Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202321Tuesday

കാറ്റ് അംഗങ്ങളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചത് 26ന്; 27ന് രാവിലെ ജ്യുഡീഷ്യൽ അംഗം വിധി ഇറക്കി; ആ ഉത്തരവ് റദ്ദാക്കാൻ കാരണം ചോദിച്ചപ്പോൾ അഭിഭാഷകൻ രണ്ടംഗ ഡിവിഷൻ ബഞ്ച് വിധിയെ കുറിച്ച് അറിയിച്ചത് 27ന് വൈകിട്ടെന്ന് കാറ്റ് രജിസ്ട്രാറുടെ മറുപടിയും; പുറത്താക്കിയ അംഗത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതിയും; നിയമ വിദഗ്ധരെ അമ്പരപ്പിച്ച 'കാറ്റ് വിധി' റദ്ദാക്കൽ

കാറ്റ് അംഗങ്ങളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചത് 26ന്; 27ന് രാവിലെ ജ്യുഡീഷ്യൽ അംഗം വിധി ഇറക്കി; ആ ഉത്തരവ് റദ്ദാക്കാൻ കാരണം ചോദിച്ചപ്പോൾ അഭിഭാഷകൻ രണ്ടംഗ ഡിവിഷൻ ബഞ്ച് വിധിയെ കുറിച്ച് അറിയിച്ചത് 27ന് വൈകിട്ടെന്ന് കാറ്റ് രജിസ്ട്രാറുടെ മറുപടിയും; പുറത്താക്കിയ അംഗത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതിയും; നിയമ വിദഗ്ധരെ അമ്പരപ്പിച്ച 'കാറ്റ് വിധി' റദ്ദാക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ ജ്യൂഡീഷ്യൽ അംഗങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ട്രിബ്യൂണലിൽ അറിഞ്ഞത് അടുത്ത ദിവസം മാത്രം. ഇതിനിടെ പഴയ ജ്യൂഡീഷ്യൽ അംഗം ഒരു വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഹൈക്കോടതി ഈ വിധി റദ്ദാക്കുകയാണ് ചെയ്തത്. എന്നാൽ ചില അസാധാരണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. കേരളത്തിലെ ജ്യൂഡീഷ്യൽ ചരിത്രത്തിലെ തന്നെ അസാധാരണ വിധികളും നിരീക്ഷണങ്ങളുമാണ് ഹൈക്കോടതി നടത്തുന്നത്. കാറ്റും ജ്യൂഡീഷ്യൽ ബോഡിയാണ്. അതുകൊണ്ട് തന്നെ വിമർശന സ്വഭാവം കൈവരാത്തവിധം തിരുത്തൽ നിർദ്ദേശിക്കുകയായിരുന്നു ഹൈക്കോടതി. ഈ വിധിയുടെ പകർപ്പ് മറുനാടന് കിട്ടി.

തൃപ്പുണ്ണിത്തുറ ആയുർവേദ കോളേജിലെ ഡോക്ടറുടെ സ്ഥാനക്കയറ്റത്തിന് വേണ്ടിയുള്ള ഹർജിയുടെ വിധിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹൈക്കോടതിയിൽ ആയുർവേദ കോളേജിലെ നിലവിൽ അസിസ്റ്റൻ പ്രൊഫസറായ ഹർജിക്കാരി അതിഗൗരവമുള്ള വിഷയങ്ങളാണ് ഉന്നയിച്ചത്. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ രണ്ട് അംഗങ്ങളുടെ കാലാവധി 2021 ജൂലൈ മാസത്തിൽ തീർന്നിരുന്നു. എന്നാൽ പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നിയമിച്ചില്ല. ഇതിന്റെ ഭാഗമായി നിലവിലെ അംഗങ്ങൾക്ക് തുടരാൻ ഹൈക്കോടതി വ്യവസ്ഥകളോടെ അനുമതി നൽകി. പുതിയ ചെയർമാനേയോ പുതിയ അംഗങ്ങളേയോ നിയമിക്കുന്നത് വരേയോ തുടരാമെന്നായിരുന്നു ആ ഉത്തരവ്. കാറ്റിലെ അഭിഭാഷക അസോസിയേഷൻ ഹർജിയെ തുടർന്നായിരുന്നു ഉത്തരവ്.

ഇതിന് ശേഷം സെപ്റ്റംബർ 21ന് രണ്ട് പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്തു. ഇതോടെ 23 മുതൽ ജ്യൂഡീഷ്യൽ അംഗങ്ങൾ സിറ്റിംഗിൽ നിന്നും വിട്ടു നിന്നു. 26ന് ജ്യൂഡീഷ്യൽ അംഗങ്ങൾ തുടരാമെന്ന പഴയ ഇടക്കാല ഉത്തരവ് ഹൈക്കോടതിയും പിൻവലിച്ചു. എന്നാൽ തന്റെ ഹർജി 27ന് ഉച്ചയ്ക്ക് വാദത്തിനായി വച്ചിരുന്നു. ഈ കേസിൽ അന്ന് 1030ന് ഒരു ജ്യുഡീഷ്യൽ അംഗം ഒപ്പിട്ട് ഉത്തരവിറിക്കി. അതായത് അധികാരമില്ലാത്ത ഉത്തരവാദിത്തമാണ് ജ്യുഡീഷ്യൽ അംഗം നിർവ്വഹിച്ചതെന്നതായിരുന്നു ഹൈക്കോടതിക്ക് മുമ്പിൽ ഹർജിക്കാരിയുടെ ആക്ഷേപം.

ജ്യുഡീഷ്യൽ അംഗമായ ബെന്നി ഗർവാസിസാണ് ഈ വിധി ഒപ്പിട്ടത്. അഡ്‌മിനിസ്ട്രേറ്റീവ് അംഗമെന്ന നിലയിൽ ഡോ പ്രദീപ് കുമാറും ഒപ്പിട്ടു. ഇതിൽ ബെന്നിയും കാലാവധിയാണ് 26ന് തന്നെ ഹൈക്കോടതി ഇടപെട്ട് അവസാനിപ്പിച്ചത്. പ്രെമോഷന് സീനിയോറിട്ട് പരിഗണിക്കണമെന്ന ഹർജിക്കാരിയുടെ അപേക്ഷ തള്ളുകാണ് ചെയ്തത്. വളരെ ബോധപൂർവ്വമാണ് അധികാരമില്ലാത്ത അംഗം ഈ വിധി പുറപ്പെടുവിച്ചതെന്ന സൂചനകളാണ് ഹർജിക്കാരിയുടെ ഹൈക്കോടതിയിലെ ഹർജിയിൽ ഉണ്ടായിരുന്നത്. ഈ ഹർജി പരിഗണിച്ച് കാറ്റ് രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോർട്ടും ആവശ്യപ്പെട്ടു.

നവംബർ 24നായിരുന്നു സിറ്റിങ് ജില്ലാ ജഡ്ജിയായ കാറ്റ് രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഹർജി തുടർ പരിഗണനയ്ക്ക് മാറ്റുകയും ചെയ്തു. ജസ്റ്റീസ് എകെ ജയശങ്കർ നമ്പ്യാരും ജസ്റ്റീസ് മുഹമ്മദ് നിയാസ് സിപിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ഈ മറുപടി അടക്കം പരിശോധിച്ചാണ് വിധിയിലേക്ക് ഹൈക്കോടതി കടന്നത്. ബെന്നി ഗർവാസിസിന്റെ വിധി ഹൈക്കോടതി റദ്ദാക്കിയെന്ന് മാത്രമല്ല ചില പരോക്ഷ സംശയങ്ങളും കോടതി ഉയർത്തി. ജ്യൂഡീഷ്യറിക്ക് കളങ്കമുണ്ടാക്കുന്നത് ചെയ്യാതെയുള്ള ചില ചോദ്യമാണ് ഉയർത്തിയത്. അതിന് കാറ്റ് നൽകിയ മറുപടിയും കാരണമായി. അതിവിചിത്രമായ മറുപടിയാണ് കാറ്റിലെ രജിസ്ട്രിയിൽ നിന്നും ഹൈക്കോടതിക്ക് കിട്ടിയത്.

ഡിസംബർ രണ്ടിനാണ് ഹൈക്കോടതിക്ക് കാറ്റ് വിശദീകരണം നൽകിയത്. കാറ്റിലെ അംഗങ്ങളുടെ കാലാവധിയിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ 26ന് അറിഞ്ഞില്ലെന്നാണ് കാറ്റ് രജിസ്ട്രാർ വിശദീകരിച്ചത്. അത് അടുത്ത ദിവസം മാത്രമാണ് കാറ്റിന്റെ അഭിഭാഷകൻ കാറ്റിനെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവ് ഉൾപ്പെടെ കാറ്റിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ 27ന് വൈകുന്നേരം രജിസ്ട്രാർക്ക് കൈമാറി. അതുകൊണ്ട് തന്നെ 27ന് ആയുർവേദ കോളേജിലെ ഹർജിക്കാരിയുടെ കേസിൽ വിധി പുറപ്പെടുവിച്ച അംഗം അതേ കുറിച്ച് അറിഞ്ഞിരുന്നില്ലായിരുന്നുവെന്നായിരുന്നു കാറ്റിന്റെ വിശദീകരണം. ഈ വിശദീകരണം ഹൈക്കോടതിയിൽ രണ്ടംഗ ബഞ്ച് മുഖവിലയ്ക്ക് എടുത്തില്ല. ആ കാറ്റ് വിധി റദ്ദാക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ വിധി അറിയാൻ മറ്റൊരു ജ്യൂഡീഷ്യൽ സംവിധാനം വൈകിയെന്നത് അപൂർവ്വതയാണെന്ന് നിയമ വിദ്ഗധർ പറുയുന്നു. ഹൈക്കോടതിയിൽ കേസ് കൈകാര്യം ചെയ്ത അഭിഭാഷകനൊപ്പം കാറ്റിലെ പ്രധാനിയുടെ അടുത്ത ബന്ധു ജൂനിയറായി പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നതാണ് വസ്തുത. ബെന്നി ഗർവാസിസും ഈ കേസിൽ അഞ്ചാം എതിർകക്ഷിയാണ് എന്നിട്ടും വിധി അറിഞ്ഞില്ലെന്ന് പറയുന്നതിലെ സാങ്കേതികത്വം ആർക്കും മനസ്സിലാകുന്നില്ല. മറ്റൊരു ജ്യുഡീഷ്യൽ സംവിധാനത്തിനെ ആക്രമിക്കുകയെന്ന ലക്ഷ്യം ഹൈക്കോടതിക്കില്ല. അതുകൊണ്ട് തന്നെ കേസിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ജുഡീഷ്യൽ അംഗങ്ങളായി ഹൈക്കോടതി മുൻ ജഡ്ജി പി വി ആശ, സ്‌പെഷ്യൽ ഗവർമെന്റ് പ്ലീഡർ അഡ്വ. എം ആർ ശ്രീലത എന്നിവരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കിയത് നവംബർ 22നാണ്. അതോടെ തന്നെ നിലവിലെ അംഗങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതായി എന്നതാണ് വസ്തുത. 2021 ജൂലൈയിലാണ് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഭരണ പ്രതിസന്ധി ഉണ്ടായത്. അന്ന് അവശേഷിക്കുന്ന രണ്ട് ജുഡിഷ്യൽ അംഗങ്ങളുടെയും കാലാവധി അവസാനിച്ചതോടെ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ഹൈക്കോടതി ഇടപെടലുണ്ടായത്. അന്ന് ട്രിബ്യൂണൽ ചെയർമാന്റെ കാലാവധി അവസാനിച്ചിട്ട് പത്ത് മാസം പിന്നിട്ടിരുന്നു. പ്രതിസന്ധി കണക്കിലെടുത്ത്, പുതിയ അംഗങ്ങൾ നിയമിതരാകുന്നത് വരെ തുടരാൻ അന്ന് ഉണ്ടായിരുന്ന അംഗങ്ങളോട് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

ബെന്നി ഗർവാസിസ്, വി രാജേന്ദ്രൻ എന്നീ അംഗങ്ങളുടെ കാലാവധിയാണ് 2021 ജൂലൈയിൽ അവസാനിച്ചത്. ഇവരുടെ ഒഴിവിലേക്ക് നാല് പേരുകളടങ്ങിയ പാനൽ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പാനൽ സമർപ്പിച്ച സാഹചര്യത്തിൽ, നിലവിലെ അംഗങ്ങൾക്ക് കാലാവധി നീട്ടി നൽകുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ 2021ൽ എതിർക്കുകയും ചെയ്തു. പക്ഷേ, ഭരണ പ്രതിസന്ധി കണക്കിലെടുത്ത് കോടതി അവരെ താൽക്കാലികമായി തുടരാനനുവദിക്കുകയായിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചെയർമാനും പി.എസ്.സി ചെയർമാൻ, കെ.എ.ടി ചെയർമാൻ, സർക്കാരിന്റെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുതിയ അംഗങ്ങളെ തീരുമാനിക്കേണ്ടത്. രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയാവണം നിയമനം.

പിന്നീട് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ചെയർമാനായി. പിന്നേയും ഏറെ കാലം കഴിഞ്ഞാണ് ഹൈക്കോടതി മുൻ ജഡ്ജി പി വി ആശ, സ്‌പെഷ്യൽ ഗവർമെന്റ് പ്ലീഡർ അഡ്വ. എം ആർ ശ്രീലത എന്നിവരെ അംഗങ്ങളായി നിയമിച്ചത്. ഇവർ സെപ്റ്റംബർ 28നാണ് ചുമതല ഏറ്റെടുത്തത്. അതിന് ഒരു ദിവസം മുമ്പുള്ള വിധിയാണ് ഹൈക്കോടതി റദ്ദാക്കിയതോടെ ഇപ്പോൾ ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP