Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബെംഗളൂരു സ്‌ഫോടനത്തിന് പിന്നിലെ ആസൂത്രകരുടെ കണ്ണി കാസർകോട്ടും? ബേഡകത്തെ പടുപ്പിലും മഞ്ചേശ്വരത്തെ സുങ്കതകട്ടയിലും രണ്ടുവീടുകളിൽ എൻഐഎ റെയ്ഡ്; ട്രാവൽ ഏജന്റ് പിടിയിൽ; മറ്റൊരാൾ റെയ്ഡിന് മുമ്പേ മുങ്ങി

ബെംഗളൂരു സ്‌ഫോടനത്തിന് പിന്നിലെ ആസൂത്രകരുടെ കണ്ണി കാസർകോട്ടും? ബേഡകത്തെ പടുപ്പിലും മഞ്ചേശ്വരത്തെ സുങ്കതകട്ടയിലും രണ്ടുവീടുകളിൽ എൻഐഎ റെയ്ഡ്; ട്രാവൽ ഏജന്റ് പിടിയിൽ; മറ്റൊരാൾ റെയ്ഡിന് മുമ്പേ മുങ്ങി

ബുർഹാൻ തളങ്കര

കാസർകോട്: തീവ്രവാദ പരിശീലനത്തിനും ഫണ്ടിങ്ങിലും ഉൾപ്പെട്ട ശൃംഖലയുടെ വേരുകൾ തേടി ഏഴ് സംസ്ഥാനങ്ങളിൽ നടക്കുന്ന എൻഎഐ റെയ്ഡിന്റെ ഭാഗമായി കാസർകോട്ടും റെയ്ഡ്. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലുമാണ് റെയ്ഡ്. റെയ്ഡിൽ ട്രാവൽ ഏജന്റ് പിടിയിലായി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് പരിശോധന നടന്നത്. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാവൽ ഏജൻസി നടത്തുന്ന ജോൺസൺ ( 43 ) എന്നയാളാണ് പിടിയിലായതായി സൂചന. ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുന്ന അലിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഇയാൾ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞതായാണ് അറിയുന്നത്. ബെംഗളൂരിൽ നിന്നുള്ള എൻഐഎ സംഘമാണ് രണ്ട് സ്ഥലങ്ങളിലും പുലർച്ചെ ആറ് മണി മുതൽ പരിശോധന നടത്തിയത്. മഞ്ചേശ്വരത്തെ മുന്ന അലി നേരത്തേ കൊച്ചി കടവന്ത്രയിൽ നടന്ന വെടിവെപ്പ് കേസിൽ പ്രതിയാണെന്നും പറയപ്പെടുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .

ജോൺസൻ കരിവെടകം ഗ്രാമത്തിൽ കുക്കംകയ എന്ന സ്ഥലത്താണ് താമസിക്കുന്നത്. വീട്ടിൽ ഇദ്ദേഹത്തെ കൂടാതെ അമ്മ മാത്രമാണ് താമസിച്ചു വരുന്നത്. കല്യാണം കഴിഞ്ഞതാണെങ്കിലും ഭാര്യയും രണ്ടു മക്കളും അകന്നാണ് താമസിക്കുന്നത്. ജോൺസന് ബെംഗളൂരുവുമായി നല്ല ബന്ധമാണുള്ളത്. പ്രീഡിഗ്രി കഴിഞ്ഞതിനുശേഷം 10 വർഷത്തോളം തുടർച്ചയായി ബെംഗളൂരുവിലാണ് കഴിഞ്ഞിരുന്നത്.

ഇയാൾ ബെംഗളുരുവിലെ ഇന്ദിരാ നഗറിൽ ഹോളിഡേയ്‌സ് ടൂർ എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മാത്രമല്ല ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ഒരു ബസ്സും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തുടർന്ന് 2018ൽ ഖത്തറിൽ പോയി ഒന്നരവർഷം ജോലി ചെയ്ത് നാട്ടിൽ വന്നതിനു ശേഷം കാസർകോട് പടുപ്പിൽ യാത്ര എന്ന പേരിൽ ട്രാവൽസ് നടത്തിവരികയായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക തകർച്ച കാരണം അടുത്തകാലത്തായി ഈ സ്ഥാപനവും പ്രവർത്തനസജ്ജം അല്ല.

എൻ ഐ എ ഡിവൈഎസ്‌പി വി നായരുടെ നേതൃത്വത്തിലാണ് അടച്ചിരിക്കുന്ന ട്രാവൽസും വീടും ഒരേ സമയമാണ് പരിശോധന നടത്തിയത്. ഒരു ടാബും സാംസങ് മൊബൈൽ ഇയാളിൽ നിന്നും കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് NO. RC-28/2023/NIA / Delhi PS u/ s 120b,121a,122Ipc, &3&5 Arms Act,13&18 UA(P) Act,4,5,6&9(B)Explosive ആക്ടുമായി ബന്ധപ്പെട്ടണ് പരിശോധന എന്നാണ് പുറത്തുവന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ ദിൽകുഷ് എന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ജോൺസന്റെ അക്കൗണ്ട് വഴി മറ്റൊരു അക്കൗണ്ടിലേക്ക് 31000 ട്രാൻസ്ഫർ ചെയ്തിരുന്നു അതിനുമുമ്പ് നിരവധി തവണകളായി ചെറിയ തുകകളും ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തെ അലിയെ അറിയുമോ എന്നും ഖത്തറിലേക്ക് ആളുകളെ കൊണ്ടുപോയിട്ടുണ്ടോ എന്നും പി എഫ് ഐ, എസ് ഡി പി ഐ ബന്ധമുണ്ടോ എന്നും ഡിവൈസ്പി ഇദ്ദേഹത്തോട് ചോദിച്ചിരുന്നു. ജോൺസൺ വഴി 15 ഓളം ആളുകൾക്ക് ദുബായിൽ വിസ നൽകിയിട്ടുണ്ടെന്ന് മാത്രമാണ് ലഭിച്ച ഉത്തരം. നാളെ ബെംഗളൂരുവിൽ എൻഐഎ ഓഫീസിൽ തെളിവ് ശേഖരണത്തിന് ഭാഗമായി ഇദ്ദേഹത്തെ എത്തിക്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP