Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാന്തപുരത്തിന്റെ ആസ്ഥാനത്തുനിന്ന് മലിന ജലം നടവഴിയിലേക്ക് തുറന്ന് വിടുന്നു; നാട്ടുകാർക്ക് ദുരിതം നൽകുന്നത് മാലിന്യസംസ്‌കരണ പ്ലാന്റിൽ നിന്നുള്ള അഴുക്കുജലം; കുന്ദമംഗലം കുന്നത്ത്, പന്തലിങ്ങൽ, കുളത്തിൽ പ്രദേശത്തുള്ള മുപ്പതോളം വീട്ടുകാർ ദുരിതത്തിൽ; പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല; കാന്തപുരത്തിന്റെ രാഷ്ട്രീയ സ്വാധീനം മൂലമാണ് അധികൃതർ നടപടിയെടുക്കാത്തതെന്ന് ആരോപിച്ച് പരിസരവാസികൾ

കാന്തപുരത്തിന്റെ ആസ്ഥാനത്തുനിന്ന് മലിന ജലം നടവഴിയിലേക്ക് തുറന്ന് വിടുന്നു; നാട്ടുകാർക്ക് ദുരിതം നൽകുന്നത് മാലിന്യസംസ്‌കരണ പ്ലാന്റിൽ നിന്നുള്ള അഴുക്കുജലം; കുന്ദമംഗലം കുന്നത്ത്, പന്തലിങ്ങൽ, കുളത്തിൽ പ്രദേശത്തുള്ള മുപ്പതോളം വീട്ടുകാർ ദുരിതത്തിൽ; പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല; കാന്തപുരത്തിന്റെ രാഷ്ട്രീയ സ്വാധീനം മൂലമാണ് അധികൃതർ നടപടിയെടുക്കാത്തതെന്ന് ആരോപിച്ച് പരിസരവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസലിയാർ നയിക്കുന്ന സുന്നി പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ കാരന്തൂർ മർകസുസ്സഖാഫത്തുസ്സുന്നിയ്യയിൽ നിന്നുള്ള മലിന ജലം സമീപത്തെ നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന നടവഴിയിലേക്ക് തുറന്ന് വിടുന്നതായി നാട്ടുകാരുടെ പരാതി. മാലിന്യസംസ്‌കരണ പ്ലാന്റിൽ നിന്നുള്ള അഴുക്കുജലമാണ്, കുന്ദമംഗലം കുന്നത്ത്, പന്തലിങ്ങൽ, കുളത്തിൽ പ്രദേശത്തുള്ള മുപ്പതോളം വീട്ടുകാർ ഉപയോഗിക്കുന്ന വഴിയിലേക്ക് തുറന്ന് വിടുന്നത്. ഏറ്റവും അവസാനം കഴിഞ്ഞ വ്യാഴാഴ്ചയും മലിനജലം വഴിയിലേക്ക് തുറന്ന് വിട്ടു. മഴപെയ്യുന്ന സമയങ്ങളിലൊക്കെ ഇങ്ങനെയുണ്ടാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

വ്യാഴാഴ്ച മഴ പെട്ടെന്ന് നിലച്ചതോടെയാണ് ഈ മലിനജലം ഒഴുകിപ്പോകാതെ വഴിയിൽ കെട്ടിക്കിടന്നത്.അല്ലാത്ത സമയങ്ങളിൽ ഇങ്ങനെ ഒഴുക്കിവിടുന്ന മാലിന്യം മഴവെള്ളത്തോടൊപ്പം സമീപത്തെ വയലിലേക്ക് ഒഴുകിപ്പോകാറാണ് പതിവ്. ഈ പ്രദേശത്തുള്ളവർ നിരവധി തവണ നേരിട്ടെത്തി പരാതി പറഞ്ഞിരുന്നെങ്കിലും ഇവരോട് ധിക്കാരപരമായ സമീപനമാണ് മർകസ് അധികൃതർ സ്വീകരിച്ചരുന്നത്. നേരത്തെ, ഇങ്ങനെ ഒഴുക്കിവിട്ട മാലിന്യം മർകസിന്റെ ഗേറ്റിന് മുന്നിൽകൊണ്ടിട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.തുടർന്ന് നിരവധി പേർക്കെതിരെ മർകസ് കള്ളക്കേസുകൾ നൽകി അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു.

പിന്നീട് ബിജെപിയുടെ നേതൃത്വത്തിൽ മർകസിന്റെ മുന്നിൽ നടന്ന സമരത്തിന്റെ ഭാഗമായി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്നും ഈ പ്രദേശത്തുള്ളവർക്ക് കുടിവെള്ളം മർകസിൽ നിന്ന് നൽകാമെന്നും, മലിന ജലം മർകസിലെ പ്ലാന്റിൽ നിന്ന് ചെടികൾ നനക്കാൻവേണ്ടി ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഇതൊന്നും അധികൃതർ പാലിച്ചില്ല. ഈ മലിന ജലം നിറഞ്ഞ് സമീപത്തെ കിണറുകൾ ഉപയോഗ ശൂന്യമായതിനെ തുടർന്ന് മർകസിൽ നിന്നാണ് ഇവർക്ക് കുടിവെള്ളം നൽകിയിരുന്നത് എന്നാൽ ഇപ്പോൾ അത് കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഓരോ തവണ ഇത്തരത്തിൽ മർകസിൽ നിന്ന് മാലിന്യം ഒഴുക്കി വിടുമ്പോഴും നാട്ടുകാരും ജനപ്രതിനിധകളും കാര്യമന്വേഷിച്ചെത്തുമ്പോൾ ഉടനെ എ്ല്ലാം ശരിയാക്കാമെന്നും പറഞ്ഞ് തിരിച്ചയക്കാറാണ് പതിവ്.

മഴ ശക്തമായി പെയ്യുന്ന സമയത്ത് ആരുമറിയാതെ മാലിന്യവും ഈ നടവഴിയിലൂടെ വയലിലെത്തുമെന്ന നിഗമനത്തിലാണ് മാലിന്യപ്ലാന്റ് തുറന്ന് വിടുന്നത്. എന്നാൽ പലപ്പോഴും മഴ നിലക്കുന്നതോടെ ഈ മാലിന്യങ്ങൾ വഴിയിൽ കെട്ടിക്കിടന്ന് വഴിനടക്കാൻപോലും കഴിയാത്ത അവസ്ഥയിലെത്തും. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സമയമായതിനാൽ നാട്ടുകാരും ഭിതിയിലാണ്. കുട്ടികളടക്കം നിരവധിയാളുകൾ ദിനേന ഉപയോഗിക്കുന്ന വഴിയാണിത്.

വ്യാഴാഴ്ച സംഭമുണ്ടായപ്പോൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മർകസിൽ പോയി പരാതി പറഞ്ഞപ്പോൾ മാലിന്യപ്ലാന്റിന്റെ പൈപ്പ് പൊട്ടിയതാണ് കാരണമെന്നാണ് വിശദീകരണം. എന്നാൽ മഴപെയ്യുമ്പോൾ മാത്രമെങ്ങനെയാണ് ഈ പൈപ്പുകൾ പൊട്ടുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കാന്തപുരത്തിന്റെയും മർകസിന്റെയും രാഷ്ട്രീയ സ്വാധീനം മൂലമാണ് അധികൃതർ നടപടിയെടുക്കാത്തതെന്നും നാട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP