Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യമണ്ടൻ തേപ്പ് കഥ മുതൽ ദുരന്തം സീരിയൽ കഥവരെ! 75കാരനെ വിവാഹം കഴിച്ച 63കാരി കൂടെ താമസിച്ചത് അഞ്ച് ദിവസം; അഞ്ച് സെന്റ് വസ്തുവും 35,000 രൂപയും തട്ടിയെടുത്ത് യുവതി മുങ്ങിയപ്പോൾ നെഞ്ചത്തടിച്ചു നിലവിളിച്ച് വനിതാ കമ്മീഷന് മുന്നിൽ വയോധികൻ; ഭാര്യ അറിയാതെ വിവാഹമോചനം നേടി ഏഴ് വർഷം കൂടെ താമസിപ്പിച്ച പുത്തൻതുറക്കാരൻ പ്രാഞ്ചി; ദുർനടത്തിപ്പുകാരിയായ അമ്മ പെൺമക്കളെ കാമുകന് കാഴ്ചവെക്കാൻ പ്രേരിപ്പിച്ച കഥയിൽ ഉറഞ്ഞുതുള്ളി ഷാഹിദ കമാൽ; വനിതാ കമ്മീഷൻ മെഗാഅദാലത്തിലെ കാഴ്‌ച്ചകൾ ഇങ്ങനെ

യമണ്ടൻ തേപ്പ് കഥ മുതൽ ദുരന്തം സീരിയൽ കഥവരെ! 75കാരനെ വിവാഹം കഴിച്ച 63കാരി കൂടെ താമസിച്ചത് അഞ്ച് ദിവസം; അഞ്ച് സെന്റ് വസ്തുവും 35,000 രൂപയും തട്ടിയെടുത്ത് യുവതി മുങ്ങിയപ്പോൾ നെഞ്ചത്തടിച്ചു നിലവിളിച്ച് വനിതാ കമ്മീഷന് മുന്നിൽ വയോധികൻ; ഭാര്യ അറിയാതെ വിവാഹമോചനം നേടി ഏഴ് വർഷം കൂടെ താമസിപ്പിച്ച പുത്തൻതുറക്കാരൻ പ്രാഞ്ചി; ദുർനടത്തിപ്പുകാരിയായ അമ്മ പെൺമക്കളെ കാമുകന് കാഴ്ചവെക്കാൻ പ്രേരിപ്പിച്ച കഥയിൽ ഉറഞ്ഞുതുള്ളി ഷാഹിദ കമാൽ; വനിതാ കമ്മീഷൻ മെഗാഅദാലത്തിലെ കാഴ്‌ച്ചകൾ ഇങ്ങനെ

എം എസ് ശംഭു

തിരുവനന്തപുരം: തേപ്പ് കഥ എന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര തേപ്പുകഥ! തിരുവനന്തപുരത്ത് വനിതാ കമ്മീഷൻ സംഘടിപ്പിച്ച മെഗാ അദാലത്തിൽ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയെത്തിയക്കിടയിലെ വിചിത്രമായ ഒരു സംഭവം വനിതാ കമ്മീഷൻ അംഗങ്ങളെ ശരിക്കും അമ്പരപ്പിച്ചു. കിളിമാനൂർ സ്വദേശിയായ 75കാരനാണ് രണ്ടാം ഭാര്യയുടെ തട്ടിപ്പിനെതിരെ പരാതിയുമായി കമ്മീഷനെ സമീപിച്ചത്. അദാലത്തിൽ വയോധികന്റെ ദുരന്തകഥ കേട്ട മുതിർന്ന വനിതാ കമ്മീഷൻ അംഗങ്ങൾ പോലും ഈകഥ കേട്ട് മൂക്കത്ത് വിരൽ വച്ച് പോയി. ആദ്യ ഭാര്യ മരിച്ചതിനെ തുടർന്നാണ് 75 കാരൻ രണ്ടാം വിവാഹത്തിന് മുതിർന്നത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന് റിട്ടയർമെന്റിൽ ലഭിച്ച തുകയടക്കം ജീവിക്കാനുള്ള വകയമുണ്ടായിരുന്ന്. അത് രണ്ടാം വിവാഹം കഴിച്ച സ്ത്രീ തട്ടിയെടുത്ത കഥയായിരുന്നു ഈ വയോധികന് പറയാനുണ്ടായിരുന്നത്.

ആദ്യ ഭാര്യയിൽ രണ്ടുമക്കളുണ്ട്. ഇവരെ ആർഭാടത്തോടെ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. വയസ് കാലത്ത് തന്നെ നോക്കാൻ ആരും ഇല്ലാതെ വന്നതോടെയാണ് വയോധികൻ രണ്ടാം വിവാഹത്തിന് തീരുമാനം എടുത്തത്. വിവാഹ ആലോചനകൾ ഒന്നുരണ്ടെണ്ണം വന്നു. ഒടുവിൽ 63കാരിയായ ഒരു മധ്യവയസ്‌കയെ വിവാഹം ചെയ്തെങ്കിലും ഉഗ്രൻ തേപ്പ് കിട്ടിയത് പിന്നീടാണ്. വിവാഹം കഴിച്ച് കഷ്ടിച്ച് അഞ്ച് ദിവസം മാത്രമാണ് ഇവർ കൂടെ താമസിച്ചത്. ഈ അഞ്ച് ദിവസത്തെ ദാമ്പത്യത്തിനുള്ളിൽ തന്റെ കൈവശമുള്ള അഞ്ച് സെന്റ് ഭൂമിയും 35,000 രൂപയും രണ്ടാം ഭാര്യ തട്ടിയെടുക്കുകയും ചെയ്തു.

സ്നേഹത്തോടെ പരിചരിക്കാം എന്ന ഉറപ്പിലാണ് വിവാഹം കഴിച്ച് കൂടെ എത്തിയതെങ്കിലും അഞ്ചാം ദിവസം പുലർച്ചെ ഇവർ മങ്ങുകയും ചെയ്തു. വയോധികൻ ചതിക്കപ്പെട്ട വിവരം മക്കളെ അറിയിച്ചതോടെയാണ് കേസ് വനിതാ കമ്മീഷന് മുന്നിലെത്തിയത്. കമ്മീഷന്റെ പരിഗണനയിൽ അന്വേഷണം നടത്തിയപ്പോൾ ഇവർ ദുർനടത്തിപ്പുകാരിയാണെന്നും ഇതുപോലെ നിരവധി ആളുകളെ പറ്റിച്ചിട്ടുണ്ടെന്നും മനസിലാക്കാൻ സാധിച്ചു. തുടർന്ന് മെഗാ അദാലത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും വയോധികൻ ഹാജരായതല്ലാതെ തട്ടിപ്പുകാരി എത്തിയതുമില്ല!

ഭാര്യയെ പറ്റിച്ച് വിവാഹമോചനം നേടിയ സൂത്രശാലിയായ ഭർത്താവ്

പുത്തൻതുറ സ്വദേശിയുടെ കഥയാണ് മറ്റൊരു നാടകീയ സംഭവം. മുതിർന്ന സിറ്റിങ് അംഗമായ താരയുടെ സാന്നിധ്യത്തിലാണ് മധ്യവയസ്‌കയുടെ പരാതിയെത്തിയത. 28 വർഷം മുൻ വിവാഹം വിവാഹം കഴിച്ച ഭർത്താവ് ഏഴ് വർഷം മുൻപ് തന്നെ പറ്റിച്ച് വിവാഹമോചനം നേടി. സാധുവായ ഭാര്യ ഈ വിവരം അറിയുന്നത് വനിതാ കമ്മീഷനിൽ കേസെത്തിയപ്പോൾ ഭർത്താവിന്റെ വെളിപ്പെടുത്തലൽ! 28 വർഷം മുൻപാണ് പുത്തൻതുറ സ്വദേശി ഇവരെ വിവാഹം കഴിച്ചത്. വിവാഹശേഷം വിദേശത്ത് ബിസിനസ് നടത്തിയ ഇയാൾ ഭാര്യയേയും തന്റെ ബിസിനസിൽ പങ്കാളിയാക്കി. പിന്നീട് നാട്ടിലെത്തി വീട് വച്ചപ്പോൾ തന്റെ പേരിലുള്ള വസ്തുവിന്റെ അവകാശം ഭാര്യയുടെ പേരിൽ കൂടി എഴുതി ചേർക്കുകയും ചെയ്തു. എന്നാൽ ഏഴ് വർഷം മുൻപ് ഭാര്യ പോലും അറിയാതെ ഇയാൾ വിവാഹമോചനം നേടിയെടുത്തത് അതി നാടകീയമായും. ഭാര്യയെ ആറ് മാസം ഇവരുടെ വീട്ടിൽ കൊണ്ടുപോയി നിർത്തിയ ശേഷം ഇവർ ദുർനടത്തിപ്പുകാരിയാണെന്ന് കോടതിയിൽ തെളിയിച്ചാണ് ഇയാൾ കേസ് വിജയിപ്പിച്ചത്. വിവാഹമോചനം നേടിയ വിവരം പോലും ഭാര്യയും മക്കളും അറിയുന്നത് ഏഴ് വർഷത്തിന് ശേഷം.

മരുമകളെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചകേസിൽ 20 ദിവസം അകത്തായതോടെ പിന്നീട് ഇയാൾ ഭാര്യയേയും മക്കളേയും വീട്ടിൽ നിന്ന് അടിച്ചിറക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. എംഎ‍ൽഎ, ഉന്നത പൊലീസ് ബന്ധം എന്നിവ ഉപയോഗപ്പെടുത്തി ഭാര്യയേയും മകളേയും മരുമകളേയും വീട്ടിൽ നിന്ന് തല്ലിയിറക്കാൻ ശ്രമിച്ചതോടെ ഈ പ്രശ്നത്തിൽ വനിതാ കമ്മീഷൻ നയപരമായി ഇടപെടുകയായിരുന്നു. സ്വത്തിനും ജീവാംശത്തിനുമുള്ള അവകാശം തങ്ങൾക്കും വേണമെന്ന് ഭാര്യയും മരുമകളും വാദിച്ചപ്പോൾ അദാലത്ത് വേദിയിൽ പൊട്ടിത്തെറിച്ചായിരുന്നു എതിർകക്ഷിയുടെ പ്രതികരണം. എന്നാൽ അബലയായ ഈ വീട്ടമ്മയ്ക്ക് കേസ് നടത്തുന്നതിന് വനിതാ കമ്മീഷന്റെ സഹായം ഉറപ്പ് നൽകിയതോടെ ഇയാൾ തടിതപ്പുകയും ചെയ്തു.

സിനിമയെ വെല്ലുന്ന ക്ലൈമാക്സും കെ.കെ രാജീവ് പമ്പരയിലെ അമ്മായിയമ്മമാരും

സിനിമയെ വെല്ലുന്ന ക്ലൈമാക്സും കെ.കെ രാജീവ് പരമ്പരകളെ വെല്ലുന്ന സംഭവവവികാസങ്ങളും മറ്റൊരു നേർസാക്ഷ്യം! തിരുവനന്തപുരം റസ്റ്റെ് ഹൗസിൽ സംഘടിപ്പിച്ച വനിതാ കമ്മീഷന്റെ മെഗാ അദാലത്തിന് ഇന്ന് സാക്ഷം വഹിച്ചത് വിചിത്രങ്ങളായ കേസുകളായിരുന്നു. 235 കേസുകൾ കേട്ടതിൽ നാല് കൗൺസിലിങ്ങും ഒൻപത് റിപ്പോർട്ടുകളും അടക്കം 90 കേസുകളാണ് പരിഹരിച്ചത്. 149 കേസുകൾ അടുത്ത അദാലത്തിന് പരിഗണിക്കുകയും ചെയ്തു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ എ.സി ജോസഫൈൻ, മുതിർന്ന സിറ്റിങ് അംഗങ്ങളായ ഷാഹിദ കമാൽ, താര എന്നിവരടക്കം പത്ത് പാനലുകളായി തിരിഞ്ഞാണ് സിറ്റിങ് നടത്തിയത്.

കണ്ണീർ സീരിയലുകളിലെ സ്ഥിരം അമ്മായിയമ്മ പോരായിരുന്നു രാവിലെ കമ്മീഷന്റെ മുന്നിലെത്തിയ അദാലത്തിൽ പ്രധാനപ്പെട്ടത്. ഭാർത്താവിന്റെ കൂടെ മകളെ ജീവിക്കാൻ സമ്മതിക്കാത്ത ഭാര്യ മാതാവാണ് സിറ്റിങ്ങിലെ ഒരു സുപ്രധാന കേസെങ്കിൽ മറ്റൊരു കേസ്, ഭർത്യമാതാവിന്റെ പീഡനമായിരുന്നു. പൊരുത്തപ്പെട്ട് ദമ്പതിമാർ ജീവിക്കാൻ തയ്യാറാകുമ്പോഴും വില്ലൻ റോളിൽ അമ്മായിയമ്മമാർ. സിറ്റിങ് അംഗങ്ങൾ പൊട്ടിത്തെറിച്ച് കടക്ക് പുറത്ത് പറഞ്ഞതോടെയാണ് പ്രശ്നം ഒത്തുതീർപ്പിൽ കലാശിച്ചത്. മറ്റൊരു വിചിത്രമായ കഥ സ്ഥിരം മദ്യപിച്ച് ബഹളം വയ്ക്കുന്ന ഭർത്താവ്. ഭാര്യയെ തല്ലുമ്പോൾ ആർപ്പുവിളിക്കുന്ന അമ്മായിയമ്മ എന്നിവയായിരുന്നു.

പത്ത് ബ്ലോക്കുകളായി തിരിഞ്ഞു നടത്തിയ സിറ്റിങ്ങിൽ ഷാഹിദ കമാലിന്റെ പരിഗണനയിലെത്തിയ കേസാണ് ഇതിൽ ശ്രദ്ധേയം. നാലുമക്കളടങ്ങുന്ന കുടുംബത്തിൽ പെറ്റമ്മ ഭാരമായി മാറിയ മക്കൾ. ഇളമകന്റെ സംരക്ഷണയിലുള്ള വൃദ്ധമാതാവിന് രണ്ട് പെൺമക്കൾ കൂടി ആശ്രയത്തിനുണ്ടെങ്കിലും ഇവർ തിരിഞ്ഞു നോക്കാറില്ലെന്ന കണ്ണീരോടെ ഈ വൃദ്ധമാതാവ് പരാതി പറയുന്നു. പെറ്റമ്മയെ നിങ്ങൾക്ക് നോക്കാൻ കഴിവില്ലെങ്കിൽ വനിതാ കമ്മീഷൻ ഏറ്റെടുക്കുമെന്നും ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്നും ഷാഹിദ കമാൽ കട്ടായം പറഞ്ഞതോടെ മക്കൾ മുട്ട്മടക്കി. 15 ദിവസം ഇളയമൻ നോക്കണമെന്നും ബാക്കി ദിവസം പെൺമക്കൾ നോക്കണമെന്ന വ്യവസ്ഥയിലുമാണ് ഈ പരാതി പരിഹരിച്ച് വിട്ടത്.

പെൺമക്കളെ ദുർനടത്തിപ്പിന് പ്രേരിപ്പിക്കുന്ന അമ്മ

അമ്മ കാമുകന് കൂട്ടികൊടുക്കാൻ ശ്രമിച്ചതോടെ വനിതാ കമ്മീഷനിൽ അഭയം പ്രാപിച്ച് പെൺമക്കൾ.പെൺമക്കൾ പരാതിയുമായി വനിതാ കമ്മീഷൻ മുൻപാകെ എത്തിയത് സ്വന്തം അമ്മയിൽ നിന്നുള്ള പീഡനം സഹിച്ച് മടുത്ത്. തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയാണ് അമ്മയുടെ ദുർനടത്തിപ്പിന് എതിരേയും തങ്ങളെ ആ വഴിയിലേക്ക് ക്ഷണിക്കുന്നതിനെതിരേയും പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. ഇവരുടെ മൂത്ത മകൾ വിവാഹിതയാണ്! ഇളയ പെൺകുട്ടി അമ്മയുടെ ദുർനടപ്പ് സഹോദരിയോട് വ്യക്തമാക്കിയതോടെയാണ് ഈകഥ പുറം ലോകം അറിഞ്ഞത്. അനാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ യുവതി പലതവണ ഇളയ മകളേയും മറ്റ് കാമുകന്മാർക്ക് കാഴ്ചവക്കാൻ പ്രേരിപ്പിച്ചു. വനിതാ കമ്മീഷനിൽ പാരാതിയെത്തിയതോടെ ഇളയ മകളെ കമ്മീഷൻ രക്ഷിക്കുകയും ചെയ്തു.

ചാറ്റിങ്ങിലൂടെ ചീറ്റിങ് നടത്തുന്ന വിവാഹതട്ടിപ്പുകാരൻ

സമ്പന്നരായ യുവതികളെ പത്രപരസ്യം നോക്കി വിവാഹം ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പുനടത്തുന്ന വധ്യവയസ്‌കന്റെ കേസാണ് വനിതാ കമ്മീഷന് തലവേദനായയ മറ്റൊരു സംഭവം. സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറിയായ സേവനം അനുഷ്ടിച്ച റിട്ടേർഡ് ജീവനക്കാരിയാണ് പരാതിക്കാരി. പരസ്യം കണ്ട് വിവാഹം അഭ്യർത്ഥിച്ച് അടുത്ത് കൂടിയ ശേഷം ചാറ്റിങ് വഴിയായിരുന്നു ഇയാളുടെ പതിവ് ചീറ്റിങ്! വിവഹശേഷം ആദ്യനാളുകളിൽ തന്നെ നന്നായി നോക്കിയിരുന്നെങ്കിലും പിന്നീടാണ് ഇയാൾ തട്ടിപ്പുകാരനാണെന്ന് യുവതി തിരിച്ചറിഞ്ഞത്.

ഇവരിൽ നിന്ന് പതിനഞ്ച് ലക്ഷത്തിലധികം രൂപ ഇയാൾ കൈക്കലാക്കിയ ശേഷം തടിതപ്പുകയും ചെയ്തു. എന്നാൽ അന്വേഷണത്തിലാണ് യുവതിക്ക് മനസിലായത് തന്നെ കൂടാതെ മറ്റൊരു ഭാര്യ കൂടി തന്റെ രണ്ടാം ഭർത്താവിനുണ്ടെന്ന കാര്യം. ഇതോടെ കമ്മീഷന് മുന്നിൽ കേസെത്തുകയും ചെയ്തു. അദാലത്തിൽ വിളിച്ചെങ്കിലും ആരോപണ വിധേയൻ ഹാജരായിട്ടുണ്ടായിരുന്നില്ല. ഇയാളുടെ ആദ്യ ഭാര്യ മരിച്ചെങ്കിലും ആ വകയിലും പല സർക്കാർ ആനുകൂല്യങ്ങളും കൈപറ്റുന്നുണ്ടെന്ന് കമ്മീഷൻ തിരിച്ചറിയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP