Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കിട്ടാനുള്ള പണം തിരികെ ചോദിച്ചയാളെ നടുറോഡിൽ ഇട്ടു തല്ലിയ കരിക്കിനേത്ത് ജോസിനെതിരേ പൊലീസ് കേസെടുത്തു; അന്വേഷണം വൈകിപ്പിച്ചത് അടൂരിൽ നിന്നുള്ള സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും പത്തനംതിട്ടയിലെ എഎസ്ഐയും; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി: മറുനാടൻ വാർത്ത ഫലം കാണുമ്പോൾ

കിട്ടാനുള്ള പണം തിരികെ ചോദിച്ചയാളെ നടുറോഡിൽ ഇട്ടു തല്ലിയ കരിക്കിനേത്ത് ജോസിനെതിരേ പൊലീസ് കേസെടുത്തു; അന്വേഷണം വൈകിപ്പിച്ചത് അടൂരിൽ നിന്നുള്ള സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും പത്തനംതിട്ടയിലെ എഎസ്ഐയും; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി: മറുനാടൻ വാർത്ത ഫലം കാണുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തരാനുള്ള പണം തിരികെ ചോദിച്ച ബന്ധുവിനെ നടുറോഡിൽ അനേകർ നോക്കി നിൽക്കേ ഗുണ്ടാസംഘവുമായി എത്തി ക്രൂരമായി മർദിച്ച കരിക്കിനേത്ത് ജോസിനെതിരേ പൊലീസ് ഒടുവിൽ കേസെടുത്തു. അടൂരിൽ നിന്നുള്ള സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട സ്റ്റേഷനിലെ 'കുപ്രസിദ്ധനായ' എഎസ്ഐ മുക്കിയ കേസാണ് ഇന്നലെ മറുനാടൻ വാർത്ത നൽകിയതിനെ തുടർന്ന് പൊങ്ങിയത്.

മർദനമേറ്റയാളുടെ മൊഴി എടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ വൈകുന്നുവെന്ന മറുനാടൻ വാർത്ത വൈറലായതോടെ ഉന്നതങ്ങളിൽ നിന്ന് വിളിയെത്തി. തുടർന്ന് ഇതേ എഎസ്ഐ തന്നെ ബുധനാഴ്ച രാത്രി ഏഴരയോടെ കേസ് രജിസ്റ്റർ ചെയ്തു. കൊലക്കേസ് പ്രതി കൂടിയായ കരിക്കിനേത്ത് ജോസിന് വേണ്ടി വഴി വിട്ടു പ്രവർത്തിക്കുക വഴി പൊലീസ് സേനയ്ക്ക് ഒന്നടങ്കം നാണക്കേടുണ്ടാക്കിയതിന് എഎസ്ഐയ്ക്കെതിരേ നടപടി വന്നേക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് രഹസ്യാന്വേഷണ വിഭാഗത്തിന് നിർദ്ദേശം നൽകി.

ജനുവരി അഞ്ചിന് രാവിലെ 11.30 നാണ് കൈപ്പട്ടൂർ ഓർത്തഡോക്സ് പള്ളി റോഡിൽ വച്ച് ബന്ധു കൂടിയായ റോബിൻ സി വർഗീസിനെ ജോസും ഗുണ്ടകളും ചേർന്ന് കൈകാര്യം ചെയ്തത്. പള്ളി പിരിഞ്ഞ സമയത്തായിരുന്നു മർദനം. ഗുണ്ടകൾ രണ്ടു പേരും ചേർന്ന് പിടിച്ചു നിർത്തുകയും ജോസ് ഇയാളെ ക്രൂരമായി മർദിക്കുകയുമായിരുന്നു. 2014 ൽ എസ്‌ബിഐ, ഫെഡറൽ ബാങ്ക് ശാഖകൾ മുഖേനെ റോബിൻ, ജോസിന്റെ സഹോദരനും പത്തനംതിട്ട കരിക്കിനേത്ത് ഉടമയുമായ കെസി വർഗീസിന് 75 ലക്ഷം രൂപ കടമായി നൽകിയിരുന്നു. നാളിതു വരെയായിട്ടും ഒരു പൈസ പോലും തിരികെ നൽകിയിരുന്നില്ല.

കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ കൊലപാതകവും കേസുമൊക്കെയായി ഇതിനിടെ വർഗീസ് മുങ്ങി. തിരികെ പൊങ്ങിയപ്പോൾ റോബിൻ വീണ്ടും പണം ചോദിച്ചു. പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ വർഗീസ്, ജോസിനെ ഉപയോഗിച്ച റോബിനെ ഭീഷണിപ്പെടുത്തുക ആയിരുന്നു. തനിക്ക് പണം കിട്ടിയേ തീരു എന്ന് റോബിൻ പറഞ്ഞതോടെയാണ് കൊന്നുകളയും എന്നാണ് ജോസ് ഭീഷണി മൂഴക്കിയതും. റോബിനും കരിക്കിനേത്ത് സഹോദരങ്ങളും ബന്ധുക്കളുമാണ്. റോബിൻ തനിക്ക് കിട്ടാനുള്ള പണം ചോദിച്ച് വർഗീസിനെ ബുദ്ധിമുട്ടിച്ചതിന്റെ പേരിലായിരുന്നു ജോസ് പകരം ചോദിക്കാനെത്തിയത്.

മർദനമേറ്റ് അവശനിലയിലായ റോബിനെ അന്നു തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം പത്തനംതിട്ട പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ മൊഴിയെടുക്കാൻ പൊലീസ് ചെന്നില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോയ റോബിനെ പിന്നീട് പത്തനംതിട്ട സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്. മർദനമേറ്റയാളുടെ മൊഴി ആശുപത്രിയിലെത്തി നേരിൽ കണ്ട് എടുക്കണമെന്നാണ് നിയമം. കേസിന്റെ ചുമതലയുണ്ടായിരുന്ന എഎസ്ഐ ഇതിന് തയാറായില്ല. പകരം, റോബിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് മൊഴി എടുത്തത്. സ്വഭാവദൂഷ്യമടക്കം നിരവധി വിഷയങ്ങളിൽ വകുപ്പു തല അന്വേഷണം നേരിടുന്നയാളാണ് എഎസ്ഐ. ഇയാളെ ലോക്കൽ സ്റ്റേഷനിൽ നിയമിക്കരുതെന്ന് ശിപാർശയുമുണ്ട്.

എന്നിട്ടും, ജില്ലാ ആസ്ഥാനത്തെ സ്റ്റേഷനിൽ തന്ത്ര പ്രധാനമായ തസ്തികയിൽ ഇയാളെ നിയമച്ചത് അടൂരിൽ നിന്നുള്ള സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗം ഇടപെട്ടാണ്. അതു കൊണ്ടു തന്നെയാണ് കരിക്കിനേത്ത് ജോസിന് വേണ്ടി നേതാവ് വിളിച്ചതും. അടൂരിലെ സിപിഎം നേതാക്കൾക്ക് ചോദിക്കുന്ന തുക സംഭാവന നൽകിയാണ് ജോസ് കൈയിലെടുത്തിരിക്കുന്നത്. അതു കൊണ്ടാണ് ഒരു തൊഴിലാളിയെ അതിക്രൂരമായി ചവിട്ടിക്കൊന്നിട്ടും, തൊഴിലാളി സ്നേഹം വഴിഞ്ഞൊഴുകുന്ന സിപിഎം മുതലാളിയായ കൊലയാളിയെ സംരക്ഷിക്കുന്നത് എന്നും ആരോപണമുണ്ട്.

സ്വന്തം കടയിലെ കാഷ്യറായിരുന്ന ബിജു പി. ജോസഫ് എന്ന ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന് കൊലവിളി നടത്തിയ കേസിലെ പ്രതിയാണ് കരിക്കിനേത്ത് ജോസ്. ആപത്ത് കാലത്ത് പണം തന്നു സഹായിച്ചവൻ അത് തിരികെ ചോദിച്ചപ്പോൾ നടുറോഡിൽ, ഗുണ്ടകളുടെ സഹായത്തോടെ, നൂറുകണക്കിന് ആൾക്കാർ നോക്കി നിൽക്കേ ക്രൂരമായി മർദിച്ചക്കുകയായിരുന്നു. 2014 ൽ എസ്‌ബിഐ, ഫെഡറൽ ബാങ്ക് ശാഖകൾ മുഖേനെ റോബിൻ, ജോസിന്റെ സഹോദരനും പത്തനംതിട്ട കരിക്കിനേത്ത് ഉടമയുമായ കെസി വർഗീസിന് 75 ലക്ഷം രൂപ കടമായി നൽകിയിരുന്നു. നാളിതു വരെയായിട്ടും ഒരു പൈസ പോലും തിരികെ നൽകിയിരുന്നില്ല. കരിക്കിനേത്ത് ടെക്‌സ്‌റ്റൈൽസിലെ കൊലപാതകവും കേസുമൊക്കെയായി ഇതിനിടെ വർഗീസ് മുങ്ങി. തിരികെ പൊങ്ങിയപ്പോൾ റോബിൻ വീണ്ടും പണം ചോദിച്ചു. പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ വർഗീസ്, ജോസിനെ ഉപയോഗിച്ച റോബിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തനിക്ക് പണം കിട്ടിയേ തീരു എന്ന് റോബിൻ പറഞ്ഞതോടെയാണ് കൊന്നുകളയും എന്നാണ് ജോസ് ഭീഷണി മൂഴക്കിയതും. റോബിനും കരിക്കിനേത്ത് സഹോദരങ്ങളും ബന്ധുക്കളുമാണ്. റോബിൻ തനിക്ക് കിട്ടാനുള്ള പണം ചോദിച്ച് വർഗീസിനെ ബുദ്ധിമുട്ടിച്ചതിന്റെ പേരിലായിരുന്നു ജോസ് പകരം ചോദിക്കാനെത്തിയത്. മർദനമേറ്റ് അവശനിലയിലായ റോബിനെ അന്നു തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം പത്തനംതിട്ട പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ മൊഴിയെടുക്കാൻ പൊലീസ് ചെന്നില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോയ റോബിനെ പിന്നീട് പത്തനംതിട്ട സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്. എന്നിട്ടും, കേസ് രജിസ്റ്റർ ചെയ്തില്ല. സിപിഎം നേതാക്കളുടെ ഇടപെടീലാണ് കേസ് എടുക്കാൻ വൈകുന്നതിന് കാരണമെന്നതും ചർച്ചയായി. മറുനാടൻ വാർത്ത നൽകിയ്‌പോൾ അതിവേഗം കേസ് എടുത്തു.

ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ 2013 നവംബർ അഞ്ചിനാണ് ജോസും ഗുണ്ടകളും ചേർന്ന് ചവിട്ടിക്കൊന്നത്. സഹോദരൻ വർഗീസിന്റെ പത്തനംതിട്ട കോളജ് റോഡിലുള്ള കരിക്കിനേത്ത് ടെക്‌സ്‌റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് കൊല നടന്നത്. 2013 നവംബർ അഞ്ചിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. ഇടതും വലതും ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാൻ പോരാട്ടമായിരുന്നു.

പണവും സ്വാധീനവുംഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP