Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ

ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ

ആർ പീയൂഷ്

കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ വച്ച് ചേർത്തല സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിനെയാണ് അറസ്റ്റു ചെയ്തത്. മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ചയാണ് ചേർത്തല സ്വദേശിയായ യുവതി മരിച്ചത്. ഇരുവരും സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ കാമുകനായിരുന്നു ഇയാളെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിടുന്നില്ല. മീൻ പിടിത്തമാണ് ഗോകുലിന്റെ ജോലി. ഫെയ്‌സ് ബുക്ക് വഴിയാണ് യുവതിയുമായി ഇയാൾ പരിചയപ്പെട്ടത്. ഈ അടുപ്പത്തിന്റെ പേരിലാണ് യുവതി കൊച്ചിയിലെത്തിയത്. ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ വളരുകയായിരുന്നു.

രാവിലെ 11.30നാണ് ഇവർ റീഗേറ്റ് എന്ന ഹോട്ടലിലാണ് എത്തിയത്. സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപമാണ് ഈ ഹോട്ടൽ. രണ്ട് മണിയോടെയാണ് പെൺകുട്ടിക്ക് രക്തസ്രാവമെന്ന് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചത്. ജീവനക്കാരന്റെ സഹായത്തോടെയാണ് യുവതിയെ ഓട്ടോറിക്ഷയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ടൗൺ സെൻട്രൽ സ്‌റ്റേഷനിൽ നിന്ന് അന്വേഷണം തുടങ്ങി. ഹോട്ടലിൽ എത്തി ഫോൺ നമ്പർ ശേഖരിച്ചാണ് ഗോകുലിനെ പിടിച്ചത്. ആലുവയിൽ നിന്ന് രക്ഷപ്പെട്ട ഗോകുലിനെ ഇടപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതിനിടെയാണ് പ്രണയവും മറ്റും സമ്മതിച്ചത്. ഇതിനിടെ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സോഷ്യൽ മീഡിയയിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. ചാറ്റിംഗിലൂടെ തുടങ്ങിയ അടുപ്പം പ്രണയമായി മാറുകയായിരുന്നു. ആലപ്പുഴ എഴുപന്ന സ്വദേശിനിയായ 19കാരിയാണ് ബുധനാഴ്ച മരിച്ചത്. ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിച്ചെന്നു വ്യക്തമായതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടതാണ് സംശയമുണ്ടാക്കിയത്. ഇതോടെ ആശുപത്രി അധികൃതർക്ക് സംശയം തോന്നി സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവ് കുടുങ്ങി.

യുവതി ജോലി ഇന്റർവ്യൂവിനാണ് നഗരത്തിലേക്കു പോയതെന്നായിരുന്നു വീട്ടുകാർ പറഞ്ഞു. വൈകിട്ടോടെ ബന്ധുക്കളെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റ്മോർട്ടവും കോവിഡ് പരിശോധനയും നടത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോഴേ പെൺകുട്ടി മരിച്ചിരുന്നു എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. യുവാവിന് ഒപ്പമുണ്ടായിരുന്നപ്പോഴാണ് പെൺകുട്ടിക്ക് അപകടം പറ്റിയത്. അതുകൊണ്ട് തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിൽ നിർണ്ണായകമാകും.

ഗോകുലിന് 23 വയസ്സാണ്. എഴുപുന്ന സ്വദേശിനിയായ 19 കാരിയാണ് മരിച്ചത്. അബോ?ധാവസ്ഥയിലായ പെൺകുട്ടിയെ ഏതാനും പേർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. വാട്‌സ് ആപ്പ് ഗ്രൂപ്പു വഴിയാണ് പെൺകുട്ടിയും യുവാവും പരിചയത്തിലായതെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തെ ഒരു സ്ഥാപനത്തിൽ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ രാവിലെ 11 മണിയോടെ ഇരുവരും മുറിയെടുത്തു. ലോഡ്ജ് മുറിയിൽ വെച്ച് പെൺകുട്ടി ബോധരഹിതയായി. തുടർന്ന് യുവാവ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ലോഡ്ജിൽ കൊടുത്ത തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ പിന്നീട് യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP