഒരുക്കലിന് ചുമതല എൽ ആൻഡ് ടിക്ക് ആയിരിക്കെ ഇതിൽ എതിർ കക്ഷികൾക്ക് വരുന്ന നഷ്ടം നികത്താനുള്ള ബാധ്യത എൽആൻഡ് ടിക്കാണ്. ഇതുസംബന്ധമായി കണ്ണൂർ കളക്ടറുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്. പക്ഷെ എൽ ആൻഡ് ടി സ്ഥല ഉടമകൾക്ക് നൽകേണ്ട നഷ്ടം കൊടുത്ത് തീർത്തത് സർക്കാരാണ്. ഇതെങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുമ്പോഴാണ് കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടു നടന്നതിൽ മുക്കാൽ പങ്കും അഴിമതിയും ക്രമക്കേടുമാണ് എന്ന് മനസിലാകുന്നത്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ കിയാൽ മാത്രമല്ല കേരളത്തിലെ ഭരണകൂടം ശ്രമിച്ചതിന്റെ ഒട്ടുവളരെ കഥകൾ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സർവേ നമ്പർ 85ൽ ബ്ലാസ്റ്റിങ് നടത്താനുള്ള അനുമതിയാണ് എൽആൻഡ് ടിക്ക് കൊടുത്തിട്ടുള്ളത്.
85 മുതൽ 105 വരെയുള്ള സർവേ നമ്പറുകളിൽ 2000 ഏക്കറിൽ എൽ ആൻഡ് ടി ബ്ലാസ്റ്റിങ് നടത്തി. ഈ കാര്യത്തിന് 694 കോടി രൂപയ്ക്ക് കരാർ എടുത്ത കമ്പനിയാണ് എൽആൻഡ് ടി, അത് ലെവൽ ചെയ്യാനുള്ള ഉത്തരവാദിത്തം സ്വാഭാവികമായി എൽ ആൻഡ് ടിക്ക് തന്നെയാണ്. ഗ്രൗണ്ട് ലെവലിങ് പൂർണ്ണമാക്കാനാണ് ബ്ളാസ്റ്റിങ് നടത്തിയത്. അപ്പോൾ നഷ്ടം നൽകാനുള്ള ഉത്തരവാദിത്തം ഈ കമ്പനിക്കാണ്. 723 വീടുകൾക്ക് നഷ്ടം വന്നപ്പോൾ ഒരു കോടി 24 ലക്ഷത്തോളം നഷ്ടം നൽകിയത് പക്ഷെ സർക്കാരാണ്. എൽആൻഡ് ടി നൽകേണ്ട തുകയാണ് സർക്കാർ നൽകിയത്. ഇങ്ങിനെ നഷ്ടം കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റെ തലയിലേക്ക് എടുത്തവെച്ചത് ഉദ്യോഗസ്ഥ ലോബിയാണ്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ ശ്രമിക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്.
ബ്ളാസ്റ്റിങ് ലൈസൻസ് എടുത്തത് എൽ ആൻഡ് ടി യാണ്, അനുവദിച്ചതും എൽആൻഡ് ടിക്കാണ്. അതിനാൽ നഷ്ടം നൽകേണ്ടത് എൽ ആൻഡ് ടിക്കാണ്. പക്ഷെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർ സർക്കാരിന്റെ തലയിലേക്ക് കെട്ടിവെച്ചു. ഒന്ന് കണ്ണു പൂട്ടുന്ന സമയത്തിൽ സർക്കാരിന് നഷ്ടമായത് ഒരു കോടി 24 ലക്ഷത്തോളം രൂപയാണ്. ഇതിനെക്കുറിച്ച് അന്വേഷണം വേണ്ടേ? സർക്കാർ പക്ഷെ കണ്ണടയ്ക്കുകയാണ്. കിയാലിന് വേണ്ടി ഭൂമി ഏറ്റെടുത്തത് കിൻഫ്രയാണ്. കിൻഫ്രയല്ല ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്. സർക്കാർ പ്രോജക്ടുകൾക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ടത് റവന്യൂ വകുപ്പാണ്. എന്നിട്ടും കിൻഫ്ര വന്നു. അഴിമതികളും, ധൂർത്തും, കെടുകാര്യസ്ഥതയും, അനധികൃത നിയമനങ്ങളും എല്ലാം സിഎജി റിപ്പോർട്ടിൽ തെളിയും . അതുകൊണ്ട് തന്നെ കിയാൽ സർക്കാർ കമ്പനിയല്ലാ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനു കൂടിയാണ്.
കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള നീക്കം തുടങിയത് 2016ൽ യു ഡി എഫ് -ന്റെ കാലത്ത് ആണങ്കിലും പ്രയോജനം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി.ജയരാജനുമാണ്. എൽ ഡി എഫ് അധികാരത്തിലെത്തിയപ്പോൾ എല്ലാം ശരിയാക്കാനായി വിവാദ പരിവേഷമുള്ള എംഡി തുളസിദാസും ചുമതലയേറ്റു. ചുമതലയേറ്റ ഉടൻ തുളസിദാസ് ആദ്യം ചെയ്തത് വിവരാവകാശം നിർത്തലാക്കൽ തന്നെ ആയിരുന്നു. രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാനായിരുന്നു ഇത്. അതോടെ ഇരുമ്പറക്കുള്ളിൽ എന്തും ചെയ്യാമെന്നായി. ഇതിന്റെ മറവിലാണ് കിയാലുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്ത് എത്താതിരുന്നത്. ഒരു തവണ കിയാലിന്റെ തലപ്പത്ത് നിന്ന് രാജിവെച്ച പോയ എംഡി കൂടിയാണ് തുളസീദാസ്. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെ കിയാലുമായി സഹകരിപ്പിച്ചതിന്റെ പേരിലാണ് തുളസീദാസിന് രാജി വയ്ക്കേണ്ടായി വന്നത്. പിന്നീട് ഇതേ തുളസീദാസ് എംഡിയായി തലപ്പത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- കോവിഡ് വാക്സിന്റെ പാർശ്വഫലം മൂലം നോർവെയിൽ 23 പേർ മരിച്ചു; വാക്സിൻ സ്വന്തം ഉത്തരവാദിത്തത്തിൽ ഇഷ്ടമുള്ളവർ എടുത്താൽ മതിയെന്ന് സ്കാൻഡിനേവിയൻ രാജ്യം; ബ്രസീലിയൻ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക; വാക്സിൻ കൊണ്ടും കോവിഡ് മാറില്ലെന്ന് ഭയന്ന് വിദഗ്ദർ
- താമര ചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാകാൻ ജേക്കബ് തോമസ്; ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡിജിപി; തീരുമാനം ദേശീയത ഉയർത്തി പിടിക്കാനെന്നും പ്രഖ്യാപനം; അഴിമതിക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ വഴിയിലാക്കാൻ മുൻ വിജിലൻസ് ഡയറക്ടർ; സെൻകുമാറും മത്സരിക്കാൻ സാധ്യത
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്