Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാന്തപുരത്തിന് പൊലീസ് സംരക്ഷണം ഇല്ലെന്ന് പറഞ്ഞ് മറുനാടനെ പുലഭ്യം പറയുന്നവർ ഈ രേഖ വായിക്കുക; സുന്നി നേതാവ് അബൂബക്കർ മുസ്ലിയാർക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട് മറുനാടൻ പുറത്ത് വിടുന്നു; വാട്സാപ്പ് ഗ്രൂപ്പിലെ നിർദ്ദേശം കേട്ട് മറുനാടന്റെ ഓഫീസിലേക്ക് വിളിച്ച് സമയം കളയുന്നവർ സത്യം അറിഞ്ഞ് സ്ഥലം വിടുക

കാന്തപുരത്തിന് പൊലീസ് സംരക്ഷണം ഇല്ലെന്ന് പറഞ്ഞ് മറുനാടനെ പുലഭ്യം പറയുന്നവർ ഈ രേഖ വായിക്കുക; സുന്നി നേതാവ് അബൂബക്കർ മുസ്ലിയാർക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട് മറുനാടൻ പുറത്ത് വിടുന്നു; വാട്സാപ്പ് ഗ്രൂപ്പിലെ നിർദ്ദേശം കേട്ട് മറുനാടന്റെ ഓഫീസിലേക്ക് വിളിച്ച് സമയം കളയുന്നവർ സത്യം അറിഞ്ഞ് സ്ഥലം വിടുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ ദാസ്യപ്പണി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എവിടെയൊക്കെ പൊലീസുകാരെ സ്വകാര്യ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ടെന്ന പരിശോധനയും നടക്കുന്നത്. സേനയിൽ ആവശ്യത്തിന് പൊലീസുകാർ ഇല്ലാതിരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ മതനേതാക്കൾ എന്നിവർക്ക് സുരക്ഷ ഏർപ്പെടുത്തി അനാവശ്യ ചെലവ് വരുത്തി വെക്കുന്ന വിധം ചൂണ്ടിക്കാട്ടി മാറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തിന്റെയും മത വിഭാഗങ്ങളുടേയും രക്ഷകരായി ചമഞ്ഞ് നടക്കുന്നവർ എല്ലാവരേയും രക്ഷിക്കും എന്ന് പറയുമ്പോൾ സ്വന്തം സുരക്ഷയ്ക്ക് എന്തിനാണ് പൊലീസ് ഉദ്യോഗസ്ഥരെ അനാവിശ്യമായി ചെലവ് വരുത്തി വെക്കുന്ന പരിപാടിക്ക് നിയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മറുനാടൻ വാർത്ത.

പൊലീസ് സുരക്ഷ നൽകുന്നവരുടെ കൂട്ടത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലീയാരും മാതാ അമൃതാനന്ദമയിയും ഉണ്ടെന്നായിരുന്നു വാർത്ത. കേരളാ പൊലീസ് സ്വകാര്യ വ്യക്തികൾക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് അവസാനമായി സർക്കാർ തയ്യാറാക്കിയ ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നും ഈ വാർത്ത. എന്നാൽ ഈ വാർത്ത നൽകിയതിന് പിന്നാലെ കാന്തപുരം അനുയായികൾ മറുനാടൻ ഓഫീസിൽ നിരന്തരം ഫോൺവിളികളുകമായി രംഗത്തെത്തുകയായിരുന്നു. മറുനാടൻ എഴുതിയ വാർത്ത തെറ്റാണെന്ന് ആവർത്തിച്ചാണ് ഇക്കൂട്ടർ വിളികൾ തുടർന്നത്. വാർത്ത അടിയന്തരമായി പിൻവലിക്കണമെന്ന ഭീഷണി സന്ദേശങ്ങളും പിന്നാലെ എത്തി.

മർക്കസ് കേന്ദ്രീകരിച്ചുള്ള ചിലരും മറുനാടനെതിരെ ഉറഞ്ഞു തുള്ളി രംഗത്തെത്തിയിരുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി മറുനാടൻ ഓഫീസ് നമ്പറിൽ വിളിച്ച് ഭീഷണി തുടർന്നു. ഈ പുലഭ്യം വിളികൾ മൂന്ന് ദിവസമായി തുടരുകയാണ്. രേഖകൾ പുറത്തുവിടണം എന്നാവശ്യപ്പെട്ടായിരുന്നു വെല്ലുവിളികൾ. ഈ സാഹചര്യത്തിൽ കാന്തപുരത്തെ സംബന്ധിച്ച മറുനാടൻ വാർത്തക്ക് അടിസ്ഥാനമായ രേഖകൾ ഞങ്ങൾ പുറത്തുവിടുകയാണ്. കാന്തപുരത്തിന് സർക്കാർ ഒരുക്കിയ സുരക്ഷ സംബന്ധിച്ച രേഖകളാണ് ഈ വാർത്തക്കൊപ്പം പുറത്തുവിടുന്നത്.

എ പി സുന്നി വിഭാഗത്തിന്റെ തലവനായ കാന്തപുരം അബൂബക്കർ മുസ്ല്യാർക്ക് എക്‌സ് 
കാറ്റഗറി സുരക്ഷ നൽകിയിരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2017 മാർച്ച് 31ന് കൂടിയ സുരക്ഷ റിവ്യൂ കമ്മിറ്റിയാണ് കാന്തപുരത്തിന് ഉൾപ്പടെ സുരക്ഷ നൽകുന്നതിനുള്ള തീരുമാനം കൈകൊണ്ടത്. ആഭ്യന്തര വകുപ്പിന്റെ സീക്രട്ട് സെക്ഷൻ 20147 ഏപ്രിൽ 17ന് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന മന്ത്രിമാർ, എംഎൽഎ, എംപി, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മറ്റ് പൗരപ്രമുഖർ എന്നിവർക്ക് സുരക്ഷ ഏർപ്പെടുത്തുന്ന കാര്യമാണ് റിവ്യൂ കമ്മിറ്റി ചർച്ച ചെയ്തത്. ഓരോരുത്തർക്കും ഉള്ള ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഏത് വിഭാഗം സെക്യൂരിറ്റിയാണ് നൽകേണ്ടത് എന്ന് തീരുമാനമെടുത്തത്. ജി വിഭാഗത്തിൽ ഉൾപ്പെടുത്തിയ ലിസ്റ്റിൽ 21ാമനായിട്ടാണ് കാന്തപുരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

മറ്റ് പൗരന്മാർ എന്ന വിഭാഗത്തിൽ പെടുത്തിയാണ് കാന്തപുരത്തിന് സുരക്ഷ ഒരുക്കാനുള്ള പട്ടിക തയ്യറായത്. ഇതേ വിഭാഗത്തിൽ തന്നെയാണ് മാതാ അമൃതാനന്ദമയിയും ഉൾപ്പെട്ടിരിക്കുന്നത്. ശബരിമല തന്ത്രി അടക്കമുള്ളവർക്ക് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി സുരക്ഷ നൽകിയിരുന്നുവെന്നാണ് സർക്കാർ ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. എക്സ്, വൈ, ഇസഡ്, ഇസഡ് പ്ലസ് എന്നീ വിഭാഗത്തിൽപെടുത്തിയാണ് വിവിധ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ഒരുക്കിയത്. കാന്തപുരത്തിന് രണ്ട് പൊലീസുകാരുടെ സുരക്ഷ നൽകാനായിരുന്നു നിർദ്ദേശം. ഈ റിപ്പോർട്ട് തയ്യാറാക്കിയത് അന്ന് എഡിജിപി ടോമിൻ ജെ തച്ചങ്കരിയാണ്. അതേ റിപ്പോർട്ടിൽ അമൃതാനന്ദമയിക്ക് ആറ് പൊലീസുകാരുടെ സുരക്ഷയുണ്ടെന്നും വ്യക്തമാക്കുന്നു.

മറുനാടൻ നൽകിയ വാർത്ത ഈ ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. സർക്കാർ ലിസ്റ്റിൽ കാന്തപുരത്തിന്റെ പേരുണ്ടെന്ന് വാർത്തയിൽ വ്യക്തമാക്കിയതിനൊപ്പം കാന്തപുരത്തിന്റെ ഓഫീസ് നൽകിയ വിശദീകരണം സംബന്ധിച്ചും വാർത്ത നൽകിയിരുന്നു. എന്നിട്ടും അങ്ങനെ ഒരു ലിസ്റ്റേ ഇല്ലെന്നും കാന്തപുരത്തിന് സുരക്ഷ നൽകിയിട്ടില്ലെന്നും വരുത്തി തീർക്കാനാണ് അദ്ദേഹത്തിന്റെ ആരാധകർ ശ്രമിച്ചത്. അദ്ദേഹത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ നിലവിൽ ഇല്ലായിരിക്കാം. എന്നാൽ, കാന്തപുരത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരിന്നിരിക്കില്ല. ഞങ്ങൾ പറഞ്ഞത് അന്ന് എഡിജിപി ആയിരുന്ന ടോമിൻ ജെ തച്ചങ്കരി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞതാണ്.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ തനിക്ക് സുരക്ഷയുണ്ടെന്ന കാര്യം നിഷേധിച്ച് കാന്തപുരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റും വന്നിരുന്നു. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും. ദൈവത്തിന്റെ കൃപകൊണ്ട് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഒരു സുരക്ഷയും വേണ്ടെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച വാർത്തയും നൽകുകയുണ്ടായി.

പൊലീസുകാരുടെ ദാസ്യപ്പണിയുടെ വിവരങ്ങൾ പുറത്തുവരുമ്പോഴാണ് അഞ്ഞൂറോളം പൊലീസുകാർ ഇപ്പോൾ രാഷ്ട്രീയക്കാരുടെയും മറ്റും വീടുകളിൽ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് വാർത്തയും നൽകിയത്. അതിൽ രണ്ട് മതനേതാക്ഖളുടെ പേര് എടുത്തുപറഞ്ഞുവെന്നു മാത്രം. കാന്തപുരത്തിന് സുരക്ഷയുണ്ടെന്ന് പറയുന്ന ലിസ്റ്റിൽ വിരമിച്ചവരടക്കമുള്ള ജഡ്ജിമാർക്കൊപ്പവും നൂറ്റിയമ്പതിലേറെ പൊലീസുകാരുണ്ട്. ഇതിൽ ജി വിഭാഗത്തിൽ പെടുത്തിയ ആളുകളുടെ സുരക്ഷാ ലിസ്റ്റിന്റെ പൂർണരൂപവും വാർത്തക്കൊപ്പം പുറത്തുവിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP