1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

യൂസഫലിയുടെ ഇപ്പോഴത്തെ ശ്രദ്ധ പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുന്നതിൽ; പരമാവധി സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ മറ്റ് ബിസിനസുകാര്യങ്ങൾ ചർച്ച ചെയ്യുന്നുമില്ല; കേരളാ ബ്ലാസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പ് ഏറ്റെടുത്തില്ലെന്ന് സ്ഥിരീകരണം; ക്രിക്കറ്റ് ഇതിഹാസം ഓഹരികൾ വിറ്റത് നാഗാർജുനയ്ക്കും ചിരഞ്ജീവിക്കും അല്ലു അരവിന്ദിനും നിമ്മഗഡ പ്രസാദിനും; പുതിയ ഓഹരി പങ്കാളിയായി പ്രവാസി മലയാളിയെ എത്തിക്കാൻ കരുനീക്കം സജീവം; ഹൃദയം ഇനിയും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തുടിക്കുമെന്ന് സച്ചിനും

September 16, 2018 | 11:32 AM IST | Permalink



യൂസഫലിയുടെ ഇപ്പോഴത്തെ ശ്രദ്ധ പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുന്നതിൽ; പരമാവധി സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ മറ്റ് ബിസിനസുകാര്യങ്ങൾ ചർച്ച ചെയ്യുന്നുമില്ല; കേരളാ ബ്ലാസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പ് ഏറ്റെടുത്തില്ലെന്ന് സ്ഥിരീകരണം; ക്രിക്കറ്റ് ഇതിഹാസം ഓഹരികൾ വിറ്റത് നാഗാർജുനയ്ക്കും ചിരഞ്ജീവിക്കും അല്ലു അരവിന്ദിനും നിമ്മഗഡ പ്രസാദിനും; പുതിയ ഓഹരി പങ്കാളിയായി പ്രവാസി മലയാളിയെ എത്തിക്കാൻ കരുനീക്കം സജീവം; ഹൃദയം ഇനിയും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തുടിക്കുമെന്ന് സച്ചിനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികൾ സച്ചിൻ തെണ്ടുൽക്കറിൽ നിന്ന് ലുലു ഗ്രൂപ്പ് ഏറ്റെടുത്തുവെന്ന വാർത്ത തെറ്റ്. ഇതുവരെ ഇത്തരത്തിലൊരു ഏറ്റെടുക്കൽ ലുലു ഗ്രൂപ്പ് നടത്തിയിട്ടില്ലെന്ന് യൂസഫലിയുമായി അടുത്ത വൃ്ത്തങ്ങൾ മറുനാടൻ മലായളിയോട് പറഞ്ഞു. നിലവിൽ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേരള പുനർനിമ്മാണത്തിൽ സജീവമാണ് ലുലു ഗ്രൂപ്പ്. കേരളത്തെ സഹായിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്താനുള്ള തിരക്കിലാണ് യൂസഫലി. അതുകൊണ്ട് തന്നെ മറ്റ് ബിസിനസ്സുകാര്യങ്ങളിലൊന്നും ലുലു ഇപ്പോൾ ചർച്ചകൾ നടത്തുന്നില്ലെന്നും അവർ വിശദീകരിച്ചു. അതിനിടെ സച്ചിന്റെ ഓഹരികൾ കൈമാറിയത് സഹ പങ്കാളികളായ നാഗാർജുന, ചിരഞ്ജീവി, അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവർക്കാണെന്നും മറുനാടന് വിവരം ലഭിച്ചു.

ഓഹരി കൈമാറിയെന്നു സ്ഥിരീകരിച്ച് സച്ചിൻ തെൻഡുൽക്കറും രഗംത്ത് വന്നു. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണു കൈമാറിയതെന്നു സച്ചിൻ അറിയിച്ചു. ആർക്കാണ് കൈമാറിയതെന്ന് വ്യക്തമാക്കിയതുമില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നാഗാർജുന, ചിരഞ്ജീവി, അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നീ സഹ പങ്കാളികൾക്കാണ് ഓഹരി കൈമാറിയിരിക്കുന്നതെന്ന് മറുനാടന് വ്യക്തമായത്. കേരള ബ്ലാസ്റ്റേഴ്‌സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു.

2015ലാണു സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നാണ് ഓഹരി വാങ്ങിയത്. എന്നാൽ ഇക്കഴിഞ്ഞ മേയിലെ മൽസരത്തിനു മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു. പിന്നീടാണ് ചിരഞ്ജീവിയും കൂട്ടരും ഓഹരി വാങ്ങിയത്. ഇപ്പോൾ എല്ലാ ഓഹരിയും ഇവരുടെ കൈയിലായി. ഇതിൽ 60 ശതമാനം ഓഹരി വിൽക്കാനാണ് ഇവരുടെ ശ്രമം. ഇത് യൂസഫലിക്ക് നൽകിയാൽ ഫുട്‌ബോളിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഉയർന്നു. ഇതോടെയാണ് ലുലു ഗ്രൂപ്പിന് ഓഹരി കൈമാറാനുള്ള സാധ്യത ഇവർ തേടിയത്. എന്നാൽ ലുലുവും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഉടമസ്ഥരും തമ്മിൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല.

സച്ചിൻ ടെൻഡുൽക്കർക്ക് കേരള ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്ന 20 ശതമാനം ഓഹരികൾ വിറ്റത് നിലവിൽ 80 ശതമാനം ഓഹരികളുള്ള നിമഗഡ പ്രസാദിനും സംഘത്തിനുമാണ്. ഇപ്പോൾ 100 ശതമാനം ഓഹരിയും ഇവരുടെ കൈവശമാണ്. അത്കൊണ്ട് തന്നെ ഇനി വിൽപ്പനയുടെ കാര്യം ഇവരാകും തീരുമാനിക്കുക. നിലവിൽ ലുലു ഗ്രൂപ്പ് ഏറ്റെടുത്തേക്കും എന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും അതിനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് ഉറപ്പിക്കാറായിട്ടില്ലെന്ന് കേരളാ ഫുട്‌ബോൾ അസോസിയേഷനിലെ പ്രമുഖനും മറുനാടനോട് പറഞ്ഞു. ഐഎസ്എൽ ടീമുകളുടെ ഓഹരി വിലയോ മറ്റ് കാര്യങ്ങളോ പരസ്യമല്ല അത്കൊണ്ട് തന്നെ എത്ര രൂപയ്ക്കാണ് ടീമിന്റെ ഓഹരികൾ സച്ചിൻ വിറ്റത് എന്നും അറിവായിട്ടില്ല. ഐഎസ്എൽ ടീമുകൾ ലാഭത്തിൽ എത്തിയിട്ടുമില്ലെന്നതാണ് വസ്തുത.

ഇതിനിടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികൾ കൈമാറിയത് സ്ഥിരീകരിച്ച് സച്ചിൻ തെൻഡുൽക്കർ രംഗത്ത് വന്നത്. ബ്ലാസ്റ്റേഴ്‌സ് സുദൃഢമായ സ്ഥിതിയിലാണ്. ടീം ഇനിയും മുന്നേറും. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും സച്ചിന് പറഞ്ഞു. നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. ഈ കാലയളവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആയിരക്കണക്കിനു ആരാധകർ കടന്നുപോയ വികാരത്തിനൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്. ഫുട്‌ബോളിനോടുള്ള അഭിനിവേശം വളർത്തുകയും കേളത്തിലെ കായികപ്രേമികൾക്കും പ്രതിഭകൾക്കും ദേശീയതലത്തിൽ അവസരം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തം. ആ ഉദ്യമം വളരെയധികം ഉത്സാഹം തരുന്നതും എന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്.

ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ അടുത്ത അഞ്ചോ അതിൽ കൂടുതലോ വർഷത്തേക്കുള്ള ടീമിനെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. അതിൽ എന്റെ പങ്കും അലോചിക്കേണ്ട സമയമായി. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീർഘനാളത്തെ ചർച്ചകൾക്കുശേഷം ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. ആരാധകരുടെ നിരുപാധികമായ പിന്തുണയോടെ മുന്നോട്ടുള്ള പാതയിൽ കൂടുതൽ വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്‌സിനു സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്‌സിനെ കുറിച്ചു ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തുടിക്കും-സച്ചിൻ അറിയിച്ചു.

2014ൽ ഐഎസ്എലിന്റെ ആദ്യ സീസൺ മുതൽ സച്ചിൻ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്ലുരിയും സച്ചിനും ചേർന്നാണ് ടീം വാങ്ങിയത്. 2015ൽ പോട്ടലുരിയുടെ പി.വി.പി വെൻച്വേഴ്സ് ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വിറ്റു. നാഗാർജുന, ചിരഞ്ജീവി, അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവർ ചേർന്നാണ് ഓഹരികൾ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്സിന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. ഈ ഷെയറുകളും നാഗാർജുന, ചിരഞ്ജീവി, അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവർക്ക് സച്ചിൻ വിറ്റുവെന്നതാണ് പുറത്തുവരുന്ന സൂചന. ആ ഷെയറുകൾ യൂസഫലി പോലുള്ള വമ്പൻ വ്യവസായികളെ കൊണ്ട് ഏറ്റെടുപ്പിക്കാനാണ് നീക്കം.

സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് പി.വി.പി ഗ്രൂപ്പ് സിഇഒ പ്രകാശ് പോട്‌ളൂരിക്കെതിരെ സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സിനെ വിൽക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ സച്ചിൻ മാത്രമാണ് ഉടമയായി രംഗത്തുണ്ടായിരുന്നത്. ഇതിന് ശേഷം ടീമിന്റെ സഹഉടമകളായി തെലുങ്കു നടന്മാരായ ചിരഞ്ജീവിയും നാഗാർജുനയും എത്തിയിരുന്നു. സച്ചിൻ തെണ്ടുൽക്കറിന്റെയും പി.വി.പി. ഗ്രൂപ്പിന്റെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ രണ്ടു സീസണുകളിൽ കളിച്ചത്. പി.വി.പി. ഗ്രൂപ്പ് തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചതോടെ സച്ചിൻ ഇടപെട്ടാണ് ദക്ഷിന്ത്യേയിലെ രണ്ടു മിന്നുംതാരങ്ങളെ ക്ലബിന്റെ അമരത്തേക്ക് എത്തിച്ചത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോവിഡിൽ മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു; എറ്റവും പിന്തുണയുള്ളത് ശൈലജ ടീച്ചർക്ക്; സർവേയിൽ പങ്കെടുത്ത 97 ശതമാനം പേരും ആരോഗ്യമന്ത്രിയുടെ പ്രവർത്തനം അംഗീകരിക്കുന്നു; ചെന്നിത്തലയും മുല്ലപ്പള്ളിയും പിറകോട്ട്; കോൺഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി തന്നെ; കെ സുരേന്ദ്രന്റെ ജനപിന്തുണയിലും വർദ്ധന; അഭിപ്രായം തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ; ഏഷ്യാനെറ്റ് സീ ഫോർ കോവിഡ്കാല സർവേഫലം ഇങ്ങനെ
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ചതോടെ മതനിന്ദാ കുറ്റത്തിൽ പെട്ടു; രക്ഷപ്പെടാൻ അഭയം തേടിയത് ഫിൻലൻഡിൽ; ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇന്റർപോളിന്റെ റെഡ് നോട്ടീസ്; യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് വിവാദത്തിൽ
ആബേലച്ചന് കൊടുത്ത പാലിൽ കലർത്തിയത് സയനൈഡായിരുന്നു; തൊടുപുഴ ആശുപത്രിയിൽ ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ കലാഭവനിലെ ശിങ്കിടി പയ്യനാണ് പാൽ കൊണ്ടുകൊടുത്തത്; ഏർപ്പാട് ചെയ്തത് റെക്കോഡിസ്റ്റ് സോബി ജോർജും; കലാഭവൻ സാരഥിയുടെ 16 വർഷം മുമ്പുള്ള മരണത്തിന് പിന്നിൽ സോബിയെന്ന് അച്ചന്റെ സഹോദരൻ ജോൺ പി.മാത്യു; ആബേലച്ചൻ തന്റെ വളർത്തച്ഛൻ ആണെന്നും അദ്ദേഹത്തെ തൊട്ടാൽ തനിക്ക് വേദനിക്കുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്നും സോബി മറുനാടനോട്
കുടുംബവിളക്ക് സീരിയലിലെ ലൊക്കേഷനിൽ മൊട്ടിട്ട പ്രണയം; ക്യാമറയിൽ പതിഞ്ഞ ചിത്രത്തിനൊപ്പം പാർവതിയെ ഹൃദയത്തിലും പതിച്ചപ്പോൾ ഇത് പ്രണയസാക്ഷാത്കാരം; കുടുംബവിളക്ക് സീരിയലിലെ നായിക പാർവ്വതി വിവാഹിതയായി; വരൻ സീരിയലിന്റെ ക്യാമറാമാനായ അരുൺ; വിവാഹം നടന്നത് പാലോട് വനദുർഗ്ഗ ക്ഷേത്രത്തിൽ; താരങ്ങൾക്ക് വിവാഹമംഗാളാശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
വർഗശത്രുവായി കണ്ട് കുരുവികളോട് യുദ്ധം പ്രഖ്യാപിച്ചു! തലതിരിഞ്ഞ നയങ്ങൾ മൂലം പട്ടിണിക്കിട്ട് കൊന്നത് നാലരക്കോടി ജനങ്ങളെ; സംസ്‌ക്കാരിക വിപ്ലവത്തിലൂടെയും മരിച്ചത് ലക്ഷങ്ങൾ; സ്‌കൂളുകൾ അടച്ചുപൂട്ടി കൂട്ടികളെ വിട്ടത് കൃഷിയിടങ്ങളിലേക്ക്; ജനം അത്മഹത്യ ചെയ്യുമ്പോൾ പരിഹസിച്ചത് ചൈനയിൽ ജനസംഖ്യ കൂടുതലാണെന്ന്; ലോകം കണ്ട ഏറ്റവും വലിയ നരമേധത്തിന് ഉത്തരവാദിയായ കമ്യൂണിസ്റ്റ് എകാധിപതിയുടെ കഥ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്