Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു.. അവൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീണുപോയി; പ്രണയിച്ചു വിശ്വസിച്ചാണ് ലഹരി തന്നത്; ടെൻഷനും മാറ്റാൻ ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞു, പിന്നീട് ഹരമായി മാറി; എന്നെയും ഉപേക്ഷിച്ചപ്പോൾ ഭ്രാന്തിളകി, ബ്ലേഡ് കൊണ്ട് കൈയിൽ അവന്റെ പേരെഴുതി'; പെൺകുട്ടിയുടെ മൊഴിയിൽ തല മരവിച്ച് പൊലീസുകാരും': കണ്ണൂർ സംഭവത്തിൽ റിപ്പോർട്ടു തേടി ബാലാവകാശ കമ്മീഷൻ

'ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു.. അവൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീണുപോയി; പ്രണയിച്ചു വിശ്വസിച്ചാണ് ലഹരി തന്നത്; ടെൻഷനും മാറ്റാൻ ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞു, പിന്നീട് ഹരമായി മാറി; എന്നെയും ഉപേക്ഷിച്ചപ്പോൾ ഭ്രാന്തിളകി, ബ്ലേഡ് കൊണ്ട് കൈയിൽ അവന്റെ പേരെഴുതി'; പെൺകുട്ടിയുടെ മൊഴിയിൽ തല മരവിച്ച് പൊലീസുകാരും': കണ്ണൂർ സംഭവത്തിൽ റിപ്പോർട്ടു തേടി ബാലാവകാശ കമ്മീഷൻ

അനീഷ് കുമാർ

കണ്ണൂർ: വിദ്യാർത്ഥിനിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശകമ്മിഷൻ ഇടപെടൽ. നിസാരമായി കരുതേണ്ട കേസല്ല ഇതെന്ന് ബാലാവകാശകമ്മിഷൻ നിരീക്ഷിച്ചു. സംഭവത്തെ കുറിച്ച് സിറ്റി പൊലിസ് കമ്മിഷണറും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറും 15ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകളിൽ ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ക്യാംപയിൻ സംഘടിപ്പിക്കുമെന്നും ബാലവകാശ കമ്മിഷൻ ചെയർമാൻ അഡ്വ. കെ.വി മനോജ്കുമാർ അറിയിച്ചു.

കണ്ണൂരിലെ സ്‌കൂളുകളിൽ പ്രണയ-ലഹരി വലയിൽ കുടുങ്ങിയത് പതിനൊന്ന് പെൺകുട്ടികളാണെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിൽ ഒരുപെൺകുട്ടിയാണ് പരാതി നൽകിയത്. സഹപാഠിയായ 14 വയസുകാരൻ പ്രണയിച്ചു വിശ്വസിപ്പിച്ചാണ് തനിക്ക് ലഹരി തന്നതെന്നാണ് ഒൻപതാം ക്ലാസുകാരി പൊലിസിന് നൽകിയ മൊഴി. ടെൻഷൻ മാറ്റാൻ ഇതുപയോഗിച്ചാൽ മതിയെന്നു പറഞ്ഞാണ് മയക്കുമരുന്ന് നൽകിയത്. ആദ്യം ഇതു എന്താണെന്നറിയാനാണ് ഉപയോഗിച്ചത്. പിന്നീട് ഒരുമിച്ചിരുന്ന് സിന്തറ്റിക്ക് മയക്കുമരുന്ന ഉപയോഗിക്കുന്നത് ഹരമായെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

പൊലിസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

പെൺകുട്ടി വെളിപ്പെടുത്തിയ ചിലകാര്യങ്ങൾ പൊലിസിനെപ്പോലും അക്ഷരാർത്ഥത്തിൽ പൊലിസിനെപ്പോലും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്. തന്നെ പ്രണയം നടിച്ചുവലയിലാക്കിയ സഹപാഠി അവനെതിരെ സംസാരിച്ചാൽ വയറിൽ ചവിട്ടും, മുഖത്തടിക്കും, ഇതിനാൽ പലപ്പോഴും ഞാൻ ഉറക്കെ കരഞ്ഞിട്ടുണ്ട്. അവനോട് നോയെന്നു പറയാൻ പാടില്ല. അവൻ തരുന്ന ലഹരി ഉപയോഗിക്കണമെന്ന് നിർബന്ധമാണ്. അതുപയോഗിച്ചാൽ നമ്മൾപിന്നെ വേറെ ലോകത്താവും. പിന്നീട് അതുകിട്ടാതെ വയ്യാണ്ടായി. ലഹരി ഉപയോഗിച്ചില്ലെങ്കിൽ ദേഹമാസകലം വിറയ്ക്കും.

പിന്നെ എല്ലാത്തിനോടും വലിയ ദേഷ്യമായിരിക്കും. അവന്റെ വലയിൽ എന്നെപ്പോലെ പതിനൊന്നു പെൺകുട്ടികൾ വീണതായി അറിയാം. അടുത്ത് അറിയാവുന്നവരോട് അവൻ ഈക്കാര്യം പറഞ്ഞതായി അറിഞ്ഞിരുന്നു. എന്നാലും അവൻ അവരെയൊക്കെ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചതു പോലെ അവരെയൊക്കെ അത്ര ആഴത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അവനോട് പറഞ്ഞാൽ എത്രവേണമെങ്കിലും ലഹരി കൊണ്ടുവന്നു തരുമായിരുന്നു. കക്കാടു നിന്നും ഭായിമാരാണ് ഇതു നൽകുന്നതെന്നു പറഞ്ഞു. എന്നാൽ ആരാണ് ലഹരി നൽകുന്നതെന്ന് പറഞ്ഞിരുന്നില്ല. അവരുടെ പേരോ മറ്റുകാര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

പ്രണയം നടിച്ചു വലയിലാക്കി

ഒരു പാവത്താൻ ചമഞ്ഞായിരുന്നു അവൻ നടന്നിരുന്നത്. ആരോടും ശബ്ദമുയർത്തി സംസാരിക്കില്ല. എല്ലാവർക്കുംവലിയ കാര്യമായിരുന്നു. അദ്ധ്യാപികമാർക്കുംകൂടെ പഠിക്കുന്നവർക്കുമൊക്കെ വെറുമൊരുനാണം കുണുങ്ങിയായിരുന്നു അവൻ. ഞങ്ങൾ തമ്മിലുള്ള ബന്ധം സൗഹൃദത്തിലാണ് തുടങ്ങിയത്. ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. എന്നെ നന്നായി കെയർ ചെയ്തിരുന്നു. അവൻ ഒരു ദിവസം വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാനും വീണുപോയി. ആത്മാർത്ഥമായി അവനെു പ്രണയിച്ചു. എന്നെ ശാരീരികമായി ഉപയോഗിക്കുമ്പോഴും എനിക്ക് പ്രശ്നമുണ്ടായിരുന്നില്ല. അവനെ അത്രയ്ക്കു വിശ്വാസമായിരുന്നു. ഏതുസാഹചര്യത്തിലും കൂടെ നിൽക്കുമെന്ന് വിശ്വസിച്ചു പോയി. പ്രണയിച്ചുവിശ്വസിച്ചാണ് എനിക്ക് ലഹരി തന്നത്. ഡിപ്രഷനും ടെൻഷനും മാറ്റാൻ ഇതുപയോഗിച്ചാൽ മതിയെന്നു തെറ്റിദ്ധരിപ്പിച്ചു. ആദ്യം ഇതെന്താണെന്ന് അറിയില്ലായിരുന്നു. പിന്നീട് ലഹരിപിടിച്ചപ്പോൾ അതില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു വന്നു.

ആത്മഹത്യയിൽ നിന്നും തിരിച്ചുവരവ്

മടുത്തപ്പോൾ അവൻ എന്നെയും ഉപേക്ഷിച്ചു. എന്റെ നമ്പർ ബ്ളോക്ക് ചെയ്തപ്പോൾ ആത്മഹത്യയ്ക്കു ശ്രമിച്ചു. അവൻ ഉപേക്ഷിച്ചുവെന്നു മനസിലാക്കിയപ്പോൾ എനിക്ക് ഭ്രാന്തിളകി. എന്റെ സഹോദരി എന്റെ സ്വഭാവത്തിലെ മാറ്റം മനസിലാക്കി. ഭക്ഷണം കഴിക്കാത്തതെന്താണെന്ന് വീട്ടുകാർ ചോദിച്ചു. അവൾ കാര്യങ്ങൾ അമ്മയെ അറിയിച്ചതുകൊണ്ടുമാത്രമാണ് ഞാൻ ഇന്നും ജീവിക്കുന്നത്. അവന്റെ പേര് എന്റെ കൈയിൽ മൂർച്ചയുള്ള ബ്ളേഡുകൊണ്ടു എഴുതി. ഞാൻ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ലഹരി ഉപയോഗിക്കുകയായിരുന്നുവെന്നു പിന്നീടാണ് അറിഞ്ഞത്. എന്റെ രക്ഷിതാക്കൾ എല്ലാം അറിഞ്ഞിട്ടും എന്നെ ചേർത്തുപിടിച്ചു അവരെന്നെ കുറ്റപ്പെടുത്താതെ പതിയെ ചികിത്സിച്ചു ലഹരിമുക്ത ജീവിതത്തിലേക്ക് കൊണ്ടുവന്നു. അതുകൊണ്ടു മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതെന്നും അവൾ പൊലിസിനോട് പറഞ്ഞു.

ആളൊഴിഞ്ഞ ബീച്ചുകൾ വിഹാരരംഗം

സൗഹൃദം അസ്ഥിക്ക്പിടിക്കുന്ന പ്രണയമായി മാറിയാൽ പിന്നെ പെൺകുട്ടികളെയും കൂട്ടി ക്ലാസ്‌കട്ടു ചെയ്തു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയാണ് കുട്ടികാമുകന്മാരുടെ പതിവ്. കണ്ണൂരിലെ തോട്ടട,ഏഴരകടപ്പുറം ബീച്ചുകളാണ് ഇവർ ഇതിനായി തെരഞ്ഞെടുത്തത്. വീട്ടിൽ നിന്നും സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇറങ്ങാറുള്ളത്. യൂനിഫോമിട്ട് വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ആരും സംശയിക്കാറില്ല. കൈയിൽ ഒരു ജോഡി കളർവസ്ത്രവും കരുതും. താവക്കര ബസ് സ്റ്റാൻഡിലെത്തി ശൗചാലയത്തിൽ കയറി യൂനിഫോംമാറ്റും. പിന്നെ ബീച്ചിലേക്ക് ബസിലോ മറ്റുവാഹനങ്ങളിലോ പോകും.

ആദ്യം പെൺകുട്ടി ആഗ്രഹിക്കുന്നതുപോലെ മര്യാദക്കാരനായാണ് കാമുകൻ പെരുമാറുക. പിന്നീട് ബന്ധം വളരുമ്പോൾ പതിയെ സ്വഭാവവും മാറും. പ്രണയം മൂക്കുമ്പോൾ അതു ഉഭയകക്ഷിസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായി മാറ്റും. പിന്നീടാണ് മയക്കുമരുന്നിന്റെ കടന്നുവരവ്. ടെൻഷൻ മാറ്റാനല്ലെ, ദോഷം ചെയ്യില്ല, എല്ലാവരും ഉപയോഗിക്കുന്നതാണെന്നൊക്കെ പറഞ്ഞാണ് എൽ. എസ്. ഡി സ്റ്റാംപുൾപ്പെടെയുള്ളവ തരിക. പലതും മിഠായിപോലെ നുണഞ്ഞിരിക്കാം. ഇതോടെ ലഹരിക്കടിമയായ പെൺകുട്ടിഅടിമയായി മാറിക്കഴിഞ്ഞിരിക്കും.

ലഹരി പൂക്കുന്ന വഴികൾ

വെറുതെ ഒരു രസത്തിന് വേണ്ടി തുടങ്ങുന്ന ലഹരി ഉപയോഗം അസ്ഥിയിൽ പിടിച്ചുകഴിഞ്ഞാൽ പ്രണയത്തിനൊക്കാൾ വലുത് ലഹരിയാണെന്നു തോന്നും. ഇതോടെ ശരീരത്തിനു മേൽ കാമുകന്റെ ആധിപത്യം കൂടുകയും ചെയ്യും. ശരീരത്തിൽ മുറിവേൽപ്പിച്ചു ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ പോലും നോ എന്നു പറയാൻ കഴിയില്ല.ലഹരികിട്ടാനായി അതൊക്കെസഹിക്കും. എന്തെങ്കിലും സാഹചര്യത്തിൽ എതിർത്താൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിവയറ്റിൽ ചവിട്ടുകയും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപിക്കുകയും ചെയ്യും.

ലഹരിക്കായി ഇവരുടെ കാൽപിടിച്ചു കെഞ്ചുന്ന പെൺകുട്ടികളോടാണ് ഇങ്ങനെ ചെയ്യുക. ഇതൊക്കെ ലഹരിക്ക്അടിമകളായവരുടെ വിനോദങ്ങളാണെന്നാണ് ഇത്തരം വൈകല്യങ്ങളെ കുറിച്ചു മാനസികാരോഗ്യവിദഗ്ദ്ധർപറയുന്നത്. പിന്നീട് പണം ചോദിച്ചും ഉപദ്രവിക്കാൻ തുടങ്ങി. ചോദിക്കുന്ന എത്രപണം വേണമെങ്കിലും എത്തിച്ചുകൊടുക്കണം. ഇതിനായി വീട്ടിൽ നിന്നും കള്ളം പറഞ്ഞാണ് പണം വാങ്ങിയിരുന്നതെന്ന് അതീജീവിതയായ പെൺകുട്ടി പറയുന്നു.

കണ്ണൂരിലെ സ്ഥിതി ഗുരുതരം

നേരത്തെ തന്നെ കണ്ണൂരിലെ സ്‌കൂളുകളിൽ ലഹരിമാഫിയ പിടിമുറുക്കി കഴിഞ്ഞുവെന്നാണ് പൊലിസും എക്സൈസും ഒരേ സ്വരത്തിൽപറയുന്നത്. സ്‌കൂൾ കുട്ടികളെ ഉപയോഗിച്ചു തന്നെയാണ് ലഹരയുടെ ട്രേഡിങ്. ലഹരിമാഫിയയ്ക്കു നേതൃത്വം നൽകുന്ന മുതിർന്നവർ ഇതിനായി ആൺകുട്ടികളെ തന്ത്രപൂർവ്വം വലയിലാക്കുകയാണ്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽഅകത്താവുകയും ഇപ്പോൾ വയനാട്ടിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്ന 16 വയസുകാരൻ തന്റെ മുതിർന്ന സഹോദരനുമൊന്നിച്ചാണ് ലഹരി ഉപയോഗിച്ചു പഠിച്ചത്. പിന്നീട് പ്രായത്തിൽ മുതിർന്നവരായി ലഹരി ഉപയോഗിക്കുമ്പോഴുള്ള കൂട്ടുകാർ.

ഗോവയിൽ നിന്നും അവരെത്തിക്കുന്ന എം.ഡി. എം. എവരെ ഉപയോഗിക്കാറുണ്ടെന്നു ഈ ആൺകുട്ടി പിടിയിലായപ്പോൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഇത്തരം എന്തിനും മുതിരുന്ന ആൺകുട്ടികളെ വലയിലാക്കിയാണ് ഇവർ സ്‌കൂളിലെ സുഹൃത്തുക്കളായ മറ്റുകുട്ടികളെ ചാക്കിട്ടുപിടിക്കുന്നത്. പിന്നീട് അവരെയും അഡിക്റ്റാക്കും. ഇങ്ങനെ ലഹരിയുടെ പുതുതലമുറ ചെയിൻ നീണ്ടുപോവുകയാണ് ചെയ്യുന്നത്. കണ്ണൂരിലെ സ്‌കൂളുകളിൽ കൗൺസിലിങ് നിർബന്ധമാക്കിയാൽ മാത്രമേ എത്രകുട്ടികൾ ലഹരിവലയിൽ വീണിട്ടുണ്ടെന്നു മനസിലാക്കാൻ പറ്റുകയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്. ബാലവാകാശകമ്മിഷനും എക്സൈസുമായി സഹകരിച്ചു ഇതു നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് പൊലിസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP