Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്ത് വെള്ളിയാഴ്ച മരിച്ച വഞ്ചിയൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭീതിയിലായത് കെപ്കോയിലെ 30ലധികം ജീവനക്കാർ; ഇവർ രമേശന്റെ വീടുമായി സമ്പർക്കത്തിലേർപ്പെട്ടവർ; ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ആക്ഷേപം; ക്വാറന്റൈൻ ചെയ്യാൻ സൗകര്യം ഒരുക്കാതെ കെപ്കോ എം.ഡിയും; മരണവീടുമായി ബന്ധപ്പെട്ടവർ യാത്ര ചെയ്തത് ബസിലും ഓട്ടോയിലും; തിരുവനന്തപുരം കെപ്കോ നിരീക്ഷണത്തിലേക്ക്

എം എസ് ശംഭു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ വീട്ടിൽ സമ്പർക്കപ്പെട്ടത് പേട്ട കെപ്‌കോയിലെ 30ലധികം വരുന്ന ജീവനക്കാർ കടുത്ത ഭീതിയിൽ. ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി വീട്ടിൽ എത്തിയ വഞ്ചിയൂർ സ്വദേശി ചുമട്ടുതൊഴിലാളിയായ രമേശന്റെ മരണത്തിലാണ് കെപ്‌കോയിലെ 30ലധികം വരുന്ന ജീവനക്കാർ പങ്കെടുത്തത്. രമേശന്റെ ഭാര്യ ലീല പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്‌കോയിലെ ജീവനക്കാരിയാണ്.

സ്വാഭാവിക മരണം എന്ന് കരുതിയാണ് ശനിയാഴ്ച ഉച്ചയോടെ കെപ്‌കോ ജീവനക്കാർ വഞ്ചിയൂരിലെ കോവിഡ് രോഗിയുടെ വീട്ടിലേക്ക് എത്തിയത്. രമേശന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ ആയിരുന്നെങ്കിലും രാജനുമായി സമ്പർക്കം പുലർത്തിയ ഭാര്യയോടൊപ്പം ഇവർ മണിക്കൂറുകൾ ചിലവഴിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രമേശന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. ഇതോടെ മരണവീട്ടിൽ പങ്കെടുത്ത പെപ്‌കോ ജീവനക്കാരും ഭീതിയിലായി.

രമേശന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗത്തെ കെപ്‌കോ ്അധികൃതർ വിവരം അറിയിച്ചെങ്കിലും ഇതുവരെ ആരോഗ്യവിഭാഗം ഇവിടേക്ക് എത്തിയിട്ടില്ലെന്നും കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നുമാണ് ജീവനക്കാർ ആരോപിക്കുന്നത്.

രോഗം സ്ഥിരീകരിച്ച സാഹചതര്യത്തിൽ ജീവനക്കാർ ഭയത്തിലാണ്. ക്വാറന്റൈൻ ചെയ്യുന്നത് സംബന്ധിച്ച് അജ്ഞത നിലനിൽക്കുമ്പോഴും ജീവനക്കാരോട് നിസ്സഹകരണമായ മനോഭവാമാണ് മാനേജ്‌മെന്റും ആരോഗ്യവിഭാഗവും പുർത്തുന്നത്. രാവിലെ 4 മണിക്ക് ഡ്യൂട്ടിയിൽ കയറിയ ജീവനക്കാർ മുതൽ ഇപ്പോഴും ജലപാനം പോലുമില്ലാതെ വീട്ടിലേക്ക് പോകാൻ കഴിയാതെ കെപ്‌കോ ഓഫീസിൽ കുടുങ്ങിയിരിക്കുകയാണ്. ആരോഗ്യവിഭാഗത്തെ ഉച്ചയോടെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ഇവർ എത്താത്തത് പ്രതിഷേധനത്തിന് ഇടയാക്കിയിട്ടുണ്ട്. മരണവീട്ടിൽ ശനിയാഴ്ച പങ്കെടുത്തവരിൽ പലരും ഇന്നലയും ഇന്നുമായി ഓഫീസിലെത്തി.

ബസ് മാർഗവും ഓട്ടോ മാർഗവും വവരുന്നവരാണ് ജീവനക്കാരിൽ പലരും. മരണവീട്ടിൽ പോയതിന് ശേഷം വീടുകളിലേക്ക് പോകുകയും ചെയ്തു. എന്നാൽ ഇവർ എവിടെയൊക്കെ പോയിട്ടുണ്ട് എന്നതിനെ കുറിച്ച ഇപ്പോഴും ആരോഗ്യ വിഭാഗം അന്വേഷിച്ചിട്ടില്ല. ഓഫീസിൽ നിന്ന് ഔദ്യോഗികമായിട്ടാണ് ഹെൽത്തിൽ വിവരം അറിയിച്ചത്. കെപ്‌കോയിൽ ജീവനക്കാർക്ക് ക്വാറന്റൈൻ സൗകര്യത്തിനായി രണ്ട് ഡോൾമെട്രിക്ക് റൂമുകൾ ഉണ്ടെങ്കിൽ പോലും ഇത് തുറന്ന് കൊടുക്കാതെ നിങ്ങൾ വാടക വീടിടെുത്ത് ക്വാറന്റൈൻ പോയ്‌ക്കൊള്ളാനാണ് പെപ്‌കോ മാനേജിങ് ഡയറക്ടർ വിനോദ് ജോൺ തൊഴിലാളികളോട് പറഞ്ഞത്. എന്നാൽ എവിടേക്ക് പോകും വീട്ടിലേക്ക് പോയാൽ കുട്ടികൾക്ക് അടക്കം രോഗം പകരുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.

ആരോഗ്യവിഭാഗത്തെ വിവരം അറിച്ചപ്പോൾ പ്ലാന്റ് വിട്ട് പുറത്ത് പോകരുതെന്നും അവിടെ തന്നെ തുടരണമെന്നും മാത്രമാണ് പറഞ്ഞത്. ഇതനുസരിച്ച ജീവനക്കാർ രാവിലെ മുതൽ പ്ലാന്റിൽ കുടുങ്ങി കിടക്കുകയാണ്. ചികിത്സയ്ക്കായി എവിടേക്ക് പോകണമെന്നോ എന്ത് ചെയ്യണമെന്ന കാര്യത്തിലോ ജീവനക്കാർക്ക് അറിവില്ല. ഇന്ന് അവധിയിലുള്ള പലരും മരണവീടുമായി ഇടപഴകിയവരാണ്. ഇതുവഴി സമ്പർക്കത്തിലൂടെ രോഗം പകരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്ലാന്റ് അടയ്ക്കണം എന്ന് നിയമം ഉണ്ടെങ്കിലും ഇത് പാലിച്ചിട്ടില്ല. കെപ്‌കോയുടെ ഈ നടപടിയാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ചുമട്ടു തൊഴിലാളിയായ രമേശന്റെ (76) മരണം ശനിയാഴ്ചയാണ്.ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഇയാൾ ചികിത്സയിൽ നടത്തിയെങ്കിലും കൊറോണ പരിശോധന നടത്തിയില്ല. ശ്വാസംമുട്ടലിനു ചികിത്സ തേടി വന്നിട്ടും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും രോഗിക്ക് കൊറോണ പരിശോധന നടത്താത്തത് ഇരു ആശുപത്രി അധികൃതരുടെ ഭാഗത്തും നിന്നും വന്ന ഗുരുതരമായ പാളിച്ചയായി മാറുന്നു. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം വീട്ടിൽ എത്തിയ ശേഷമാണ് രമേശൻ മരിക്കുന്നത്.

മരണ ശേഷം നടത്തിയ ജനറൽ ആശുപത്രിയിൽ നടത്തിയ ശ്രവ പരിശോധനയിലാണ് രമേശന് കൊറോണയാണെന്ന് വ്യക്തമാകുന്നത്. കൊറോണയാണെന്ന് സ്ഥിരീകരിച്ചതോടെ രമേശന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ നിന്ന് വിട്ടു നൽകിയിട്ടില്ല. ആദ്യമേ കൊറോണ പരിശോധന നടത്തിയിരുന്നുവെങ്കിൽ ആദ്യമേ രമേശനെ ചികിത്സ നല്കാമായിരുന്നു. കൊറോണ പരിശോധന നടത്താത്തതിനാൽ കൂടുതൽ പേരുമായി സമ്പർക്കത്തിനും രോഗിക്ക് ഇടവന്നു. ആദ്യമേ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോയി. അവിടെ ചികിത്സയിൽ കഴിഞ്ഞു. ഡിസ്ചാർജ് ആയ ശേഷം വീട്ടിൽ വന്നു. വീട്ടിൽ വെച്ച് അസുഖം കൂടി മരിച്ച ശേഷം മൃതദേഹവുമായി ആംബുലൻസിൽ ജനറൽ ആശുപത്രിൽ എത്തിച്ചു. ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്ന ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ്.

ശ്വാസം മുട്ടൽ ബാധിച്ച് മരിച്ചതിനെ തുടർന്ന് സർട്ടിഫിക്കറ്റ് തേടിയപ്പോൾ സ്ഥിരീകരിക്കാൻ വേണ്ടിയാണ് ശ്രവ പരിശോധന നടത്തിയത്. രണ്ടു ശ്രവ പരിശോധനയിലും കൊറോണ പോസിറ്റീവ് എന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് മൃതദേഹം പിടിച്ചു വെച്ചത്. രമേശനെ ചികിത്സിച്ച ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളെജിലെയും ഡോക്ടർമാരും രോഗസമയത്ത് രമേശനെ പരിചരിച്ചവരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ്. കൊറോണ രോഗികളുടെ എണ്ണം കൂടിയതോടെ അതിനനുസൃതമായ പിഴവുകളും ആരോഗ്യവകുപ്പിന് വർദ്ധിച്ച് വരുകയാണെന്നാണ് വ്യക്തമാക്കുന്നതാണ് രമേശന്റെ മരണം. സ്വതേ കടുത്ത ആസ്തമാ രോഗിയായ രമേശൻ ചികിത്സ തേടിയാണ് ബുധനാഴ്ച ജനറൽ ആശുപത്രിയിൽ എത്തിയത്. നെഞ്ചു വേദനയും ശ്വാസംമുട്ടലുമായിരുന്നു അനുഭവപ്പെട്ടത്. സ്ഥിരം ആസ്തമാ രോഗിയായതിനാൽ പരിശോധിച്ച ശേഷം മെഡിക്കൽ കോളെജിലേക്ക് പറഞ്ഞുവിട്ടു. പതിനൊന്നിനു മെഡിക്കൽ കോളേജിൽ നിന്നും പറഞ്ഞുവിട്ടു. പന്ത്രണ്ടിന് വീണ്ടും അസുഖം കൂടി വീട്ടിൽ വെച്ച് മരിച്ചു. മരണം സ്ഥിരീകരിക്കാൻ വേണ്ടി മൃതദേഹം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം പന്ത്രണ്ടിന് ശ്രവ പരിശോധന നടത്തി. ആദ്യം പരിശോധനയിൽ സംശയം വന്നതിനെ തുടർന്നാണു രണ്ടാമതും ശ്രവ പരിശോധന നടത്തിയത്. ഇന്നു രാവിലെയാണ് കൊറോണ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുന്നത്.

കൊറോണ സ്ഥിരീകരിച്ചതോടെ ബന്ധുക്കളോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രമേശന് എവിടെ നിന്ന് കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.'സ്വതേ പുറത്ത് ഒന്നും പോകാതെ വീട്ടിൽ തന്നെയാണ് രമേശൻ ഉള്ളത്. കഴിഞ്ഞ ദിവസം ഒരു മകൻ പത്തനംതിട്ടയിൽ നിന്നും വന്നിരുന്നു. മകന് പക്ഷെ കൊറോണ ലക്ഷണങ്ങൾ ഒന്നുമില്ല. അതുകൊണ്ട് തന്നെ രമേശന് എവിടെ നിന്ന് കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.'' വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ ബാബു മറുനാടനോട് പറഞ്ഞു. രമേശന്റെ ബന്ധുക്കൾ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. അതിനാൽ അവിടെ ആ സമയത്ത് ഇവരുമായി ബന്ധപ്പെട്ട പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

അസുഖം കാരണം സ്വതേ പുറത്ത് പോകാത്ത പ്രകൃതമാണ് രമേശന്. അതുകൊണ്ട് തന്നെ രമേശന് എങ്ങനെ കൊറോണ വന്നുവെന്നാണ് വാർഡ് കൗൺസിലർ അടക്കമുള്ളവരും ആരോഗ്യ പ്രവർത്തകരും അന്വേഷിക്കുന്നത്. സമൂഹവ്യാപന സാധ്യത കേരളത്തിൽ ഇല്ലായെന്ന് പൂർണമായും തള്ളിക്കളയാൻ കഴിയാത്ത സാഹചര്യത്തിൽ രമേശന്റെ മരണം സമൂഹവ്യാപന സാധ്യതയിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ്. കേരളത്തിൽ സമൂഹവ്യാപനം ഉണ്ടോ എന്ന് ചോദിച്ച് മരിച്ച പത്ത് പേരുടെ പേര് പറഞ്ഞു ഇവർക്ക് എവിടെ നിന്ന് കൊറോണ വന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ അത് സ്ഥിരികരിക്കാൻ ആരോഗ്യ പ്രവർത്തകർക്കോ ആരോഗ്യ മന്ത്രിയ്‌ക്കോ കഴിഞ്ഞിരുന്നില്ല, സമ്പർക്കം വഴി രോഗം ബാധിച്ചത് എങ്കിൽ എവിടെ നിന്ന്, ആരിൽ നിന്ന് എന്ന് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ല.

കേരളത്തിൽ സമൂഹവ്യാപനത്തിനു സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് ഐസിഎംആർ അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നത്. കൊറോണ ബാധിച്ച മരിച്ച രമേശന്റെ വീടിരിക്കുന്ന വഞ്ചിയൂർ തോടിനു സമീപമുള്ള പല വീട്ടുകാർക്കും പനി ബാധിച്ചതായി സൂചനയുണ്ട്. ഇവർക്കെല്ലാം കൊറോണ ടെസ്റ്റ് എടുക്കേണ്ട അവശ്യത്തിലേക്ക് ആണ് രമേശന്റെ മരണം വിരൽ ചൂണ്ടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലെ നഴ്‌സിങ് അസിസ്റ്റന്റിനു കൊറോണ ബാധിച്ചപ്പോഴും വിലപ്പെട്ട നാല് ദിവസങ്ങൾ വട്ടിയൂർക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രവും മെഡിക്കൽ കോളേജും പാഴാക്കിയിരുന്നു. തുടർന്ന് ഇവരുടെ റൂട്ട് മാപ്പ് വരെ പുറത്തിറക്കി സമ്പർക്കമുള്ളവരെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ന്ന ഈ പാളിച്ച വാർത്തയായിരുന്നു. അതിന്റെ ഞെട്ടൽ മാറും മുന്പ് ചുമട്ടു തൊഴിലാളിക്ക് ശ്വാസംമുട്ടൽ വന്നിട്ടും കൊറോണ ടെസ്റ്റ് നടത്താതെ ചികിത്സിച്ച് മടക്കിയ രോഗി കൊറോണ ബാധിച്ച് മരിച്ച സംഭവവും വരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP