Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുദ്ധസ്മാരകത്തിന് മുന്നിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നത് 200 മീറ്റർ അകലെയുള്ള പൊലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത് ഭീക്ഷാടക; കേട്ടപാടെ സ്ത്രീയെ ആട്ടിയോടിച്ച് പൊലീസ്; പിന്നേയും ആ പാവം സ്ത്രീ സ്റ്റേഷനിലെത്തി കാലു പിടിച്ചിട്ടും അനങ്ങിയില്ല; ലോറി ഡ്രൈവറെ കൊലയ്ക്ക് കൊടുത്തത് പൊലീസ് തന്നെ; കണ്ണൂരിലെ ജിന്റോ അനാസ്ഥയുടെ രക്തസാക്ഷി

യുദ്ധസ്മാരകത്തിന് മുന്നിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നത് 200 മീറ്റർ അകലെയുള്ള പൊലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത് ഭീക്ഷാടക; കേട്ടപാടെ സ്ത്രീയെ ആട്ടിയോടിച്ച് പൊലീസ്; പിന്നേയും ആ പാവം സ്ത്രീ സ്റ്റേഷനിലെത്തി കാലു പിടിച്ചിട്ടും അനങ്ങിയില്ല; ലോറി ഡ്രൈവറെ കൊലയ്ക്ക് കൊടുത്തത് പൊലീസ് തന്നെ; കണ്ണൂരിലെ ജിന്റോ അനാസ്ഥയുടെ രക്തസാക്ഷി

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറെ കവർച്ചക്കാർ കുത്തിക്കൊന്ന സംഭവത്തിൽ പൊലിസിന് ഗുരുതര വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ശക്തമാവുന്നു. സംഭവമറിഞ്ഞിട്ടും കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെ ലോറി ഡ്രൈവർ കണിച്ചാർ പൂളക്കുറ്റി സ്വദേശി ജിന്റോ ( 39 ) വീണു കിടക്കുന്ന സ്ഥലത്ത് പൊലിസ് എത്താൻ വൈകിയെന്നാണ് ആരോപണം. കൃത്യമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ ജിന്റോ രക്ഷപ്പെടുമായിരുന്നു.

റെയിൽവെ സ്റ്റേഷൻ കിഴക്കെ കവാടത്തിന് അഭിമുഖമായുള്ള യുദ്ധ സ്മാരകത്തിന് സമീപമാണ് തുടയിൽ മാരകമായ കുത്തേറ്റു ചോര വാർന്നൊഴുകിയ നിലയിൽ ജിന്റോ വീണു കിടന്നത്. സംഭവം നേരിൽ കണ്ട ഇതിനടുത്ത് രാത്രികാലങ്ങളിൽ ഭിക്ഷാടനത്തിനായി തമ്പടിക്കാറുള്ള ഒരു സ്ത്രി കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തി ഒരാൾ റോഡരികിൽ കുത്തേറ്റു കിടക്കുന്നതായി അറിയിച്ചിരുന്നുവെങ്കിലും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ ആട്ടിയോടിക്കുകയായിരുന്നു.

ഇതിനു ശേഷം ജിന്റോ മരണത്തോട് മല്ലിടുകയാണെന്ന് മനസിലാക്കിയ സ്ത്രീ വീണ്ടും പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും സമാനമായ അനുഭവം തന്നെ ആവർത്തിച്ചു. അപ്പോഴെക്കും ഏതാണ്ട് ഒരു മണിക്കൂറോളമായിരുന്നു. ചോര റോഡിലേക്ക് വാർന്നൊഴുകിയ ജിന്റോ ബോധരഹിതനായി മാറാൻ തുടങ്ങിയിരുന്നു. ഇതിനിടെയാണ് ട്രെയിനി നിറങ്ങി കിഴക്കെ കവാടത്തിലൂടെ വരികയായിരുന്ന ദമ്പതികൾ അവശ നിലയിൽ കിടക്കുന്ന ജിന്റോയെ കണ്ടത്. ഇവർ ഉടൻ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഭിക്ഷാടനം നടത്തിയ സ്ത്രീയുടെ സമാന അനുഭവം തന്നെയാണ് ഇവർക്കുമുണ്ടായത്.

എന്നാൽ ദമ്പതികൾ വിട്ടു കൊടുക്കാൻ തയ്യാറായില്ല അവർ ബഹളം വയ്ക്കുകയും ഡ്യുട്ടിയിലുണ്ടായിരുന്ന പൊലിസുകാരോട് തട്ടി കയറുകയും കമ്മിഷണർക്ക് പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് മനസില്ലാമനസോടെ പൊലിസുകാർ സംഭവസ്ഥലത്തേക്കു വരികയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. അപ്പോഴെക്കും അതീവ ഗുരുതരാവസ്ഥയിലായ ജിന്റോയുടെ ജീവൻ ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു. കണ്ണൂർ പൊലിസ് സ്റ്റേഷൻ, സായുധ പൊലിസ് ആസ്ഥാനം കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ കാര്യാലയം, സായുധ സേന ക്യാംപ് ഓഫിസ്, വനിതാ പൊലിസ് സ്റ്റേഷൻ എന്നിവയുടെ സമീപത്തു നിന്നാണ് കുത്തേറ്റു ഗുരുതരാവസ്ഥയിലായ ഒരു യുവാവ് പിടഞ്ഞുമരിച്ചതെന്ന കാര്യം ഗൗരവകരമായി ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും പൊലിസിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഈറ്റില്ലമാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനെന്ന ആരോപണം നേരത്തെ ശക്തമാണ്. ഭരണകക്ഷി പാർട്ടിയുടെയും നേതാക്കളുടെയും ഏജന്റുമാരായാണ് കണ്ണൂർ നഗര ഹൃദയത്തിലെ ക്രമസമാധാനം നിയന്ത്രിക്കേണ്ട പൊലിസുകാർ പ്രവർത്തിക്കുന്നത്. കണ്ണൂർ നഗരത്തിലെ ബ്‌ളേഡ് - ക്വട്ടേഷൻ മാഫിയകളുടെ കൂടെ ചേർന്ന് കേസുകൾ അട്ടിമറിക്കുന്നത് ഇവിടെ പതിവു സംഭവമാണ്. സാധാരണക്കാർക്ക് പരാതിയുമായി പോകാൻ കഴിയാത്ത സ്റ്റേഷനുകളിലൊന്നായി കണ്ണൂർ മാറി കഴിഞ്ഞിട്ടുണ്ട്.

നിരപരാധികളെ പ്രതികളാക്കുകയും വാദികളെ പ്രതികളാക്കുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട് മേലെ ചൊവ്വയിൽ പ്രതിമ വിൽക്കുന്ന നാടോടി കുടുംബത്തിലെ പെൺകുട്ടിയെ ട്രെൻഡിൽ കയറി പീഡിപിക്കാൻ ശ്രമിച്ച സംഘത്തെ സ്വയം രക്ഷാർത്ഥം തടഞ്ഞ പെൺകുട്ടിയുടെ പിതാവിനെതിരെ കേസെടുത്ത മിടുക്കന്മാരാണ് കണ്ണൂർ ടൗണിലെ പൊലിസ് ഉദ്യോഗസ്ഥർ. ഭരണകക്ഷി നേതാക്കളുടെ താങ്ങും തണലും ഇവർക്കുണ്ട് അതുകൊണ്ടു തന്നെ തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന ധാർഷ്ട്യവുമായി നിയമം അട്ടിമറിക്കുന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ ഭരണം .

ഇപ്പോൾ ജനങ്ങൾക്കു മുന്നിൽ വിഡ്ഡി വേഷം കെട്ടി രാത്രികാല പരിശോധനയെന്ന പേരിൽ നട്ടപ്പാതിരയ്ക്ക് കവാത്തും അഭ്യാസ പ്രകടനങ്ങളും തുടങ്ങിയിട്ടുണ്ട്. ഒരുത്തനും രാത്രികാലങ്ങളിൽ സ്റ്റേഷനിലിരിക്കേണ്ടയെന്ന സിറ്റി പൊലിസ് കമ്മിഷണറുടെ ഉത്തരവിനെ തുടർന്നാണ് അഭ്യാസ പ്രകടനങ്ങൾ. അതു എത്ര കാലം ഉണ്ടാവുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് നഗരവാസികൾ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP