Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻകൂർ അനുമതി വേണ്ടെങ്കിലും കെട്ടിടം പണി പൂർത്തിയാക്കുമ്പോൾ നികുതി അടച്ച് ബിൽഡിങ് പെർമിഷൻ വാങ്ങാൻ ഇതുവരെ അപേക്ഷ പോലും നൽകിയില്ല; റവന്യൂ ടാക്‌സ് അടക്കാനും ഒരു നീക്കവും ഇതുവരെ നടത്തുന്നില്ല; ലൈസൻസ് ചട്ടങ്ങൾ ലംഘിക്കുമ്പോൾ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ വിമാനത്താവളത്തിനോ യാത്രക്കാർക്കോ നഷ്ടപരിഹാരം ലഭിക്കുകയില്ല; കണ്ണൂരിൽ ഏറെ ആഘോഷത്തോടെ മറ്റെന്നാൾ തുറക്കുന്നത് ബിൽഡിങ് നമ്പർ ഇല്ലാത്ത നിമയവിരുദ്ധ വിമാനത്താവളം

മുൻകൂർ അനുമതി വേണ്ടെങ്കിലും കെട്ടിടം പണി പൂർത്തിയാക്കുമ്പോൾ നികുതി അടച്ച് ബിൽഡിങ് പെർമിഷൻ വാങ്ങാൻ ഇതുവരെ അപേക്ഷ പോലും നൽകിയില്ല; റവന്യൂ ടാക്‌സ് അടക്കാനും ഒരു നീക്കവും ഇതുവരെ നടത്തുന്നില്ല; ലൈസൻസ് ചട്ടങ്ങൾ ലംഘിക്കുമ്പോൾ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ വിമാനത്താവളത്തിനോ യാത്രക്കാർക്കോ നഷ്ടപരിഹാരം ലഭിക്കുകയില്ല; കണ്ണൂരിൽ ഏറെ ആഘോഷത്തോടെ മറ്റെന്നാൾ തുറക്കുന്നത് ബിൽഡിങ് നമ്പർ ഇല്ലാത്ത നിമയവിരുദ്ധ വിമാനത്താവളം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി അത്യാധുനിക സൗകര്യങ്ങൾ ആദ്യമേ ഒരുക്കിയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. ഒൻപതിനാണ് ഉദ്ഘാടനം. യാത്രക്കാർക്ക് അസൗകര്യങ്ങളൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ). എന്നാൽ എല്ലാം ഉണ്ടെങ്കിലും വേണ്ടത് ഇല്ലാത്ത അവസ്ഥയിലാണ് വിമാനത്താവളം. കെട്ടിടത്തിന് നമ്പർ ഇല്ലാത്ത വിമാനത്താവളമാണ് കണ്ണൂരിലേത്. മുൻകൂർ അനുമതിയില്ലാതെ സർക്കാർ പദ്ധതികൾക്ക് കെട്ടിടം പണിയാം. അങ്ങനെ പണിത് തീരുന്ന കെട്ടിടത്തിന് ടാക്‌സ് അടച്ച് അത് നിയമവിധേഷമാക്കണം. ഇത്തരം പ്രവർത്തിയൊന്നും കണ്ണൂരിൽ നടന്നിട്ടില്ല. ഇക്കാര്യം മറുനാടന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സർക്കാർ പ്രോജക്ട് ആയതിനാൽ മുൻകൂർ അനുമതി വേണ്ടെങ്കിലും കെട്ടിടം പണി പൂർത്തിയാക്കുമ്പോൾ നികുതി അടച്ച് ബിൽഡിങ് പെർമിഷൻ വാങ്ങണമെന്നാണ് നിയമം. ഇതിന് കിയാൽ ഇതുവരെ അപേക്ഷ പോലും നൽകിയില്ല. റവന്യൂ ടാക്‌സ് അടക്കാനും ഒരു നീക്കവും നടത്തുന്നില്ല. ഇതൊന്നും വിമാനത്താവള നടത്തിപ്പിന് യാതൊരു പ്രശ്‌നവുമുണ്ടാക്കില്ല. സർക്കാർ സ്ഥാപനമായതു കൊണ്ട് തന്നെ എല്ലാ മുൻ നിശ്ചയ പ്രകാരം മുന്നോട്ട് പോകും. ഒന്നിനും തടസ്സമുണ്ടാകില്ല. എന്നാൽ ലൈസൻസ് ചട്ടങ്ങൾ ലംഘിക്കുകയോ അരുതാതത്തത് എന്തെങ്കിലും സംഭവിക്കുകയോട ചെയ്താൽ വിമാനത്താവളത്തിനോ യാത്രക്കാർക്കോ നഷ്ടപരിഹാരം ലഭിക്കുകയില്ലെന്നതാണ് വസ്തുത. കണ്ണൂരിൽ ഏറെ ആഘോഷത്തോടെ മറ്റെന്നാൾ തുറക്കുന്നത് ബിൽഡിങ് നമ്പർ ഇല്ലാത്ത നിമയവിരുദ്ധ വിമാനത്താവളമെന്നതാണ് വസ്തുത. ടാക്‌സ് അടയ്ക്കാനോ ബിൽഡിങ് ക്രമമാക്കാനോ ഉള്ള അപേക്ഷ കൊടുക്കാതെയാണ് ഉദ്ഘാടന ഒരുക്കങ്ങളിലേക്ക് കിയാൽ ഓടി നടക്കുന്നത്. പ്രാഥമികമായി ചെയ്യേണ്ട കാര്യം വിട്ടുപോയി എന്നതാണ് വസ്തുത.

കീഴല്ലൂർ പഞ്ചായത്തിന് ബിൽഡിങ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. ഇത്തരമൊരു അപേക്ഷ ഇനിയും പഞ്ചായത്തിന് കിട്ടിയിട്ടില്ലെന്ന് മറുനാടന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്ലാൻ നോക്കി ബിൽഡിങ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് കെട്ടിട നമ്പർ നൽകുന്നത്. ഇതാണ് ഇതുവരെ നടക്കാത്തതും. ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി കിട്ടാൻ ബിൽഡിങ് നമ്പർ അനിവാര്യതാണ്. അവസാന നിമിഷമെങ്കിലും ഇത് ബന്ധപ്പെട്ടവർ ചെയ്യുമെന്നാണ് പ്രതീക്ഷ. അവസാന മണിക്കൂറിൽ എന്തെങ്കിലും ചെയ്താലും കെട്ടിട നമ്പർ ഉദ്ഘാടനത്തിന് മുമ്പ് കിട്ടാൻ സാധ്യത കൂടുതലാണ്. റവന്യൂ ടാസ് അടച്ചും കെട്ടിടം ക്രമവിധേയമാക്കാൻ വിമാനത്താവള കമ്പനി ഒന്നും ചെയ്യുന്നില്ലെന്നും മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. കിയാൽ ഉദ്യോഗസ്ഥരുടെ പിഴവാണ് എല്ലാത്തിനും കാരണമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.

ആസൂത്രിതമായ വികസനം സാധ്യമാവുക എന്നതും , താമസക്കാർക്കും പൊതുജനങ്ങൾക്കും സുരക്ഷ ഉറപ്പു വരുത്തുക എന്നതുമാണ്, കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പ്രധാന ഉത്തരവാദിത്തം. സ്ഥലപരമായ ആസൂത്രണത്തേക്കാൾ പൊതുജനങ്ങളുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമാണ് ഊന്നൽ. . നഗരവൽക്കരണ സാധ്യതയുടെ പ്രാധാന്യം, നഗരാസൂത്രണ നടപടികളുടെ ആവശ്യകത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് നിയമ നിർമ്മാണം നടത്തിയിരിക്കുന്നത്. കെട്ടിടങ്ങൾക്ക് മതിയായ സുരക്ഷ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ കടമയാണ്. ഇത് നിറവേറ്റിയിട്ടുണ്ടെങ്കിൽ മാത്രമേ കെട്ടിടം നിയമപരമാകൂ. ഇങ്ങനെ നിയമപരമായ കെട്ടിടത്തിന് മാത്രമേ ഇൻഷുറൻസ് പരിരക്ഷയും മറ്റും ലഭിക്കൂ. ഇതൊന്നും നോക്കാതെ ഇൻഷുറൻസ് എടുക്കാനാകുമെങ്കിലും ക്ലെയിമുകളെത്തുമ്പോൾ ഇൻഷുറൻസ് കമ്പനികൾ ഇതെല്ലം പരിശോധിക്കും. അന്ന് കെട്ടിട നമ്പർ ഇല്ലെങ്കിൽ കണ്ണൂർ വിമാനത്താവളം കൊണ്ട് ആർക്കും ഉപയോഗമില്ലാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ കിയാൽ ബിൽഡിങ് നമ്പറിന് അപേക്ഷിക്കാത്തത് വലിയ പിഴവായി ചൂണ്ടികാട്ടപ്പെടുന്നു.

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ വടക്കേ മലബാറിന്റെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തൽ. ഇതുവരെ കാണാത്ത പുതിയ വികസനക്കുതിപ്പിന് കണ്ണൂർ വേദിയാകും. കൈത്തറി പോലുള്ള കണ്ണൂരിന്റെ പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവുണ്ടാകും. വടക്കേ മലബാറിന്റെ ഇനിയും ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ വിമാനത്താവളത്തിന്റെ സാന്നിദ്ധ്യം സഹായകമാകുമെന്നും വിലയിരുത്തലുണ്ട്. ഇത്തരം വലിയ കാര്യങ്ങളിലേക്ക് കിയാൽ കണ്ണെറിയുമ്പോഴാണ് വളരെ ചെറിയ കാര്യങ്ങൾ വിട്ടു പോകുന്നത്. ഇത് കാരണം ഉടനൊന്നും പ്രശ്‌നമുണ്ടാകില്ല. അത്യാഹിതങ്ങൾ അസമയത്ത് തേടിയെത്തിയാൽ മാത്രം എല്ലാം പ്രശ്‌നത്തിലാകും. അതുകൊണ്ട് തന്നെ എത്രയും വേഗം ബിൽഡിങ് നടപടികൾ കിയാൽ എടുക്കണമെന്നാണഅ ആവശ്യം. ഉദ്ഘാടന ദിവസം മുതൽ തന്നെ സർവ്വീസ് തുടങ്ങുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്.

യാത്രക്കാർക്ക് സാധാരണ വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്ന സമയനഷ്ടം പൂർണമായും ഒഴിവാക്കിയാണ് കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നത്. സുരക്ഷാ പരിശോധനകൾക്കാണ് പ്രധാനമായും സമയം നഷ്ടമാവുക. ഇതിന് പരിഹാരമായി അത്യാധുനിക സാങ്കേതിക സൗകര്യമാണ് ഒരുക്കുന്നത്. സെൽഫ് ബാഗേജ് ട്രോപ്പ്, ഇൻലൈൻ എക്സ്‌റേ സെൽഫ് ചെക്കിങ് മെഷീൻ, ആറ് ഏയ്‌റോ ബ്രിഡ്ജുകൾ എന്നിവ ഇതിന് സഹായകമാകും. 24 ചെക്ക് ഇൻ കൗണ്ടറുകളും ഉദ്ഘാടന ദിവസം പ്രവർത്തനക്ഷമമാകും. യാത്രക്കാർക്ക് വിശ്രമമുറികൾ വിമാനത്താവളം ടെർമിനലിൽതന്നെ ലഭ്യമാകുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് ഹോട്ടലിനെ ആശ്രയിക്കേണ്ടി വരില്ല. മണിക്കൂറിൽ 2000പേരെ ഉൾക്കൊള്ളാവുന്ന ടെർമിനൽ കോംപ്‌ളക്‌സാണ് കണ്ണൂരിലുള്ളത്. കോഫി ഷോപ്പ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ പ്രവർത്തനം ഉടൻ തുടങ്ങും. ഇങ്ങനെ എല്ലാ ആഡംബരവുമുള്ളതാണ് വിമാനത്താവളത്തിന്റെ കെട്ടിട സമുച്ചയം. എല്ലാം ഒരുക്കുമ്പോഴും അത്യാവശ്യം വേണ്ടി ബിൽഡിങ് നമ്പർ വാങ്ങാൻ കിയാൽ മറുന്നുവെന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

ഏറെ പ്രത്യേകതകൾ ഉള്ള ടെർമിനലിനലാണ് കണ്ണൂർ വിമാനത്താവളത്തിലേക്ക്. ചെക്ക് ഇൻ ചെയ്യാൻ ആഭ്യന്തര-അന്താരാഷ്ട്ര വ്യത്യാസമില്ലാതെ ഇന്റഗ്രേറ്റഡ് ടെർമിനലാണ്. 24 ചെക്ക് ഇൻ കൗണ്ടറുകളിലായി ഏത് യാത്രക്കാരനും ഈ നടപടികളെല്ലാം വേഗം പൂർത്തിയാക്കാം. മൂന്ന് ബാഗേഡ് ബെൽറ്റുകൾ തിരക്കിനനുസരിച്ച് മാറ്റാനുമാകും. ഡേ ഹോട്ടലാണ് മറ്റൊരു പ്രത്യേകത. ഹോട്ടൽ മുറിയെടുക്കാതെ ഏതാനും മണിക്കൂറുകൾക്ക് മാത്രമായി ടെർമിനലിൽ തന്നെ വിശ്രമമുറികൾ ലഭിക്കും. 20 മുറികൾ പൂർത്തിയായിക്കഴിഞ്ഞു. ഒരു മണിക്കൂറിൽ രണ്ടായിരം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന ടെർമിനലിലെ സ്ഥല സൗകര്യവും വിശാലമാണ്. ടെർമിനൽ ഇനിയും വികസിപ്പിക്കാനുമാകും. എല്ലാം കഴിഞ്ഞ് വിമാനത്തിലേക്കെത്താൻ 6 എയറോബ്രിഡ്ജുകളും സജ്ജമാണ്. അങ്ങനെ എല്ലാം വിമാനത്താവളത്തിൽ സജ്ജമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാകും മൂർഖൻപറമ്പിലെ വിമാനത്താവളത്തിന്റെ ഉദ്ഘാടകൻ. കേന്ദ്രമന്ത്രിമാരും എത്തും. എല്ലാം കൊണ്ടും ആഘോഷമാകും ഉദ്ഘാടനം.

ഉദ്ഘാടന ദിവസം കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസായി അബുദാബിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് രാത്രി ഏഴിന് തിരിച്ചെത്തും. ആദ്യ യാത്രക്കാർക്ക് പ്രത്യേക ഉപഹാരങ്ങളും നൽകും. മറ്റു ദിവസങ്ങളിൽ രാവിലെ ഒൻപതിന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് രാത്രി 8.20നാവും തിരിച്ചെത്തുക. ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യാ എക്സ്പ്രസ് സർവീസിന് തയ്യാറായിട്ടുണ്ട്. മസ്‌ക്കറ്റിലേക്കും അധികം വൈകാതെ സർവീസുണ്ടാകും.
ഉദ്ഘാടന ദിവസം ഗോ എയർ വിമാനത്തിന്റെ ആഭ്യന്തര സർവീസുമുണ്ട്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്ക് വൈകിട്ട് 3ന് പുറപ്പെട്ട് 4.15ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. ആദ്യഘട്ടത്തിൽ 12 വിമാനകമ്പനികൾ സർവീസ് നടത്തും.

ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ അനുവാദം ലഭിച്ചതിനെ തുടർന്നാണ് സംസഥാനസർക്കാർ ഉദ്ഘാടന തീയതി തീരുമാനിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളും തയ്യാറാക്കിയ വിമാനത്താവളത്തിന്റെ അവസാനവട്ട പരിശോധനകൾ പൂർത്തിയായി. ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻകഴിയും വിധമാണ് സൗകര്യങ്ങൾ. റൺവെ 4000 മീറ്ററായി നീട്ടുന്ന ജോലിപുരോഗമിക്കുകയാണ്. ഒരേസമയം 20 വിമാനങ്ങൾ നിറുത്തിയിടാനാവും. വിമാനത്താവളത്തതോട് ചേർന്ന് 700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകളും നിർത്താൻ പറ്റുന്ന പാർക്കിംങാണുള്ളത്. ആധുനികസൗകര്യങ്ങളുള്ള ഹോട്ടലും കണ്ണൂർവിമാനത്താവളത്തോടനുബന്ധിച്ചുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP