Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാസ്തവട്ടം മധു ആശാന്റെ കമ്പക്കെട്ട്... ഡി. ജെ. സംഗീതം... വയലിൻ വാദനം... തീവണ്ടി ബാൻഡിന്റെ സംഗീതലാപനം എന്നിവയെല്ലാം പുതുവത്സരരാവിൽ ഈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറും; അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പരിപാലിക്കുന്ന സ്റ്റേഡിയത്തിനു ഭീഷണിയാകുന്ന അടിച്ചു പൊളി ടിജിസി ഫാമിലി ന്യൂ ഇയേഴ്‌സ് ഈവിന് ഒത്താശയുമായി കേരളാ ക്രിക്കറ്റ് അസോസിയേഷനും; ട്രാവൻകൂർ ജിംഖാനയുടെ പേരിലെ ആഘോഷം ഇല്ലാതാക്കുക കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിനെ

ശാസ്തവട്ടം മധു ആശാന്റെ കമ്പക്കെട്ട്... ഡി. ജെ. സംഗീതം... വയലിൻ വാദനം... തീവണ്ടി ബാൻഡിന്റെ സംഗീതലാപനം എന്നിവയെല്ലാം പുതുവത്സരരാവിൽ ഈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറും; അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പരിപാലിക്കുന്ന സ്റ്റേഡിയത്തിനു ഭീഷണിയാകുന്ന അടിച്ചു പൊളി ടിജിസി ഫാമിലി ന്യൂ ഇയേഴ്‌സ് ഈവിന് ഒത്താശയുമായി കേരളാ ക്രിക്കറ്റ് അസോസിയേഷനും; ട്രാവൻകൂർ ജിംഖാനയുടെ പേരിലെ ആഘോഷം ഇല്ലാതാക്കുക കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിനെ

എം മനോജ് കുമാർ

തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളും അരങ്ങേറുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചട്ടങ്ങൾ ലംഘിച്ച് പുതുവത്സര മാമാങ്കത്തിനു അരങ്ങൊരുങ്ങുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പരിപാലിക്കുന്ന സ്റ്റേഡിയത്തിനു വൻഭീഷണിയായാണ് ഈ പുതുവത്സര ആഘോഷരാവ് മാറാൻ പോകുന്നത്. ശാസ്തവട്ടം മധു ആശാന്റെ കമ്പക്കെട്ട്, ഡി. ജെ. സംഗീതം, വയലിൻ വാദനം, തീവണ്ടി ബാൻഡിന്റെ സംഗീതലാപനം എന്നിവയെല്ലാമാണ് പുതുവത്സരരാവിൽ ഈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറാൻ പോകുന്നത്. ഈ പുതുവത്സരരാവിലെ ആട്ടവും പാട്ടവും കഴിഞ്ഞാൽ സ്റ്റേഡിയവും അതിലെ പച്ചപ്പുല്ലുകളുമെല്ലാം ബാക്കിയാവുമോ എന്നാണ് ചോദ്യം ഉയരുന്നത്.

രാജ്യത്തിന്റെ അഭിമാനമായ ഒരു സ്റ്റേഡിയത്തിനാണ് ദുർഗതി വന്നു ചേരാൻ പോകുന്നത്. സ്റ്റേഡിയത്തിന്റെ നിയന്ത്രണം കയ്യാളുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മൗനാനുുവാദവും ഈ നീക്കത്തിന് പിന്നിലുണ്ട് എന്ന് സൂചനകളുണ്ട്. രാജ്യത്തിന്റെ അഭിമാനമായ സ്റ്റേഡിയം അണിയറ നീക്കങ്ങളിലൂടെ സ്വകാര്യസ്വത്ത് പോലെ ഉപയോഗിക്കുകയാണ്. ആഘോഷരാവിന് ലഹരി കൂട്ടുന്നതിനായി മദ്യനിരോധിത മേഖലയായ സ്പോർട്സ് ഹബ്ബിലേയ്ക്ക് വ്യാപകമായി മദ്യം ഒഴുകുന്നതിനും സാധ്യത തുറന്നു വരുന്നതായി വിരൽ ചൂണ്ടലും വരുന്നു.

വലിയ രീതിയിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ലക്ഷക്കണക്കിന് രൂപയുടെ പണമൊഴുക്കാണ് നടക്കാൻ പോകുന്നത്. പ്രവേശന ഫീസ് പണമായി വാങ്ങി അതേസമയം രസീതുകൾ നല്കാതെയാണ് ഇടപാടുകൾ നടക്കുന്നത് എന്നും സൂചനയുണ്ട്. ടിക്കറ്റിൽ ജിഎസ്ടി വെട്ടിപ്പിനും അരങ്ങൊരുങ്ങുന്നതായി സൂചനകളുണ്ട്. പുതു വത്സരാഘോഷത്തിനു കമ്പക്കെട്ട് ഉൾപ്പടെ നടക്കുമ്പോൾ വിവിധ വകുപ്പുകളിൽ നിന്നും ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട അനുമതികൾ ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ടിജിസി ഫാമിലി ന്യൂ ഇയേഴ്‌സ് ഈവ് എന്ന ഓമനപ്പേരാണ് പരിപാടിക്ക് നൽകിയിരിക്കുന്നത്. എന്നാൽ ടിജിസി എന്ന ട്രാവൻകൂർ ജിംഖാനയിലെ മെമ്പർമാർ ഏതാണ്ട് മുഴുവൻപേർക്കും പരിപാടിയിൽ പങ്കാളിത്തവുമില്ല. ടീം അറോറ എന്ന പേരിലുള്ള ചില ക്ലബ് മെമ്പർമാർ മാത്രമാണ് ഈ പരിപാടി നടത്തുന്നത്. ക്ലബ് മെമ്പർമാർക്ക് ന്യൂഇയർ രാവ് നടത്തണമെങ്കിൽ ക്ലബിൽ നടത്തിയാൽ പോരെ? എന്തിനു സ്റ്റേഡിയത്തിൽ നടത്തണം? ഇവിടെയാണ് വൻ തട്ടിപ്പിന് അരങ്ങൊരുങ്ങുന്നത്.

ജിംഖാന ക്ലബിന്റെ പേരിൽ സ്റ്റേഡിയം ഫ്രീയായി സംഘടിപ്പിക്കുക. ലാഭം മുഴുവൻ സംഘാടകർ പകുത്തെടുക്കുക. പുതുവത്സര ആഘോഷങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന വ്യക്തിക്ക് ആയിരം രൂപയാണ് ഈടാക്കുന്നത്. മൂന്നു അംഗങ്ങൾ ഉള്ള ഫാമിലി പോവുകയാണെങ്കിൽ മൂവായിരം രൂപയാണ് പരിപാടിക്ക് നൽകേണ്ടി വരുന്നത്. ഈ രീതിയിൽ വൻ പണപ്പിരിവാണ് സംഘാടകർ നടത്താൻ തുടങ്ങിയിരിക്കുന്നത്. സ്റ്റേഡിയം വിൽപ്പനച്ചരക്കാക്കിയുള്ള ടീം അറോറയുടെ നീക്കം അന്താരാഷ്ട്ര സ്റ്റേഡിയത്തിനു വൻഭീഷണിയായി മാറാൻ പോവുകയാണ്.

ഗ്രീൻഫീൽഡ് സ്റ്റേഡിയം പുതുവത്സരാഘോഷങ്ങൾക്ക് ഉപയോഗിക്കുവാനുള്ള തങ്ങളുടെ അവകാശമായി ടീം അറോറ ഉയർത്തിക്കാട്ടുന്നത് ടിജിസി ക്ലബ് അംഗത്വമാണ്. ടി.ജി. സി ക്ലബ്ബിന്റെ രക്ഷാധികാരി സ്പോർട്സ് ഹബ് തന്നെയാണെങ്കിലും ക്ലബും സ്പോർട്സ് ഹബിന്റെ മാതൃ സ്ഥാപനമായ കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡും (കെ. എസ്. എഫ്. എൽ) തമ്മിലുള്ള കരാർ പ്രകാരം അംഗങ്ങൾക്ക് ക്ലബ്ബ് ഹൗസും, ഇൻഡോർ സ്റ്റേഡിയവും മറ്റ് അനുബന്ധക്രമീകരണങ്ങളും ഉപയോഗിക്കാം.

പക്ഷെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അനുമതി കൂടാതെ പ്രവേശനത്തിനു കഴിയില്ല. സ്പോർട്സ് ഹബ്ബിന്റെ മാതൃസ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഉന്നത ഭരണ സമിതിയുടെയുടെയോ, കേന്ദ്ര സർക്കാർ പ്രത്യേകമായി ചുമതലപ്പെടുത്തിയ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെയോ അനുമതിയില്ലാതെയുള്ള ഉപയോഗം ശിക്ഷാർഹമായ കയ്യേറ്റമാണ്. ഇത് മുന്നിൽക്കണ്ട് സ്വന്തം തടി രക്ഷിക്കുവാൻ വേണ്ടിയാണ് ടി. ജി. സി തങ്ങളല്ല ഈ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത് എന്ന് പ്രസ്താവനയിറക്കുന്നത്.

ട്രാവൻകൂർ ജിംഖാന ക്ലബിന്റെ ചില മെമ്പർമാർ മാത്രമായി രൂപീകരിച്ച ടീം അറോറയ്ക്ക് സ്റ്റേഡിയം പൂർണമായി സൗജന്യമായി വിട്ടുകൊടുത്തിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. മണിക്കൂറുകൾക്ക് ലക്ഷങ്ങൾ ഫീസ് ഈടാക്കുന്ന സ്റ്റേഡിയമാണ് പുതുവൽസര രാവിലെ ആട്ടത്തിനും പാട്ടത്തിനുമായി ഇങ്ങിനെ സൗജന്യമായി വിട്ടുകൊടുക്കാൻ പോകുന്നത്. ഈ പുതുവത്സരരാവ് സംഘടിപ്പിക്കുന്ന തങ്ങൾ അല്ല ചില മെമ്പർമാർമാത്രം അടങ്ങിയ ടീം അറോറയാണ് എന്ന് മുഴുവൻ മെമ്പർമാർക്കും ഇമെയിൽ നൽകി ജിംഖാന ക്ലബ് കൈകഴുകിയിട്ടുണ്ട്. ഭാവിയിൽ വരുന്ന ഈ പ്രശ്‌നത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനുള്ള ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ കൈകഴുകൽ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

15 മുതൽ 25 വരെ ലക്ഷം രൂപ വരേ വാടക ലഭിയ്‌ക്കേണ്ട സ്റ്റേഡിയമാണ് പുതുവത്സരരാവിലെ ആഘോഷപരിപാടികൾക്ക് വേണ്ടി ചിലർക്ക് സൗജന്യമായി നൽകുന്നത്. അംബാനിയും അദാനിയേയും പോലുള്ള വമ്പന്മാർക്ക് മാത്രമാണ് സ്റ്റേഡിയം വാടകയ്ക്ക് എടുത്ത് സ്വകാര്യ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്നത്. എന്നാൽ ഇവിടെ വിരലിലെണ്ണാവുന്ന വ്യക്തികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്വന്തമാക്കി പുതുവത്സരമാമാങ്കം നടത്തുകയാണ്. ടീം അറോറ എന്നു വിളിക്കപ്പെടുന്ന ഈ സംഘം പുതുവത്സരരാവ് ഒരുക്കുന്നതിന് സ്വയം സന്നദ്ധരായി വന്ന അംഗങ്ങളാണെന്ന് ടി. ജി. സി. ഭരണ സമിതി പറയുന്നത്. അംഗങ്ങളുടെ പ്രത്യേക സമ്മതമോ, അനുമതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംഘത്തിന് രാജ്യത്തിന്റെ അഭിമാനമായ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടു നല്കിയതായി ടിജിസി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ഈ പുതുവത്സരരാവിനു വേണ്ടി സ്റ്റേഡിയം ഉപയോഗിക്കുന്നതിനു പിന്നിലുള്ള നീക്കങ്ങളെക്കുറിച്ച് അന്വേഷണം വേണം എന്നാണ് ആവശ്യം ഉയരുന്നത്. ഒപ്പം ആഘോഷത്തിന്റെ പിന്നിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കണം. ഈ പരിപാടിയിൽ പേരു ചേർക്കുന്നവർ പറ്റുമെങ്കിൽ പണമായി ടി. ജി. സി. ഓഫീസിലോ, സജി സലിം എന്ന വ്യക്തിയുടെ യുപിഐഐഡി യിലോ, മൊബൈൽ പേ സംവിധാനത്തിലോ പണമയയ്ക്കാനാണ് സംഘാടകർ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP