Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുണയുടെ പേരിൽ വിശ്വാസികളിൽ നിന്ന്‌ പത്ത് ശതമാനം പിരിച്ച സഭ പാവങ്ങൾക്ക് കൊടുക്കുന്നത് നക്കാപ്പിച്ച മാത്രം; വൈദികരുടെ ശമ്പളം 60 ശതമാനം കൂട്ടിയപ്പോഴും കപ്യാന്മാർക്കും തൂപ്പുകാർക്കും നയാപൈസ കൊടുത്തില്ല; പോപ് ഫ്രാൻസിസ് പ്രഖ്യാപിച്ച കരുണയുടെ വർഷം ലാഭമാക്കി കേരളത്തിലെ കത്തോലിക്കാ സഭ

കരുണയുടെ പേരിൽ വിശ്വാസികളിൽ നിന്ന്‌ പത്ത് ശതമാനം പിരിച്ച സഭ പാവങ്ങൾക്ക് കൊടുക്കുന്നത് നക്കാപ്പിച്ച മാത്രം; വൈദികരുടെ ശമ്പളം 60 ശതമാനം കൂട്ടിയപ്പോഴും കപ്യാന്മാർക്കും തൂപ്പുകാർക്കും നയാപൈസ കൊടുത്തില്ല; പോപ് ഫ്രാൻസിസ് പ്രഖ്യാപിച്ച കരുണയുടെ വർഷം ലാഭമാക്കി കേരളത്തിലെ കത്തോലിക്കാ സഭ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രാർത്ഥന ചൊല്ലിയതു കൊണ്ടു നിർമ്മല മനസാക്ഷിയുണ്ടെന്ന് അവകാശപ്പെടാൻ സഭക്കോ ക്രിസ്ത്യാനിക്കോ സാധിക്കില്ല. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് കാരുണ്യത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുന്നു ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങളെ അവഗണിക്കാനാവില്ല. കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ സെപ്റ്റംബറിൽ ലോകത്തോടു പറഞ്ഞതാണിത്. ഈ ലക്ഷ്യം മുൻ നിർത്തിയാണ് മാർപ്പാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ചത്. എന്നാൽ മാർപ്പാപ്പ ഉദ്ദേശിച്ചതിനെ എല്ലാ അർത്ഥത്തിലും കേരളത്തിലെ കത്തോലിക്കാ സഭ അട്ടിമറിച്ചു. സഭയക്ക് കാശുണ്ടാക്കാനുള്ള പദ്ധതിയായി ഇതും മാറി.

സഭയും സഭാമക്കളമടങ്ങിയ ക്രിസ്തു അനുയായികളെ കരുണ കാട്ടുന്നവരാകാനായാണ് കഴിഞ്ഞ വർഷം മാർപ്പാപ്പ കരുണയുടെ വർഷം പദ്ധതി പ്രഖ്യാപിച്ചത്. സഭാ വിശ്വാസികൾ വരുമാനത്തിന്റെ 10% പള്ളിക്കായി നീക്കി വയ്ക്കണമെന്നാണ്. എല്ലാ പള്ളികളുടെയും വരവ് ചെലവു കണക്കുകൾ വർഷത്തിലൊരിക്കൽ രൂപത പരിശോധിക്കും. വരുമാനത്തിന്റെ 7 മുതൽ 9 വരെ ശതമാനം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം എന്നായിരുന്നു നിർദ്ദേശം.

മാർപ്പാപ്പ പറഞ്ഞത് അനുസരിച്ച് വിശ്വാസികളിൽ ബഹുഭൂരിഭാഗവും കാരുണ്യ വർഷത്തിന് അവരുടെ ഭാഗം നൽകി. എന്നാൽ കേരള കത്തോലിക്ക സഭ മാർപ്പാപ്പയുടെ 'കരുണ' പൂർണ്ണമായി ഒഴിവാക്കി വിവിധ ദേവാലയങ്ങളിൽ 'കരുണയുടെ വാതിലുകൾ' മാത്രം സ്ഥാപിച്ച് ആ ചടങ്ങ് പൂർത്തിയാക്കി.

ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പൂർണ്ണമായി അവഗണിച്ചു എന്ന് വിവിധ പള്ളികളുടെയും രൂപതകളുടെയും വരവ്െചലവുകണക്കുകളിൽ വ്യക്തമാണ്. വിശ്വാസികളിൽ നിന്ന് ദശാംശം കൃത്യമായി വാങ്ങിച്ച വൈദികരും മെത്രാന്മാരും ദശാംശം കൊടുക്കൽ അവർക്കു ബാധകല്ല എന്ന നിലപാട് എടുത്തു. എന്നാൽ മാർപ്പാപ്പ പ്രഖ്യാപിച്ച കാരുണ്യ വർഷത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി മിക്ക പള്ളികളും വേണ്ടത്ര തുക വിനിയോഗിച്ചതുമില്ല.

ഒരു കോടിയും മൂന്നു കോടിയും ഒക്കെ വാർഷിക വരുമാനമുള്ള പള്ളികളിൽ ഒരു ലക്ഷം രൂപ പോലും കാരുണ്യ പ്രവൃത്തികൾക്കായി ഉപയോഗിച്ചില്ല. പള്ളിക്കാരുടെ വാർഷിക കണക്കുകൾ പരിശോധിച്ച വൈദികനായ അരമനയിലെ ചാൻസിലർമാരും അധികാരപ്പെട്ടവരും ഇത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു.

ഇതോടെയാണ് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാടുകൾ സംശയ നിഴലിലായത്. എന്തുകൊണ്ട് മാർപ്പാപ്പ നിർദ്ദേശിച്ച തുക കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കാത്ത പള്ളികൾക്കെതിരെ സഭ നടപടിയെടുത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം കള്ളക്കളി നടത്തിയ ഇടവക വികാരിക്കും മറ്റും വിശദ്ധീകരണ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയുമില്ല. ഇതിനൊപ്പം കാരുണ്യപ്രവൃത്തികൾക്കു മുൻകൂട്ടി നിശ്ചയിച്ച പണം കൊടുത്തിട്ടില്ലെന്നു മാത്രമല്ല വികാരിമാരുടെ ശമ്പളം 60% ഒറ്റയടിക്കു കൂടി. 7500 രൂപ പ്രതിമാസ ശമ്പളമുണ്ടായിരുന്ന വാകാരിമാരുടെ ശമ്പളം 12000 ആയി ഉയർത്തി.

എന്നാൽ പള്ളിയിലെ മറ്റു പണികൾ ചെയ്യുന്ന ദിവസം മുഴുവൻ ജോലിയെടുക്കുന്നവരുടെ ശമ്പളം കൂട്ടിയില്ല. മിക്ക പള്ളികളിലെ കപ്പ്യാരുമാരും മറ്റ് ജോലിയെടുക്കുന്നവരും ദാരിദ്ര്യത്തിൽ ജീവിക്കുന്നവരാണ്. ഇവർ മറ്റു ജോലിയോ വരുമാന മാർഗ്ഗമോ ഇല്ലാത്തവരുമാണ്. 5 അംഗ കുടുംബം ഉള്ള കപ്പ്യാരുടെ ശമ്പളം ഇപ്പോഴും 5000 രൂപ മാത്രം. അവിടെ ആരും കാരുണ്യം കാണിച്ചില്ല. അവരുടെ ശമ്പളം കൂട്ടിയുമില്ല. പള്ളിയിലെ തൂപ്പുകാർക്ക് പോലും കൂലി കൂട്ടി നൽകിയില്ല. ഇതും കാരുണ്യവർഷത്തിൽ സഭയിൽ വലിയ ചർച്ചയാവുകയാണ്. സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള സാധ്യതകളാണ് മെത്രാന്മാരും ഇടവക വികാരിമാരും കാരുണ്യ വർഷത്തിൽ ചെയ്തതെന്നാണ് ആക്ഷേപം.

കാരുണ്യ വർഷം വാക്കുകളിൽ ഒതുക്കി നിർത്താതെ പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്നായിരുന്നു മാർപ്പാപ്പയുടെ ആഹ്വാനം. ദരിദ്രർക്കു നീതിയും ന്യായവും ലഭിക്കുവാൻ അധികാരികൾ ശ്രദ്ധിക്കുമെങ്കിൽ, അതാണ് കാരുണ്യമെന്നും വിശദീകരിച്ചിരുന്നു. ഇതാണ് കേരളത്തിൽ കത്തോലിക്കാ സഭ അട്ടിമറിച്ചത് എന്നാണ് ആക്ഷേപം. അസാധാരണ ജൂബിലി വർഷമായാണ് ഫ്രാൻസിസ് മാർപാപ്പ കാരുണ്യ വർഷത്തെ വിശേഷിപ്പിക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ലാൻട്രൻ ബസലിക്കയുടെ വാതിലുകൾ തുറന്ന് കൊണ്ടാണ് അസാധാരണ ജൂബിലി വർഷം മാർപാപ്പ പ്രഖ്യാപിച്ചത്. ഇതിന് സമാനമായി ലോകത്തെല്ലായിടത്തുമുള്ള കത്തോലിക്കാ രൂപതകളിലും കാരുണ്യ വർഷത്തോടനുബന്ധിച്ച് പ്രധാന ദേവാലയത്തിലെ വാതിലുകൾ തുറന്നു. പക്ഷേ അതിനപ്പുറത്ത് കാരുണ്യം എത്തിച്ച ഇടവകകൾ കുറവായിരുന്നു. ഇതാണ് ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.

അതിനിടെ കാരുണ്യ വർഷത്തിന്റെ സമാപനത്തിൽ സഭയുടെ സ്‌കൂളുകളിലും കോളേജുകളിലും മെത്രാന്മാർ നടത്തുന്ന ബന്ധു നിയമനങ്ങളും വിവാദമാവുകയാണ്. സർക്കാർ ശമ്പളം നൽകുന്ന സഭാ സ്ഥാപനങ്ങളിലാണ് ഏറ്റവും അധികം 'ബന്ധു നിയമനങ്ങൾ' നടക്കുന്നതെന്നാണ് ആരോപണം. അദ്ധ്യാപകരായി നിയമിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മെത്രാനോടടുത്തു നിൽക്കുന്ന വൈദികരുടെ അടുത്ത ബന്ധുക്കളാണ്. സർക്കാർ ശമ്പളം നൽകുന്നതിനാൽ ഈ ബന്ധുക്കളുടെ നിയമനവും അന്വേഷണ പരിധിയിൽ വരേണ്ടതാണെന്നും സഭാ വിശ്വാസികൾ തന്നെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP