Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിടേം കണ്ടു ഇവിടേം കണ്ടു; കുമ്പിടിയാ കുമ്പിടി; ഒരേസമയം രണ്ട് യുണിവേഴ്സിറ്റികളിൽ റഗുലർ കോഴ്സുകൾ പൂർത്തീകരിച്ച് കേരള ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ; ഡോക്ടർ മോഹൻ കുന്നുമല്ലിന്റെ ബിരുദാനന്തര ബിരുദങ്ങൾ വ്യാജമെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്

അവിടേം കണ്ടു ഇവിടേം കണ്ടു; കുമ്പിടിയാ കുമ്പിടി; ഒരേസമയം രണ്ട് യുണിവേഴ്സിറ്റികളിൽ റഗുലർ കോഴ്സുകൾ പൂർത്തീകരിച്ച് കേരള ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ; ഡോക്ടർ മോഹൻ കുന്നുമല്ലിന്റെ ബിരുദാനന്തര ബിരുദങ്ങൾ വ്യാജമെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ ഡോ മോഹൻ കുന്നുമ്മലിന്റെ ബിരുദാനന്തര ബിരുദങ്ങൾ വ്യാജമാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് അലിഗഢ് സർവകലാശാലയുടെയും കേരളസർവ്വകലാശാലയുടെയും വിവരാവകാശ രേഖകൾ ആണ് വ്യാജ ബിരുദം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. 1988- 1990 കാലയളവിൽ ഈ പറയുന്ന രണ്ട് സർവകലാശാലകൾക്ക് കീഴിലും ഡോ മോഹൻ പഠനം നടത്തി എന്നാണ് രേഖകൾ. വൈസ്ചാൻസലറുടെ നിയമനത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ഗവർണ്ണർക്ക് പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ.

ഡോ പ്രവീൺ കുറ്റിച്ചിറ നൽകിയ വിവരാവകാശത്തിന് അലിഗഡ് സർവകലാശാലക്ക് കീഴിലെ ജവഹർ ലാൽ നെഹ്റു മെഡിക്കൽ കോളേജ് പീഡിയാട്രീക്സ് വിഭാഗം നൽകിയ മറുപടി പ്രകാരം 1989 സെപ്റ്റംബർ 2 മുതൽ 1990 ഓഗസ്റ്റ് 22 വരെ ഡോ മോഹൻ വിജയകരമായി റഗുലർ കോഴ്സ് പൂർത്തിയാക്കി എന്നാണ്. മാത്രമല്ല യുണിവേഴ്സിറ്റിയിലെ അസിസ്റ്റൻ പരീക്ഷ കൺട്രോളർ ആയ സൽമാൻ സിദ്ദീഖ് വിവരാവകാശത്തിനൊപ്പം നൽകിയ കത്തിൽ സൂചിപ്പിക്കുന്നത് കൃത്യമായ കൂടിയാണ് പഠനം പൂർത്തിയാക്കിയത് എന്നുമാണ്.അതേ സമയം മറ്റൊരു വിവരാവകാശത്തിൽ കേരള സർവ്വകലാശാല നൽകുന്ന മറുപടി ഇങ്ങനെ:

1988 ജൂൺ മുതൽ 1991 ജൂൺ വരെ ഇതേ മോഹൻകുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും റേഡിയോ ഡയഗ്‌നോസിസിൽ ബിരുദാനന്തര ബിരുദം 80 ശതമാനം ഹാജരോട് കൂടി വിജയകരമായി പൂർത്തിയാക്കി എന്നുമാണ്. ഇതിനുശേഷമാണ് ഇദ്ദേഹം തൃശ്ശുരിലെ ഒരു മെഡിക്കൽ കോളേജിൽ ഇതേ യോഗ്യതകൾ ഉപയോഗപ്പെടുത്തി ദീർഘകാലം അദ്ധ്യാപകനായി ജോലി നോക്കിയത്. തുടർന്നാണ് 2019 ൽ കേരള ആരോഗ്യ സർവ്വകലാശാല വൈസ്ചാൻസലർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതും നിയമിക്കപ്പെടുന്നതും.

 

അൽപ്പം ഫ്ളാഷ്ബാക്ക്

രണ്ടുവർഷം മുൻപ്.. കൃത്യമായി പറഞ്ഞാൽ 2019ലാണ് കേരള ആരോഗ്യ സർവ്വകലാശാല വൈസ്ചാൻസലർ തസ്തികയിലേക്ക് നിയമനം നടക്കുന്നത്. ഡോ ബി ഇക്‌ബാലിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കൽ പ്രകൃയക്ക് നേതൃത്വം നൽകിയത്. അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് കൃത്യമായ യോഗ്യതയുള്ള മൂന്നുപേരുടെ ലിസ്റ്റാണ് ഈ സമിതി ഗവർണ്ണർക്ക് മുൻപാകെ സമർപ്പിച്ചത്. ഡോ പ്രവീൺ കുറ്റിച്ചിറ, ഡോ രാമൻ കുട്ടി,ഡോ മോഹൻ കുന്നുമ്മൽ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ കൃത്യമായ യോഗ്യതയും കരിയർ പശ്ചാത്തലവും ഉള്ള രണ്ടുപേരെ മറികടന്നാണ് മൂന്നാമനായ മോഹനനെ ഗവർണ്ണർ നിയമിക്കുന്നത്. പിന്നോക്ക വിഭാഗത്തിന്റെ ആനുകൂല്യത്തിനൊപ്പം രാഷ്ട്രീയ പരമായ ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടായതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. മാത്രമല്ല പട്ടികയിൽ ഡോ പ്രവീൺ കുറ്റിച്ചിറയുടെ പേരാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്. ഇതിനെപ്പോലും മറികടന്നായിരുന്നു ഗവർണ്ണറുടെ തീരുമാനം.

പരാതിയുമായി ഡോക്ടർ രംഗത്ത്

വൈസ്ചാൻസലർ നിയമനം പുനപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡോ പ്രവീൺ കുറ്റിച്ചിറ ഗവർണ്ണർ അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്. നിലവിലെ നിയമമനുസരിച്ച് ഒരേ സമയം രണ്ട് റഗുലർ കോഴ്സുകൾ രണ്ട് വ്യത്യസ്ത സർവ്വകലാശാലകളിൽ നിന്ന് പൂർത്തീകരിച്ചെന്ന് ബോധ്യപ്പെട്ടാൽ ഈ രണ്ടു ബിരുദങ്ങളും അസാധുവാകും. ഇതോടെ അ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത നിലവിലേതിന് താഴെയായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഡോ മോഹന്റെ കാര്യത്തിൽ ഈ വിവരാവകാശ രേഖപ്രകാരം രണ്ടു ബിരുദാനന്തര ബിരുദങ്ങളും അസാധുവാകുകയും ഇദ്ദേഹത്തിന്റെ യോഗ്യത വെറും എംബിബിഎസായി മാറുകയും ചെയ്യും. ഇതോടെ ഈ യോഗ്യത ചൂണ്ടിക്കാട്ടി ഇദ്ദേഹം ജോലിചെയ്ത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും കൈപ്പറ്റിയ മുഴുവൻ ശമ്പളവും തിരികെ നൽകേണ്ടിയും വരും.

അതേസമയം ഡോക്ടർ പ്രവീൺ നൽകിയ പരാതിയിൽ ഇതുവരെയും ഗവർണ്ണറുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല. വിവരാവകാശ രേഖകൾ കൂടി പുറത്ത് വന്ന നിലയ്ക്ക് അടിയന്തര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP