Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202326Sunday

നിക്ഷേപം സ്വീകരിക്കാൻ മണിചെയിൻ മോഡലിൽ സംവിധാനമൊരുക്കിയതും എനി ടൈം മണി പോലെ സാങ്കേതിക സംരഭം ഒരുക്കിയതും തട്ടിപ്പു ലക്ഷ്യമിട്ടതിനു തെളിവ്; കോടികളുടെ കുംഭകോണത്തിന്റെ സൂത്രധാരൻ ഷൗക്കത്തലി; മലപ്പുറത്ത് പണിതത് പത്തു കോടിയുടെ ആഡംബര വീട്: കണ്ണൂർ അർബൻ നിധിയിൽ സത്യം പുറത്തു വരുമ്പോൾ

നിക്ഷേപം സ്വീകരിക്കാൻ മണിചെയിൻ മോഡലിൽ സംവിധാനമൊരുക്കിയതും എനി ടൈം മണി പോലെ സാങ്കേതിക സംരഭം ഒരുക്കിയതും തട്ടിപ്പു ലക്ഷ്യമിട്ടതിനു തെളിവ്; കോടികളുടെ കുംഭകോണത്തിന്റെ സൂത്രധാരൻ ഷൗക്കത്തലി; മലപ്പുറത്ത് പണിതത് പത്തു കോടിയുടെ ആഡംബര വീട്: കണ്ണൂർ അർബൻ നിധിയിൽ സത്യം പുറത്തു വരുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: കോടികളുടെ നിക്ഷേപതട്ടിപ്പു നടത്തിയ കണ്ണൂർ അർബൻനിധി രൂപീകരിച്ചതിനു പിന്നിൽ വൻ ഗൂഢാലോചനയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തൽ. തട്ടിപ്പുനടത്തുകയെന്ന ലക്ഷ്യം തുടക്കത്തിലെ ഇതിന്റെ അണിയറ പ്രവർത്തകരായ ഷൗക്കത്തലിക്കും ഗഫൂറിനുമുണ്ടായിരുന്നു. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ആന്റണി സണ്ണിയെ അർബൻനിധിയിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുവന്നത് ഷൗക്കത്തലിയുടെ കുശാഗ്രബുദ്ധിയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. രാജ്യത്തെ നിധി ലിമിറ്റഡ് സ്ഥാപനങ്ങൾ പലതും 12 ശതമാനം പലിശ നൽകുന്നുണ്ടെങ്കിലും ഇവ വായ്പയും ഇതിനോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. പതിനെട്ടു ശതമാനം പലിശയാണ് ഇതിന് ഇടപാടുകാരിൽ നിന്നും ഈടാക്കുന്നത്.

ഇങ്ങനെ വായ്പകൊടുക്കുന്നതു കൊണ്ടാണ് വൻ പലിശനിക്ഷേപങ്ങൾ കൊടുത്തിട്ടുംതാളം തെറ്റാതെ ഇവ പ്രവർത്തിക്കുന്നത്. എന്നാൽ കണ്ണൂർ താവക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ നിധി ലോൺ നൽകിയത് വിരലിൽ എണ്ണാവുന്നവർക്കു മാത്രമാണ്. ഇതുകൂടാതെ നിക്ഷേപം സ്വീകരിക്കാൻ മണിചെയിൻ മോഡലിൽ സംവിധാനമൊരുക്കിയതും എനി ടൈം മണി പോലെ സാങ്കേതിക സംരഭം ഒരുക്കിയതും തട്ടിപ്പു ലക്ഷ്യമിട്ടതിനു തെളിവായി പൊലിസ് ചൂണ്ടിക്കാണിക്കുന്നു. പ്രതികളായ ഷൗക്കത്തലി, ഗഫൂർ, ആന്റണി സണ്ണി എന്നിവർ നിക്ഷേപ തുക എവിടെയൊക്കെയാണ് വകമാറ്റിയതെന്ന പൂർണ ചിത്രം ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

ഇതിനിടെ അർബൻനിധി നിക്ഷേപ തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ മലപ്പുറം ചങ്ങരംകുളം സ്വദേശി ഷൗക്കത്തലി നയിച്ചിരുന്നത് ആഡംബര ജീവിതമെന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിലകൂടിയ പത്തിലേറെ ആഡംബര വാഹനങ്ങൾ ഇയാൾക്കുണ്ട്. ഇതുകൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിനാമി പേരിൽ ഭൂമിയും വാങ്ങിക്കൂട്ടി. മലപ്പുറം ചങ്ങരംകുളത്ത് ഏഴുകോടിരൂപ വിലയുള്ള ആഡംബര വീടാണ് പണിതത്. മുകളിൽ സ്വിമ്മിങ് പൂളടക്കമുള്ള ആഡംബരവീടാണിത്.

ഈ വീട്ടിനകത്ത് മൂന്നു കോടിയിലേറെ ചെലവാക്കി ഇന്റീരിയറും ഫർണിച്ചറുകളും ചെയ്തിട്ടുണ്ട്. ഏകദേശം പത്തുകോടിക്കുമുകളിൽ മതിപ്പുവിലവരുന്ന വീടാണ് ഇയാളുടെതെന്നാണ് പൊലിസ് പറയുന്നത്. അർബൻ നിധി പൊളിയുമെന്ന് നേരത്തെ മുൻകൂട്ടി കണ്ടതിനാൽ ഭാര്യാസഹോദരിയുടെ പേരിലേക്ക് ഈ വീടു മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അർബൻ നിധി നിക്ഷേപ തട്ടിപ്പു കേസിലെ മൂന്നാം പ്രതിയായ ഷൗക്കത്തലി ഇതിനായി ഏഴുകോടി രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

എനി ടൈം മണിയെന്ന പേരിൽ സമാന്തര സ്ഥാപനം രൂപീകരിച്ചതിന്റെ മുഖ്യ ആസൂത്രകനും ഷൗക്കത്തലിയാണെന്നു പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എനി ടൈം മണിയിലൂടെയാണ് അർബൻ നിധിയിലെ നിക്ഷേപകരുടെ ഭീമമായ സംഖ്യവകമാറ്റിയത്.,
ഇതിനിടെ അർബൻനിധി, എനി ടൈം മണി സ്ഥാപനങ്ങളുടെ മുഴുവൻ കേസുകളും ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പൊലിസ് കമ്മിഷണർ റിപ്പോർട്ടു നൽകിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ടു ഇതുവരെ 102 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 22 കേസുകൾ മാത്രമാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. 79ലകേസുകൾ ഇനിയും രജിസ്റ്റർ ചെയ്യാനുണ്ട്. അടുത്ത ദിവസം തന്നെ മുഴുവൻ കേസുകളും ഏറ്റെടുത്തു കൊണ്ടു ഉത്തരവ് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

അർബൻ നിധി നിക്ഷേപതട്ടിപ്പ് ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്ഥാന പൊലിസ്മേധാവി അനിൽകാന്ത് കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റെയ്ഞ്ച് എസ്‌പി എം. പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ, കാസർകോട് ഡി.വൈ. എസ്. പി ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP