Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാൻസാറാണെന്ന് കാർട്ടൂണിസ്റ്റ് പൊട്ടിക്കരഞ്ഞു കൊണ്ട് അറിയിച്ചെന്ന് ചെയർമാൻ; പിരിവ് തുടങ്ങാനും ആഹ്വാനം ചെയ്തു; സഹായത്തിന് മുന്നിട്ടിറങ്ങിയവർ വിളിച്ചു ചോദിച്ചപ്പോൾ അസുഖത്തെ കുറിച്ച് രോഗിക്ക് അറിയില്ല; കള്ളത്തരം തുറന്നുകാട്ടിയവരെ പടിക്ക് പുറത്താക്കി പ്രതികാരം; വരകളിലൂടെ ചിരി തീർക്കുന്നവർക്കിടയിൽ തമ്മിലടി ശക്തം; കേരളാ കാർട്ടൂൺ അക്കാദമി പൊട്ടിത്തെറിയുടെ വക്കിൽ; സുകുമാറിനെതിരെ പടയൊരുക്കം

ക്യാൻസാറാണെന്ന് കാർട്ടൂണിസ്റ്റ് പൊട്ടിക്കരഞ്ഞു കൊണ്ട് അറിയിച്ചെന്ന് ചെയർമാൻ; പിരിവ് തുടങ്ങാനും ആഹ്വാനം ചെയ്തു; സഹായത്തിന് മുന്നിട്ടിറങ്ങിയവർ വിളിച്ചു ചോദിച്ചപ്പോൾ അസുഖത്തെ കുറിച്ച് രോഗിക്ക് അറിയില്ല; കള്ളത്തരം തുറന്നുകാട്ടിയവരെ പടിക്ക് പുറത്താക്കി പ്രതികാരം; വരകളിലൂടെ ചിരി തീർക്കുന്നവർക്കിടയിൽ തമ്മിലടി ശക്തം; കേരളാ കാർട്ടൂൺ അക്കാദമി പൊട്ടിത്തെറിയുടെ വക്കിൽ; സുകുമാറിനെതിരെ പടയൊരുക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ കാർട്ടൂൺ അക്കാദമിയിലെ ക്യാൻസർ രോഗ പിരിവ് പുതിയ വിവാദത്തിൽ. പ്രമുഖ കാർട്ടൂണിസ്റ്റിന് ക്യാൻസർ എന്ന് പറഞ്ഞ് ചെയർമാൻ സുകുമാർ പണപ്പിരിവ് നടത്തിയെന്നാണ് ആക്ഷേപം. എന്നാൽ തനിക്ക് ഡയബറ്റിക് രോഗം മാത്രമേയുള്ളൂവെന്ന് കാട്ടി ഈ കാർട്ടൂണിസ്റ്റ് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതോടെയാണ് കള്ളി പൊളിഞ്ഞത്. ഇതിനെ ചോദ്യം ചെയ്തവർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് സുകുമാർ. ഇതിനെ പ്രതിരോധിക്കാൻ മറുപക്ഷവും കച്ചകെട്ടി ഇറങ്ങുമ്പോൾ വരകളുടെ ആശാന്മാർക്കിടയിൽ പോര് മുറുകുകയാണ്. രണ്ട് ചേരിയായി തിരിഞ്ഞ് കത്തയക്കും വാദപ്രതിവാദവും തുടരുകയാണ് കാർട്ടൂണിസ്റ്റുകൾ. അതിനിടെ കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി സുധീർനാഥ്, വൈസ് ചെയർമാൻ ബി സഞ്ജീവ്, ട്രഷറർ ജയരാജ് വെള്ളൂർ എന്നിവർക്കെതിരെ പുറത്താക്കുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസും സുകുമാർ അയച്ചു.

കേരളകാർട്ടൂൺഅക്കാദമിയുടെ2017ഓഗസ്റ്റ്27ന്എറണാകുളത്ത് നടന്ന നിർവ്വാഹക സമിതിയോഗത്തിൽ അക്കാദമിചെയർമാൻസുകുമാറാണ് ഒരു മുതിർന്ന കാർട്ടൂണിസ്റ്റിന് കാൻസറാണെന്ന്അറിയിച്ചത്. കാർട്ടൂണിസ്റ്റ്തന്നെപൊട്ടിക്കരഞ്ഞുകൊണ്ട് തനിക്ക്കാൻസറാണെന്ന്തന്നോട് പറഞ്ഞുഎന്നാണ്അദ്ദേഹംയോഗത്തെഅറിയിച്ചത്.അദ്ദേഹം സാമ്പത്തികമായിബുദ്ധിമുട്ടിലാണെന്നും ചെയർമാൻ അറിയിച്ചു. അദ്ദേഹത്തിന്ധനസഹായം നൽകാൻ അക്കാദമി അംഗങ്ങൾ മുന്നോട്ടുവരണമെന്നും ആദ്യ തുകയായ 1000രൂപ താൻനൽകുന്നതായും യോഗത്തിൽ ചെയർമാൻപ്രഖ്യാപിച്ചു. പിന്നീട് തനിക്ക് ക്യാൻസർ ഇല്ലെന്നെും മറാ രോഗമില്ലെന്നും കാർട്ടൂണിസ്റ്റ് തന്നെ വിശദീകരിച്ചിരുന്നു. സുകുമാറിനോട് രോഗത്തെ കുറിച്ച് പറഞ്ഞില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. ഇത് ചർച്ചയായതോടെ എതിർ വിഭാഗത്തിനെ വെട്ടാനൊരുങ്ങുകയാണ് കാർട്ടുണിസ്റ്റ് സുകുമാർ. മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

സുധീർ നാഥ് അംഗങ്ങൾക്ക് അയച്ച കത്ത് പുറത്തായതോടെയാണ് കാർട്ടൂൺ അക്കാദമിയിലെ പ്രശ്‌നം പുറംലോകത്ത് എത്തിയത്. കേരള കാർട്ടൂൺ അക്കാദമിയുടെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് ഞാൻ. എക്കാലത്തും അംഗങ്ങളുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനെല്ലാം വലിയ രീതിയിൽ തടസം വന്നിരിക്കുന്നു. അക്കാദമി വിഭാഗീയതയുടെ കൂടാരമായി എന്ന സത്യം എല്ലാവരേയും അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത്. രണ്ടു മുന്നണികൾ മത്സരിക്കുന്നു. ചിലർ ജയിക്കുന്നു. തുടർന്ന് ഭരണം സുഗമമായി നടക്കുകയാണ് വേണ്ടത്. എത്രയോ സംഘടനകൾ അങ്ങനെയുണ്ട്. പക്ഷേ ഇവിടെ നേരെ മറിച്ചാണ്. അക്കാദമിയിലെ ഈ വിഭാഗിയ പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്യം നൽകുന്നത് നമ്മളെല്ലാം ബഹുമാനിച്ചിരുന്ന മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാറാണെന്നത് പകൽ പോലെ യഥാർത്ഥ്യമാണ്-സുധീർനാഥ് കത്തിൽ പറയുന്നു.

കേരള കാർട്ടൂൺ അക്കാദമി തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന്റെ നേതാവായി പ്രവർത്തനം തുടങ്ങിയ മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്, 101 വോട്ടിൽ ഉണ്ണിക്കൃഷ്ണനേക്കാൾ ഒരു വോട്ട് കുടുതൽ. ഞാനും ഒരു വോട്ടിന് ജയിച്ചതാണ്. പക്ഷേ, എന്നോട് തോറ്റയാളെ മുന്നണി കൺവീനർ എന്ന സാങ്കൽപിക കസേരയിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് അദ്ദേഹം ഈ നീക്കങ്ങൾ തുടങ്ങിയത്..! ജനാധിപത്യം കാറ്റിൽ പറത്തി സംഘടനയെ പോക്കറ്റിൽ കൊണ്ടു നടക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. പക്ഷേ ചെയർമാൻ അങ്ങനെയല്ല. ഏറ്റവും ഒടുവിൽ എന്നെയും ചെയർമാന്റെ എതിർ ചേരിയിൽ ജയിച്ചവരേയും പുറത്താക്കാനുള്ള നീക്കത്തിൽ എത്തി നിൽക്കുന്നുവെന്നും സുധീർനാഥ് വിശദീകരിക്കുന്നു.ഇതിനൊപ്പം നിരവധി ആരോപണങ്ങളും സുകുമാറിനെതിരെ ഉയരുന്നുണ്ട്. മറ്റുള്ളവരെ നിശബ്ദനാക്കാനും കുതതന്ത്രങ്ങൾ നടത്തുന്നുവെന്നാണ് ആരോപണം. ഇതെല്ലാം അംഗങ്ങൾക്കിടയിൽ കത്തായി പ്രചരിക്കുന്നുണ്ട്.

കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുടെ പത്രക്കുറിപ്പുകൾ കൊടുക്കരുതെന്നും, ചെയർമാൻ നൽകുന്ന പത്രക്കുറിപ്പ് നൽകിയാൽ മതിയെന്നും പത്ര ഓഫീസിൽ പറഞ്ഞു. സി പി എം കോട്ടയം ജില്ലാ സെക്രട്ടറി വഴിയായിരുന്നു അത്. അതിൻ പ്രകാരം അനിൽ വേഗ പത്ര സ്ഥാപനങ്ങളിൽ ചെയർമാന്റെ പത്രകുറിപ്പുകൾ എത്തിച്ചു. കാർട്ടൂൺ രംഗത്ത് ഏറ്റവും സജ്ജീവമായി നിൽക്കുന്ന ഒരു പ്രമുഖ കാർട്ടൂണിസ്റ്റും അക്കാദമി അംഗവുമായ വ്യക്തിക്ക് കാൻസറാണെന്ന് നിർവ്വാഹക സമിതിയെ തെറ്റിദ്ധരിപ്പിച്ചതും ചെയർമാൻ സുകുമാർ തന്നെയെന്നും സുധീർ പറയുന്നു. അതിന്റെ പേരിൽ പണപ്പിരിവിന് തുടക്കം കുറിച്ച അദ്ദേഹത്തിന്റെയും അതിനു കൂട്ടുനിന്ന അനിലിന്റെയും ദിലീപിന്റെയും നടപടി മനുഷ്യത്ത്വമില്ലാത്തതാണ്. തികഞ്ഞ മനുഷ്യാവകാശ ലംഘനവുമാണ്. നാളിത് വരെ അതെപ്പറ്റി ഒരു ഖേദപ്രകടനം പോലും നടത്താത്ത ചെയർമാനിൽ അംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് സുധീറിന്റെ വിശദീകരണം. കത്തിലൂടെ ഇക്കാര്യം അംഗങ്ങളെ അദ്ദേഹം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാർട്ടുൺ അക്കാദമിയിലെ പ്രശ്‌നങ്ങൾ മറനീക്കി പുറത്തുവരുന്നത്.

കാൻസർ രോഗത്തിന്റെ ചെയർമാൻ നിർവ്വാഹക സമിതിയിൽ വിഷയം അവതരിപ്പിക്കുന്നതിനേറെയും പണപ്പിരിവ് നടത്താൻ ആഹ്വാനം ചെയ്യുന്നതിന്റേയും, ആദ്യ സംഭാവനയായ 1000 രൂപ നൽകുന്നു എന്ന് പ്രഖ്യാപിക്കുന്നതിന്റേയും തെളിവുകൾ അവതരിപ്പിക്കാൻ സെക്രട്ടറി എന്ന നിലയിൽ ഒരുക്കമാണെന്നും സുധീർ പറയുന്നു. അക്കാദമിയുടെ രണ്ടാമത് നിർവ്വാഹക സമിതി യോഗം ഓഗസ്റ്റ് 27ന് എറണാകുളത്ത് ചേർന്നപ്പോൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രസന്നൻ ആനിക്കാടിനേയും, എ. സതീഷിനേയും ചെയർമാൻ സ്വന്തം നിലയിൽ പ്രത്യേകം ക്ഷണിച്ച് വരുത്തി ആദ്യാവസാനം പങ്കെടുപ്പിച്ചത് മാന്യതയാണോ എന്ന് ചർച്ചയും സജീവമാണ്. ചെയർമാൻ തന്നിഷ്ടപ്രകാരം പരിപാടികൾ തീരുമാനിക്കുന്നു, നടപ്പാക്കുന്നു.. ഇടയ്ക്കിടെ ചെയർമാൻ സ്വന്തം നിലയ്ക്ക് നിർവ്വാഹക സമിതി വിളിക്കുന്നത് സൊസൈറ്റി ആക്റ്റ് പ്രകാരം അംഗീകാരമില്ലാത്തതാണ്. സെക്രട്ടറിയേയും ട്രഷററിനേയും മാറ്റി നിർത്തിയുള്ള ചെയർമാന്റെ നടപടി അംഗങ്ങൾ ചോദ്യം ചെയ്യണം. അക്കാദമി കാര്യങ്ങൾ കൂടി ആലോചിക്കുന്നില്ല. മറ്റൊരു ഹിറ്റ്‌ലർ ' ... തിരുവനന്തപുരമായതിനാൽ സർ സിപി എന്ന വിശേഷണം ചേരുമെന്നാണ് സുകുമാറിനെതിരെ ഉയരുന്ന പരിഹാസം,

നർമ്മ കൈരളി പോലെ കാർട്ടൂൺ അക്കാദമിയും കുടുംബ സ്വത്താണെന്ന ധാരണ അംഗങ്ങൾ ചോദ്യം ചെയ്യണം. അക്കാദമിയുടെ പല പരിപാടികളും സെക്രട്ടറി പോലും അറിയുന്നില്ല എന്നത് വിഭാഗിയതയുടെ നേർക്കാഴ്‌ച്ചയാണ്. കോട്ടയത്ത് സ്‌ക്കൂൾ ക്യാമ്പ് നടത്തി ജില്ലാ ക്യാമ്പ് എന്ന് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു. (ക്യാമ്പിൽ പങ്കെടുത്തവരെല്ലാം ഒരേ യൂണിഫോം ...?) കോട്ടയത്തുള്ള അംഗങ്ങളെ പരിപാടിക്ക് വിളിച്ചതുമില്ല. കേരള കാർട്ടൂൺ അക്കാദമി മുഖ പത്രമായ കാർട്ടൂൺ ജാലകത്തിന്റെ എഡിറ്ററായി ചെയർമാൻ സുകുമാർ നിർദ്ദേശിക്കപ്പെടുകയും, ചെയർമാന്റെ വരുതിക്ക് നിൽക്കുന്ന അഞ്ച് പേരെ പത്രാധിപ സമിതിയിൽ അംഗമാക്കുകയും ഉണ്ടായി. പത്രാധിപ സമിതിയിൽ പക്ഷേ, സെക്രട്ടറിയേയും, ട്രഷററേയും ഒഴിവാക്കി. ഇപ്പോൾ അതിലേക്ക് സൃഷ്ടികൾ ചോദിച്ചു വാങ്ങുന്നത് രണ്ടാം മെയിൽ ഐഡി കൈകാര്യം ചെയ്യുന്ന അനിൽ വേഗ..! ഇവരുടെ കോഓഡിനേഷൻ ശരിയല്ല എന്നതിന്റെ തെളിവാണ് പരിപാടികളിലെ ശുഷ്‌കമായ പങ്കാളിത്തം...-ഇങ്ങനെ പോകുന്ന സുകുമാറിനെതിരായ ആരോപണങ്ങൾ.

കമ്മിഷൻ കാർട്ടൂൺ അക്കാദമിയുടെ ശാപമാണെന്ന് പറഞ്ഞ ചെയർമാൻ ആദ്യ നിർവ്വാഹക സമിതി യോഗത്തിൽ തന്നെ അത് വേണ്ടെന്ന് തീരുമാനിച്ചു. പരസ്യത്തിനും സ്‌പോൺസർഷിപ്പിനും 20 ശതമാനം കമ്മിഷൻ നൽകാമെന്ന് രണ്ടാം നിർവ്വാഹക സമിതിയിൽ തിരുത്തൽ വരുത്തി. ഒരു വ്യവസ്ഥ മാത്രം. അക്കാദമി അംഗങ്ങളുടെ പേരിൽ കമ്മിഷൻ നൽകില്ലെന്നും ഉണ്ട്. ഇതും വിമർശനങ്ങൾക്ക് ഇടനൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP